വേനല്‍ക്കാലത്ത് തീപിടിത്തമുണ്ടാകാതിരിക്കാനും പൊള്ളലേല്‍ക്കാതിരിക്കാനും ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തീപിടിത്തം മൂലമുള്ള പൊള്ളലേല്‍ക്കാന്‍ സാധ്യത കൂടുതലാണ്. പലപ്പോഴും അശ്രദ്ധയാണ് തീപിടിത്തത്തിന് കാരണം. സംസ്ഥാനത്ത് പല സ്ഥലങ്ങളില്‍ നിന്നും ചെറുതും വലുതുമായ തീപിടിത്തങ്ങള്‍ മൂലം പൊള്ളലേറ്റ് ചികിത്സ തേടിവരുന്നുണ്ട്. അല്പം ശ്രദ്ധിച്ചാല്‍ പല തീപിടിത്തങ്ങള്‍ ഒഴിവാക്കാനും പൊള്ളലില്‍ നിന്നും രക്ഷനേടാനും സാധിക്കും. പൊള്ളലേറ്റവരുടെ വിദഗ്ധ ചികിത്സയ്ക്കായി പ്രധാന ആശുപത്രികളില്‍ സംവിധാനങ്ങളുണ്ട്. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ബേണ്‍സ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. […]Read More