മാർച്ച് നാല് , അഞ്ച് തീയതികളിൽ കന്യാകുമാരി മേഖലയിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലും ചിലയവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഈ സാഹചര്യത്തിൽ മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിപ്പിൽ പറയുന്നു.Read More
Sariga Rujeesh
March 2, 2023
ഖത്തര്‍ ലോകകപ്പ് മെസിക്ക് സമ്മാനിച്ചതില്‍ സഹതാരങ്ങളുടെ പിന്തുണ വലുതായിരുന്നു. അതിനുള്ള പ്രത്യുപകാരം ചെയ്യുകയാണ് ഇപ്പോൾ മെസി. ഫുട്ബോള്‍ കരിയറിലെ ഏറ്റവും വലിയ നേട്ടത്തിന് അര്‍ജന്റീന ടീമിലെ കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും സ്വര്‍ണത്തില്‍ പൊതിഞ്ഞ ഐഫോണുകള്‍ സമ്മാനമായി നല്‍കാനൊരുങ്ങുകയാണ് മെസി. ഇതിനായി 35 ഐഫോണുകള്‍ മെസി വാങ്ങിയതായി ദ സണ്‍ റിപ്പോര്‍ട്ട് ചെയ്തു. 24 കാരറ്റ് വരുന്ന 35 ഐഫോണുകള്‍ക്ക് 175,000 പൗണ്ട് (ഏകദേശം 1.73 കോടി രൂപ) ആണ് വില. ഓരോ കളിക്കാരന്റെയും പേരും ജേഴ്സി നമ്പറും […]Read More
Keerthi
March 2, 2023
കഴിക്കാം മഴവിൽ നിറങ്ങൾ ചുവപ്പ്– തണ്ണിമത്തൻ, തക്കാളി, മാതളം, ചെറി, ചുവന്ന ആപ്പിൾ, ചുവപ്പ് കാപ്സിക്കം ഇവ കഴിക്കാം.2.ഓറഞ്ച്– ഓറഞ്ച്, കാരറ്റ്, മത്തങ്ങ, മാമ്പഴം, മധുരക്കിഴങ്ങ് തുടങ്ങിയവ.3.മഞ്ഞ– നാരങ്ങ, പൈനാപ്പിൾ, മഞ്ഞ കാപ്സിക്കം, പീച്ച്, ചോളം, സ്റ്റാർ ഫ്രൂട്ട് തുങ്ങിയവ.4.പച്ച – പച്ചച്ചീര, വെണ്ടയ്ക്ക, ബ്രൊക്കോളി, പച്ച മുന്തിരി മുതലായവ.5.നീല, പർപ്പിൾ– ബ്ലൂബെറി, പ്ലം, ഞാവൽപ്പഴം, മുന്തിരി. വെള്ളയും തവിട്ടും– വെളുത്തുള്ളി, കൂൺ, വെളുത്ത സവാള, റാഡിഷ്, തേങ്ങ, ഇഞ്ചി തുടങ്ങിയവയും ഭക്ഷണത്തിൽ ഉൾപെടുത്താം.Read More
Keerthi
March 1, 2023
എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാന്‍ പോകുകയും ഒരേ സമയത്ത് എഴുന്നേല്ക്കുകയും ചെയ്യുക. വാരാന്ത്യങ്ങളിലും ഈ ക്രമം തെറ്റിക്കാതെ ഇരിക്കുക കിടപ്പ്മുറി ചൂട് കുറഞ്ഞതും ഇരുണ്ടതും ശാന്തവുമായിരിക്കാന്‍ ശ്രദ്ധിക്കണം ടിവി, കംപ്യൂട്ടര്‍, സ്മാര്‍ട്ട്ഫോണ്‍ എന്നിങ്ങനെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ കിടപ്പു മുറിയിലേക്ക് കൊണ്ടുവരാതിരിക്കുക ഉറക്കത്തിന് മുന്‍പ് വലിയ അളവിലുള്ള ഭക്ഷണമോ ചായ, കാപ്പി പോലെ കഫൈയ്ന് അടങ്ങിയ പാനീയങ്ങളോ മദ്യമോ ഒഴിവാക്കുക നിത്യവും വ്യായാമം ചെയ്യുക. ഇത് വേഗം ഉറങ്ങാന്‍ സഹായിക്കും.Read More
Sariga Rujeesh
March 1, 2023
വസ്ത്രത്തിലും ഹെയർസ്റ്റൈലിലും ന്യൂലുക്ക് വരുത്തി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ബ്രിട്ടനിലെ കേംബ്രിഡ്ജ് സർവകലാശാലയിൽ താടിയും മുടിയും വെട്ടിയൊതുക്കി കോട്ടും ടൈയും ധരിച്ചാണ് രാഹുൽഗാന്ധി എത്തിയിരിക്കുന്നത്. മാസങ്ങൾ നീണ്ടുനിന്ന ഭാരത് ജോഡോ യാത്രയിൽ താടിയും മുടിയും വളർത്തി കാണപ്പെട്ട രാഹുൽഗാന്ധിയുടെ നിലവിലെ മാറ്റം മാധ്യമങ്ങളിലുൾപ്പെടെ ചർച്ചയായിരിക്കുകയാണ്. കന്യാകുമാരി മുതൽ കാശ്മീർ വരെയായിരുന്നു രാഹുലിന്റെ ഭാരത്ജോഡോ യാത്ര. യാത്രയിലുടനീളം വെളുത്ത ടീഷർട്ടും നീട്ടിവളർത്തിയ താടിയുമായിരുന്നു രാഹുലിന്റെ ലുക്ക്. ഭാരത് ജോഡോ യാത്രക്കുശേഷവും ലുക്ക് അതേ രീതിയിൽ തുടരുകയായിരുന്നു. അതിനിടയിലാണിപ്പോൾ കാംബ്രിഡ്ജ് […]Read More
Sariga Rujeesh
March 1, 2023
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്കും കുടുംബത്തിനും ഇന്ത്യക്കുള്ളിലും വിദേശത്തും സെഡ് പ്ലസ് സുരക്ഷ നൽകണമെന്ന് സുപ്രീം കോടതി. മുംബൈയിലും ഇന്ത്യയിലെവിടെയും വിദേശത്തും അംബാനിക്കും കുടുംബത്തിനും സെഡ് പ്ലസ് സുരക്ഷ നൽകണമെന്നും ഇതിന്റെ ചെലവ് അംബാനി കുടുംബം തന്നെ വഹിക്കണമെന്നുമാണ് കോടതി വ്യക്തമാക്കിയത്. ജസ്റ്റിസുമാരായ കൃഷ്ണമുരാരി, അഹ്സനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് ഇത് സംബന്ധിച്ച നിർദേശങ്ങൾ നൽകിയത്. തുടർച്ചയായുണ്ടാകുന്ന ഭീഷണി കണക്കിലെടുത്ത് മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മക്കളായ ആകാശ്, ആനന്ദ്, ഇഷ എന്നിവർക്ക് സുരക്ഷ […]Read More
Sariga Rujeesh
February 28, 2023
ലോകത്തിലെ ഏറ്റവും ധനികൻ എന്ന സ്ഥാനം തിരിച്ചുപിടിച്ച് ടെസ്ല, ട്വിറ്റർ സിഇഒ എലോൺ മസ്ക്. ടെസ്ല ഓഹരി വില കുതിച്ചുയർന്നതാണ് നേട്ടത്തിന് കാരണമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട്. നിലവിൽ മസ്കിന്റെ ആസ്തി 187 ബില്യൺ ഡോളറാണ്. ആഡംബര ഉൽപ്പന്ന കമ്പനിയായ എൽഎംവിഎച്ച് ഉടമ ബെർണാഡ് അർണോൾട്ടിനെ മറികടന്നാണ് നേട്ടം. 185 ബില്യൺ ഡോളറാണ് അർണോൾട്ടിൻ്റെ ആസ്തി. ഈ വർഷത്തിന്റെ തുടക്കത്തിൽ ട്വിറ്റർ ഉടമയുടെ ആസ്തി 137 ബില്യൺ യുഎസ് ഡോളറായിരുന്നു. എന്നാൽ ഇപ്പോൾ 187 ബില്യൺ യുഎസ് ഡോളറാണ്. […]Read More
Ashwani Anilkumar
February 28, 2023
ഇൻഡോറിൽ ഇപ്പോൾ നായകൾക്ക് വേണ്ടി ഒരു ഭക്ഷണശാല തന്നെ തുറന്നിരിക്കുകയാണ്. അതിന്റെ പേരാണ് ദ ഡോഗി ധാബ. ഇവിടേക്ക് പെറ്റുകൾക്കും അതുപോലെ അവരുടെ ഉടമകൾക്കും പ്രവേശനമുണ്ട്. നായപ്രേമികളായ ബൽരാജ് ജാലയും ഭാര്യയും ചേർന്നാണ് ഈ വ്യത്യസ്തമായ ഭക്ഷണശാല സ്ഥാപിച്ചത്. ഇവിടെ നായകൾക്കായി ഭക്ഷണം, താമസ സൗകര്യം, ജന്മദിന പാർട്ടിക്ക് വേണ്ടിയുള്ള സൗകര്യം എന്നിവയെല്ലാം ഉണ്ട്.Read More
Sariga Rujeesh
February 27, 2023
ഒമാനിലെ സൽമ പീഠഭൂമിയിലെ സെവൻത് ഹോൾ ഗുഹയിൽ വലിയ പതാക ഉയർത്തിയ രാജ്യത്തിന് ഗിന്നസ് റെക്കോഡ്. 2,773 ചതുരശ്ര മീറ്റർ വിസ്തീർണമുള്ളതാണ് പതാക. 16 അംഗ സംഘം ആറ് മാസമെടുത്താണ് പതാക രൂപപ്പെടുത്തിയത്. രാജ്യത്തിന്റെയും ദേശീയ ദിനങ്ങളുടെയും പേര് അനശ്വരമാക്കാനുള്ള യജ്ഞത്തിന്റെ ഭാഗമായാണ് പുതിയ ലോക റെക്കോഡിന് ശ്രമം നടത്തിയതെന്ന് കെ. ഫ്ലാഗ് ടീം മേധാവി ഫുആദ് കബസാർദ് പറഞ്ഞു. കുവൈത്തിലെയും ഒമാനിലെയും ജനങ്ങൾ തമ്മിലുള്ള ഐക്യദാർഢ്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രകടനമായാണ് ഗുഹക്കുള്ളിൽ പതാക ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.Read More
Sariga Rujeesh
February 27, 2023
തൃശൂർ കല്ലേറ്റുംകര ഇരിഞ്ഞാടപ്പിള്ളി ശ്രീ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ തിടമ്പേറ്റി യന്ത്ര ആന. ‘ഇരിഞ്ഞാടപ്പിള്ളി രാമൻ’ എന്ന് പേരിട്ടിരിക്കുന്ന ലക്ഷണമൊത്ത ഒരു റോബോട്ടിക് ആനയാണ് തിടമ്പേറ്റിയത്. കേരത്തിൽ തന്നെ ഇതാദ്യമായാണ് വൈദ്യുതയിൽ പ്രവർത്തിക്കുന്ന ഒരു കൊമ്പൻ ഉത്സവത്തിന് തിടമ്പേറ്റുന്നത്. പത്തര അടിയാണ് ഇരിഞ്ഞാടപ്പിള്ളി രാമൻ്റെ ഉയരം. 800 കിലോ ഭാരം. നാലുപേരെ പുറത്തേറ്റാൻ കഴിയും. അഞ്ചു ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്. ദുബായ് ഫെസ്റ്റിവലിന് യന്ത്ര ആനകളെ ഒരുക്കിയ ചാലക്കുടി പോട്ട ഫോർ ഹി ആർട്സ് ക്രിയേഷൻസിലെ ശിൽപികളായ […]Read More
No comments to show.