ഉപഭോക്താക്കളുടെ സൗകര്യാർഥം പുതിയ ഫീച്ചറുകൾ തുടർച്ചയായി അവതരിപ്പിക്കുന്നതിന്റെ തിരക്കിലാണ് പ്രമുഖ ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്. ഇക്കൂട്ടത്തിൽ പുതിയതായി വാട്സ്ആപ്പ് കൊണ്ടുവന്നതാണ് ജിഫ് ഓട്ടോമാറ്റിക്കായി പ്ലേ ആകുന്ന ഫീച്ചർ.ദീർഘകാലമായി ജിഫ് പങ്കുവെയ്ക്കുന്നതിനെ സപ്പോർട്ട് ചെയ്ത് വരികയാണ് വാട്സ്ആപ്പ്. നിലവിൽ ടാപ്പ് ചെയ്താൽ മാത്രമേ ജിഫ് പ്രവർത്തിക്കുകയുള്ളൂ. ഇതിന് പരിഹാരം കണ്ടിരിക്കുകയാണ് വാട്സ്ആപ്പ്. നിലവിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചർ അവതരിപ്പിച്ചത്.ചാറ്റുകൾക്കിടെ സന്ദർഭം അനുസരിച്ച് ജിഫ് ഓട്ടോമാറ്റിക്കായി പ്ലേ ആകുന്നതാണ് പുതിയ ഫീച്ചർ. ഒരു തവണ മാത്രമേ ജിഫിനെ പ്ലാറ്റ്ഫോം […]Read More
Ashwani Anilkumar
May 3, 2023
നടി മാളവിക കൃഷ്ണദാസും നടൻ തേജസും വിവാഹിതരായി. കൊച്ചി എളമക്കര ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ വച്ചായിരുന്നു ചടങ്ങുകൾ. സിനിമാ സീരിയൽ ലോകത്തെ നിരവധി പേർ ആഘോഷത്തിൽ പങ്കെടുത്തു. റിയാലിറ്റി ഷോയിലൂടെ കണ്ടെത്തിയ ഇരുവരും സൗഹൃദത്തിൽ ആകുകയും പിന്നാലെ വിവാഹത്തിലേക്ക് കടക്കുകയും ആയിരുന്നു. വിവാഹത്തിൻറെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കഴിഞ്ഞ വർഷം ഡിസംബറിൽ ആണ് താൻ വിവാഹിതയാകാൻ പോകുന്ന വിവരം മാളവിക അറിയിച്ചത്. തങ്ങളുടെത് പ്രണയവിവാഹം അല്ലെന്നും വീട്ടുകാർ തീരുമാനിച്ച കല്ല്യാണമാണെന്ന് ഇരുവരും വീഡിയോയിൽ പറഞ്ഞിരുന്നു.Read More
Ashwani Anilkumar
May 3, 2023
ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യം വർധിപ്പിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെ സർക്കാർ നേതൃത്വത്തിലുള്ള സംരംഭമാണ് പ്രധാനമന്ത്രി മാതൃ വന്ദന യോജന (PMMVY). സ്ത്രീകൾക്ക് ധന സഹായം നൽകുന്നതിനോടൊപ്പം പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനൊപ്പം ചികിത്സ ചെലവ് സംബന്ധിച്ച സാമ്പത്തിക ബുദ്ധിമുട്ട് ലഘൂകരിക്കാനും ഈ പദ്ധതി ലക്ഷ്യം വെക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്കാണ് പിഎംഎംവിവൈ ആനുകൂല്യങ്ങൾ ലഭ്യമാകുക. ദൈനംദിന വേതനം നേടുന്ന സ്ത്രീകൾക്ക് ഗർഭകാലത്തെ വേതന നഷ്ടം കുറയ്ക്കാനും ഈ നിർണായക കാലയളവിൽ സ്ത്രീകൾക്ക് ആവശ്യമായ വൈദ്യ പരിചരണവും ചികിത്സയും […]Read More
India
Information
Tourism
Transportation
Viral news
World
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം ജമ്മുകശ്മീരിൽ
Ashwani Anilkumar
May 3, 2023
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം ജമ്മുകശ്മീരിൽ സജ്ജമാക്കുന്നു. 359 മീറ്റർ (ഏകദേശം 109 അടി) ഉയരമുള്ള ചെനാബ് പാലമാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം. ദേശീയ വാർത്ത ഏജൻസിയായ എഎൻഐ സിഎൻഎൻ ഉൾപ്പെടയുള്ള മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വിവരം നൽകിയത്. പതിറ്റാണ്ടുകളുടെ നിർമ്മാണത്തിന് ശേഷം 2024 ജനുവരിയിൽ സന്ദർശകർക്കായി തുറന്ന് നൽകുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ കേബിൾ പാലം, രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ ഗതാഗത ടണൽ, ഉദംപൂർ-ശ്രീനഗർ- […]Read More
Ananthu Santhosh
May 3, 2023
ഇന്ന് ലോകമാധ്യമസ്വാതന്ത്രദിനം. മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ആക്രമണം അനുദിനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഈ ദിനം പ്രസക്തമാക്കുന്നത്. മനുഷ്യാവകാശങ്ങളുടെ ഭാവി മാധ്യമ സ്വാതന്ത്രത്തിലാണെന്നാണ് ഇത്തവണത്തെ മുദ്രവാക്യം. അഭിപ്രായസ്വതന്ത്രത്തിന്റെ സംരക്ഷണമാണ് മാധ്യമസ്വാതന്ത്രദിനാചരണം. ലോകമാധ്യമസ്വാതന്ത്രദിനാചരണം തുടങ്ങിയിട്ട് 30 വർഷമാവുകയാണ്. 1993ലാണ് മാധ്യമസ്വാതന്ത്രത്തിന് വേണ്ടിയെരു ദിനം തുടങ്ങിയത്. അവകാശങ്ങളുടെ ഭാവി രൂപപ്പെടുത്താൻ മറ്റൊല്ലാ മനുഷ്യാവകശാങ്ങളുടേയും ചാലകമെന്ന നിലയിൽ അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടമെന്നാണ് ഇത്തവണ യുനെസ്കോ പറയുന്നത്. മനുഷ്യാവകാശദിനാചരണത്തിന്റെ ഏഴുപത്തിയഞ്ചാം വർഷം കൂടിയാണ് 2023. ലോകത്തിലെ 180 രാജ്യങ്ങളില്‍ മാധ്യമ സ്വാതന്ത്രത്തിന്റെ പട്ടികയില്‍ ഇന്ത്യയ്ക്ക് 150ാം സ്ഥാനം.Read More
Ashwani Anilkumar
April 28, 2023
സംസ്ഥാന യുവജന കമ്മീഷൻ ചെയർമാനായി എം ഷാജർ ചുമതലയേറ്റു. ചെയർപേഴ്സൺ സ്ഥാനത്തുനിന്ന് ചിന്താ ജെറോം രണ്ടു ടേം പൂർത്തിയാക്കി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് എം ഷാജർ ചുമതലയേറ്റത്.പുതിയ ഉത്തരവാദിത്വം പ്രാധാന്യം അർഹിക്കുന്നതാണെന്നും വിവേചനമില്ലാതെ നീതി പൂർവ്വമായി മുന്നോട്ട് പോകുമെന്നും എം ഷാജർ പറഞ്ഞു.Read More
Ashwani Anilkumar
April 28, 2023
റിയാലിറ്റി താരവും മോഡലുമായ കിം കർദാഷിയാന്റെ അപരയുമായ ക്രിസ്റ്റീന ആഷ്ടെൻ ഗോർകാനി അന്തരിച്ചു. ഒൺലിഫാൻസ് മോഡലായിരുന്ന ക്രിസ്റ്റീന, കിം കർദാഷിയാനുമായുള്ള രൂപസാദൃശ്യത്തെ തുടർന്നാണ് പ്രശസ്തയായത്. പ്ലാസ്റ്റിക് സർജറിക്ക് പിന്നാലെ ഹൃദയാഘാതത്തെ തുടർന്നാണ് 34കാരിയായ താരം അന്തരിച്ചത്. സമൂഹമാധ്യമങ്ങളിൽ ആഷ്ടെൻ ജി ഓൺലൈൻ എന്നറിയപ്പെട്ട അവർക്ക് ഇൻസ്റ്റഗ്രാമിൽ 6.20 ലക്ഷത്തിലേറെ ഫോളോവേഴ്സാണുള്ളത്.ഏപ്രിൽ 20 നാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ട്. മരണവിവരം ഇൻസ്റ്റഗ്രാമിലൂടെയും ‘ഗോഫണ്ട്മി’ പേജിലൂടെയുമാണ് കുടുംബാംഗങ്ങൾ സ്ഥിതീകരിച്ചത്.Read More
Harsha Aniyan
April 27, 2023
സിവില്‍ സര്‍വീസ് മെയിന്‍സ് പരീക്ഷയില്‍ 22 പേരെ വിജയിപ്പിച്ച് തിരുവനന്തപുരത്തെ ലീഡ് ഐഎഎസ് അക്കാദമി.മൂന്നു മാസം നീണ്ടുനിന്ന ആന്‍സര്‍ റൈറ്റിങ്ങ് പരിശീലനത്തിലൂടെയാണ് അക്കാദമി തിളക്കമാര്‍ന്ന ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.രാജ്യത്തെ തന്നെ എഴുതി പാസാകാന്‍ ഏറ്റവും കടുപ്പമുള്ളതാണ് സിവില്‍ സര്‍വീസിന്റെ മെയിന്‍സ് പരീക്ഷ. അഞ്ച് ദിവസങ്ങളിലായി ഒന്‍പത് പേപ്പറുകള്‍ എഴുതി പാസാകേണ്ട പരീക്ഷയാണ് ഇത്. ഇതില്‍ മികച്ച മാര്‍ക്ക് വാങ്ങുന്ന 2000 ത്തോളം പേരാണ് ഈ പരീക്ഷ പാസാകുന്നത്. 2020 – ല്‍ പ്രവര്‍ത്തനം ആരംഭിച്ച ലീഡ് ഐ.എ.എസ് […]Read More
Ashwani Anilkumar
April 27, 2023
വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ള ഓറഞ്ച് ആൻറിഓക്സിഡൻറുകളുടെയും നാരുകളുടെയും സ്രോതസാണ്.മുഖക്കുരു അകറ്റാനും കറുത്തപാടുകളെ നീക്കം ചെയ്യാനും എണ്ണമയമുള്ള ചർമ്മത്തിനുമെല്ലാം ഫലപ്രദമാണ് ഓറഞ്ചിൻറെ തൊലി. ഇതിനായി ഓറഞ്ചിൻറെ തൊലി ഉണക്കി, പൊടിച്ച രൂപത്തിലാക്കി എടുക്കുക. ഓറഞ്ച് പൊടിച്ചത് ഒരു സ്പൂൺ, ഒരു നുള്ള് മഞ്ഞൾപ്പൊടി, ഒരു സ്പൂൺ തേൻ എന്നിവ കുഴമ്പ് രൂപത്തിലാക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കുക. 10 മിനിറ്റിന്ശേഷം റോസ് വാട്ടർ ഉപയോഗിച്ചു കഴുകി കളയാം. വെയിലേറ്റ് മങ്ങിയ മുഖത്തിനു ഉത്തമമാണ് […]Read More
Ashwani Anilkumar
April 27, 2023
ജീവനക്കാർക്ക് ഏറ്റവും മികച്ച ആനുകൂല്യങ്ങളും സൗകര്യങ്ങളും നൽകുന്ന കമ്പനിയാണ് ഗൂഗിൾ. ഇടവേളയിൽ നൽകുന്ന ലഘുഭക്ഷണം അതിലൊന്നായിരുന്നു. നിരവധി ജീവനക്കാരെ പിരിച്ചു വിട്ടതിനു ശേഷവും ചിലവ് ചുരുക്കലിന്റെ ഭാഗമായി.സൗജന്യ ലഘുഭക്ഷണങ്ങൾ വെട്ടിക്കുറച്ചുകൊണ്ടാണ് ഗൂഗിൾ ദിനംപ്രതിയുള്ള ചെലവുകൾ കുറയ്ക്കാൻ ശ്രമിക്കുന്നത്. റിപ്പോർട്ട് അനുസരിച്ച് ലഘുഭക്ഷണങ്ങൾക്കായി ഓഫീസിൽ തുറന്ന മൈക്രോ കിച്ചണുകൾ ഗൂഗിൾ വ്യാപകമായി പൂട്ടാൻ പോവുകയാണ്. ജീവനക്കാർക്ക് ധാന്യങ്ങൾ, എസ്പ്രെസോ, സെൽറ്റ്സർ വാട്ടർ എന്നിവ പോലുള്ള ലഘുഭക്ഷണങ്ങൾ സൗജന്യമായി നൽകുന്ന സംവിധാനമാണ് മൈക്രോ കിച്ചണുകൾ.Read More
No comments to show.