കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജിലുണ്ടായ സംഭവങ്ങളുടെ പേരില്‍ ക്രൈസ്തവ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ അപലപനീയമെന്ന് സീറോ മലബാർ സിനഡ്. ക്രൈസ്തവന്റെ ക്ഷമയെ ദൗർബല്യമായി കരുതി ഈ ന്യൂനപക്ഷത്തെ മാത്രം തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് മനുഷ്യത്വരഹിതവും ഭരണഘടനയോടുള്ള വെല്ലുവിളിയുമാണെന്ന് സിനഡ് വ്യക്തമാക്കി. കലാലയങ്ങളിൽ അച്ചടക്കവും ധാർമികതയും നിലനിൽക്കണമെന്ന് നിർബന്ധം പിടിക്കുന്നത് മഹാപരാധമാണെന്ന നിലയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. വിനാശം വിതയ്ക്കുന്ന രാഷ്ട്രീയ-വർഗീയ കൂട്ടുകെട്ടുകളെ ശക്തമായി അപലപിക്കുന്നുവെന്നും സിനഡ് വ്യക്തമാക്കി. ക്രൈസ്തവ സ്നേഹവും ക്ഷമയും ആക്രമിക്കപ്പെടുവാനുള്ളതല്ല, അനുകരിക്കപ്പെടാനുള്ളതാണെന്നും സിനഡ് വിശദീകരിച്ചു.Read More
Ananthu Santhosh
June 12, 2023
ഇന്ത്യയിൽ നിന്നുള്ള അവസാന മാധ്യമപ്രവർത്തകനോടും രാജ്യം വിടാൻ നിർദ്ദേശം നൽകി ചൈന. ഈ മാസം തന്നെ തിരികെ പോകാനാണ് നിർദ്ദേശം. ഇരുരാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രബന്ധം വഷളായതോടെയാണ് നടപടി. ഇന്ത്യയിലെ നാല് മാധ്യമ പ്രവര്‍ത്തകരാണ് ഈ വര്‍ഷം ആദ്യം ചൈനയിൽ ജോലി ചെയ്തിരുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസ് ലേഖകന്‍ അടുത്തിടെ ചൈന വിട്ടു. ദി ഹിന്ദുവിന്റെ ഒന്നും പ്രസാര്‍ ഭാരതിയുടെ രണ്ടും ലേഖകര്‍ക്ക് ഏപ്രിലില്‍ ചൈന വിസ പുതുക്കി നല്‍കിയില്ല. ഇതിന് പിന്നാലെയാണ് പിടിഐയുടെ റിപ്പോർട്ടർക്കും രാജ്യം വിടാൻ നിർദ്ദേശം […]Read More
Sariga Rujeesh
June 11, 2023
രാജസ്ഥാനിലെ ബാരൻ ജില്ലയിൽ മുഖ്യമന്ത്രി അടക്കം അതിഥിയായെത്തിയ സമൂഹ വിവാഹം ഗിന്നസ് റെക്കോഡ് അടക്കം തകർത്തതാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്. ആറു മണിക്കൂർ നീണ്ട ചടങ്ങിൽ ഒരേ വേദിയിൽ 2,143 ദമ്പതികളാണ് ഒന്നിച്ചത്. 4,283 ഹിന്ദു, മുസ്ലിം യുവതീ യുവാക്കളാണ് പങ്കെടുക്കാനെത്തിയത്. ശ്രീ മഹാവീർ ഗോശാല കല്യാൺ സൻസ്ഥൻ എന്ന ട്രസ്റ്റാണ് സമൂഹവിവാഹം നടത്തിയത്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മന്ത്രി പ്രമോദ് ജെയിനും അടക്കമാണ് അതിഥികളായെത്തിയത്. ആഭരണങ്ങൾ, കിടക്ക, പാത്രങ്ങൾ, ടി.വി, റഫ്രിജറേറ്റർ, എന്നിവയെല്ലാം സമ്മാനമായ […]Read More
Ananthu Santhosh
May 25, 2023
തമിഴിനെ പ്രകീർത്തിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ചോള രാജവംശത്തിന്റെ പ്രതീകമായ ചെങ്കോൽ പുതിയ പാർലിമെന്റ് മന്ദിരത്തിൽ സ്ഥാപിക്കാനുള്ള നീക്കം നടന്നിരുന്നു. അതിന്റെ തുടർച്ചയാണ് അദ്ദേഹം തമിഴിനെ പ്രകീർത്തിച്ച രംഗത്തെത്തിയത്. തമിഴ് നമ്മുടെ ഭാഷയാണ്. ഓരോ ഇന്ത്യക്കാരന്റെയും ഭാഷയാണ്. ലോകത്തേറ്റവും പഴക്കമേറിയതാണ് തമിഴ് എന്ന് അദ്ദേഹം വ്യക്തമാക്കി. ‘തിരുക്കുറൽ’ എന്ന പുസ്തകത്തിന്റെ ടോക് പിസിൻ ചെയ്ത വിവർത്തനം പാപുവ ന്യൂ ഗിനിയയിൽ പ്രകാശനം അവസരം ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കി. ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് രാഷ്ട്രീയ നീക്കങ്ങൾ ബിജെപി നടത്താൻ […]Read More
Ashwani Anilkumar
May 23, 2023
കാൻ ചലച്ചിത്ര മേളയിലെത്തിയ ഉർവശി റൗട്ടേലയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഫാഷൻ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഉർവശി ഇത്തവണ കാൻ ചലച്ചിത്ര മേളയിലെത്തിയത്, പച്ചതൂവലുകൾ കൊണ്ട് അലങ്കരിച്ച വസ്ത്രവും കൂടെ പച്ചനിറത്തിൽ ഒരു തൊപ്പിയുമണിഞ്ഞാണ്.കാൻ ചലച്ചിത്ര മേളയിലെ റെഡ് കാർപ്പറ്റിൽ പച്ച നിറത്തിലുള്ള വസ്ത്രം ധരിച്ചെത്തിയ ഉർവശിയെ കാണാൻ മനോഹരമായ ഒരു തത്തയെപ്പോലെുണ്ട് എന്നാണ് ആരാധകർ പറയുന്നത്.Read More
Ananthu Santhosh
May 10, 2023
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ച ഡോക്ടർ മരിച്ചു. കൊട്ടാക്കര താലൂക്ക് ആശുപത്രിയിലെ ഹൌസ് സർജൻ വന്ദന ദാസ് (22) ആണ് തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. സർജിക്കൽ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ ഇന്ന് പുലർച്ചെയാണ് തിരുവനന്തപുരത്തേക്ക് എത്തിച്ചതെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലത്ത് ഡോക്ടർമാർ പൂർണമായി പണിമുടക്കും. സംസ്ഥാന വ്യാപക പണിമുടക്കിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ആഹ്വാനം ചെയ്തു.Read More
Ananthu Santhosh
May 9, 2023
മുന്തിരി പലർക്കും ഏറെ ഇഷ്ടമുള്ള പഴമാണ്. എന്നാൽ മുന്തിരി കഴിച്ചാലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. മുന്തിരി കഴിക്കുന്നത് ഒരാളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. കാരണം അവയിൽ പോഷകങ്ങളും ആന്റിഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നു. വ്യത്യസ്ത ഇനം മുന്തിരികളുണ്ട്. ഉദാഹരണത്തിന്, ചുവന്ന മുന്തിരി റെസ്വെറാട്രോൾ എന്ന സംയുക്തം ഹൃദയ സംബന്ധമായ ആരോഗ്യത്തെയും വൈജ്ഞാനിക ആരോഗ്യത്തെയും പിന്തുണയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു. എന്നാൽ എല്ലാ മുന്തിരികളും ആന്റിഓക്സിഡന്റുകളാൽ നിറഞ്ഞതാണ്. കൂടാതെ ആൻറി-കാർസിനോജെനിക്, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ‘വിറ്റാമിൻ കെയുടെയും നാരുകളുടെയും […]Read More
Ananthu Santhosh
May 8, 2023
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് കഴിഞ്ഞ ആഴ്ച സ്വർണവില എത്തിയിരുന്നു. അന്തരാഷ്ട്ര വിലയിലെ ഏറ്റക്കുറച്ചിലുകളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 45280 രൂപയാണ്. ശനിയാഴ്ച അന്തരാഷ്ട്ര സ്വർണവില 2000 ഡോളറിലേക്ക് എത്തിയതോടെ സംസ്ഥാനത്ത് സ്വർണവില കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന് 560 രൂപയാണ് ശനിയാഴ്ച കുറഞ്ഞത്. എന്നാൽ മെയ് 3 ന് 640 രൂപയും മെയ് 4 ന് 560 […]Read More
Ashwani Anilkumar
May 4, 2023
കുടുംബ വ്യവസ്ഥയും മൂല്യങ്ങളും ബന്ധങ്ങളും സംരക്ഷിക്കുന്നതിൽ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്തെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ വിവാഹമോചന കേസുകൾ ഒരു ശതമാനം മാത്രമാണ്. അതേസമയം 94 ശതമാനം വരെ ബന്ധങ്ങൾ തകരുന്ന നിരവധി രാജ്യങ്ങളുണ്ട്. ഏഷ്യൻ രാജ്യങ്ങളിൽ വിവാഹമോചന കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കുറവാണെന്നും വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്ത് വിട്ട ഡാറ്റയിൽ പറയുന്നു. ഒരു ശതമാനം മാത്രം റിപ്പോർട്ട് ചെയ്യുന്ന ഇന്ത്യ കഴിഞ്ഞാൽ വിയറ്റ്നാമാണ് രണ്ടാം സ്ഥാനത്ത്. ഏഴ് ശതമാനമാണ് വിയറ്റ്നാം റിപ്പോർട്ട് ചെയ്യുന്നത്. ഇതുകൂടാതെ, താജിക്കിസ്ഥാനിൽ […]Read More
Ashwani Anilkumar
May 3, 2023
ലോകത്തെ ഏറ്റവും വലിയ ഫാഷൻ മാമാങ്കങ്ങളിൽ ഒന്നായ മെറ്റ് ഗാലയ്ക്ക് കഴിഞ്ഞ ദിവസം ന്യൂയോർക്കിൽ തുടക്കമായി.കറുപ്പ് നിറത്തിലുള്ള ഔട്ട്ഫിറ്റിലാണ് പ്രിയങ്കയും നിക്ക് ജൊനാസുമെത്തിയത്. മുന്നിൽ സ്ലിറ്റുള്ള ഓഫ് ഷോൾഡർ ഗൗണായിരുന്നു പ്രിയങ്കയുടെ വേഷം. വെളുപ്പ് നിറം ഇടകലർന്ന ബെൽ സ്ലീവായിരുന്നു ഈ ഗൗണിന്റെ പ്രത്യേകത. കൈകൾ മുഴുവൻ മൂടിയ വെളുത്ത കൈയുറകൾ വസ്ത്രത്തിന് ക്ലാസിക് ലുക്ക് നൽകി. ലോക പ്രശസ്ത ഡിസൈനർ വാലെന്റിനോയാണ് പ്രിയങ്കയുടെ ഗൗൺ ഡിസൈൻ ചെയ്തത്. എന്നാൽ ഫാഷൻ ലോകത്തിൻറെ ശ്രദ്ധ പതിഞ്ഞത് പ്രിയങ്കയുടെ […]Read More
No comments to show.