തിരുവല്ലയിലെ ദമ്പതികൾക്ക് ഐശ്വര്യലബ്ധിക്കായി എറണാകുളം ജില്ലയിലെ രണ്ട് സ്ത്രീകളെ ബലി നൽകി.സ്ത്രീകളെ തലയറുത്ത് കൊന്ന ശേഷം കഷ്ണങ്ങളായി കുഴിച്ചിടുകയായിരുന്നു .മൃതദേഹം കണ്ടെടുക്കാൻ ശ്രമം തുടങ്ങി. പെരുമ്പാവൂരിലെ ഏജൻറാണ് സ്ത്രീകളെ തിരുവല്ലയിലെത്തിച്ചത്.കടവന്ത്രയിലെ ഒരു സ്ത്രീയെ കാണാനില്ലെന്ന പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാലിടിയിലെ ഒരു സ്ത്രീയേയും ബലി നൽകിയെന്ന് തെളിഞ്ഞത്. ഏജൻറും ദമ്പതിമാരും പോലീസ് കസ്റ്റഡിയിലാണ്.Read More
Ashwani Anilkumar
October 10, 2022
വാട്സാപ്പ് ബീറ്റാ ഉപയോക്താക്കൾക്ക് നിലവിൽ പ്രീമിയം ലഭ്യമാണ്. സേവനം ഇതുവരെ ഒഫീഷ്യലി ആരംഭിച്ചിട്ടില്ല എങ്കിലും പരീക്ഷണാടിസ്ഥാനത്തിലാണ് ബീറ്റാ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിരിക്കുന്നത്. ബീറ്റാ ഉപയോക്താക്കൾക്ക് മാത്രമേ എല്ലാ ഫീച്ചറുകളും ഉള്ള പ്രീമിയം മെനുവിൽ പ്രവേശനമുള്ളൂ. ബിസിനസുകളെ ലക്ഷ്യം വെച്ചാണ് പ്രീമിയം സബ്സ്ക്രിപ്ഷൻ അവതരിപ്പിച്ചിരിക്കുന്നത്.പണമടച്ചുള്ള മിക്ക ഫീച്ചറുകളും ശരാശരി ഉപയോക്താവിന് പ്രത്യേകിച്ച് ഉപയോഗപ്രദമാകില്ല. പ്രീമിയം അക്കൗണ്ട് ഉപയോക്താക്കൾക്ക് മൂന്ന് മാസത്തിലൊരിക്കൽ കോൺടാക്ട് ലിങ്ക് മാറ്റാം. ഈ ഫീച്ചർ ടെലഗ്രാമിലുമുണ്ട്. പ്രീമിയം വേർഷനിൽ ഒരേ അക്കൗണ്ടിലൂടെ ഒരേസമയം 10 ഡിവൈസുകളെ വരെ […]Read More
Ashwani Anilkumar
October 10, 2022
സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ മൂന്ന് മാസത്തിലൊരിക്കൽ യൂണിഫോം ധരിച്ച് ഭക്ഷണം വിതരണം ചെയ്യാറുണ്ടെന്ന് വെളിപ്പെടുത്തി നൗക്കരി ഡോട്ട് കോം സ്ഥാപകനും എക്സിക്യൂട്ടീവ് വൈസ് ചെയർമാനുമായ സജ്ഞീവ് ബിഖ്ചന്ദാനി. ദീപീന്ദർ ഉൾപ്പെടെയുള്ള എല്ലാ സീനിയർ മാനേജർമാരും ചുവന്ന സൊമാറ്റോ ടീ ഷർട്ട് ധരിക്കുകയും മോട്ടോർ സൈക്കിളിൽ കയറി ഭക്ഷണം വിതരണം ചെയ്യുകയും ചെയ്യുന്നവെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ബിഖ്ചന്ദാനി ട്വീറ്റ് ചെയ്തു. യൂണിഫോം ധരിച്ച് ആരുമറിയാതെ ബൈക്കിൽ ഓർഡറുകൾ എത്തിക്കുന്ന ഈ രീതി കഴിഞ്ഞ മൂന്ന് വർഷമായി തുടരുന്നുണ്ടെന്നും […]Read More
Ananthu Santhosh
October 10, 2022
കൊച്ചി: പഴങ്ങളുടെ മറവില്‍ ലഹരി എത്തിച്ച സംഭവത്തില്‍ ബിസിനസ് പങ്കാളി വഞ്ചിക്കുകയായിരുന്നെന്ന വിജിന് വര്‍ഗീസിന്റെ വാദം പൊളിയുന്നു. ഇയാള്‍ ലഹരിക്കടത്ത് സംഘത്തിന്റെ ഭാഗമാണെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പറഞ്ഞു. തുടരെയുള്ള രണ്ട് കണ്ടെയ്നറുകളില്‍ ലഹരി ദക്ഷിണാഫ്രിക്കയില്‍ നിന്നും പിടികൂടിയിരുന്നു.വിജിനും സംഘവും വിദേശത്ത് നിന്ന് കൊണ്ടുവരുന്ന പഴങ്ങള്‍ കാലടിക്കു പുറമെ കൊച്ചി നഗരത്തില്‍ രണ്ടിടത്തും കോഴിക്കോട്ടും സംഭരിക്കുന്ന ഏജന്‍സികളുണ്ട്. കൂടാതെ വിജിന്റെ പേരില്‍ എത്ര കണ്ടെയിനറുകള്‍ അടുത്തിടെ എത്തിയെന്നും ഡിആര്‍ഐ പരിശോധിക്കുന്നുണ്ട്. അടുത്ത ദിവസം വിജിന്റെ പേരില്‍ വീണ്ടും […]Read More
Ananthu Santhosh
October 9, 2022
തിരൂർ തുഞ്ചൻ പറമ്പിൽ എഴുത്തച്ഛൻ സ്മാരകത്തിനായി ബിജെപി സമരം ആരംഭിക്കും. മലപ്പുറം പോലൊരു ജില്ലയിൽ മലയാള ഭാഷയുടെ പിതാവിന് എന്തുകൊണ്ട് സംസ്ഥാന സർക്കാർ അർഹമായ ഒരു സ്മാരകം പണിയുന്നില്ല എന്ന് ബിജെപി ചോദിക്കുന്നു. ഇത് വലിയൊരു സമരമാക്കാനാണ് ബിജെപിയുടെ ശ്രമം. സമരപ്രഖ്യാപനം നവംബർ 14ന് ഉണ്ടായേക്കും. സംസ്ഥാന സർക്കാർ ഒരു വർഷത്തിനുള്ളിൽ സ്മാരകം പണിതില്ലെങ്കിൽ സ്വന്തം നിലയ്ക്ക് സ്മാരകം പണിയാനാണ് ബിജെപി തീരുമാനം.Read More
Ananthu Santhosh
October 7, 2022
നിയമവിരുദ്ധമായി രൂപമാറ്റം നടത്തിയ ടൂറിസ്റ്റ് ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന ഇന്ന് മുതൽ കർശനമായി നടക്കും. അനധികൃതമായി ഘടിപ്പിച്ചവയെല്ലാം മാറ്റി രണ്ടുദിവസത്തിനുള്ളിൽ ബസ് വീണ്ടും പരിശോധനയ്ക്ക് എത്തിക്കണമെന്നാണ് നിർദേശം. അനധികൃത രൂപമാറ്റം നടത്തിയതിന് 23 ബസുകൾക്കെതിരെ നടപടിയെടുത്തു. ബസുകൾക്ക് 6,500 വീതം പിഴയും ചുമത്തി. ആലുവയിൽ 13 ടൂറിസ്റ്റ് ബസുകൾക്കെതിരെയാണ് മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തത്. ഇന്നലെ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. എറണാകുളത്ത് ഇന്നലെ മാത്രം നടപടിയെടുത്തത് 29 ബസുകൾക്കെതിരെയാണ്. രണ്ട് ബസുകളുടെ ഫിറ്റ്നെസും […]Read More
Recent Posts
No comments to show.