ദക്ഷിണ കൊറിയയിലെ ജെജുവിൽ നടന്ന ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ഹോർട്ടികൾച്ചർ പ്രൊഡ്യൂസേഴ്സ് (എഐപിഎച്ച്) 2022 ൽ രണ്ട് അവാർഡുകൾ സ്വന്തമാക്കി ഹൈദരാബദ്. വേൾഡ് ഗ്രീൻ സിറ്റി അവാർഡ്സ് 2022 ന് ഒപ്പം ‘ലിവിംഗ് ഗ്രീൻ ഫോർ ഇക്കണോമിക് റിക്കവറി ആൻഡ് ഇൻക്ലൂസീവ് ഗ്രോത്ത്’ എന്ന വിഭാഗത്തിൽ മറ്റൊരു പുരസ്കാരവും ഹൈദരാബാദ് സ്വന്തമാക്കി. ഒക്ടോബർ 14 വെള്ളിയാഴ്ച ദക്ഷിണ കൊറിയ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പ് പ്രകാരം, തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ നഗരവും ഹൈദരാബാദാണ്. കാറ്റഗറി അവാർഡ് മാത്രമല്ല, വേൾഡ് […]Read More
Business
Kerala
Politics
Viral news
ഊട്ടിയിലെ കുതിര: സ്വപ്നയുടെ പുസ്തകത്തിലെ അധ്യായങ്ങളുടെ പേരുകൾ ഹിറ്റ്
newscomusr
October 14, 2022
13 അധ്യായങ്ങളിലായി എഴുതിയിരിക്കുന്ന പുസ്തകത്തിൽ ശിവശങ്കർ എങ്ങനെയാണ് തന്നെ ഉപയോഗിച്ചതെന്ന് സ്വപ്ന വ്യക്തമാക്കുന്നുണ്ട്.ശിവശങ്കരന്റെ പാര്‍വ്വതി, ഊട്ടിയിലെ കുതിര തുടങ്ങിയ അധ്യയങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ അടക്കം ഹിറ്റ്നീയാ പത്മവ്യൂഹത്തിൽ കിടക്ക്, ഇന്റർനാഷണൽ പ്രോസ്റ്റിട്യൂട്ട്, പൊന്നുച്ചേട്ടനും ഞാനും, ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂടെ, ടോട്ടോ, മുംതാസ് ഇസ്മയിൽ, ശിവശങ്കറിന്റെ പാർവതി, ഊട്ടിയിലെ കുതിര, ചിലന്തിവല, നിയമത്തിന്റെ കൈകളിൽ, വാതിലിൽ വന്നെത്തി നിൽക്കുന്ന മരണം, നഷ്ടങ്ങളുടെ ശരശയ്യ, ആനയും വാളും ആരവവും’ എന്നിങ്ങനെ 13 അദ്ധ്യായങ്ങളിലായാണ് പുസ്തകം. ശിവശങ്കറിനെ പരിചയപ്പെട്ടതും തുടര്‍ന്നുള്ള ബന്ധങ്ങളും […]Read More
Ashwani Anilkumar
October 14, 2022
22 വർഷം പഴക്കമുള്ള മാരുതി 800 നിരത്തിലിറക്കി എംജി ശ്രീകുമാർ.ഗായകൻ എന്ന നിലയിലുള്ള വരുമാനം കൊണ്ട് 22 വർഷം മുൻപാണ് തമിഴ്നാട് റജിസ്ട്രേഷനുള്ള ഈ മാരുതി 800 എം ജി ശ്രീകുമാർ വാങ്ങുന്നത്. ചെന്നൈയിലാണ് ഉപയോഗിച്ചിരുന്നതും. കൊല്ലം അയത്തിലാണ് ചുവന്ന കാറിനെ മിനുക്കി വെള്ളയാക്കി ഇറക്കിയത്. മലയാളി രണ്ടു പതിറ്റാണ്ടിനിടെ പാടി നടക്കുന്ന പാട്ടുകൾ നിറഞ്ഞുനിൽക്കുന്ന ഇടമാണ്. അന്ന് ഒന്നരലക്ഷത്തിനു വാങ്ങിയ ഈ വണ്ടിയിലാണ് നരസിംഹത്തിലെ പഴനിമല മുരുകന് ഹരോഹര.. ഗാനം പാടാൻ പോയത്. വല്യേട്ടനിലെ നിറനാഴി […]Read More
Ashwani Anilkumar
October 14, 2022
നടി നയൻതാരയ്ക്കും വിഘ്നേഷ് ശിവനും വാടകഗർഭപാത്രത്തിലൂടെ ഇരട്ട ആൺകുട്ടികൾ ജനിച്ചതു സംബന്ധിച്ച് തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ആരോഗ്യവകുപ്പ് ജോയന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗസംഘമാണ് അന്വേഷണം നടത്തുന്നത്. വാടകഗർഭധാരണം നടത്താൻ ദമ്പതികൾ മാനദണ്ഡങ്ങൾ പാലിച്ചോ എന്നതിലാണ് അന്വേഷണം നടത്തുക. വാടകഗർഭധാരണത്തിനായി സമീപിച്ച ആശുപത്രിയിൽനിന്ന് അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചു. ആശുപത്രിയിലെ അന്വേഷണം പൂർത്തിയായതിന് ശേഷം ആവശ്യമെങ്കിൽ നയൻതാരയുടേയും വിഘ്നേശ് ശിവന്റേയും മൊഴി എടുത്തേക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ള റിപ്പോർട്ട് സമർപ്പിക്കാനാണ് തമിഴ്നാട് ആരോഗ്യവിഭാഗം അറിയിച്ചിരിക്കുന്നത്.Read More
Ashwani Anilkumar
October 13, 2022
കേരളത്തിൻ്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയെ ദേശീയ അന്വേഷണ ഏജൻസിയുടെ ഐജിയായി നിയമിച്ചു. അഞ്ച് വർഷത്തേക്ക് ഡെപ്യൂട്ടേഷനിലാണ് നിയമനം. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയിലേക്കാണ് വിജയ് സാഖറെ ഡെപ്യൂട്ടേഷൻ ആവശ്യപ്പെട്ടിരുന്നു . എന്നാൽ, എൻഐഎയിലേക്ക് നൽകുകയായിരുന്നു.Read More
Ashwani Anilkumar
October 13, 2022
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറുമായുള്ള സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങൾ വരെ ഉൾപ്പെടുത്തിയ സ്വപ്ന സുരേഷിന്റെ ആത്മകഥ പുറത്തിറക്കി. ‘ചതിയുടെ പത്മവ്യൂഹം’ എന്നു പേരിട്ടിരിക്കുന്ന പുസ്തകം കറന്റ് ബുക്സ് ആണ് പുറത്തിറക്കിയിരിക്കുന്നത്. ചെന്നൈയിലെ പത്മനാഭസ്വാമി ക്ഷേത്രത്തിൽ വച്ച് എം ശിവശങ്കർ തന്റെ കഴുത്തിൽ താലിചാർത്തിയെന്നും ഒരിക്കലും കൈവിടില്ലെന്നു പറഞ്ഞെന്നും സ്വപ്ന പുസ്തകത്തിൽ പറയുന്നു. ശിവശങ്കറിന്റെ ‘പാർവതി’ കയ്യിൽ പച്ച കുത്തിയത്, ശിവശങ്കർ നൽകിയ പുടവയും താലിയും ധരിച്ച്, എന്റെ വീട്ടിൽ ഒരു പിറന്നാളാഘോഷം, റിസോർട്ടിൽ ഒരു കാൻഡിൽ […]Read More
Ashwani Anilkumar
October 13, 2022
ഇറാഖ് പാർലമെൻ്റിനരികെ റോക്കറ്റാക്രമണം. ഏകദേശം 9 റോക്കറ്റുകൾ വര ഗ്രീൻ സോണിൽ പതിച്ചെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി സർക്കാർ ഓഫീസുകളാണ് ഇവിടെ ഉള്ളത്. പാർലമെൻ്റ് സെഷൻ ആരംഭിക്കാനിരിക്കെയായിരുന്നു ആക്രമണം. ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റെന്നാണ് വിവരം. പരുക്കേറ്റവരിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും മൂന്ന് നാട്ടുകാരും ഉൾപ്പെടുന്നു. ആക്രമണം നടത്തിയത് ആരാണെന്നതിൽ വ്യക്തതയില്ല.Read More
Ashwani Anilkumar
October 13, 2022
വനിതാ ഏഷ്യ കപ്പ് ക്രിക്കറ്റിൽ തായ്ലൻഡിനെ തകർത്ത് ഇന്ത്യ ഫൈനലിൽ.ദീപ്തി ശർമ്മയുടെ 3 വിക്കറ്റിന്റെ കരുത്തിലാണ് ഇന്ത്യ ജയിച്ചത്. തുടർച്ചയായ എട്ടാം തവണയാണ് ഇന്ത്യ വനിതാ ഏഷ്യ കപ്പ് ഫൈനലിൽ പ്രവേശിക്കുന്നത്. ഇതിൽ 7 തവണയും കിരീടം ഇന്ത്യക്ക് തന്നെയായിരുന്നു. എന്നാൽ 2018ലെ ഏഷ്യാകപ്പ് ഫൈനലിൽ ബംഗ്ലാദേശിനോട് തോറ്റതാണ് ഇന്ത്യയുടെ ഏക ഫൈനൽ തോൽവി. ഇതുവരെ നടന്ന 8 വനിതാ ഏഷ്യ കപ്പുകളിലും ഫൈനലിൽ എത്തിയ ഏക ടീം കൂടിയാണ് ഇന്ത്യ. ഇന്ത്യക്ക് വേണ്ടി ഷെഫാലി വർമ […]Read More
Harsha Aniyan
October 13, 2022
ഇലന്തൂര്‍ നരബലി കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പ്രതികളെ കോടതിയില്‍ ഹാജരാക്കി. കോടതിയിലേക്ക് കൊണ്ടുപോകുന്ന വേളയില്‍ ഭഗവല്‍സിംഗും ലൈലയും മാംസം പാകം ചെയ്ത് ഭക്ഷിച്ചെന്ന റിപോർട്ടുകൾ നിഷേധിച്ചു. മാധ്യമങ്ങളോടായിരുന്നു ഇരുവരുടേയും പ്രതികരണം. എന്നാൽ കേസിലെ മുഖ്യസൂത്രധാരൻ ഷാഫി യാതൊന്നും പ്രതികരിച്ചില്ല. ഇരട്ടകൊലപാതകത്തിലെ പ്രതികളായ ഷാഫി, ഭഗവല്‍ സിംഗ്, ഭാര്യ ലൈല എന്നീ മൂന്നുപേരെ പന്ത്രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പ്രതികളെ ഹാജരാക്കാന്‍ എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.Read More
Ashwani Anilkumar
October 12, 2022
ഇന്ത്യയിൽ ഒക്ടോബർ 25ന് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. വടക്കു കിഴക്കൻ ഇന്ത്യയിൽ ഒഴികെ രാജ്യത്തിൻറെ മിക്ക ഭാഗങ്ങളിലും വളരെ ചെറിയ സമയത്തേക്ക് ഈ പ്രതിഭാസം ദൃശ്യമാകുമെന്നാണ് സൂചന. സൂര്യഗ്രഹണം ദൃശ്യമാകാത്ത പ്രദേശങ്ങളിൽ സൂര്യാസ്തമയത്തിന് ശേഷം ആകാശ വിസ്മയങ്ങൾ ദൃശ്യമായേക്കും.Read More
No comments to show.