ട്വൻറി 20 ലോകകപ്പിൽ സൂപ്പർ-12 പോരാട്ടത്തിൽ നെതർലൻഡിനെതിരെ ബൗളിംഗ് കരുത്തിൽ 9 റൺസ് വിജയവുമായി ബംഗ്ലാദേശ്. ബംഗ്ലാദേശ് മുന്നോട്ടുവെച്ച 145 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡിൻറെ പോരാട്ടം 20 ഓവറിൽ 135 റൺസിൽ അവസാനിച്ചു. നാല് വിക്കറ്റുമായി ടസ്കിൻ അഹമ്മദാണ് ജയമൊരുക്കിയത്. സ്കോർ: ബംഗ്ലാദേശ്-144/8 (20), നെതർലൻഡ്സ്-135 (20).Read More
Ashwani Anilkumar
October 24, 2022
നാളെ (ഒക്ടോബർ 25)വൈകിട്ട് നടക്കുന്ന ഭാഗിക സൂര്യഗ്രഹണം ഇന്ത്യയിൽ ഒരു മണിക്കൂറും 45 മിനിട്ടും നീണ്ടു നിൽക്കും. രാജ്യത്തെ പല സ്ഥലങ്ങളിലും ദൃശ്യമാകുമെന്ന് ഭൗമ ശാസ്ത്ര മന്ത്രാലയം വ്യക്തമാക്കി. കേരളത്തിൽ ദൃശ്യമാകില്ല. ഡൽഹിയിൽ വൈകിട്ട് 4.29 ന് ഗ്രഹണം ആരംഭിക്കും. ചെന്നൈ – 5.14, ബംഗളുരു – 5.12 എന്നിങ്ങനെ ദൃശ്യമാകും.നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യഗ്രഹണം കാണുന്നത് സുരക്ഷിതമല്ല. അലൂമി നൈസ്ഡ് മൈലാർ, ബ്ലാക്ക് പോളിമർ ,ഷേഡ് നമ്പർ 14 ന്റെ വെൽഡിംഗ് ഗ്ലാസ് തുടങ്ങിയ ഫിൽട്ടർ ഉപയോഗിച്ചോ […]Read More
Ashwani Anilkumar
October 23, 2022
ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ ടോയ്ലറ്റ് സീറ്റ് മോഷ്ടിച്ചെന്നാരോപിച്ച് ദളിത് യുവാവിനെ ക്രൂരമായി മർദ്ദിച്ചു. കെട്ടിയിട്ട് അടിക്കുകയും മുഖത്ത് കരിതേക്കുകയും തല മൊട്ടയടിക്കുകയും ചെയ്തു. രാജേഷ് കുമാർ എന്ന യുവാവിനാണ് ക്രൂര മർദ്ദനമേറ്റത്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചു. ഹാർദി പ്രദേശത്തെ ഒരു വീട്ടിൽ നിന്ന് ടോയ്ലറ്റ് സീറ്റ് മോഷ്ടിച്ചെന്നാണ് ഇവർ ആരോപിച്ചത്. ദിവസക്കൂലിക്കാരനായ തൊഴിലാളിയാണ് 30കാരനായ രാജേഷ് കുമാർ.ആരോപണ വിധേയനായ മിശ്ര ഒളിവിലാണ്. ഇയാളുടെ രണ്ട് സഹായികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു പ്രതികൾക്കെതിരെ ആക്രമണം, ഭീഷണിപ്പെടുത്തൽ, പട്ടികജാതി-പട്ടികവർഗക്കാർക്കെതിരായ […]Read More
Ashwani Anilkumar
October 23, 2022
ഗുജറാത്തിലെ കുഷ്കൽ ഗ്രാമത്തിലെ തെരുവ് നായകൾക്ക് സമയാസമയം ഭക്ഷണം നൽകാൻ ആളുകൾ സദാ സജ്ജരാണ്. നായകൾക്ക് ഭക്ഷണം വിളമ്പണമെന്ന് പഠിച്ചാണ് അവിടുത്തെ ഓരോ തലമുറയും വളരുന്നത്. മാത്രവുമല്ല, നായകൾക്ക് ഗ്രാമത്തിൽ കോടിക്കണക്കിന് രൂപയുടെ ആസ്തിയുമുണ്ട്. ഏകദേശം 200 നായകളാണ് കുഷ്കൽ ഗ്രാമത്തിലുള്ളത്. നായകളെ പരിപാലിക്കുന്നതിനുവേണ്ടി മാത്രമുള്ള ട്രസ്റ്റിന്റെ ആസ്തി രണ്ടരക്കോടി രൂപയോളം വരും. നായകളുടെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്ന, നായകളെ തെരുവിൽ കണ്ടാൽ കല്ലെറിയാത്ത, നായകളെ തല്ലിക്കൊല്ലാത്ത, നായകളെ ഊട്ടാനായി തിരക്ക് കൂട്ടുന്ന ആളുകളാണ് ഗ്രാമത്തിലുടനീളമുള്ളത്.Read More
Ashwani Anilkumar
October 20, 2022
ഡോ. സാമ്രാട്ട് ഗൗഡ ഐഎഫ്എസ് വ്യത്യസ്തമായൊരു വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുകയാണ്. ചെറുപ്രാണി നടന്നു നീങ്ങുന്നതിൽ ആർക്കും അത്ഭുതം തോന്നില്ല. എന്നാൽ ശരീരത്തിന്റെ മുഴുവൻ ഭാഗങ്ങളും നഷ്ടമായിജീവൻ നഷ്ടപ്പെട്ട പ്രാണി നടന്നുപോകുകയാണ് വീഡിയോയിൽ. പാരസൈറ്റ് എന്ന് വിളിക്കുന്ന പരാന്നഭോജികൾ ചത്ത പ്രാണിയുടെ തലച്ചോർ നിയന്ത്രിച്ച് മുന്നോട്ടു ചലിപ്പിക്കുന്നു എന്നതാണ് വീഡിയോയുടെ ആമുഖമായി സാമ്രാട്ട് ഗൗഡ നൽകിയിരിക്കുന്നത്. ഇത്തരം പരാന്നഭോജികൾ മനസിന്റെ നിയന്ത്രണം ഏറ്റെടുത്ത് മരണത്തിലേക്ക് തള്ളിവിടുന്നതായാണ് നാഷണൽ ജ്യോഗ്രഫിക് പറയുന്നത്.Read More
Ashwani Anilkumar
October 20, 2022
കോടതികളുടെ നീണ്ട അവധികൾക്കെതിരായ ഹർജി ബോംബെ ഹൈക്കോടതിയിൽ . ഹർജി ദീപാവലി അവധിക്ക് ശേഷം പരിഗണിക്കും. നവംബർ ഇരുപതിലേക്കാണ് കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. മുംബൈ സ്വദേശിനിയായ സബീന ലക്ക്ഡെവാലയാണ് ഹർജി നൽകിയത്. ദീപാവലി, ക്രിസ്മസ്, മധ്യ വേനൽ അവധികളുടെ പേരിൽ ആഴ്ചകളോളം കോടതികൾക്ക് അവധി നൽകുന്നത് നീതി നടപ്പാക്കുന്നത് വൈകിക്കുമെന്ന് ഹർജിക്കാരി ചൂണ്ടിക്കാട്ടുന്നു. ഇത്തരം അവധികളുടെ പേരിൽ ഒരു വർഷത്തിൽ എഴുപത് ദിവസത്തോളം കോടതികൾ അടഞ്ഞു കിടക്കുന്ന അവസ്ഥയാണ് . പൊതുവിലുള്ള അവധികൾക്ക് പുറമേയാണിതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.Read More
Ashwani Anilkumar
October 20, 2022
ഇന്ത്യയില്‍ പ്രത്യേക ജനുസ് പുല്‍ച്ചാടികളെ കണ്ടെത്തി. നീളമുള്ളതും ഉയർന്നതും പ്രത്യേകമായി ഉയര്ന്നുനില്ക്കുന്ന ശീർഷകങ്ങളുള്ള പുതിയ പുല്‍ച്ചാടി ജനുസ്സായ ഈ പുല്‍ച്ചാടിക്ക് ദ്രാവിഡാക്രിസ് അണ്ണാമലൈക്ക എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഇത് ആഫ്രിക്കയിൽ നിന്നുള്ള സ്യൂഡോമിട്രാരിയ, ഏഷ്യയിൽ നിന്നുള്ള റോസ്റ്റെല്ല, ഇന്ത്യയിൽ നിന്നുള്ള ഇൻഡോമിരിയാത്ര എന്നിവയ്ക്ക് സമാനമാണ്. ഡോ.ധനീഷ് ഭാസ്കര്‍ ( ഐയുസിഎന്‍, ഗ്രാസ്ഷോപ്പര്‍ സ്പെഷ്യലിസ്റ്റ്, ട്രയർ സര്‍വകലാശാല ജര്‍മ്മനി) എച്ച്. ശങ്കരരാമന് (വനവരയാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കള്‍ച്ചര്‍, പോള്ളാച്ചി), നികോ കസാലോ (സാഗ്രേബ് സര്‍വകലാശാല ക്രോയേഷ്യ) എന്നിവരാണ് പുതിയ […]Read More
Ashwani Anilkumar
October 18, 2022
മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വൈറൽ.ജിയോ ബേബിയാണ് ‘കാതൽ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ സംവിധായകൻ . മമ്മൂട്ടി തന്നെയാണ് പോസ്റ്റർ പങ്കുവച്ചത്.Read More
Ashwani Anilkumar
October 17, 2022
രാജ്യത്തിന്റെ അമ്പതാമത് ചീഫ് ജസ്റ്റിസായി ഡിവൈ ചന്ദ്രചൂഡിനെ നിയമിച്ചു. പുതിയ ചീഫ് ജസ്റ്റിസിന്റെ നിയമന ഉത്തരവിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പുവച്ചു. അടുത്ത മാസം 9ന് ഡിവൈ ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്യും. വിരമിക്കുന്ന ചീഫ് ജസ്റ്റിസ് യുയു ലളിതാണ് ചന്ദ്രചൂഡിനെ പിൻഗാമിയായി ശുപാർശ ചെയ്തത്.Read More
Ashwani Anilkumar
October 17, 2022
കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ 90 ശതമാനം പോളിങ് രേഖപ്പെടുത്തി. ഇന്ന് രാവിലെ 10ന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് നാല് മണിക്ക് അവസാനിച്ചു. കേരളത്തില്‍ 95.66 ശതമാനം പോളിങ് രേഖപ്പെടുത്തി. 19ന് എഐസിസി ആസ്ഥാനത്താണ് വോട്ടെണ്ണല്‍. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരുമാണ് സ്ഥാനാര്‍ത്ഥികള്‍. 9000ല്‍ അധികം പിസിസി പ്രതിനിധികള്‍ 68 ബൂത്തുകളിലായാണ് വോട്ട് ചെയ്തത്. രഹസ്യബാലറ്റിലൂടെയായിരുന്നു വോട്ടെടുപ്പ്. ബാലറ്റ് പേപ്പറില്‍ ആദ്യം മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേരും രണ്ടാമത് തരൂരിന്റെ പേരുമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ കര്‍ണാടകയിലും തരൂര്‍ തിരുവനന്തപുരത്തുമാണ് […]Read More
No comments to show.