നടി പാർവ്വതി തിരുവോത്ത് ‘അത്ഭുതം ഇവിടെ തുടങ്ങുകയാണ്’ എന്ന അടിക്കുറുപ്പോടെ പ്രഗ്നന്‍സി ടെസ്റ്റ് ചെയ്ത ചിത്രം പങ്കുവെച്ചു . വാർത്ത ഇൻസ്റ്റഗ്രാമിലൂടെയാണ് താരം പങ്കുവെച്ചത്.എന്നാൽ സിനിമ പ്രൊമോഷൻ ആണെന്ന് ചിലർ കമന്റ് ചെയ്യുന്നുണ്ട്.Read More
Ashwani Anilkumar
October 28, 2022
സ്റ്റൈലൻ ലുക്കിൽ മമ്മൂട്ടിയുടെ നായികയാകാൻ ജ്യോതിക എത്തി.കഴിഞ്ഞ ദിവസമാണ് മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന കാതൽ അനൗൺസ് ചെയ്തത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. ഇപ്പോൾ ടീമിനൊപ്പം ജ്യോതികയും ചേർന്നിരിക്കുകയാണ്. താരസുന്ദരിയുടെ സെറ്റിലേക്കുള്ള സ്റ്റൈലൻ വരവ് ആഘോഷമാക്കുകയാണ് ആരാധകർ.Read More
Ashwani Anilkumar
October 28, 2022
നരേന്ദ്രമോദിയെ പുകഴ്ത്തി റഷ്യൻ പ്രസിഡന്റ്. നരേന്ദ്ര മോദി മഹാനായ ദേശസ്നേഹിയെന്നായിരുന്നു പുടിന്റെ പരാമർശം. ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെയും റഷ്യൻ പ്രസിഡന്റ് എടുത്ത് പറഞ്ഞു. ഇന്ത്യയും റഷ്യയും തമ്മിൽ പ്രത്യേക ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പുടിൻ, ഇരുരാജ്യങ്ങളും തമ്മിൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും വ്യക്തമാക്കി. “ഈ സാഹചര്യത്തിലും സ്വതന്ത്ര വിദേശനയം പിന്തുടരാൻ കഴിയുന്ന മഹത്തായ രാജ്യസ്നേഹിയാണ് നരേന്ദ്ര മോദി” മോസ്കോയിൽ നടന്ന വാൽഡായി ക്ലബ് കോൺഫറൻസിനെ അഭിസംബോധന ചെയ്തുകൊണ്ട് പുടിൻ പറഞ്ഞു. “ഇന്ത്യയ്ക്ക് മികച്ച ഭാവിയുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്, ആഗോള വിഷയങ്ങളിൽ […]Read More
Sariga Rujeesh
October 26, 2022
ഇന്തോനേഷ്യയിൽ ഒരു സ്ത്രീയെ പെരുമ്പാമ്പ് അങ്ങനെ തന്നെ വിഴുങ്ങി. പാമ്പിന്റെ വയറ് കീറി അവരുടെ ദേഹത്തിന്റെ അവശിഷ്ടങ്ങൾ പുറത്തെടുത്തു. 54 -കാരിയായ ജഹ്റ ഞായറാഴ്ച ജാംബി മേഖലയിലെ ഒരു തോട്ടത്തിൽ റബ്ബർ ശേഖരിക്കാൻ പോയതാണ്. അവർ വീട്ടിൽ എത്താത്തതിനെ തുടർന്ന് ഭർത്താവ് പ്രദേശത്ത് തിരയുകയായിരുന്നു. എന്നാൽ, ഭാര്യയുടെ ചെരിപ്പുകൾ, ജാക്കറ്റ്, ശിരോവസ്ത്രം, കത്തി എന്നിവ മാത്രമാണ് അദ്ദേഹത്തിന് കണ്ടെത്താൻ സാധിച്ചത്. അതേ തുടർന്ന് മടങ്ങിയ അദ്ദേഹം പിറ്റേ ദിവസം ഒരു സംഘം ആളുകളുമായി വിശദമായ തിരച്ചിലിന് ഇറങ്ങി. […]Read More
Ashwani Anilkumar
October 25, 2022
ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജൻ ഋഷി സുനക് അധികാരമേറ്റു.ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഏഷ്യൻ വംശജൻ ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയത്. ബക്കിങ്ഹാം കൊട്ടാരത്തിൽ ചാൾസ് മൂന്നാമൻ രാജാവിനെ സന്ദർശിച്ച് ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമാണ് ബ്രിട്ടന്റെ 57-ാം പ്രധാനമന്ത്രിയായി ഋഷി സുനക് ചുമതലയേറ്റത്.Read More
Ashwani Anilkumar
October 25, 2022
ലോകത്തെ ഏറ്റവും ‘വൃത്തിയില്ലാത്ത മനുഷ്യൻ’ മരിച്ചു. ഇറാൻ സ്വദേശിയായ 94കാരൻ അമു ഹാജിയാണ് മരിച്ചത്. ഇദ്ദേഹം കുളിച്ചിട്ട് പതിറ്റാണ്ടുകളായെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.അവിവാഹിതനായ ഇദ്ദേഹം കൈ കഴുകിയിട്ട് തന്നെ 50 വർഷം കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. രോഗബാധിതനാകും എന്ന ഭയത്താലാണ് ഇദ്ദേഹം പതിറ്റാണ്ടുകളായി കുളിക്കാതിരുന്നത്. മാസങ്ങൾക്ക് മുൻപ് ഇദ്ദേഹത്തെ കുളിപ്പിക്കാൻ ഗ്രാമവാസികൾ ഒത്തുചേർന്ന് മുൻകൈയെടുത്തത് വാർത്തയായിരുന്നു.Read More
Ashwani Anilkumar
October 25, 2022
ബംഗ്ലാദേശിലുണ്ടായ സിത്രങ്ങ് ചുഴലിക്കാറ്റിൽ 16 മരണം.ദശലക്ഷക്കണക്കിന് ആളുകൾക്ക് മാറിത്താമസിക്കേണ്ടിവന്നു. 15 തീരദേശ ഗ്രാമങ്ങളിലെ ഒരു കോടിയോളം വീടുകളിൽ വൈദ്യുതിബന്ധം നിലച്ചു. തെക്കൻ, തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലെ സ്കൂളുകൾ അടച്ചു.മരങ്ങൾ കടപുഴകി വീണാണ് കൂടുതൽ ആളുകളും മരിച്ചത്. രണ്ടുപേർ വള്ളം മുങ്ങി മരിച്ചു. ചുഴലിക്കാറ്റ് തീരത്തെത്തുന്നതിനു മുൻപ് തന്നെ ആളുകളെ ഒഴിപ്പിക്കാൻ കഴിഞ്ഞതിനാൽ വലിയ ദുരന്തം ഒഴിവായി.Read More
Ashwani Anilkumar
October 25, 2022
വാട്സാപ്പ് ഹാങ്ങായി.സന്ദേശങ്ങൾ കൈമാറാൻ കഴിയാതെ വാട്സാപ്പ് പ്രവർത്തനരഹിതമായി.Read More
Ashwani Anilkumar
October 24, 2022
ഹാരിപോട്ടർ സിനിമാ പരമ്പരയിലൂടെ പ്രശസ്തനായ നടൻ റോബി കോൽട്രെയിൻ്റെ മരണകാരണം വിവിധ അവയങ്ങൾ പ്രവർത്തനരഹിതമായതെന്ന് റിപ്പോർട്ട്. വിവിധ ബ്രിട്ടീഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ മാസം 14ന് ജന്മനാടായ സ്കോട്ട്ലൻഡിൽ വച്ചാണ് റോബി മരണപ്പെട്ടത്. 72 വയസായിരുന്നു.Read More
Ashwani Anilkumar
October 24, 2022
വിജയ് നായകനായെത്തുന്ന ചിത്രമാണ് വരിശ്. സംവിധായകന് വംശി പൈഡിപ്പള്ളി ഒരുക്കുന്ന ചിത്രം തമിഴിലും തെലുങ്കിലും ഒരേ സമയം ഒരുങ്ങുകയാണ്.ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിരിക്കുകയാണ്. ദീപാവലി സംബന്ധിച്ച് പുറത്തിറക്കിയ സ്പെഷല്‍ പോസ്റ്ററിലാണ് ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും ഉള്ളത്. ചിത്രം പൊങ്കലിന് ലോകമാകമാനം എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നു.Read More
No comments to show.