പെൺകുട്ടിക്ക് യുവാവിനോട് പ്രണയം തോന്നിയത് അയാളുടെ ഗിയർമാറ്റുന്ന സ്റ്റൈൽ കണ്ട്. സംഭവം പാകിസ്ഥാനിലാണ്. 17 കാരിയായ ഖദീജ എന്ന പെൺകുട്ടി തന്റെ ഡ്രൈവറായ ഇർഫാനെ വിവാഹം കഴിച്ചത്. ഇരുവരുമായി നടത്തിയ അഭിമുഖത്തിലാണ് ഇവർ തങ്ങളുടെ പ്രണയത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്. ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. പെൺകുട്ടിയുടെ വീട്ടിലെ വാഹനങ്ങൾ ഓടിക്കാൻ വന്നിരുന്ന യുവാവിനോട് പെൺകുട്ടിയുടെ പിതാവ് ഡ്രൈവിംഗ് പഠിപ്പിക്കാൻ ആവിശ്യപെടുകയായിരുന്നു. എന്നാൽ, ഇർഫാന്റെ ഡ്രൈവിങ് രീതിയും മാന്യമായ പെരുമാറ്റവുമാണ് തന്നെ ആകർഷിച്ചതെന്ന് ഖദീജ പറയുന്നു. തുടർന്ന് […]Read More
Breaking News
Trending News
Sariga Rujeesh
November 2, 2022
ഒറ്റ പ്രസവത്തിൽ നാല് കുട്ടികൾക്ക് ജന്മം നൽകിയ ഒരമ്മയുടെ ജീവിതകഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. എന്നാൽ തന്റെ കുഞ്ഞുങ്ങളെ തിരിച്ചറിയാൻ ഈ അമ്മ കണ്ടുപിടിച്ച ട്രിക്ക് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 40 വയസ്സുള്ള ഗാബി 2022 ജൂലൈയിൽ നാല് ആൺകുട്ടികൾക്ക് ജന്മം നൽകിയത്. ഈ പ്രായത്തിൽ ഗർഭിണിയായതിന് പുറമെ നാല് കുട്ടികൾ ഉണ്ടെന്നു പന്ത്രണ്ടാമത്തെ ആഴ്ചയിലെ സ്കാനിങ്ങിലാണ് ഗാബി അറിഞ്ഞത്. ഇതോടെ ഗർഭച്ഛിദ്രത്തിന്റെ അപകടസാധ്യതകൾ തടയുന്നതിനായി സെർവിക്കൽ സെർക്ലേജ് എന്ന ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. […]Read More
Ashwani Anilkumar
November 2, 2022
കിംഗ്ഖാന്റെ 57ാം പിറന്നാള്‍ ദിനത്തിൽ ഷാരൂഖിന്റെ മകള്‍ സുഹാന ഖാൻ കുട്ടിക്കാലത്ത് പിതാവിനൊപ്പമുള്ള ഹൃദയം തൊടുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.സുഹാന പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പിതാവ് ഷാരൂഖും സഹോദരന് ആര്യന് ഖാനുമുണ്ട്. ‘എന്റെ ബെസ്റ്റ് ഫ്രണ്ടിന് പിറന്നാള്‍ ആശംസകള്‍. ഞാന്‍ നിന്നെ ഒരുപാട് സ്നേഹിക്കുന്നു’….. ഇമോജിക്കൊപ്പം സുഹാന ഖാന് കുറിച്ചത് ഇങ്ങനെയാണ്.Read More
Harsha Aniyan
November 2, 2022
വസ്ത്രങ്ങളിൽ പുതിയ പരീക്ഷണങ്ങൾ നടത്തി വിമർശനം ഏറ്റുവാങ്ങാറുള്ള ടെലിവിഷൻ അവതാരകയും മോഡലുമാണ് കിം കർദാഷിയാൻ. റാംപില്‍ തിളങ്ങാറുള്ള താരത്തിന്റെ പല ഫാഷന്‍ പരീക്ഷണങ്ങളും അതിരു കടക്കാറുണ്ടെന്നും വിമർശകർ പറയാറുണ്ട്. ഇപ്പോഴിതാ കിമ്മിന്റെ പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്. ഹാലോവിന് ആഘോഷത്തിന്റെ ഭാഗമായി മാര്‍വല്‍ കോമിക്സിലെ കഥാപാത്രമായ മസ്റ്റിക്കിന്റെ വേഷത്തിലെത്തിയ കിമ്മിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. മുഖത്ത് നീല പെയിന്റ് അടിച്ച്, തലമുടി ചുവപ്പിച്ച്, കണ്ണില്‍ മഞ്ഞ ലെന്‍സും വച്ച് മസ്റ്റിക്ക് ആയി കിം മാറുകയായിരുന്നു. ഇതോടെ ഹാലോവിന് […]Read More
Harsha Aniyan
November 1, 2022
മിന്നും പ്രകടനങ്ങൾ കാഴ്ചവെച്ച് റെക്കോർഡുകൾ സ്വന്തമാക്കുന്നവരെ കുറിച്ച് നമുക്ക് കേട്ടിട്ടുണ്ട്. എന്നാൽ അപൂർവ്വമായൊരു ഗിന്നസ് റെക്കോർഡിനെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘എന്റെ കണ്ണ് തള്ളി പോയി’ എന്നൊക്കെ നാം പലപ്പോഴും കേൾക്കുന്ന കാര്യമാണ്. എന്നാല്‍ യഥാർഥ ജീവിതത്തിലും ‘കണ്ണ് തള്ളി’ ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ബ്രസീല്‍ സ്വദേശി സിഡ്നി ഡെ കാര്‍വല്‍ഹോ മെസ്ക്വിറ്റ. കണ്ണ് ഏറ്റവും കൂടുതൽ പുറത്തേക്ക് തള്ളിച്ച പുരുഷൻ എന്ന റെക്കോര്‍ഡാണ് ടിയോ ചികോ എന്ന പേരിൽ അറിയപ്പെടുന്ന മെസ്ക്വിറ്റ സ്വന്തമാക്കിയിരിക്കുന്നത്. […]Read More
Sariga Rujeesh
October 31, 2022
ബ്രിട്ടനിൽ ചിലയിടങ്ങളിൽ പ്രാവുകളെ ബാധിച്ച അജ്ഞാത വൈറസ് രോഗം അവയെ സോംബികൾ പോലുള്ള ജീവികളാക്കി മാറ്റുന്നതായി റിപ്പോർട്ട്. ഹോളിവുഡ്, കൊറിയൻ സിനിമകളിലൂടെയും മറ്റും പ്രേക്ഷകർക്ക് അറിയാവുന്ന ഭാവനാത്മകമായ ഒരു അവസ്ഥയാണ് സോംബി. ഏതെങ്കിലും വൈറസ് ബാധിച്ച് അജ്ഞാത രോഗം ഉടലെടുക്കുന്ന മനുഷ്യരെയാണ് സോംബികളായി ഈ ചിത്രങ്ങളിൽ കാണിക്കുന്നത്. സോംബികൾക്ക് സ്വബോധവും ബുദ്ധിയും നഷ്ടമായി അവ തോന്നിയത് പോലെ നടക്കുന്നതും മറ്റ് മനുഷ്യരെ ആക്രമിക്കുന്നതുമൊക്കെയുമാണ് സോംബി ജോണറിലുള്ള സിനിമകളിൽ പൊതുവെ കാണിക്കുന്നത്. ഇപ്പോൾ ബ്രിട്ടനിൽ ഈ വൈറസ് ബാധിച്ചിരിക്കുന്ന […]Read More
Ananthu Santhosh
October 30, 2022
ശംഖുമുഖത്തെ സാഗര കന്യകയ്ക്ക് ഗിന്നസ് റെക്കോർഡ്. കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിൽപ്പത്തിന് ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശിൽപമെന്ന റെക്കോർഡാണ് ലഭിച്ചിരിക്കുന്നത്. ചിപ്പിക്കുള്ളിൽ കിടക്കുന്ന തരത്തിലാണ് സാഗര കന്യകയുടെ ശിൽപ്പം നിർമ്മിച്ചിരിക്കുന്നത്. അപേക്ഷിക്കാതെയാണ് ഈ അംഗീകാരം എന്നത് ഇരട്ടി മധുരമാവുകയാണ്. 87 അടി നീളവും 25 അടി ഉയരവുമാണ് സാഗരകന്യക ശിൽപ്പത്തിനുള്ളത്. 1990 ൽ ആരംഭിച്ച് രണ്ട് വർഷമെടുത്താണ് ശിൽപ്പം നിർമ്മിച്ചത്. ടൂറിസം വകുപ്പാണ് കാനായി കുഞ്ഞിരാമനെ ശിൽപ്പ നിർമ്മാണം ഏൽപ്പിച്ചത്. ഈ നിർമ്മാണത്തിന്റെ പ്രതിഫലം […]Read More
Ashwani Anilkumar
October 28, 2022
ഐഎസ്എല്ലിൽ തിരിച്ചു വരവിനൊരുങ്ങി കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടുമിറങ്ങും. മുൻചാംപ്യന്മാരായ മുംബൈ സിറ്റിയാണ് എതിരാളികൾ. കൊച്ചിയിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം.Read More
Ashwani Anilkumar
October 28, 2022
വിവാഹാഘോഷത്തിന്റെ ഭാഗമായി വിളമ്പിയ രസഗുള ലഭിക്കാത്തവര്‍ തമ്മില്‍ തല്ലുണ്ടായതിന് പിന്നാലെ ഒരാള്‍ മരിക്കുകയും അഞ്ചുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.ആഗ്രയിലെ ഏത്മാദ്പൂരിലാണ് സംഭവം. വധുവിന്റെയും വരന്റേയും ബന്ധുക്കള്‍ തമ്മില്‍ നടന്ന അടിയിലാണ് ഒരാള്‍ കുത്തേറ്റ് മരിച്ചത്. 22 വയസ്സുള്ള സണ്ണി എന്ന യുവാവാണ് മരിച്ചത്. രസഗുള തീര്ന്നുപോയതുമായി ബന്ധപ്പെട്ട് തുടങ്ങിയ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കുത്തേറ്റ് വീണ സണ്ണിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. പരുക്കേറ്റ അഞ്ചുപേര്‍ ഇപ്പോള്‍ ചികിത്സയിൽ തുടരുകയാണ്.Read More
Ashwani Anilkumar
October 28, 2022
അന്താരാഷ്ട്ര സൗന്ദര്യമത്സരത്തിന്റെ നടത്തിപ്പ് സ്ഥാപനമായ മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ സ്വന്തമാക്കി തായ്ലൻഡിലെ പ്രമുഖ സംരംഭകയും ട്രാൻസ്ജെൻഡറുമായ ആൻ ജക്രജുതാതിപ്. യു എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനം 164 കോടി രൂപക്കാണ് (20 മില്ല്യൺ ഡോളർ) ആൻ സ്വന്തമാക്കിയത്. നിലവിൽ 165 രാജ്യങ്ങളിലാണ് സൗന്ദര്യമത്സരം സംപ്രേഷണം ചെയ്യുന്നത്.ആൻ ജക്രജുതാതിപിന്റെ ഉടമസ്ഥതയിലുള്ള ജെ കെ എൻ ഗ്ലോബൽ ഗ്രൂപ്പ് പബ്ലിക് കമ്പനി ലിമിറ്റഡ് ആണ് മിസ് യൂണിവേഴ്സ് ഓർഗനൈസേഷനെ ഏറ്റെടുത്തിരിക്കുന്നത്.Read More
No comments to show.