സാധാരണയായി അമ്പലങ്ങളിൽ ദൈവങ്ങൾക്ക് മുൻപിൽ സമർപ്പിക്കുന്നത് പൂക്കളും എണ്ണയും നെയ്യും ഒക്കെ പോലെയുള്ള വിശിഷ്ടങ്ങളായ വസ്തുക്കളാണ്. എന്നാൽ, മധ്യപ്രദേശിലെ ഒരു അമ്പലത്തിൽ സ്ഥിതി നേരെ തിരിച്ചാണ് സിഗരറ്റും മദ്യവും ഉൾപ്പെടെയുള്ള വസ്തുക്കളാണ് ഇവിടെ ഭക്തർ പൂജയ്ക്കായി സമർപ്പിക്കുന്നത്. പൂജക്ക് ശേഷം ഇവയെല്ലാം ഭക്തർക്ക് തന്നെ പ്രസാദമായി തിരികെ നൽകുകയും ചെയ്യുന്നു. കേൾക്കുമ്പോൾ അതിശയകരമായി തോന്നുന്നുണ്ടെങ്കിലും സംഗതി സത്യമാണ്. മധ്യപ്രദേശിലെ ഉജ്ജയിനിയിലുള്ള ഭഗതിപുരയിലെ 56 ഭൈരവ ക്ഷേത്രത്തിലാണ് ഇത്തരത്തിൽ വിചിത്രമായ ഒരു ചടങ്ങ് നടക്കുന്നത്. എഎൻഐ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് […]Read More
Sariga Rujeesh
November 20, 2022
ക്ലിയോപാട്രയുടെ ശവകുടീരത്തിനായുള്ള പര്യവേഷണത്തിനിടയിലായിരുന്നു ഡൊമിനിക്കന്‍ റിപബ്ളിക്കിലെ സാന്റോ ഡൊമിന്‍ഗോ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള സംഘം ‘ജ്യോമിതീയ വിസ്മയം’ എന്ന് വിളിക്കാവുന്ന തരത്തില്‍ മാസ്മരികമായി തുരങ്കം കണ്ടെത്തിയത്. പുരാതന നഗരമായ തപോസിരിസ് മാഗ്നയിലെ കാലപ്പഴക്കം മൂലം ഏറെയും തകര്‍ന്ന് കാണപ്പെടുന്ന ഒരു ക്ഷേത്രത്തിനടിയില്‍ നിന്നാണ് ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് ഏകദേശം 13 മീറ്റര്‍ താഴ്ചയില്‍ പാറയില്‍ കൊത്തിയെടുത്ത തുരങ്കം കണ്ടെത്തിയത്. തുരങ്കത്തിന് ഏകദേശം 1,305 മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ ഉയരവുമുണ്ട്. ആല്‍ബസ്റ്റാര്‍ കൊണ്ട് നിര്‍മിച്ച രണ്ട് തലകള്‍ ക്ഷേത്രത്തിന്റെ […]Read More
Sariga Rujeesh
November 19, 2022
വ്യത്യസ്ത കേക്ക് റെസിപ്പികള്‍ പരീക്ഷിക്കാന്‍ ആഗ്രഹമുള്ളവരാണ് ഏറെയും. ഇപ്പോഴിതാ ഒരു വെറൈറ്റി കേക്കിന്റെ കഥയാണ് ശ്രദ്ധ നേടുന്നത്. ഡിവോഴ്സ് ക്യാരറ്റ് കേക്ക് എന്നാണ് സംഭവത്തിന്റെ പേര്. ഏകദേശം 30 വര്‍ഷത്തോളം പഴക്കമുള്ളതാണ് ഇത്. പക്ഷെ ഡിവോഴ്സ് ക്യാരറ്റ് കേക്ക് എന്ന പേരിന് പിന്നില്‍ ഒരു കഥ തന്നെയുണ്ട്. റെഡ്ഡിറ്റില്‍ കേക്കിന്റെ റെസിപ്പിയും പേരിന് പിന്നിലെ കഥയും പങ്കുവച്ചിട്ടുണ്ട്. അച്ഛന്റെ ഏറ്റവും പ്രിയപ്പെട്ട കേക്കാണ് ഇതെന്ന് കുറിച്ചാണ് മകന് സംഭവം വിവരിച്ചിരിക്കുന്നത്. രണ്ട് തവണ ഡിവോഴ്സ് ചെയ്ത അച്ഛന് […]Read More
Sariga Rujeesh
November 19, 2022
സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ സ്റ്റോക്ക് മാര്‍ക്കറ്റ് സംബന്ധിച്ച് ഉപദേശം നല്കുന്ന സോഷ്യല്‍മീഡിയ ഇൻഫ്ലുഎൻസർമാരെ നിരീക്ഷിക്കാന്‍ സെബി. സെക്യൂരിറ്റി എക്സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ഇത് സംബന്ധിച്ച് ഉടന്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തിക ഉപദേശങ്ങളും സ്റ്റോക്ക് മാര്‍ക്കറ്റ് ടിപ്പുകളും നല്കുന്നവര് സെബിയുടെ മാര്‍ഗനിര്‍ദേശം അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാന്‍ സാധിക്കൂ എന്നാണ് സെബി അംഗം എസ്.കെ മൊഹന്തി പറഞ്ഞത്. സെബിയുടെ സാമ്പത്തിക ഉപദേഷ്ടക്കള്‍ക്കുള്ള മാര്ഗ്ഗനിര്ദേശത്തില് തന്നെയാണ് സോഷ്യല്‍മീഡിയ ഇന്‍ഫ്യൂന്‍സര്‍മാരും ഉള്‍പ്പെടുക എന്നാണ് വിവരം. ഇത്തരക്കാര്‍ ഇനി സെബിയില്‍ റജിസ്ട്രര്‍ ചെയ്യേണ്ടി […]Read More
Ananthu Santhosh
November 19, 2022
മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നൂറ്റിയഞ്ചാമത് ജന്മദിനം ഇന്ന്. സമാധി സ്ഥലമായ ശക്തി സ്ഥലിൽ പ്രാർത്ഥനയും, അനുസ്മരണവും നടത്തും. എഐസിസി യിലും അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്. ജന്മദിനം പ്രമാണിച്ച് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ വനിതാ പദയാത്രികരായിരിക്കും അദ്ദേഹത്തെ അനുഗമിക്കുക.വനിത എം പിമാർ, എം എൽ എമാർ.മഹിള കോൺഗ്രസ്, പോഷക സംഘടന ഭാരവാഹികൾ എന്നിവർ മഹാരാഷ്ട്രയിലൂടെ നീങ്ങുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമാകും.Read More
Ananthu Santhosh
November 14, 2022
കേരള ഫിഷറീസ്&സമുദ്ര പഠന സർകവലാശാല (കുഫോസ്) വൈസ് ചാൻസലർ നിയമനം ഹൈക്കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കുഫോസ് വിസി ഡോ.കെ.റിജി ജോണിൻ്റെ നിയമനം റദ്ദാക്കിയത്. യുജിസി ചട്ടങ്ങൾ ലംഘിച്ചാണ് റിജി ജോണിൻ്റെ നിയമനം എന്ന് വിലയിരുത്തിയാണ് ഹൈക്കോടതിയുടെ വിധി. യുജിസി ചട്ടങ്ങൾ പാലിച്ച് കൊണ്ട് പുതിയ വിസിയെ നിയമിക്കാനും വിധിയിൽ പറയുന്നു. കുഫോസ് വി സി ആയി ഡോ.കെ.റിജി ജോണിനെ നിയമിച്ചതു യു ജി സി […]Read More
Sariga Rujeesh
November 8, 2022
കേരളത്തിലെ ഖത്തര്‍ ലോകകപ്പ് ആവേശത്തില്‍ അമ്പരന്ന് ഫിഫയും. കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയില്‍ സ്ഥാപിച്ച മെസി-നെയ്മര്‍-റൊണാള്‍ഡോ കട്ടൗട്ടുകള്‍ ഫിഫയും ട്വീറ്റ് ചെയ്തു. പുഴയില്‍ ആരാധകപ്പോരിനും പിന്നാലെ പഞ്ചായത്തിന്റെ മുന്നറിയിപ്പിനും സാക്ഷിയായ കട്ടൗട്ടുകള്‍ ഫിഫ ഷെയര്‍ ചെയ്തതിന്റെ ആവേശത്തിലാണ് ആരാധകര്‍. പുള്ളാവൂരില്‍ ആദ്യമുയര്‍ന്നത് അര്‍ജന്റീനയുടെ മിശിഹാ ലിയോണല്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ടായിരുന്നു. ഈ ഭീമന് കട്ടൗട്ട് വൈറലായതിന് പിന്നാലെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉള്‍പ്പെടെ വലിയ വാര്‍ത്തയാക്കി. തൊട്ടരികെ കാനറികളുടെ സുല്‍ത്താന്‍ നെയ്മറുടെ അതിഭീമന്‍ കട്ടൗട്ട് സ്ഥാപിച്ച് ബ്രസീല്‍ ആരാധകര്‍ മറുപടി […]Read More
Harsha Aniyan
November 8, 2022
ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാക് ക്രിക്കറ്റ് താരം ഷുഐബ് മാലിക്കും വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട്. സാനിയ മിര്‍സയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ക്ക് പിന്നില്‍ വിവാഹ മോചനത്തിന്റെ സൂചനകളാണ് എന്ന വിലയിരുത്തലുകളാണ് ശക്തം. തകര്‍ന്ന ഹൃദയങ്ങള്‍ എവിടേക്കാണ് പോകുന്നത്? അല്ലാഹുവിനെ കണ്ടെത്താന്‍ എന്നാണ് സാനിയ മിര്‍സ ഇന്‍സ്റ്റാ സ്റ്റോറിയായി കുറിച്ചത്. സാനിയയും മാലിക്കും ഏറെ നാളുകളായി ഒരുമിച്ച് അല്ല കഴിയുന്നത് എന്ന റിപ്പോര്‍ട്ടുകളും ഇതോടെ ശക്തമായി. സാനിയയെ മാലിക് വഞ്ചിച്ചതായാണ് പാകിസ്ഥാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മകന് ഇസ്ഹാന് […]Read More
Ananthu Santhosh
November 8, 2022
സംസ്ഥാനത്ത് വീണ്ടും സ്വർണവില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് ഇടിഞ്ഞത്. ഇന്നലെയും 80 രൂപയുടെ ഇടിവ് ഉണ്ടായിരുന്നു. അതേസമയം ശനിയാഴ്ച സ്വർണവില കുത്തനെ ഉയർന്നിരുന്നു. 720 രൂപയാണ് വർദ്ധിച്ചത്. ഇന്നും ഇന്നലെയുമായി 160 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില 37600 രൂപയാണ്.Read More
Sariga Rujeesh
November 7, 2022
പള്ളുരുത്തിയിൽ അഞ്ച് കണ്ണുകളും ഉള്ളിൽ മൂന്ന് അറകളുമുള്ള തേങ്ങ കൗതുകമാകുന്നു. മനാശേരിയിൽ ചെറുവീട്ടിൽ ജോസഫ് കടയിൽ നിന്നും വാങ്ങിയ തേങ്ങ പൊളിച്ചു നോക്കിയപ്പോഴാണ് മൂന്ന് അറകൾ ഉള്ളിൽ കണ്ടത്. ഈ സമയമാണ് അഞ്ച് കണ്ണുകളും തേങ്ങയിലുള്ള കാര്യം ശ്രദ്ധിച്ചത്. കുലുക്കി നോക്കി തേങ്ങ വാങ്ങിയപ്പോൾ മറ്റ് സംശയമൊന്നും തോന്നിയില്ലെന്ന് ജോസഫ് പറഞ്ഞു.Read More
No comments to show.