ഒരു മിനിറ്റിനുള്ളില്‍ ഏറ്റവും കൂടുതല്‍ തണ്ണിമത്തന് പൊളിച്ചതിന് യുവാവിന് ഗിന്നസ് വേള്‍ഡ് റെക്കോർഡ്. കൈ കൊണ്ടാണ് സ്പാനിഷ് യുവാവായ റോബര്‍ട്ടോ തണ്ണിമത്തനുകള്‍ പൊളിച്ചത്. ഒരു മിനിറ്റിനുള്ളില്‍ 39 തണ്ണിമത്തനുകള്‍ ആണ് ഇദ്ദേഹം ഉടച്ചത്. ഗിന്നസ് വേൾഡ് റെക്കോര്‍ഡ്സിന്റെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ ആണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. തണ്ണിമത്തനുകള്‍ കയ്യില്‍ പിടിച്ച് കുറച്ച് യുവാക്കള്‍ സ്റ്റേജില്‍ നിരന്ന് നില്‍ക്കുകയാണ്. റോബര്‍ട്ടോ ഇവരുടെ അടുത്തെത്തി കൈ കൊണ്ട് ഇടിച്ചാണ് ഓരോ തണ്ണിമത്തനും പൊളിച്ചത്.Read More
Sariga Rujeesh
November 27, 2022
ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാനും ദീപികാ പദുക്കോണും ജോഡികളായി എത്തിയ ‘ഓം ശാന്തി ഓം’ സിനിമ ഓര്‍മ്മയില്ലേ? സിനിമയിറങ്ങി ഏകദേശം 15 വര്‍ഷത്തോളമായെങ്കിലും ഇന്നും അതിലെ കഥാപാത്രങ്ങളോടുള്ള ആരാധന പലര്‍ക്കും അവസാനിച്ചിട്ടില്ല. അതിന്റെ ഒരു തെളിവാണ് ലോക കേക്ക് മത്സരത്തില്‍ കണ്ടത്. ഓം ശാന്തി ഓശാനയില്‍ നിന്നുള്ള ഇരുവരുടെയും ഏറെ പ്രശസ്തമായ പോസ് കേക്ക് രൂപത്തില്‍ തയ്യാറാക്കിയാണ് ഒരാള്‍ മത്സരത്തില്‍ പ്രദര്‍ശിപ്പിച്ചത്. ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കേക്ക് മത്സരത്തിലാണ് ഈ കേക്ക് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. […]Read More
Sariga Rujeesh
November 27, 2022
ഒരു മാർക്കറ്റിനെ മുഴുവൻ പ്രകാശിപ്പിക്കാൻ ആവശ്യമായ വൈദ്യുതി ഉല്പാദിപ്പിക്കുന്നത് ചീഞ്ഞ പച്ചക്കറികൾ ഉപയോഗിച്ചാണ്. കേൾക്കുമ്പോൾ അത്ഭുതം തോന്നാമെങ്കിലും ആർക്കും അനുകരിക്കാവുന്ന ഒരു ഉത്തമ മാതൃകയാണ് ഹൈദരാബാദിലെ ബോവൻപള്ളി പച്ചക്കറി മാർക്കറ്റ് അല്ലെങ്കിൽ ഡോ. ബി ആർ അംബേദ്കർ വെജിറ്റബിൾ മാർക്കറ്റ് കാണിച്ചുതരുന്നത്. ഈ പച്ചക്കറി മാർക്കറ്റിൽ അവശേഷിക്കുന്ന എല്ലാ ജൈവമാലിന്യങ്ങളും ആദ്യം ഇവർ ബയോഗ്യാസ് ആക്കി മാറ്റുന്നു. പിന്നീട് അതിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഇത്തരത്തിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയിലൂടെയാണ് ഈ മാർക്കറ്റിനുള്ളിലെ എല്ലാ കടകളിലേക്ക് ആവശ്യമായ വൈദ്യുതിയും […]Read More
Sariga Rujeesh
November 27, 2022
സയനൈഡിനേക്കാള്‍ 1200 മടങ്ങ് വിഷമുള്ള മത്സ്യത്തെ കണ്ടെത്തിയാതായി റിപ്പോർട്ട്. ബ്രിട്ടനിലെ കടല്‍ത്തീരത്താണ് അതീവ വിഷമുള്ള ഓഷ്യാനിക് പഫര്‍ എന്ന മത്സ്യത്തെ കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും അപകടകരമായ വിഷങ്ങളിലൊന്നാണ് സയനൈഡ്. ഇത് കഴിച്ചാല്‍ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഒരാള്‍ മരിക്കാം. എന്നാല്‍ അതിലും കരുത്തുള്ളതാണ് ഈ മത്സ്യത്തിലെ വിഷം. ടെട്രാഡോണ്ടിഡേ ഇനത്തില്‍ പെടുന്ന മത്സ്യമാണിത്. കോണ്‍സ്റ്റന്‍സ് മോറിസ് എന്ന യുവതി കുടുംബത്തോടൊപ്പം കോണ്‍വാള്‍ ബീച്ചില്‍ പോയപ്പോഴാണ് മത്സ്യത്തെ കണ്ടത്. മത്സ്യം കരയില്‍ കിടക്കുന്നത് കണ്ട യുവതി അടുത്ത് ചെന്ന് പരിശോധിച്ചു […]Read More
Sariga Rujeesh
November 26, 2022
ഈ വർഷം വാർത്തകളിൽ ഇടം നേടിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിലൊന്ന് ഹോളിവുഡ് നടൻ തന്റെ മുൻ ഭാര്യയും നടിയുമായ ആംബർ ഹേർഡിനെതിരെ കൊടുത്ത മാനനഷ്ട കേസാണ്. 2022-ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ സെലിബ്രിറ്റികളുടെ പട്ടികയിൽ ആംബർ ഹേർഡ് ആണ് ഒന്നാമത്. യുഎസിൽ പ്രതിമാസം ശരാശരി 5.6 ദശലക്ഷം പേരാണ് 36 കാരിയായ നടിയെ തെരെഞ്ഞത്. 2022-ലെ ഏറ്റവും കൂടുതൽ ഗൂഗിൾ ചെയ്ത എ-ലിസ്റ്റുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ആംബർ ഹേർഡ് എന്നാണ് സെലിബ് ടാറ്റ്ലർ […]Read More
Sariga Rujeesh
November 22, 2022
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ തുടർച്ചയുള്ള സൈക്കിൾ പാതയെന്ന സ്വന്തം റെക്കോഡ് തിരുത്തിക്കുറിച്ച് ദുബൈ അൽ ഖുദ്രയിലെ സൈക്കിൾ ട്രാക്ക്. 80.6 കിലോമീറ്റർ പാതയൊരുക്കിയാണ് ഗിന്നസ് റെക്കോഡ് തിരുത്തിയെഴുതിയത്. 2020ൽ 33 കിലോമീറ്ററായിരുന്നപ്പോൾ എഴുതിയെടുത്ത റെക്കോഡാണ് തിരുത്തിയത്. ഈ സൈക്കിൾ പാതക്കൊപ്പം 135 കിലോമീറ്റർ ദൈർഘ്യമുള്ള ഉപപാതകളുമുണ്ട്. വിശ്രമിക്കാൻ ഇരിപ്പിടങ്ങൾ, റസ്റ്റാറന്റുകൾ, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളെല്ലാം ഈ ദീർഘ ദൂര പാതയിലുണ്ട്. സ്വന്തമായി സൈക്കിളില്ലാത്തവർക്ക് ഇവിടെയെത്തിയാൽ സൈക്കിൾ വാടകക്കെടുക്കാം. അടിയന്തര ആവശ്യങ്ങൾക്ക് വിളിക്കാൻ 30 ഇടങ്ങളിൽ എമർജൻസി ഫോൺ […]Read More
Sariga Rujeesh
November 21, 2022
ഇൻസ്റ്റാഗ്രാമിൽ 500 മില്യൺ ഫോളോവേഴ്സുള്ള ലോകത്തിലെ ആദ്യത്തെ വ്യക്തിയായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ക്രിസ്റ്റിയാനോ ഈ നാഴികക്കല്ല് പിന്നിട്ടത്. ലോകത്ത് മറ്റൊരാൾക്കും ഇത്രയധികം പേരെ സോഷ്യൽ മീഡിയയിൽ സ്വാധീനിക്കാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് CR 7 എന്ന ബ്രാൻഡിന്റെ മഹത്വം വിളിച്ചോതുന്നതാണ്. സോഷ്യൽ മീഡിയ വഴി വലിയ ഒരു തുക പ്രതിഫലമായി ലഭിക്കുന്ന താരമാണ് ക്രിസ്റ്റിയാനോ റൊണാൾഡോ. 375 ദശലക്ഷം ഫോളോവേഴ്സുള്ള ലയണൽ മെസ്സിയാണ് പട്ടികയിലെ രണ്ടാമത്തെ സെലിബ്രിറ്റി.Read More
Sariga Rujeesh
November 21, 2022
സാധാരണയായി അമ്പലങ്ങളിൽ ദൈവങ്ങൾക്ക് മുൻപിൽ സമർപ്പിക്കുന്നത് പൂക്കളും എണ്ണയും നെയ്യും ഒക്കെ പോലെയുള്ള വിശിഷ്ടങ്ങളായ വസ്തുക്കളാണ്. എന്നാൽ, മധ്യപ്രദേശിലെ ഒരു അമ്പലത്തിൽ സ്ഥിതി നേരെ തിരിച്ചാണ് സിഗരറ്റും മദ്യവും ഉൾപ്പെടെയുള്ള വസ്തുക്കളാണ് ഇവിടെ ഭക്തർ പൂജയ്ക്കായി സമർപ്പിക്കുന്നത്. പൂജക്ക് ശേഷം ഇവയെല്ലാം ഭക്തർക്ക് തന്നെ പ്രസാദമായി തിരികെ നൽകുകയും ചെയ്യുന്നു. കേൾക്കുമ്പോൾ അതിശയകരമായി തോന്നുന്നുണ്ടെങ്കിലും സംഗതി സത്യമാണ്. മധ്യപ്രദേശിലെ ഉജ്ജയിനിയിലുള്ള ഭഗതിപുരയിലെ 56 ഭൈരവ ക്ഷേത്രത്തിലാണ് ഇത്തരത്തിൽ വിചിത്രമായ ഒരു ചടങ്ങ് നടക്കുന്നത്. എഎൻഐ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് […]Read More
Sariga Rujeesh
November 20, 2022
ക്ലിയോപാട്രയുടെ ശവകുടീരത്തിനായുള്ള പര്യവേഷണത്തിനിടയിലായിരുന്നു ഡൊമിനിക്കന്‍ റിപബ്ളിക്കിലെ സാന്റോ ഡൊമിന്‍ഗോ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള സംഘം ‘ജ്യോമിതീയ വിസ്മയം’ എന്ന് വിളിക്കാവുന്ന തരത്തില്‍ മാസ്മരികമായി തുരങ്കം കണ്ടെത്തിയത്. പുരാതന നഗരമായ തപോസിരിസ് മാഗ്നയിലെ കാലപ്പഴക്കം മൂലം ഏറെയും തകര്‍ന്ന് കാണപ്പെടുന്ന ഒരു ക്ഷേത്രത്തിനടിയില്‍ നിന്നാണ് ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് ഏകദേശം 13 മീറ്റര്‍ താഴ്ചയില്‍ പാറയില്‍ കൊത്തിയെടുത്ത തുരങ്കം കണ്ടെത്തിയത്. തുരങ്കത്തിന് ഏകദേശം 1,305 മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ ഉയരവുമുണ്ട്. ആല്‍ബസ്റ്റാര്‍ കൊണ്ട് നിര്‍മിച്ച രണ്ട് തലകള്‍ ക്ഷേത്രത്തിന്റെ […]Read More
Sariga Rujeesh
November 19, 2022
വ്യത്യസ്ത കേക്ക് റെസിപ്പികള്‍ പരീക്ഷിക്കാന്‍ ആഗ്രഹമുള്ളവരാണ് ഏറെയും. ഇപ്പോഴിതാ ഒരു വെറൈറ്റി കേക്കിന്റെ കഥയാണ് ശ്രദ്ധ നേടുന്നത്. ഡിവോഴ്സ് ക്യാരറ്റ് കേക്ക് എന്നാണ് സംഭവത്തിന്റെ പേര്. ഏകദേശം 30 വര്‍ഷത്തോളം പഴക്കമുള്ളതാണ് ഇത്. പക്ഷെ ഡിവോഴ്സ് ക്യാരറ്റ് കേക്ക് എന്ന പേരിന് പിന്നില്‍ ഒരു കഥ തന്നെയുണ്ട്. റെഡ്ഡിറ്റില്‍ കേക്കിന്റെ റെസിപ്പിയും പേരിന് പിന്നിലെ കഥയും പങ്കുവച്ചിട്ടുണ്ട്. അച്ഛന്റെ ഏറ്റവും പ്രിയപ്പെട്ട കേക്കാണ് ഇതെന്ന് കുറിച്ചാണ് മകന് സംഭവം വിവരിച്ചിരിക്കുന്നത്. രണ്ട് തവണ ഡിവോഴ്സ് ചെയ്ത അച്ഛന് […]Read More
Recent Posts
No comments to show.