പാലക്കാട് സൈലന്റ്വാലി ദേശീയോദ്യാനത്തിൽ നടത്തിയ പക്ഷി സർവേയിൽ പുതുതായി 17 പക്ഷികളെകൂടി കണ്ടെത്തി. കാട്ടുകാലൻ കോഴി (brown wood owl), ചെങ്കുയിൽ (Bay banded Cuckoo), അസുരക്കാടൻ (Malabar woodshrike), മീൻകൊത്തിച്ചാത്തൻ (White throated Kingfisher), നാട്ടുരാച്ചുക്ക് (Indian Nightjar), കാട്ടുരാച്ചുക്ക് (Jungle Nightjar), ചാരപ്പൂണ്ടൻ (Large Cuckooshrike) തുടങ്ങി 17 ഇനം പക്ഷികളെയാണ് പുതുതായി കണ്ടെത്തിയത്. ഇതോടെ സൈലന്റ്വാലിയുടെ കോർ മേഖലയിൽ ഇതിനകം കണ്ടെത്തിയ പക്ഷികളുടെ എണ്ണം 175 ആയി ഉയർന്നതായി സർവേ കോ ഓഡിനേറ്ററും […]Read More
Ananthu Santhosh
January 2, 2023
മന്ത്രി സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശത്തില്‍ അതൃപ്തിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സജി ചെറിയാന്റെ കാര്യത്തില്‍ അസാധാരണ സ്ഥിതിവിശേഷമാണുള്ളതെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഭരണഘടനയെ അവഹേളിച്ചുവെന്ന പരാതിയില്‍ കഴമ്പുള്ളതിനാലാണ് സജി ചെറിയാന് രാജിവച്ചത്. ആ സാഹചര്യത്തിന് എന്ത് മാറ്റമുണ്ടായെന്ന് പരിശോധിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. നിയമോപദേശം തേടുന്നത് സ്വാഭാവിക നടപടിയാണ്. കൂടുതല്‍ പരിശോധനയ്ക്ക് ശേഷം നിയമപമരായി തീരുമാനമെടുക്കുമെന്ന് ആരിഫ് മുഹമ്മദ് ഖാന് കൂട്ടിച്ചേര്‍ത്തു.Read More
Sariga Rujeesh
December 27, 2022
ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ നിമിഷ നേരം കൊണ്ട് വന്‍ ജനശ്രദ്ധ നേടി. പെരുമഴയില്‍ ദുബൈ നഗരത്തിന് കുടയൊരുക്കുന്ന ബുര്‍ജ് ഖലീഫയുടെ കംപ്യൂട്ടര്‍ അനിമേറ്റഡ് വീഡിയോ ആണ് ജനശ്രദ്ധ നേടിയത്. പിന്നാലെ യുഎഇയിലെ സ്വദേശികളുടെയും പ്രവാസികളുടെയും സോഷ്യല്‍ മീഡിയ സ്റ്റാറ്റസായി ഈ വീഡിയോ മാറി. ഷെയ്ഖ് ഹംദാന്‍ പങ്കുവെച്ച വീഡിയോ എന്നതിലപ്പുറം മഴക്കാലത്തെ ഒരു കൗതുക കാഴ്ചയ്ക്ക് കിട്ടുന്ന പ്രധാന്യം കൊണ്ടു കൂടി സെക്കന്റുകള്‍ […]Read More
Sariga Rujeesh
December 25, 2022
ഖത്തർ ലോകകപ്പ് ഫൈനലിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി മെസിയെ ധരിപ്പിച്ച മേലങ്കിക്ക് (ബിഷ്ത്) വിലപേശി ഒമാൻ രാജകുടുംബാംഗം അഹ്മദ് അൽ ബർവാനി. ട്വിറ്ററിലൂടെയാണ് ഒമാൻ പാർലമെന്റ് അംഗം കൂടിയായ ബർവാനി ആവശ്യവുമായി രംഗത്തെത്തിയത്. ഇപ്പോൾ ഈ ബിഷ്ത് തരുമോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഒമാനിൽ സൂക്ഷിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഒരു മില്യൺ ഡോളറാണ് ബിഷ്ത് തിരിച്ചുനൽകിയാൽ മെസിക്ക് വാഗ്ദാനം ചെയ്ത തുക. ‘ബിഷ്ത് താങ്കൾക്ക് സുരക്ഷിതമായി സൂക്ഷിക്കാൻ പറ്റിയെന്നു വരില്ല , […]Read More
Sariga Rujeesh
December 25, 2022
ഉണ്ണിയേശുവിന്റെ തിരുപ്പിറവി കാണാന്‍ കാണാൻ അതിഥികളായി മെസിയും മോദിയും പിണറായായിയും. കോട്ടയം കിഴുകുന്ന് ലൂക്കാസ് ആന്റണി നിര്‍മിച്ച പുല്ക്കൂടാണ് പ്രമുഖരുടെ സാന്നിധ്യംകൊണ്ട് വ്യത്യസ്തമാകുന്നത്. ഉണ്ണിയേശുവിന്റെ തിരുപിറവി കാണാന്‍ എത്തുന്നവരുടെയൊപ്പം മത മേലധ്യക്ഷൻമാർ, രാഷ്ട്രീയ, കായിക, സിനിമ, മേഖലകളിലെ പ്രമുഖരുടെ ചെറിയ രൂപങ്ങള്‍ കൂടി നിർമ്മിച്ചിരിക്കുകയാണ് ലൂക്കാസ് ആന്റണി. 21 പ്രമുഖരായ വ്യക്തികളാണ് ലൂക്കാസിന്റെ പുല്‍ക്കൂട്ടിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രി വി എന്‍ വാസവന്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉമ്മന്‍ ചാണ്ടി, മുന്‍ രാഷ്ട്രപതി കെ ആര് […]Read More
Sariga Rujeesh
December 17, 2022
വയനാട് കാട്ടിക്കുളം പനവല്ലി റോഡിൽ കുണ്ടത്തിൽ പുഷ്പജന്റെ വീട്ടിലെ ഷെഡിൽ നിർത്തിയിട്ട കാറിന്റെ ബോണറ്റിനുള്ളിലാണ് രാജവെമ്പാലയെ കണ്ടെത്തിയത്. ഇന്നലെ രാത്രിയിലാണ് സംഭവം. പകൽ മുറ്റത്തു കൂടെ ഇഴഞ്ഞ് കാർ ഷെഡിലേക്ക് കയറിയ പാമ്പിനെ വീട്ടുകാർ കണ്ടിരുന്നു. എന്നാൽ ചേരയാണെന്നാണ് കരുതിയിരുന്നത്. തുടർന്ന് രാത്രിയിലും പാമ്പ് പുറത്ത് വരാത്തത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ പരിശോധിച്ചപ്പോഴാണ് ബോണറ്റിനുള്ളിൽ കുടുങ്ങിയ നിലയിൽ പാമ്പിനെ കണ്ടത്.തുടർന്ന് തൃശ്ശിലേരി സെക്ഷനിലെ വനപാലകരേയും നോർത്ത് വയനാട് വനം ഡിവിഷനിലെ പാമ്പു സംരക്ഷകൻ സുജിത്തിനേയും വിവരമറിയിച്ചു. ഫോട്ടോ കണ്ട് […]Read More
Sariga Rujeesh
December 14, 2022
ബ്രിട്ടീഷ് സൂപ്പർകാർ നിർമാതാക്കളായ മക്ലാരൻ ഓട്ടോമോട്ടീവ് ഇന്ത്യയിൽ അവതരിപ്പിച്ച ‘മക്ലാരൻ 765 LT സ്പൈഡർ’ സ്വന്തമാക്കി ഹൈദരാബാദ് സ്വദേശി. കാർ കളക്ടറും സംരംഭകനുമായ നസീർ ഖാനാണ് ഏകദേശം 12 കോടി രൂപ വിലമതിക്കുന്ന സൂപ്പർകാർ സ്വന്തമാക്കിയത്. ഇന്ത്യയിൽ ‘മക്ലാരൻ 765 LT സ്പൈഡർ’ വാങ്ങുന്ന ആദ്യ വ്യക്തി കൂടിയാണ് അദ്ദേഹം. ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും വിലകൂടിയ കാറുകളിലൊന്നാണ് ‘മക്ലാരൻ 765 LT സ്പൈഡർ’. ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായിയും കാർ പ്രേമിയുമായ നസീർ ഖാനാണ് മക്ലാരൻ ഇതുവരെ നിർമ്മിച്ചതിൽ […]Read More
Harsha Aniyan
December 9, 2022
പാറശാല ഷാരോൺ രാജ് വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മ മൊഴിമാറ്റി. അമ്മയെയും അമ്മാവനെയും ഒഴിവാക്കാമെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞുവെന്നും ഇത് വിശ്വസിച്ച് ക്രൈം ബ്രാഞ്ചിന്റെ സമ്മർദ്ദം മൂലം ആണ് കുറ്റസമ്മതം നടത്തിയതെന്നുമാണ് ഗ്രീഷ്മയുടെ രഹസ്യമൊഴി. നെയ്യാറ്റിൻകര കോടതിയിലെ രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് വിനോദ് ബാബുവിന് മുന്നിലാണ് മൊഴി നൽകിയത്. രഹസ്യമൊഴി പെൻ ക്യാമറയിൽ കോടതി പകർത്തിയിട്ടുണ്ട്. പലതവണ ജ്യൂസിൽ കീടനാശിനി കലർത്തി നൽകിയതായി ഗ്രീഷ്മ കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. ഇതെല്ലാം നിഷേധിക്കുന്ന […]Read More
Sariga Rujeesh
December 4, 2022
ഇന്ന് ദിനംപ്രതി നൂറുകണക്കിന് ടെക്സ്റ്റ് മെസ്സേജുകൾ ആണ് നമ്മുടെ ഫോണുകളിലേക്ക് വരുന്നതും നമ്മൾ തിരിച്ചയക്കുന്നതും. എന്നാൽ, ലോകത്തിൽ ആദ്യമായി ഒരു ടെക്സ്റ്റ് മെസ്സേജ് അയച്ചത് എന്നാണെന്ന് അറിയാമോ? 30 വർഷങ്ങൾക്ക് മുൻപുള്ള ഒരു ഡിസംബർ മൂന്നിനായിരുന്നു അത്. കൃത്യമായി പറഞ്ഞാൽ 1992 ഡിസംബർ മൂന്നിന്. സാങ്കേതികവിദ്യയുടെ വളർച്ചയിലെ ഒരു നാഴികക്കല്ല് തന്നെയായിരുന്നു ഈ നേട്ടം. ആദ്യത്തെ ടെക്സ്റ്റ് മെസ്സേജ് അയച്ച് 30 വർഷങ്ങൾ പിന്നിടുമ്പോൾ സാങ്കേതികപരമായി നാം ഏറെ മുൻപോട്ടു പോയിരിക്കുന്നു. ടെക്സ്റ്റ് മെസ്സേജുകളിൽ നിന്നും വോയിസ് […]Read More
Ananthu Santhosh
December 3, 2022
സ്വർണ്ണ വിലയിൽ ഇന്നും വർധന. ഇന്ന് ഗ്രാമിന് 20 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4,945 രൂപയായി. ഒരു പവൻ സ്വർണ്ണത്തിന് 39,560 രൂപയുമായി. പതിനെട്ട് കാരറ്റ് സ്വർണ വിലയിൽ ഗ്രാമിന് 15 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4,095 രൂപയായി. ഇന്നലെ സ്വർണ വില കുത്തനെ ഉയർന്നിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 50 രൂപയാണ് ഇന്നലെ വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4,925 […]Read More
Recent Posts
No comments to show.