കഴിഞ്ഞ രണ്ട് വർഷത്തിലധികമായി മുടങ്ങിക്കിടക്കുകയായിരുന്ന ബിഗ് ബസ് സർവിസുകൾ പുനരാരംഭിച്ചു. ഒമാനിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഏറെ പ്രയോജനം ചെയ്യുന്നതായിരുന്നു ഈ സർവിസ്. 2012ൽ ആരംഭിച്ച ബിഗ് സർവിസ് കോവിഡ് പ്രതിസന്ധി കാരണമാണ് നിർത്തിവെച്ചത്. മസ്കറ്റ് മേഖലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതാണ് ബസ് സർവിസ്. രണ്ട് തട്ടുകളുള്ള ബസിന്റെ മുകൾ ഭാഗത്തിരിക്കുന്നവർക്ക് നഗരസൗന്ദര്യം പൂർണമായി ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് സംവിധാനിച്ചിരിക്കുന്നത്. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സർവിസ് വൈകീട്ട് അഞ്ച് വരെയുണ്ടാവും. ഓരോ അരമണിക്കൂറിനിടയിലും സർവിസ് ഉണ്ടാവും. ടിക്കറ്റെടുക്കുന്നവർക്ക് […]Read More
Sariga Rujeesh
December 1, 2022
മത്സരങ്ങള്‍ക്കായുള്ള ടിക്കറ്റ് ഇല്ലാത്ത ഫുട്ബോള്‍ ആരാധകര്‍ക്കും ഡിസംബര്‍ രണ്ടാം തീയ്യതി മുതല്‍ ഖത്തറില്‍ പ്രവേശിക്കാമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാൽ, മത്സരങ്ങള്‍ കാണാനുള്ള ടിക്കറ്റില്ലാത്തവര്‍ക്ക് ഹയ്യാ കാര്‍ഡ് ഉണ്ടായിരിക്കണം. ഒപ്പം ഖത്തറില്‍ താമസിക്കാനുള്ള ഹോട്ടല്‍ റിസര്‍വേഷനും നിര്‍ബന്ധമാണ്. 500 റിലായാണ് ഇതിനായുള്ള ഫീസ്. ഖത്തറിന്റെ ഔദ്യോഗിക ഹയ്യാ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി ഫുട്ബോള്‍ ആരാധകര്‍ക്ക് ഹയ്യാ കാര്‍ഡിന് അപേക്ഷ നല്‍കാം. ഇതിന് പുറമെ രാജ്യത്ത് പ്രവേശിച്ച ശേഷമുള്ള വവിധ താമസ ഓപ്ഷനുകള്‍ qatar2022.qa/book എന്ന വെബ്സൈറ്റ് […]Read More
Sariga Rujeesh
November 29, 2022
തിരുവനന്തപുരത്ത് നിന്ന് ന്യൂഡൽഹിയിലേക്ക് ഒരു പ്രതിദിന സർവീസ് കൂടി വിസ്താര എയർലൈൻസ് ആരംഭിക്കുന്നു. ഡിസംബർ 2 മുതലാണ് പുതിയ സർവീസ് തുടങ്ങുന്നത്. ന്യൂഡൽഹിയിൽ നിന്ന് (യുകെ 0805) വൈകിട്ട് 06.10ന് പുറപ്പെട്ട് രാത്രി 09.20ന് തിരുവനന്തപുരത്ത് എത്തിച്ചേരും. മടക്ക വിമാനം (6E 6746) തിരുവനന്തപുരത്ത് നിന്ന് രാത്രി 09.55 ന് പുറപ്പെട്ട് 12.55 ന് ഡൽഹിയിലെത്തും. തിരുവനന്തപുരം-ഡൽഹി സെക്ടറിൽ വിസ്താരയുടെ രണ്ടാമത്തെ പ്രതിദിന സർവീസാണിത്. പുതിയ വിമാനം കൂടി വരുന്നതോടെ ഈ സെക്ടറിലെ പ്രതിദിന വിമാനങ്ങളുടെ എണ്ണം 4 […]Read More
Sariga Rujeesh
November 28, 2022
ഖത്തറിൽ നടക്കുന്ന ലോകകപ്പ് മത്സരങ്ങൾ കാണാൻ സൗദിയിൽ നിന്ന് പോകുന്നവർക്ക് സൗദി അതിർത്തി കവാടമായ ‘സൽവ’യിലെ പരിശോധന കേന്ദ്രത്തിൽ വാഹനം പാർക്ക് ചെയ്യാനുള്ള പരമാവധി കാലയളവ് നാല് ദിവസം മാത്രമാണെന്ന് ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി (ടി.ജി.എ) അറിയിച്ചു. പാർക്കിങ് നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിർദേശങ്ങൾ ലംഘിക്കുന്നവരുടെ വാഹനങ്ങൾ പാർക്കിങ് പ്രദേശത്തുനിന്ന് നീക്കം ചെയ്യുന്നതിന് പുറമേ പിഴ ചുമത്തുമെന്നും ടി.ജി.എ വൃത്തങ്ങൾ വ്യക്തമാക്കി. സ്ഥല പരിമിതിയാണ് ഇത്തരമൊരു നിർദേശം പുറപ്പെടുവിക്കാൻ കാരണമെന്ന് ടി.ജി.എ വിശദീകരിച്ചു. […]Read More
Sariga Rujeesh
November 28, 2022
ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളുടെ പട്ടികയിലിടം നേടാൻ സൗദി അറേബ്യയിൽ പുതിയൊരു വിമാനത്താവളം കൂടി വരുന്നു. റിയാദ് കേന്ദ്രമായി യാഥാർഥ്യമാകാൻ പോകുന്ന കിങ് സൽമാൻ അന്തർദേശീയ വിമാനത്താവളത്തിന്റെ മാസ്റ്റർ പ്ലാൻ കിരീടാവകാശിയും പ്രധാനമന്ത്രിയും കൗൺസിൽ ഓഫ് ഇക്കണോമിക് ആൻഡ് ഡെവലപ്മെന്റ് അഫയേഴ്സിന്റെയും (സി.ഇ.ഡി.എ) പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെയും (പി.ഐ.എഫ്) ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഏകദേശം 57 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിൽ ഒന്നായിരിക്കും ഇപ്പോഴത്തെ ഭരണാധികാരിയുടെ നാമധേയത്തിലുള്ള […]Read More
Sariga Rujeesh
November 25, 2022
സൗദി ജിദ്ദ നഗരത്തിലെ പ്രധാന ഭാഗമായ ബലദിൽ നിന്ന് സുലൈമാനിയ അൽഹറമൈൻ റെയിൽവേ സ്റ്റേഷനിലേക്ക് ബസ് സർവിസ് ആരംഭിച്ചു. നിലവിലെ ബസ് റൂട്ടുകളിലൂടെയാണ് റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന പുതിയ സർവിസുകൾ ജിദ്ദ ട്രാൻസ്പോർട്ട് കമ്പനി ആരംഭിച്ചത്. ബലദിൽ നിന്ന് സുലൈമാനിയയിലേക്കും തിരിച്ചും ഓരോ 50 മിനുട്ടിലും പ്രതിദിനം 42 ബസ് സർവിസുകളുണ്ടാകും. ഒരു യാത്രക്ക് 3.45 റിയാലാണ് ടിക്കറ്റ് നിരക്ക്. പ്രതിദിനം 17 മണിക്കൂർ വരെയാണ് ബസ് സർവിസ്. രാവിലെ 7.15 മുതൽ രാത്രി 12.00 വരെ […]Read More
Sariga Rujeesh
November 24, 2022
മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒമാൻ എയർപോർട്ട് ഡോക്യുമെന്റ് മാനേജ്മെന്റ് സെന്റർ തുറന്നു. 787 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കേന്ദ്രത്തിൽ ഡോക്യുമെന്റ് സ്റ്റോറേജും മറ്റ് സൗകര്യങ്ങളുമാണ് ഉൾപ്പെടുന്നത്. കേന്ദ്രം നാഷണൽ റെക്കോർഡ്സ് ആൻഡ് ആർക്കൈവ്സ് അതോറിറ്റി ചെയർമാൻ ഡോ. ഹമദ് ബിൻ മുഹമ്മദ് അൽ ധവയാനിയുടെ രക്ഷാകർതൃത്വത്തിലാണ് തുറന്നത്. പോസ്റ്റ് ഓഫിസ്, രേഖകൾ അടുക്കുന്നതിനും കാണുന്നതിനുമുള്ള ഹാൾ, മീറ്റിങ് റൂം, റിസപ്ഷൻ ഏരിയ, സ്റ്റാഫ് ഓഫിസുകൾ തുടങ്ങിയവ സെന്ററിന്റെ സൗകര്യങ്ങളിൽ ഉൾപ്പെടുന്നു. നാഷനൽ റെക്കോർഡ്സ് ആൻഡ് ആർക്കൈവ്സ് അതോറിറ്റി […]Read More
Sariga Rujeesh
November 23, 2022
അടിമുടി മാറ്റങ്ങളുമായി എയർ ഇന്ത്യ. മുംബൈയ്ക്കും ന്യൂയോർക്കിനുമിടയിൽ പുതിയ വിമാനങ്ങൾ ഉൾപ്പെടെ എയർ ഇന്ത്യ അമേരിക്കയിലേക്കും യൂറോപ്പിലേക്കുമുള്ള സർവീസുകൾ വിപുലീകരിക്കുന്നു. അടുത്ത വർഷം ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഡൽഹിയിൽ നിന്ന് കോപ്പൻഹേഗൻ, മിലാൻ, വിയന്ന എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളും എയർ ഇന്ത്യ പുനരാരംഭിക്കും. പുതുതായി വാടകയ്ക്കെടുത്ത വിമാനങ്ങൾ ഉപയോഗിച്ച് സർവീസുകൾ വർദ്ധിപ്പിക്കാൻ എയർ ഇന്ത്യ പദ്ധതിയിടുന്നുണ്ട്. മാത്രമല്ല നിലവിലുള്ള വിമാനങ്ങൾ അറ്റകുറ്റ പണികൾ നടത്തി തിരികെ സർവീസ് ആരംഭിക്കും. മുംബൈ-ന്യൂയോർക്ക് സർവീസ് നടത്താൻ B777-200LR വിമാനം ഉപയോഗിക്കും. […]Read More
Sariga Rujeesh
November 21, 2022
മൂന്നാംപാലം പുനർനിർമാണത്തിന്റെ ഭാഗമായി കണ്ണൂർ-കൂത്തുപറമ്പ് റൂട്ടിൽ ചൊവ്വാഴ്ച മുതൽ ഗതാഗത നിയന്ത്രണം. കണ്ണൂരിൽനിന്ന് കൂത്തുപറമ്പിലേക്ക് വരുന്ന ചരക്കുവാഹനങ്ങളും നീളം കൂടിയ വാഹനങ്ങളും ചാല സ്കൂൾ ഭാഗത്തുനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ചാല-തന്നട-പൊതുവാച്ചേരി-ആർ.വി മെട്ട-മൂന്നുപെരിയ വഴി കണ്ണൂർ -കൂത്തുപറമ്പ് റോഡിൽ പ്രവേശിക്കണം. കൂത്തുപറമ്പിൽനിന്ന് കണ്ണൂരിലേക്ക് വരുന്ന വാഹനങ്ങൾ മൂന്നുപെരിയയിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് പാറപ്രം-മേലൂർക്കടവ് -കാടാച്ചിറവഴി കണ്ണൂരിലേക്ക് പോകണം. മറ്റു വാഹനങ്ങൾക്ക് മൂന്നാംപാലത്തെ സമാന്തര റോഡ് വഴി പോകാം.Read More
Sariga Rujeesh
November 20, 2022
ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ പ്രത്യേക യാത്രാനിരക്ക് പ്രഖ്യാപിച്ചു. ഇക്കണോമി ക്ലാസിന് 149 ഒമാൻ റിയാൽ മുതലും ബിസിനസ് ക്ലാസിന് 309 റിയാൽ മുതലുമാണ് നിരക്ക് ആരംഭിക്കുന്നത്. എല്ലാ നികുതികളും എയർപോർട്ട് ചാർജുകളും ഹാൻഡ് ബാഗേജ് അലവൻസും ഇതിൽ ഉൾപ്പെടും. നവംബർ 21 മുതൽ ഡിസംബർ മൂന്നുവരെ മസ്കത്തിനും ദോഹക്കുമിടയിൽ 48 മാച്ച് ഡേ ഷട്ടിൽ സർവിസ് നടത്തുമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. 49 റിയാലാണ് ഇതിന്റെ നിരക്ക്. ഷട്ടിൽ ഫ്ലൈറ്റുകളിലെ യാത്രക്കാർക്ക് […]Read More
Recent Posts
No comments to show.