ഷാർജ, ദുബൈ വിമാനത്താവളങ്ങളിൽനിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള എയർ ഇന്ത്യയുടെ വിമാന സർവിസ് പൂർണമായും നിർത്തുന്നു. ഈ സർവിസുകളുടെ സമയത്ത് എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് നടത്തും. ഇക്കാര്യം കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, എം.പി അബ്ദുസ്സമദ് സമദാനി എം.പിയെ അറിയിച്ചു. സർവിസുകൾ റദ്ദാക്കരുതെന്നാവശ്യപ്പെട്ട് എം.പി നൽകിയ കത്തിന്റെ മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നിലവിൽ എല്ലാ ദിവസവും ദുബൈയിൽനിന്നും കോഴിക്കോട്ടേക്ക് പുലർച്ച 2.20നും വൈകീട്ട് 4.05നും എയർ ഇന്ത്യ എക്സ്പ്രസിന് സർവിസ് ഉണ്ട്. എയർ ഇന്ത്യയുടെ […]Read More
Sariga Rujeesh
March 11, 2023
സൗദി അറേബ്യയിലെ പൗരന്മാർക്ക് ഇന്ത്യയിലേക്ക് ഇലക്ട്രോണിക് വിസ (ഇ-വിസ) സംവിധാനം പുനരാരംഭിച്ചതായി റിയാദിലെ ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇ-ടൂറിസ്റ്റ് വിസ, ഇ-ബിസിനസ് വിസ, ഇ-മെഡിക്കൽ വിസ, ഇ-മെഡിക്കൽ അറ്റൻഡ് വിസ, ഇ-കോൺഫറൻസ് എന്നിങ്ങനെ അഞ്ച് ഉപവിഭാഗങ്ങളിലും ഇ-വിസ പുനഃസ്ഥാപിച്ചു. ഓൺലൈനിലൂടെ അപേക്ഷിച്ച് വിസ നേടാനാവും. ഇന്ത്യൻ വിസ ഓൺലൈൻ (https://indianvisaonline.gov.in/evisa/tvoa.html) എന്ന സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ https://eoiriyadh.gov.in/page/visa-services/ എന്ന സൈറ്റിൽ നിന്ന് ലഭിക്കും.Read More
Sariga Rujeesh
March 4, 2023
സുൽത്താൻ അൽ നിയാദിക്ക് പിന്നാലെ അറബ് ലോകത്തു നിന്ന് രണ്ട് ബഹിരാകാശ യാത്രികർകൂടി ഈ വർഷം ബഹിരാകാശത്തേക്ക് യാത്ര തിരിക്കും. സൗദി അറേബ്യയിൽ നിന്നാണ് രണ്ടുപേർ ഇതിനായി പരിശീലനം തുടങ്ങിയിട്ടുള്ളത്. അലി അൽ ഖർനി, റയ്യാന ബർനാവി എന്നിവരാണിത്. റയ്യാനയുടെ ദൗത്യം വിജയിച്ചാൽ ആദ്യ അറബ് ബഹിരാകാശ യാത്രികയാകും ഇവർ. ഇരുവരും ഒരാഴ്ചത്തെ യാത്രയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. രണ്ടുപേരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയാൽ ചരിത്രത്തിൽ ആദ്യമായി മൂന്ന് അറബ് വംശജർ ഒരുമിച്ച് ബഹിരാകാശ നിലയത്തിലെത്തിയ റെക്കോഡ് […]Read More
Sariga Rujeesh
March 3, 2023
അബൂദബിയിലെ ഡ്രൈവര്‍, വാഹന ലൈസന്‍സ് സംവിധാനം ഇനിമുതല്‍ സംയോജിത ഗതാഗത കേന്ദ്രം (ഐ.ടി.സി.) കൈകാര്യം ചെയ്യും. അബൂദബി പൊലീസ് ആയിരുന്നു ഇതുവരെ ഈ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. ഈ സേവനങ്ങള്‍ അബൂദബി നഗര, ഗതാഗത വകുപ്പിനു കീഴിലെ സംയോജിത ഗതാഗത കേന്ദ്രത്തിനു കൈമാറിയ കാര്യം അബൂദബി സര്‍ക്കാര്‍ മീഡിയാ ഓഫിസ് ആണ് പ്രഖ്യാപിച്ചത്. അബൂദബി ഗതാഗത മേഖലയെ കൂടുതല്‍ വികസിപ്പിക്കുകയും ഉപയോക്താക്കളുടെ സംതൃപ്തി നിരക്ക് വര്‍ധിപ്പിക്കുകയുമാണ് നടപടിയിലൂടെ ലക്ഷ്യമിടുന്നത്. അബൂദബി പൊലീസ് ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്സുമായി സഹകരിച്ചായിരിക്കും സംയോജിത […]Read More
Sariga Rujeesh
March 2, 2023
അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഈ വർഷം മുതൽ യാത്രക്കാരുടെ മുഖം തിരിച്ചറിയൽ സംവിധാനം നിലവിൽ വരുമെന്ന് ഷാർജ എയർപോർട്ട് അതോറിറ്റി അധികൃതർ അറിയിച്ചു. ഇതിന്റെ ഭാഗമായി ബയോമെട്രിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള തയാറെടുപ്പുകൾ അവസാനഘട്ടത്തിലാണ്. യാത്ര സുഗമമാക്കുന്നതിനുവേണ്ടിയാണ് പുതിയ പദ്ധതികൾ ആരംഭിക്കുന്നതെന്നും മുഖം തിരിച്ചറിയൽ പദ്ധതിയുടെ മുന്നൊരുക്കം 50 ശതമാനം പൂർത്തിയായെന്നും അതോറിറ്റി ഡയറക്ടർ ഷെയ്ഖ് ഫൈസൽ ബിൻ സൗദ് അൽ ഖാസിമി പറഞ്ഞു. 2022ൽ ഷാർജ വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം 84.73 ശതമാനം വർധിച്ച് 1.3 കോടിയിലെത്തിയിരുന്നു. 2021ൽ […]Read More
Sariga Rujeesh
March 2, 2023
ഈ വർഷം അവസാനത്തോടെ നൂറിലധികം വിമാനങ്ങൾ വാങ്ങാൻ ആകാശ എയർ. അന്തരിച്ച നിക്ഷേപകനായ രാകേഷ് ജുൻജുൻവാലയുടെ 46 ശതമാനം ഇക്വിറ്റി ഓഹരികളുള്ള ആകാശ എയർ രാജ്യത്തെ ഏറ്റവും പുതിയ എയർലൈനാണ്. എയർ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ വിമാന കരാർ എയർബസിനും ബോയിങ്ങിനും നൽകി ദിവസങ്ങൾക്ക് ശേഷമാണ് ആകാശ എയറിന്റെ പ്രഖ്യാപനം. ചെലവ് കുറഞ്ഞ എയർലൈനായ ആകാശ എയർ, പുതിയ ഫ്ലൈറ്റുകൾക്കായി 300-ലധികം പൈലറ്റുമാരെ റിക്രൂട്ട് ചെയ്യാൻ ഒരുങ്ങുകയാണ്. അടുത്ത ഒരു ദശാബ്ദത്തിനുള്ളിൽ ആകാശ എയറിന് 3,500 […]Read More
Sariga Rujeesh
March 2, 2023
കുടുംബ വിസയെടുക്കുന്നവർക്ക് പുതിയ നിബന്ധനയുമായി യു.എ.ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി. 10,000 ദിർഹമെങ്കിലും ശമ്പളമുള്ളവർക്ക് മാത്രമേ അഞ്ചു കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാൻ കഴിയു എന്നാണ് പുതിയ നിബന്ധന. ആറുപേരുണ്ടെങ്കിൽ 15,000 ദിർഹം ശമ്പളമുണ്ടാകണമെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞവർഷം ഒക്ടോബറിൽ നിലവിൽവന്ന യു.എ.ഇ കാബിനറ്റ് നിയമപ്രകാരം ഫെഡറൽ അതോറിറ്റി ചെയർമാൻ അലി മുഹമ്മദ് അൽ ഷംസിയാണ് ഉത്തരവിറക്കിയത്. കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യുന്നയാൾക്ക് ആവശ്യമായ താമസ സൗകര്യമുണ്ടായിരിക്കണം. ആറുപേരിൽ കൂടുതലുണ്ടെങ്കിൽ ഡയറക്ടറേറ്റ് ജനറൽ അപേക്ഷ വിലയിരുത്തും. ഇതിനുശേഷം മാത്രമേ […]Read More
Sariga Rujeesh
March 1, 2023
ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണിനെ ഖത്തർ എയർവേയ്സ് ആഗോള ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. ദീപികയുമായി സഹകരിച്ച് ലോകത്തിലെ ഏറ്റവും മികച്ച എയർലൈനായ ഖത്തർ എയർവേയ്സ് പുതിയ ബ്രാൻഡ് കാമ്പയിന് തുടക്കം കുറിക്കുകയും ചെയ്തു. ലോകോത്തര ക്യൂ-സ്യൂട്ട്, ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ വിപുലീകരണത്തിൽ പ്രധാനമായ ഓർച്ചാർഡിന്റെ അതുല്യമായ പരിസരങ്ങൾ പ്രദർശിപ്പിക്കുന്നതുൾപ്പെടെ ഖത്തർ എയർവേയ്സ് പ്രീമിയം എക്സ്പീരിയൻസ് അവതരിപ്പിക്കാനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമാണ് കാമ്പയിനെന്ന് കമ്പനി അറിയിച്ചു. ഖത്തർ എയർവേയ്സിനൊപ്പമുള്ള ദീപികയുടെ യാത്രയെ ആഢംബരത്തിന്റെയും ചാരുതയുടെയും പുതിയ തലത്തിലേക്ക് […]Read More
Sariga Rujeesh
February 27, 2023
കർണാടകയിലെ ശിവമൊഗ്ഗ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. 450 കോടി രൂപ ചെലവിലാണ് വിമാനത്താവളത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനൽ താമരയുടെ രൂപത്തിലാണ് നിർമിച്ചിരിക്കുന്നത്. മണിക്കൂറിൽ ശരാശരി 300 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ളതാണ് ടെർമിനൽ. കഴിഞ്ഞ ചൊവ്വാഴ്ച മുതൽ വിമാനങ്ങളുടെ പരീക്ഷണ പറക്കൽ വിമാനത്താവളത്തിൽ ആരംഭിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ പ്രധാനമന്ത്രിയുടെ അഞ്ചാമത്തെ സന്ദർശനമാണിത്. വിമാനത്താവള ഉദ്ഘാടനത്തിന് പുറമേ സംസ്ഥാനത്തെ വിവിധ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. ശിക്കാരിപുര- റാണിബെന്നൂർ റെയിൽപാത, കൊട്ടെഗംഗുരു […]Read More
Sariga Rujeesh
February 27, 2023
റെയിൽവേ സ്റ്റേഷനുകളിൽ ഭക്ഷണത്തിന് വില കൂട്ടി. ഇനി മുതൽ റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളിൽ നിന്ന് ഒരു പഴംപൊരി കിട്ടണമെങ്കിൽ 20 രൂപയും ഊണിന് 95 രൂപയും നൽകണം. നേരത്തെ, പഴം പൊരിക്ക് 13 രൂപയായിരുന്നു. ഊണിന് 55ഉം. ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആന്റ് ടൂറിസം കോർപ്പറേഷനാണ് വില വർധിപ്പിച്ച് ഉത്തരവിറക്കിയത്. മുട്ടക്കറി 32ൽ നിന്ന് 50 രൂപയായി ഉയർന്നു. കടലക്കറി 28 രൂപയിൽ നിന്ന് 40ലേക്കും ചിക്കൻബിരിയാണിക്ക് 100 രൂപയുമായി. പരിപ്പുവട, ഉഴുന്നുവട,സമോസ എന്നിവ സെറ്റിന് 17 […]Read More
Recent Posts
No comments to show.