സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ മത്സരങ്ങൾ വ്യാഴാഴ്ച തുടങ്ങുന്ന സാഹചര്യത്തിൽ മത്സരത്തിനെത്തുന്ന വിദ്യാർഥികളുടെ വാഹനങ്ങളുടെ പാർക്കിങ് ക്രമീകരണങ്ങൾ തയാറായി. ജി.സി.ഡി.എയുടെയും കൊച്ചി കോർപ്പറേഷന്റെയും ഉടമസ്ഥതയിലുള്ള പാർക്കിങ് സൗകര്യമാണ് പ്രധാനമായും പ്രയോജനപ്പെടുത്തുന്നത്. പ്രവൃത്തി പരിചയ മേളയുടെ വേദിയായ തേവര എസ്.എച്ച് സ്കൂളിൽ പങ്കെടുക്കുവാൻ വരുന്നവരുടെ വാഹനങ്ങൾ കുണ്ടന്നൂർ -ബി.ഒ.ടി. പാലം റോഡിന് ഇരുവശത്തും പാർക്ക് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി. തേവര എസ്.എച്ച് സ്കൂൾ ഗ്രൗണ്ടിൽ കുട്ടികളെയും ഉപകരണങ്ങളും ഇറക്കിയതിനു ശേഷമായിരിക്കും വാഹനങ്ങൾ പോകേണ്ടത്. തേവരയിൽ നിന്നും കുണ്ടന്നൂർ – ബി.ഒ.ടി […]Read More
Sariga Rujeesh
November 9, 2022
ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ പ്രവര്‍ത്തന സജ്ജം. ഈ മാസം 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യും. ഏകദേശം 5,000 കോടി രൂപ ചെലവിലാണ് ടെര്‍മിനല്‍ 2 നിര്‍മ്മിച്ചത്. ഉദ്ഘാടനത്തോടെ യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള വിമാനത്താവളത്തിന്റെ ശേഷി ഇരട്ടിയാകും. പ്രതിവര്‍ഷം 5- 6 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാനാകുമെന്നാണ് പ്രതീക്ഷ. നിലവിലെ ശേഷിയില്‍ നിന്ന് 2.5 കോടിയുടെ വര്‍ധനയാണ് കണക്കാക്കുന്നത്. കൂടാതെ ചെക്ക്-ഇന്‍, ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ ഇരട്ടിയാകുന്നതോടെ യാത്രക്കാര്‍ക്ക് നടപടിക്രമങ്ങള്‍ക്കായി അധികം കാത്തിരിക്കേണ്ടി […]Read More
Sariga Rujeesh
November 8, 2022
കോഴിക്കോട് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. യാത്രക്കാര്‍ വിമാനം പുറപ്പെടുന്ന സമയത്തിന് നാല് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തണമെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം നല്കിയ അറിയിപ്പില്‍ പറയുന്നത്. ശൈത്യകാല ഷെഡ്യൂളില്‍ വിമാന സര്‍വീസുകളുടെ പുനഃക്രമീകരണം കാരണം കുറഞ്ഞ സമയത്തിനിടെ വളരെയധികം യാത്രക്കാര്‍ എത്തുന്നത് മുന്നില്‍കണ്ടാണ് അധികൃതരുടെ അറിയിപ്പ്. നേരത്തെ വിമാനത്താവളത്തിലെത്തി ചെക്ക് ഇന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ യാത്ര കൂടുതല്‍ സുഗമമാക്കാമെന്നും അറിയിപ്പില്‍ പറയുന്നു.Read More
Sariga Rujeesh
November 3, 2022
വിവിധ കാരണങ്ങളാൽ താമസരേഖ (ഇഖാമ) പുതുക്കാനാവാതെയും ഒളിച്ചോടൽ (ഹുറൂബ്) കേസിൽ പെട്ടും മറ്റും നാട്ടിൽ പോവാനാവാതെ പ്രയാസപ്പെടുന്ന പ്രവാസികളെ ഫൈനൽ എക്സിറ്റിൽ നാട്ടിലയക്കുന്നതിനായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അവസരമൊരുക്കുന്നു. ഇങ്ങിനെയുള്ളവർക്ക് അടുത്ത രണ്ട് ദിവസത്തിനകം ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് ഈ അവസരം ഉപയോഗപ്പെടുത്താമെന്ന് കോൺസുലേറ്റ് അറിയിച്ചു. ആനുകൂല്യം ലഭിക്കുന്നതിന് http://cgijeddah.org/consulate/exitVisa/reg.aspx എന്ന വെബ്സൈറ്റിലെ Final Exit Visa – Registration Form എന്ന ടാഗിൽ തങ്ങളുടെ വിവരങ്ങൾ നൽകി മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.Read More
Sariga Rujeesh
November 3, 2022
ലയണൽ മെസ്സിയും നെയ്മറും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങളുടെ യാത്രക്കുള്ള ആഡംബര ബസുകൾ ദോഹയിലെത്തി. കളിക്കാർക്ക് വിമാനത്താവളങ്ങളിൽ നിന്നും ബേസ് ക്യാമ്പിലേക്കും പരിശീലന മൈതാനങ്ങളിലേക്കും, മത്സര വേദികളിലേക്കുമെല്ലാം സഞ്ചരിക്കേണ്ട ആഡംബര ബസ്സുകളാണ് കഴിഞ്ഞ ദിവസം ദോഹയിലെത്തിയത്. വോള്‍വോയുടെ ഏറ്റവും പുതിയ മോഡലായ മാര്‍ക്കോപോളോ പാരഡിസോ ബസാണ് ടീമുകള്‍ക്കായി ഉപയോഗിക്കുന്നത്. മലയാളിയുടെ മാനേജുമെന്റിനു കീഴിലുള്ള എം.ബി.എം ട്രാന്‍സ്പോര്‍ട്ടേഷനാണ് ടീമുകള്‍ക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിനുള്ള ബസുകളുടെ ചുമതല നിർവഹിക്കുന്നത്. ഏറ്റവും സുഖകരമായ യാത്രയ്ക്കൊപ്പം സുരക്ഷയും നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നു. ബസിന് […]Read More
Sariga Rujeesh
November 3, 2022
ഗതാഗതരംഗത്തിന് വേഗം വരുന്ന റെയിൽ പദ്ധതിക്ക് രാജ്യത്ത് കളമൊരുങ്ങുന്നു. ആഭ്യന്തര റെയിൽപാത പദ്ധതിയുടെ ആദ്യഘട്ടത്തിന് അനുമതി ലഭിച്ചതായി റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് പബ്ലിക് അതോറിറ്റി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഉടൻ ആരംഭിക്കും. പദ്ധതിക്കായി പത്ത് ലക്ഷം ദീനാര്‍ ധനമന്ത്രാലയം വകയിരുത്തിയിട്ടുണ്ട്.Read More
Sariga Rujeesh
November 1, 2022
ഖത്തർ രാജ്യം ലോകകപ്പ് ഫുട്ബാൾ ആവേശത്തെ വരവേൽക്കാൻ ഒരുങ്ങവെ ആഘോഷങ്ങളുടെ പ്രധാന കേന്ദ്രമായ ദോഹ കോർണിഷിലെ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അധികൃതർ. നവംബർ ഒന്നുമുതൽ ഡിസംബർ 19 വരെ കോർണിഷ് ഉൾപ്പെടെ സെൻട്രൽ ദോഹയിൽ കർശനമായ ഗതാഗത നിയന്ത്രണം പ്രാബല്യത്തിൽ വരുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു. ഒന്നാം തീയതി മുതൽ കാൽനട യാത്രികർക്കു മാത്രമായിരിക്കും ദോഹ കോർണിഷിലേക്ക് പ്രവേശനം അനുവദിക്കുക.Read More
Sariga Rujeesh
November 1, 2022
എയർലൈൻ പാസഞ്ചർ എക്സ്പീരിയൻസ് അസോസിയേഷൻ (അപെക്സ്) വേൾഡ് അവാർഡ് വേളയിൽ സുൽത്താനേറ്റിന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയറിന് പഞ്ചനക്ഷത്ര റേറ്റിങ് ലഭിച്ചു. മേജർ എയർലൈൻ വിഭാഗത്തിൽ തുടർച്ചയായ മൂന്നാം വർഷമാണ് പഞ്ചനക്ഷത്ര റേറ്റിങ് ലഭിക്കുന്നത്.Read More
Sariga Rujeesh
November 1, 2022
തിരുവനന്തപുരം വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഇന്ന് (ചൊവ്വാഴ്ച) അഞ്ചു മണിക്കൂര്‍ നേരം നിര്‍ത്തിവെക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ആറാട്ട് ഘോഷയാത്രയോട് അനുബന്ധിച്ചാണ് നവംബര്‍ ഒന്നിന് വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുന്നത്. ഒരു ഉത്സവത്തിന്റെ ഭാഗമായി വിമാനത്താവളം അടച്ചിടുകയെന്ന അത്യപൂര്വ്വതയോടെയാണ് പദ്മനാഭ സ്വാമിയുടെ ആറാട്ട് നടക്കുന്നത്. ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ വൈകിട്ട് നാല് മണി മുതല്‍ രാത്രി ഒമ്പത് മണി വരെ പ്രവര്‍ത്തിക്കില്ല. ഇതിന്റെ ഭാഗമായി വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ചിട്ടുണ്ടെന്നും പുതുക്കിയ സമയക്രമം അതത് വിമാന കമ്പനികളില്‍ നിന്ന് […]Read More
Sariga Rujeesh
October 29, 2022
ബംഗളൂരുവിലേക്ക് പറന്നുയരുന്നതിന് സെക്കൻഡുകൾക്ക് മുമ്പ് ഇൻഡിഗോ വിമാനം ദില്ലി വിമാനത്താവളത്തിൽ തിരിച്ചിറക്കി. എഞ്ചിനിൽ തീപ്പൊരി കണ്ടതിനെ തുടർന്നാണ് ഇൻഡിഗോ വിമാനം അടിയന്തരമായി ഇറക്കിയത്. ദില്ലിയിൽ നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്നു വിമാനം. വിമാനത്താവളത്തിൽ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചാണ് വിമാനം ഇറക്കിയത്. വിമാനത്തിലെ എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ദില്ലി പൊലീസ് അറിയിച്ചു. രാത്രി 9.45 ഓടെയാണ് സംഭവം. രാത്രി 11 മണിക്ക് ശേഷം യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കി മറ്റൊരു വിമാനത്തിൽ അയച്ചു.Read More
Recent Posts
No comments to show.