ഇന്ത്യയുടെ രണ്ടാം തലമുറ ഗതിനിർണയ ഉപഗ്രഹം എൻവിഎസ് 01ന്റെ വിക്ഷേപണം വിജയകരം. ജിപിഎസിന് ബദലായി ഇന്ത്യ അവതരിപ്പിച്ച നാവിക് സംവിധാനത്തിന്റെ കാര്യശേഷി കൂട്ടുകയെന്ന ലക്ഷ്യത്തോടെ വിക്ഷേപിച്ച ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തി. വിക്ഷേപണ ശേഷിയുടെ കാര്യത്തിൽ ഇസ്രൊ വിക്ഷേപണ വാഹനങ്ങളിലെ രണ്ടാമനായ ജിഎസ്എൽവിയാണ് എൻവിഎസിനെ ഭ്രമണപഥത്തിൽ എത്തിച്ചത്.Read More
Sariga Rujeesh
May 23, 2023
അയച്ച മെസെജ് ഡീലിക്കാതെ എഡിറ്റ് ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ ? എങ്കിലിനി മെസെജ് മാറി അയച്ചുവല്ലോ എന്ന വിഷമം വേണ്ട.എഡിറ്റ് ചെയ്യാൻ ഓപ്ഷനുമായി എത്തിയിരിക്കുകയാണ് വാട്ട്സ്ആപ്പ്. ആർക്കെങ്കിലും അയച്ച തെറ്റായ സന്ദേശങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്താൻ 15 മിനിറ്റ് സമയം ലഭിക്കും. ഉപയോക്താക്കൾക്ക് ഇത് വളരെ ഉപകാരപ്രദമായ ഒരു ഫീച്ചറാണ്, കാരണം ആദ്യം ശരിയല്ലെന്ന് നിങ്ങൾ കരുതുന്ന വാക്യങ്ങളോ വാക്കുകളോ തിരുത്താൻ എഡിറ്റ് ബട്ടൺ സഹായിക്കുമെന്നതിനാൽ മെസെജ് ഡീലിറ്റ് ചെയ്യേണ്ടി വരില്ല. കൂടാതെ അധികമായി എന്തെങ്കിലും […]Read More
Sariga Rujeesh
April 28, 2023
രാജ്യത്ത് സൗജന്യമായി എയർടെല്ലും ജിയോയും 5ജി സേവനങ്ങൾ നൽകുന്നതിൽ അതൃപ്തി അറിയിച്ച് വോഡഫോൺ ഐഡിയ. ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ടനുസരിച്ച് കൊള്ളയടിക്കുന്ന തരത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കാണിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (ട്രായി) വിഐ കത്തെഴുതിയിരുന്നു. വിഐയുടെ പരാതിയെത്തുടർന്ന് രണ്ട് ടെലികോം കമ്പനികളും ട്രായ്ക്ക് മറുപടി നൽകിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. മൂന്ന് ടെലികോം കമ്പനികളുടെയും പ്രതിനിധികൾ 2022 ഒക്ടോബറിൽ ഐഎംസി (ഇന്ത്യ മൊബൈൽ കോൺഗ്രസ്) യിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിട്ടിരുന്നു. നിലവിൽ രാജ്യത്തെ ഒന്നിലധികം […]Read More
Sariga Rujeesh
April 20, 2023
ഇന്ത്യയിലെ ഒന്നാം നമ്പര്‍ സ്മാര്‍ട്ട്ഫോണ്‍ സ്മാര്‍ട്ട് ടിവി നിര്‍മ്മാതാക്കളാണ് ഷവോമി. വിപണിയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ എന്നും പുതിയ മോഡലുകളും സേവനങ്ങളും നല്‍കാറുള്ള ഷവോമി പുതിയൊരു സേവനം കൂടി അവതരിപ്പിക്കുകയാണ്. പുതിയ സേവനത്തില്‍ മുതിർന്ന പൗരന്മാർക്കായി ഷവോമി വീട്ടിലെത്തി ഫോണ്‍ സര്‍വീസ് നടത്തി നല്‍കും. ഷവോമിയുടെ പ്രതിനിധി നേരിട്ട് വീട്ടിലെത്തി ആവശ്യമായ ഉപയോക്താവിന് വേണ്ടി പുതിയ ഉപകരണം സെറ്റപ്പ് ചെയ്ത് കൊടുക്കുകയും ചെയ്യും. സിംപിളായി ഒരു ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് ആവശ്യമായ സര്‍വീസ് തിരഞ്ഞെടുത്ത് വിവരങ്ങള്‍ […]Read More
Sariga Rujeesh
April 13, 2023
രാജ്യത്ത് ആദ്യമായി നദിക്കടിയിലൂടെയുള്ള മെട്രോ ട്രെയിൻ പരീക്ഷണയോട്ടം നടത്തി. ഹൂഗ്ലി നദിയ്ക്ക് കീഴെ 32 മീറ്റര്‍ താഴ്ചയിൽ നിർമിച്ച തുരങ്കം വഴി കൊൽക്കത്ത മെട്രോയാണ് പരീക്ഷണയോട്ടം നടത്തിയത്. ഹൂഗ്ലി നദിയുടെ അടിത്തട്ടിൽ ജലനിരപ്പിൽ നിന്ന് 32 മീറ്റർ താഴെയുള്ള തുരങ്കത്തിലൂടെ രാജ്യത്ത് ആദ്യമായി ഒരു മെട്രോ റേക്ക് യാത്ര പൂർത്തിയാക്കിയപ്പോൾ രാജ്യവും കൊൽക്കത്ത മെട്രോയും ഒരു പുതിയ നാഴികക്കല്ല് കൈവരിച്ചു. പരീക്ഷണാടിസ്ഥാനത്തിലുള്ള യാത്രകള്‍ വിജയകരമായി പൂര്‍ത്തിയാകുന്നതോടെ സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും താഴെയായി സ്ഥിതിചെയ്യുന്ന മെട്രോ സ്റ്റേഷനായി ഹൗറ […]Read More
Sariga Rujeesh
April 4, 2023
മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിന്റെ ലോഗോയിൽ മാറ്റം വരുത്തി സിഇഒ ഇലോൺ മസ്ക്. ട്വിറ്ററിന്റെ പ്രശസ്തമായ ബ്ലൂ ബേർഡ് ലോഗോ മാറ്റി നായയുടെ (“ഡോഗ് മീം) ചിത്രമാണ് നൽകിയിരിക്കുന്നത്. ഡോഗ് കോയിൻ എന്ന ക്രിപ്റ്റോ കറൻസിയുടെ ലോഗോയുടെ ഭാഗമായാണ് ഡോഗ് മീം ഇതുവരെ കണ്ടിട്ടുള്ളത്. ഇലോൺ മാസ്കിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ക്രിപ്റ്റോ കറൻസിയാണ് ഡോഗ് കോയിൻ. ഷിബ ഇനു എന്ന നായ ഇന്റര്‍നെറ്റിലെ ഒരു ജനപ്രിയ മീം ആണ്. ഇതാണ് ഡോഗ് കോയിനിന്റെ ലോഗോ. ബിറ്റ്കോയിൻ പോലുള്ള […]Read More
Sariga Rujeesh
April 2, 2023
കരിമണ്ണൂരിലെ ഭൂരഹിത-ഭവനരഹിതരായ 42 കുടുംബത്തിന് സ്വന്തമായി അടച്ചുറപ്പുള്ള വീടുകളിൽ ഇനി അന്തിയുറങ്ങാം. പഞ്ചായത്തിലെ വേനപ്പാറയിൽ ഇവർക്ക് ഫ്ലാറ്റ് സമുച്ചയം സജ്ജമായി. പഞ്ചായത്ത് വാങ്ങിയ 2.85 ഏക്കറിലാണ് ലൈഫ് മിഷൻ മുഖേന നാല് നിലകളിലെ ഭവനസമുച്ചയം നിർമിച്ചത്. 44 വീടാണ് ഇവിടെയുള്ളത്. ഭവനരഹിതരായ മുഴുവൻ പേർക്കും വീടെന്ന ലക്ഷ്യ സാക്ഷാത്കാരത്തിന്റെ ഭാഗാമായാണ് ഇത്രയും കുടുംബങ്ങൾക്ക് സ്വപ്നസാഫല്യം. നാലുവർഷം മുമ്പ് അന്നത്തെ വൈദ്യുതി മന്ത്രി എം.എം. മണിയാണ് തറക്കല്ലിട്ടത്. പൂർണമായും ആധുനിക സാങ്കേതിക വിദ്യയിലാണ് ഫ്ലാറ്റ് സമുച്ചയ നിർമാണം. ലൈറ്റ് […]Read More
Sariga Rujeesh
April 2, 2023
ജനപ്രിയ മെസേജിങ്ങ് പ്ലാറ്റ്ഫോമായ വാട്സ് ആപ് ഉപയോക്താവിന്റെ സ്വകാര്യതയ്ക്ക് ഊന്നല്‍ നല്‍കികൊണ്ട് കൂടുതൽ പ്രൈവസി ഫീച്ചറുകള്‍ അവതരിപ്പിക്കുന്നു. സ്വകാര്യ ചാറ്റുകള്‍ ലോക്ക് ചെയ്യാന്‍ സാധിക്കുന്ന ഫീച്ചറാണ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ഫോണ്‍ മറ്റൊരാളുടെ കൈയിലാണെങ്കിലും ലോക്ക് ചെയ്ത് സ്വകാര്യ ചാറ്റുകളോ ചിത്രങ്ങളോ മറ്റൊരാള്‍ക്ക് കാണാന്‍ സാധിക്കില്ല.Read More
Sariga Rujeesh
March 11, 2023
ഗൂഗിൾ ട്രാൻസലേറ്ററിനെ ആശ്രയിക്കുന്നവർക്ക് സന്തോഷ വാര്‍ത്ത. ഗൂഗിൾ ട്രാൻസലേറ്ററിൽ പുതിയ അപ്ഡേറ്റ് എത്തിയിട്ടുണ്ട്. ട്രാൻസലേറ്ററിന്റെ വെബ് പതിപ്പില്‍ ഇനി മുതൽ ചിത്രങ്ങളിലെ എഴുത്തും ട്രാൻസലേറ്റ് ചെയ്യാനാകും. ഇതിനായി ഗൂഗിൾ ട്രാൻസ്ലേറ്റ് വെബ്ബിൽ ടെക്സ്റ്റ്, ഡോക്യുമെന്റ്, വെബ്സൈറ്റ് ഓപ്ഷനുകൾക്കൊപ്പം പുതിയ ഇമേജ് ടാബ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രങ്ങളിലെ എഴുത്ത് ട്രാൻസലേറ്റ് ചെയ്യുന്നതിനായി ഇമേജ് ടാബിൽ ക്ലിക്ക് ചെയ്യണം. അതിനു ശേഷം ജെപിജി, ജെപിഇജി, പിഎൻജി ഫോർമാറ്റുകളിലുള്ള ചിത്രങ്ങൾ അപ് ലോഡ് ചെയ്താൽ മതിയാകും. അപ്ലോഡ് ചെയ്ത ഉടനെ ചിത്രത്തിലെ […]Read More
Harsha Aniyan
March 11, 2023
ട്വിറ്റർ മാതൃകയിൽ പുതിയ സമൂഹ മാധ്യമം നിർമിക്കുന്നത് പരിഗണനയിൽ ആണെന്ന് ഫേസ്ബുക് മാതൃ കമ്പനി മെറ്റ. . പി 92 എന്നാണ് പദ്ധതിയെ ഇപ്പോൾ വിശേഷിപ്പിക്കുന്നത്. ട്വിറ്ററിനെ പോലെ ചെറു കുറിപ്പുകൾ പങ്കുവയ്ക്കാവുന്ന സമൂഹമാധ്യമം ആയിരിക്കും ഇത്. മാസ്റ്റഡോൺ അടക്കമുള്ള ഡിസെൻട്രലൈസ്ഡ് ആപ്പുകളുമായി ചേർന്ന് പ്രവർത്തിക്കുന്ന സംവിധാനമാണ് ആലോചിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ നിന്ന് ഉപയോക്താക്കളെ എത്തിക്കുന്നതടക്കം വിപുലമായ പദ്ധതികൾ കന്പനിക്കുണ്ടെന്നാണ് റിപ്പോർട്ട്.Read More
Recent Posts
No comments to show.