ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയതിന് ശേഷം സൗദി ക്ലബ് അൽ നസ്റിന്റെ ആദ്യ മത്സരം ഇന്ന്. സൗദി പ്രോ ലീഗിൽ അൽ-തെയ് ആണ് എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 8.30നാണ് മത്സരം. ഫുട്ബോൾ അസോസിയേഷൻ വിലക്കുള്ളതിനാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് കളിക്കില്ല. ലീഗിൽ നിലവിൽ ഒന്നാം സ്ഥാനത്താണ് അൽ നസ്ര്. എതിരാളികളായ അല്‍-തെയ് ഏഴാം സ്ഥാനത്തും. സൗദി ക്ലബായ അൽ നസ്ര് ഏകദേശം 1,950 കോടി രൂപയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് നല്കുന്ന വാര്‍ഷിക പ്രതിഫലം. ഇതോടെ […]Read More
Feature Post
Sariga Rujeesh
January 4, 2023
ഇതിഹാസ താരം പെലെ നിത്യയില്‍. സംസ്കാര ചടങ്ങുകള്‍ സാന്റോസില്‍ നടന്നു. ബെല്‍മിറോ സ്റ്റേഡിയത്തില്‍ നിന്ന് സെമിത്തേരിയിലേക്ക് വിലാപ യാത്രയായാണ് മൃതദേഹം എത്തിച്ചത്. പതിനായിരങ്ങളാണ് പെലെയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്. ബ്രസീല്‍ പ്രസിഡന്റ ലുല ഡി സില്‍വയും ഫിഫ പ്രസിന്റ് ജിയാനി ഇന്‍ഫാന്റിനോയും സാന്റോസ് മൈതാനത്തെത്തി പെലെയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു. കുടുംബാംഗങ്ങളും വിശിഷ്ട വ്യക്തികളും സംസ്കാര ചടങ്ങില്‍ പങ്കെടുത്തു.Read More
Sariga Rujeesh
December 25, 2022
ഖത്തർ ലോകകപ്പ് ഫൈനലിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി മെസിയെ ധരിപ്പിച്ച മേലങ്കിക്ക് (ബിഷ്ത്) വിലപേശി ഒമാൻ രാജകുടുംബാംഗം അഹ്മദ് അൽ ബർവാനി. ട്വിറ്ററിലൂടെയാണ് ഒമാൻ പാർലമെന്റ് അംഗം കൂടിയായ ബർവാനി ആവശ്യവുമായി രംഗത്തെത്തിയത്. ഇപ്പോൾ ഈ ബിഷ്ത് തരുമോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഒമാനിൽ സൂക്ഷിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഒരു മില്യൺ ഡോളറാണ് ബിഷ്ത് തിരിച്ചുനൽകിയാൽ മെസിക്ക് വാഗ്ദാനം ചെയ്ത തുക. ‘ബിഷ്ത് താങ്കൾക്ക് സുരക്ഷിതമായി സൂക്ഷിക്കാൻ പറ്റിയെന്നു വരില്ല , […]Read More
Sariga Rujeesh
December 25, 2022
പതിവുപോലെ കുട്ടികളുടെ ആശുപത്രികളിലേക്ക് ക്രിസ്മസ് സമ്മാനവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങൾ. കളത്തിലെ മിന്നും പ്രകടനങ്ങൾ മാത്രമല്ല ഇങ്ങനെ ചില കാര്യങ്ങൾ കൊണ്ടുകൂടിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡും താരങ്ങളും പ്രിയപ്പെട്ടതാകുന്നത്. പതിവ് തെറ്റിക്കാതെ എല്ലാ കൊല്ലവും ആശുപത്രിയിലെത്തി കുട്ടികൾക്കൊപ്പം താരങ്ങൾ സമയം ചെലവഴിക്കും ഇത്തവണയും അത് മുടക്കിയില്ല. താരങ്ങൾ കുട്ടികൾക്ക് സമ്മാനവും ആശംസയും നേര്‍ന്നാണ് മടങ്ങിയത്. ഹാരി മഗ്വെയര്‍, ബ്രൂണോ ഫെര്‍ണാണ്ടസ്, മാര്‍ക്കസ് റാഷ്ഫോര്‍ഡ്, ലിസാൻഡ്രോ മാര്‍ട്ടിനസ് എന്നിവരാണ് സമ്മാനപ്പൊതികളൊരുക്കാൻ മുന്നിലുണ്ടായിരുന്നത്. വനിതാ ടീമംഗങ്ങളും ഒപ്പമുണ്ടായിരുന്നു. എല്ലാ ക്രിസ്മസിനും മാഞ്ചസ്റ്റര്‍ […]Read More
Sariga Rujeesh
December 22, 2022
കേരളം ആദ്യമായി വേദിയാകുന്ന ഐപിഎൽ താരലേലം നാളെ കൊച്ചിയിൽ നടക്കും. ലേല നടപടികള്‍ നിയന്ത്രിക്കുന്ന ഹ്യൂ എഡ്മിഡ്സ് കൊച്ചിയിലെത്തി. ലേലത്തിന് മുന്നോടിയായി ഇന്ന് മോക്ക് ലേലം വിളി നടക്കും. നാളെ ഉച്ചക്ക് 12.30നാണ് ലേല നടപടികൾ തുടങ്ങുക. ആകെ 405 താരങ്ങളുള്ള ലേല പട്ടികയിൽ 273 ഇന്ത്യന്‍ താരങ്ങളും 132 വിദേശ താരങ്ങളുമാണുള്ളത്. ഇന്ത്യന്‍ താരങ്ങളില്‍ 10 മലയാളി താരങ്ങളുമുണ്ട്. ആകെ 87 കളിക്കാരെയാണ് പത്ത് ടീമുകൾക്ക് വേണ്ടത്. 21 കളിക്കാരാണ് ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ […]Read More
Sariga Rujeesh
December 20, 2022
36 വർഷങ്ങൾക്കു ശേഷം ലോകകപ്പ് കിരീടവുമായി ലിയോണൽ മെസിയും സംഘവും തിരികെ നാട്ടിലെത്തി. ലിയോണൽ മെസിക്കും സംഘത്തിനും വൻ വരവേൽപ്പാണ് അർജന്റീന ഒന്നടങ്കം ഒരുക്കിയത്. ദോഹയിൽ നിന്ന് റോമിലെത്തിയ ശേഷമാണ് അർജന്റൈൻ ടീം ബ്യൂണസ് ഐറിസിലേക്ക് പറന്നത്. എസീസ ഇന്റർനാഷണൽ എയർപോർട്ടിൽ വിമാനമിറങ്ങിയപ്പോൾ തന്നെ വൻ ജനക്കൂട്ടം ടീമിനെ വളഞ്ഞു. മെസ്സിയുടേയും ടീം അംഗങ്ങളുടേയും പോസ്റ്ററുകളും ബാനറുകളും ഉയര്‍ത്തിക്കൊണ്ടായിരുന്നു ആരാധകരുടെ ആഘോഷ പ്രകടനങ്ങള്‍.ബ്യൂണസ് ഐറിസിലെ പ്രസിദ്ധമായ ഒബലിക്സ് സ്തൂപത്തിന് സമീപം എതാണ്ട് 20 ലക്ഷത്തോളം ആളുകളാണ് തടിച്ചുകൂടിയതെന്നാണ് […]Read More
Sariga Rujeesh
December 17, 2022
ഖത്തര്‍ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരെ നിര്‍ണയിക്കാനുള്ള മത്സരത്തിൽ ക്രൊയേഷ്യക്ക് മൂന്നാം സ്ഥാനം. ക്രൊയേഷ്യ – മൊറോക്കോ മത്സരത്തിൽ 2-1ന് ക്രൊയേഷ്യ മുന്നിലെത്തുകയായിരുന്നു. കളിതുടങ്ങി ഏഴാം മിനിറ്റില്‍ തന്നെ ഒരു തകര്‍പ്പന്‍ ഗോളിലൂടെ മുന്നിലെത്തിയ ക്രൊയേഷ്യയ്ക്കെതിരേ ഒമ്പതാം മിനിറ്റില്‍ മൊറോക്കോ തിരിച്ചടിച്ചു. ഏഴാം മിനിറ്റില്‍ ജോസ്കോ ഗ്വാര്‍ഡിയോളാണ് ക്രൊയേഷ്യയെ മുന്നിലെത്തിച്ചത്. എന്നാല്‍ ഈ ഗോളിന്റെ ആവേശം അടങ്ങും മുമ്പ് തന്നെ മൊറോക്കോ തിരിച്ചടിച്ചു. ഒമ്പതാം മിനിറ്റില്‍ അഷ്റഫ് ഡാരിയാണ് മൊറോക്കോയ്ക്കായി വലകുലുക്കിയത്. ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കേ […]Read More
Sariga Rujeesh
December 16, 2022
ഖത്തര്‍ ലോകകപ്പിലെ ഞായറാഴ്ച നടക്കുന്ന അര്‍ജന്റീന-ഫ്രാന്‍സ് കലാശപ്പോരാട്ടം നിയന്ത്രിക്കുക പോളിഷ് റഫറി ഷിമന്‍ മാഴ്സിനിയാക്ക്. 41കാരനായ മാഴ്സിനിയാക്ക്, ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന-ഓസ്ട്രേലിയ, ഫ്രാന്‍സ്-ഡെന്മാര്ക്ക് മത്സരങ്ങള്‍ നിയന്ത്രിച്ചിരുന്നു.രണ്ട് മത്സരങ്ങളിലായി അഞ്ച് താരങ്ങളെ മഞ്ഞക്കാര്‍ഡ് കാണിച്ചെങ്കിലും, ചുവപ്പുകാര്‍ഡോ പെനാൽറ്റിയോ വിധിച്ചിരുന്നില്ല. ഖത്തറില്‍ വിവാദ തീരുമാനങ്ങള്‍ ഒന്നും എടുക്കാത്തതും മാഴ്സിനിയാക്കിന് നേട്ടമായി. 2018ലെ യുവേഫ സൂപ്പര്‍ കപ്പ് ഫൈനലില്‍ റയല്‍ മാഡ്രിഡ്-അത്ലറ്റിക്കോ മാഡ്രിഡ് മത്സരം നിയന്ത്രിച്ചത് മാഴ്സിനി ആണ്.Read More
Sariga Rujeesh
December 8, 2022
തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂളിലെ ഖേലോ ഇന്ത്യ സ്റ്റേറ്റ് എക്സലൻസ് സെന്ററിൽ ബോക്സിംഗ് – ഹെഡ് കോച്ചിന്റെ നിലവിലുള്ള ഒരു ഒഴിവിലേക്ക് ഒരു വർഷത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സ്പോർട്സ് അതോറിറ്റിയുടെ മാനദണ്ഡപ്രകാരം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 15. കൂടുതൽവിവരങ്ങൾക്കും അപേക്ഷാഫോമിനും: www.gvrssportsschool.org.Read More
Ananthu Santhosh
December 7, 2022
ഏറെ നിര്‍ണായകമായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ പറങ്കിപ്പടയുടെ സര്‍വാധിപത്യം. നായകന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആദ്യ ഇലവനില്ലാത്തത് ആരാധകരില്‍ പിരിമുറുക്കം സൃഷ്ടിച്ചിരുന്നെങ്കിലും സ്വിസ് പൂട്ട് ആറ് ഗോളുകള്‍ അടിച്ച് തകര്‍ക്കുന്ന പോര്‍ച്ചുഗീസ് പടയുടെ ആക്രമണമാണ് കളിയിലുടനീളം കണ്ടത്. ഗോളിലേക്കുള്ള ആദ്യ നീക്കം സ്വിറ്റ്സര്‍ലന്‍ഡിന്റെ ആയിരുന്നെങ്കിലും പെപ്പെയുടെ പ്രതിരോധത്തില്‍ ആ ശ്രമം തകര്‍ന്ന് തരിപ്പണമായി. റൊണാള്‍ഡോയുടെ പകരക്കാരനായെത്തിയ ഗോണ്‍സാലോ റാമോസ് ഹാട്രിക്കടിച്ചു. പെപേയും റാഫേല്‍ ഗ്വിറേറോയും കൂടി ഓരോ ഗോള്‍ അടിച്ചതോടെ പോര്‍ച്ചുഗലിന് ഫുള്‍ പവറായി. പറങ്കിപ്പടയുടെ ഒരു ഗോള്‍ […]Read More
Recent Posts
No comments to show.