ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് നാളെ നാഗ്പൂരില്‍ ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീം ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് റിഷഭ് പന്തിന്റെ സാന്നിധ്യമാകും. ഡിസംബര്‍ 30ന് ഉണ്ടായ കാര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന റിഷഭ് പന്തിന് ആറ് മാസത്തേക്ക് എങ്കിലും മത്സര ക്രിക്കറ്റില്‍ കളിക്കാനാവില്ല. കഴിഞ്ഞ വര്‍ഷം ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച റിഷഭ് പന്തിന്റെ അസാന്നിധ്യം ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടിയുമാണ്. ഈ സാഹചര്യത്തില്‍ റിഷഭ് പന്ത് പരിക്ക് മാറി […]Read More
Feature Post
Sariga Rujeesh
February 8, 2023
2030ലെ ഫുട്ബോള്‍ ലോകകപ്പിന് സംയുക്ത ആതിഥേത്വം വഹിക്കാനായി ബിഡ് സമർപ്പിച്ച് ലാറ്റിനമേരിക്കൻ രാജ്യങ്ങൾ. അർജന്റീന, ചിലി, യുറുഗ്വായ്, പരാഗ്വെ എന്നീ രാജ്യങ്ങളാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ രംഗത്തെത്തിയത്. 1930ൽ തുടങ്ങിയ ഫുട്ബോൾ ലോകകപ്പിന്റെ നൂറാം വാർഷികമാണ് 2030ൽ നടക്കാൻ പോകുന്നത്. ലാറ്റിനമേരിക്കയിലെ ഫുട്ബോള്‍ ശക്തിയായ ബ്രസീല്‍ ആതിഥേയത്വത്തിനായി ശ്രമിക്കുന്ന ഈ കൂട്ടായ്മയിലില്ല എന്നത് ശ്രദ്ധേയമാണ്. 2014ലെ ഫുട്ബോള്‍ ലോകകപ്പിന് ബ്രസീല്‍ തനിച്ച് ആതിഥേയത്വം വഹിച്ച പശ്ചാത്തലത്തിലാണ് കൂട്ടായ്മയില്‍ നിന്ന് ബ്രസീലിനെ ഒഴിവാക്കിയതെന്നാണ് സൂചന. ചരിത്രത്തിലെ ആദ്യ ഫുട്ബോള്‍ […]Read More
Harsha Aniyan
February 6, 2023
വനിതാ പ്രീമിയർ ലീഗിൽ മുംബൈ ടീമിൻ്റെ പരിശീലക സംഘത്തെ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിൻ്റെ മുൻ ക്യാപ്റ്റൻ ഷാർലറ്റ് എഡ്വാർഡ്സ് ആണ് മുഖ്യ പരിശീലക. ഇന്ത്യയുടെ മുൻ ഓൾറൗണ്ടർ ദേവിക പൽശികർ ബാറ്റിംഗ് കോച്ചാവും. ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ ഝുലൻ ഗോസ്വാമിയെ നേരത്തെ ഉപദേശകയായി നിയമിച്ചിരുന്നു. ഝുലൻ തന്നെയാണ് ബൗളിംഗ് പരിശീലക. ഈ മാസം 13നാണ് താരലേലം.Read More
Sariga Rujeesh
February 4, 2023
വനിതാ ട്വന്റി 20 ലോകകപ്പിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം കേപ്ടൗണിലെത്തി. സെമിയും ഫൈനലുമടക്കം ഭൂരിപക്ഷം മത്സരങ്ങള്‍ക്കും വേദിയാകുന്ന ഇടമാണ് കേപ്ടൗണ്‍. ഇന്ത്യയും ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസും പങ്കെടുത്ത ത്രിരാഷ്ട്ര പരമ്പരയ്ക്ക് ശേഷമാണ് ഈസ്റ്റ് ലണ്ടനില്‍ നിന്ന് ഹര്‍മന്‍പ്രീത് കൗറും സംഘവും കേപ്ടൗണിലേക്ക് വിമാനം തിരിച്ചത്. ത്രിരാഷ്ട്ര പരമ്പരയില്‍ ഗംഭീര തുടക്കം ലഭിച്ചിട്ടും ഫൈനലില്‍ ടീം ഇന്ത്യ പരാജയപ്പെട്ടിരുന്നു. ദക്ഷിണാഫ്രിക്കയോടെയായിരുന്നു ഇന്ത്യന്‍ വനിതകളുടെ തോല്‍വി. കഴിഞ്ഞ ട്വന്റി 20 ലോകകപ്പുകളില്‍ ഇന്ത്യന്‍ ടീം ഫൈനല്‍ കളിച്ചെങ്കിലും കലാശപ്പോരില്‍ അതിശക്തരായ […]Read More
Sariga Rujeesh
February 3, 2023
2027ൽ സൗദി അറേബ്യയിൽ ഏഷ്യൻ ഫുട്ബാളിന്റെ പുതുയുഗം പിറക്കുമെന്ന് കായികമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ. 2027ലെ ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യ തിരഞ്ഞെടുക്കപ്പെട്ട ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷം നടത്തിയ പ്രസ്താവനയിലാണ് കായികമന്ത്രി ഇക്കാര്യം പറഞ്ഞത്. സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും ആതിഥേയത്വത്തിൽ 2027ൽ എല്ലാ ഏഷ്യൻ ടീമുകളെയും സൗദി അറേബ്യയിലേക്ക് സ്വാഗതം ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ കായിക മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിലേക്കായി ഞങ്ങൾ വലിയ മുന്നേറ്റം […]Read More
Sariga Rujeesh
January 29, 2023
ആവേശകരമായ ലഖ്നൗ ട്വൻ്റി 20യിൽ 6 വിക്കറ്റ് ജയത്തോടെ ഇന്ത്യ പരമ്പരയിൽ ഒപ്പമെത്തി. ന്യുസീലാൻഡിൻ്റെ 99 റൺസ് ഇന്ത്യ ഒരു പന്ത് ശേഷിക്കെ മറി കടന്നു. സ്പിന്നർമാർ ആധിപത്യം പുലർത്തിയ മൽസരത്തിൽ പുറത്താകാതെ 26 റൺസ് എടുത്ത സൂര്യകുമാർ യാദവും 15 റൺസ് എടുത്ത ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുമാണ് ഇന്ത്യയെ ജയത്തിൽ എത്തിച്ചത്. പരമ്പരയിൽ നിർണായകമായ മൂന്നാം മൽസരം ബുധനാഴ്ച അഹമ്മദാബാദിൽ നടക്കും.Read More
Sariga Rujeesh
January 29, 2023
ഐഎസ്എല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചിയിൽ നടന്ന മൽസരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് തോൽപ്പിച്ചത്. ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമൻ്റാക്കോസ് ആണ് രണ്ട് ഗോളുകളും നേടിയത്. 42,44 മിനിറ്റുകളിലായിരുന്നു ഡയമന്റകോസിന്റെ ഗോളുകള്‍. ഈ സീസണിൽ ദിമിത്രിയോസിന് 9 ഗോളുകൾ ആയി. 15 മല്‍സരങ്ങളില്‍ നിന്ന് 28 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്.Read More
Sariga Rujeesh
January 29, 2023
പ്രഥമ അണ്ടര്‍ 19 വനിത ലോകകിരീടം ഇന്ത്യയ്ക്ക്. ഫൈനലില്‍ ഇംഗ്ലണ്ടിനെ ഏഴുവിക്കറ്റിന് തകര്‍ത്താണ് വനിത വിഭാഗം ക്രിക്കറ്റിലെ ആദ്യ ലോകകിരീടം ഇന്ത്യ സ്വന്തമാക്കിയത്. 68 റണ്‍സിന് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട ഇന്ത്യ ആറ് ഓവര്‍ ബാക്കിനില്‍ക്കെ വിജയലക്ഷ്യം മറികടന്നു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയ്ക്ക് മറ്റൊരു ട്വന്റി 20 ലോകകിരീടം കൂടി. എം എസ് ധോണി കിരീടമുയര്‍ത്തി 16 വര്‍ഷത്തിനിപ്പുറം വനിത ക്രിക്കറ്റില്‍ ഇന്ത്യയുടെ കന്നിക്കിരീടം സമ്മാനിച്ച് ഷഫാലി വര്‍മയും സംഘവും. ടോസ് നേടി ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയച്ച ഇന്ത്യ നാലാം […]Read More
Sariga Rujeesh
January 29, 2023
രാജകീയ കിരീടവുമായി സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന് റെക്കോര്‍ഡ്. ജോക്കോവിച്ചിന് 10-ാം ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം ആണ് ലഭിച്ചത്. ഫൈനലില്‍ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തളച്ച് 35കാരനായ ജോക്കോ ഏറ്റവും കൂടുതല്‍ ഗ്രാന്സ്ലാം കിരീടം നേടിയ റാഫേല്‍ നദാലിന്റെ റെക്കോര്‍ഡിനൊപ്പമെത്തി. നദാലിനും ജോക്കോയ്ക്കും 22 കിരീടം വീതമായി. സ്കോര്‍: 6-3, 7-6(7-4), 7-6(7-5).Read More
Sariga Rujeesh
January 22, 2023
പുരുഷ ഹോക്കി ലോകകപ്പ് ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. ക്രോസ് ഓവർ പോരാട്ടത്തിൽ ന്യൂസിലൻഡാണ് എതിരാളികൾ. വൈകിട്ട് ഏഴിന് ഭുവനേശ്വറിലാണ് മത്സരം. ഗ്രൂപ്പ് ഡിയിൽ ഇംഗ്ലണ്ടിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായതോടെയാണ് ഇന്ത്യക്ക് ക്വാർട്ടറിലെത്താൻ ക്രോസ് ഓവർ മത്സരം കളിക്കേണ്ടിവന്നത്. ഇന്ത്യ, ന്യൂസിലൻഡ് ജേതാക്കൾ ക്വാർട്ടറിൽ ചൊവ്വാഴ്ച നിലവിലെ ചാമ്പ്യൻമാരായ ബെൽജിയത്തെ നേരിടും. ലോക റാങ്കിംഗിൽ ഇന്ത്യ ആറും ന്യൂസിലൻഡ് പന്ത്രണ്ടും സ്ഥാനത്താണ്. ന്യൂസിലന്‍ഡിന് മേല്‍ ഇന്ത്യക്ക് മുന്‍കൈയുണ്ട് എന്നാണ് വിലയിരുത്തല്‍. നവംബറിൽ അവസാനം ഏറ്റുമുട്ടിയ രണ്ട് […]Read More
Recent Posts
No comments to show.