ഫിഫയുടെ മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്കാരം ഇത്തവണ വേറിട്ട കാഴ്ചയായി. ഭിന്നശേഷിക്കാരുടെ ഫുട്ബോളിലെ ഉജ്വല ഗോളിന് പോളണ്ട് താരം മാര്ചിന് ഒലെക്സിയാണ് പുഷ്കാസ് അവാര്‍ഡ് ജേതാവായത്. ഭിന്നശേഷിക്കാര്‍ക്കായുള്ള പോളണ്ട് ഫുട്ബോള്‍ ലീഗില്‍ നേടിയ ഓവര്‍ഹെഡ് ഗോളാണ് പുരസ്കാരത്തിന് അര്‍ഹനാക്കിയത്. പുരസ്കാരം സ്വന്തമാക്കുന്ന ആദ്യത്തെ ഭിന്നശേഷി താരമാണ് മാര്ചിന്. ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ, ബ്രസീലിയന്‍ സ്ട്രൈക്കര്‍ റിച്ചാര്ലിസണ് എന്നിവരെ പിന്തള്ളിയാണ് താരം പുരസ്കാരം നേടിയത്. ലോകകപ്പില്‍ ഇരുവരും നേടിയ ഗോളാണ് ഒലെസ്കിയുടെ ഓവര്‍ഹെഡ് കിക്കിന് മുന്നില്‍ പിന്തള്ളപ്പെട്ടത്. […]Read More
Feature Post
Sariga Rujeesh
February 23, 2023
ടി20 വനിതാ ലോകകപ്പില്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയയാണ് സെമിയിലെ എതിരാളികള്‍. കേപ്ടൗണില്‍ വൈകിട്ട് ആറരയ്ക്കാണ് കളി തുടങ്ങുക. സെമിയാണെങ്കിലും ഇന്ത്യക്ക് ഫൈനലിന് തുല്യമാണ് ഓസ്ട്രേലിയക്കെതിരായ പോരാട്ടം. ടീമിലെ ഓരോ താരവും ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താലേ ഹര്‍മന്‍പ്രീത് കൗറിനും സംഘത്തിനും ഓസീസ് കരുത്തിനെ മറികടക്കാനാവൂ. മൂന്ന് വര്‍ഷം മുന്‍പ് ഇന്ത്യയെ തോല്പിച്ചാണ് ഓസീസ് വനിതകള്‍ അഞ്ചാം കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞവര്‍ഷം കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലിലും ഓസിസ് കരുത്തിന് മുന്നില്‍ ഇന്ത്യക്ക് അടിതെറ്റി. […]Read More
Sariga Rujeesh
February 22, 2023
ആദ്യ ഘട്ടത്തില്‍ പതിനായിരം സ്കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് സംസ്ഥാന കായിക-യുവജന കാര്യാലയവും സ്പോര്‍ട്സ് കേരള ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഫിറ്റ്നസ് ആന്‍ഡ് ആന്‍ഡി ഡ്രഗ് അവയര്‍നെസ് ക്യാംപെയ്ന് നാളെ തുടക്കമാകും. വിദ്യാര്‍ഥികളുടെ ആരോഗ്യവും കായികക്ഷമതയും പരിശോധിക്കുക, ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാംപെയ്ന് ആരംഭിക്കുന്നത്. ആറ് മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ നിന്നായി 12നും 17നും ഇടയില്‍ പ്രായമുള്ള 10000 കുട്ടികളായിരിക്കും പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ ഗുണഭോക്താക്കള്‍. കായിക-യുവജന കാര്യാലയത്തിനും പൊതു വിദ്യാഭ്യാസ […]Read More
Ashwani Anilkumar
February 17, 2023
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൻറെ പുതിയ സീസണിന് നാളെ ആരംഭം. ബംഗാൾ ടൈഗേഴ്സും കർണാടക ബുൾഡോസേഴ്സും തമ്മിലാണ് ആദ്യ മത്സരം. കേരളത്തിൻറെ മത്സരങ്ങൾക്ക് 19 ഞായറാഴ്ച തുടക്കമാവും. ഛത്തിസ്ഗഡിന്റെ തലസ്ഥാനമായ റായ്പൂരിൽ നടക്കുന്ന മത്സരത്തിൽ തെലുങ്ക് വാരിയേഴ്സ് ആണ് സി3 കേരള സ്ട്രൈക്കേഴ്സ് എന്ന് പുനർ നാമകരണം ചെയ്യപ്പെട്ട കേരള ടീമിൻറെ എതിരാളികൾ.Read More
Sariga Rujeesh
February 14, 2023
യുവേഫ ചാംപ്യൻസ് ലീഗിൽ പ്രീക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. സൂപ്പർപോരാട്ടത്തിൽ ആദ്യ ചാംപ്യൻസ് ലീഗ് ലക്ഷ്യമിടുന്ന പി എസ് ജി, ബയേൺ മ്യൂണിക്കിനെയും ടോട്ടനം എസി മിലാനെയും നേരിടും. 2020 ചാംപ്യൻസ് ലീഗ് ഫൈനലിൽ പി എസ് ജിയെ തകർത്താണ് ബയേൺ മ്യൂണിക്ക് കിരീടമുയർത്തിയത്. തൊട്ടടുത്ത വർഷം ക്വാർട്ടറിൽ പി എസ് ജി പകരം വീട്ടി. ജർമ്മൻ കരുത്തർ ഒരിക്കൽകൂടി മുന്നിലെത്തുമ്പോൾ ടീമിന്റെ മോശം ഫോമാണ് പി എസ് ജിയുടെ തലവേദന. ഫ്രഞ്ച് കപ്പിൽ മാഴ്സെയോട് തോറ്റ് […]Read More
Sariga Rujeesh
February 13, 2023
പ്രഥമ വനിതാ ഐപിഎല്‍ താരലേലത്തില്‍ കേരളാ താരം മിന്നു മണി ഡല്‍ഹി കാപിറ്റല്‍സിനായി കളിക്കും. 30 ലക്ഷത്തിനാണ് ഡല്‍ഹി മിന്നുവിനെ സ്വന്തമാക്കിയത്. വനിതാ ഐപിഎല്ലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി താരമാണ് മിന്നു. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ് എന്നിവരും 23കാരിക്ക് പിന്നാലെയുണ്ടായിരുന്നു. നേരത്തെ ഇന്ത്യ എ ടീമിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് മിന്നു. ഇടങ്കൈ ബാറ്ററായ മിന്നു ഓഫ് സ്പിന്നര്‍ കൂടിയാണ്. നേരത്തെ, മറ്റൊരു മലയാളി താരം നജ്ല സിഎംസി അണ്‍സോള്‍ഡായിരുന്നു.Read More
Sariga Rujeesh
February 12, 2023
ആദ്യമായി ഏഷ്യൻ മിക്സഡ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് അരങ്ങൊരുക്കാനുള്ള തയാറെടുപ്പിലാണ് ദുബൈ. ലോക ബാഡ്മിന്റണിലെ മുൻനിര താരങ്ങളുടെ ഏറ്റുമുട്ടലായിരിക്കും ഈ ടൂർണമെന്റിൽ അരങ്ങേറുക. എക്സ്പോ സിറ്റിയിൽ ഫെബ്രുവരി 14 മുതൽ 19 വരെ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ 17 ടീമുകൾ കൊമ്പുകോർക്കും. പി.വി. സിന്ധു നയിക്കുന്ന ഇന്ത്യയുടെ മത്സരം കാണാൻ എക്സപോ സിറ്റിയിലേക്ക് കാണികൾ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷ. ദുബൈ സ്പോർട്സ് കൗൺസിലും എമിറേറ്റ്സ് ബാഡ്മിന്റൺ ഫെഡറേഷനും സഹകരിച്ചാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ഗ്രൂപ്പുകളായി തിരിച്ചായിരിക്കും മത്സരം. ഇന്ത്യ, യു.എ.ഇ, മലേഷ്യ, കസാഖിസ്താൻ […]Read More
Sariga Rujeesh
February 12, 2023
ട്വന്റി 20 വനിതാ ലോകപ്പില്‍ ഇന്ന് ഇന്ത്യ- പാകിസ്ഥാന് പോരാട്ടം. കേപ് ടൗണില്‍ വൈകിട്ട് ആറരയ്ക്കാണ് കളി തുടങ്ങുക. പരിക്കേറ്റ ഓപ്പണര്‍ സ്മൃതി മന്ഥാന ഇല്ലാതെയാണ് ഇന്ത്യ പാകിസ്ഥാനെ നേരിടുക. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പരിക്ക് മാറിയെത്തിയത് ഇന്ത്യക്ക് ആശ്വാസമാണ്. കൈവിരലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് മന്ഥാനയ്ക്ക് മത്സരം നഷ്ടമാവുക. ഓസ്ട്രേലിയക്കെതിരായ സന്നാഹമത്സരത്തിലാണ് സ്മൃതിക്ക് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് ബംഗ്ലാദേശിനെതിരായ സന്നാഹമത്സരത്തില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കളിച്ചിരുന്നില്ല. കഴിഞ്ഞ തവണ ഫൈനലില്‍ തോറ്റ ഇന്ത്യ ആദ്യ കിരീടം ലക്ഷ്യമിട്ടാണ് […]Read More
Sariga Rujeesh
February 11, 2023
വനിതാ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഫീല്‍ഡിംഗ് പരിശീലകനായി മലയാളി പരിശീലകന് ബിജു ജോര്‍ജ്. സഞ്ജു സാംസണിന്റെ പരിശീലകനായിരുന്ന ബിജു ജോര്‍ജ് 2017 ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ വനിതായ ടീമിന്റെയും ഫീല്‍ഡിംഗ് പരിശീലകനായിരുന്നു. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിന്റെ ഫീല്‍ഡിംഗ് പരിശീലകനായും ബിജു ജോര്‍ജ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ജൊനാഥന് ബാറ്റിയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മുഖ്യ പരിശീലകന്. ഇംഗ്ലണ്ടിലെ ഹണ്ട്രഡ് ടൂര്‍ണമെന്റില്‍ ഓവല്‍ ഇന്‍വിസിബിള്‍സിനെ 2021ലും 2022ലും കിരീടത്തിലേക്ക് നയിച്ചത് ബാറ്റിയായിരുന്നു. മുന്‍ ഇന്ത്യന്‍ താരം ഹേമലത കലയാണ് ടീമിന്റെ സഹപരിശീലക. […]Read More
Sariga Rujeesh
February 8, 2023
എന്‍ ബി എയില്‍ ചരിത്രനേട്ടം സ്വന്തമാക്കി ലോസ് ആഞ്ചലസ് ലേക്കേഴ്സ് താരം ലെബ്രോൺ ജെയിംസ്. ഒക്ലഹോമ സിറ്റി തണ്ടറിനെതിരായ മത്സരത്തിന്റെ മൂന്നാം ക്വാര്‍ട്ടറില്‍ രണ്ട് പോയന്റ് നേടിയതോടെ 38,388 പോയന്റുമായി എന്‍ബിഎ ചരിത്രത്തിലെ എക്കാലത്തെയും മികച്ച സ്കോറര്‍ എന്ന നേട്ടമാണ് ലോസ് ലെബ്രോൺ ജെയിംസ് സ്വന്തമാക്കിയത്. 38,387 പോയിന്റ് സ്വന്തമാക്കി എന്‍ ബി എയിലെ എക്കാലത്തെയും വലിയ ടോപ് സ്കോററായിരുന്ന കരീം അബ്ദുള്‍ ജബ്ബാറിനെ മറികടന്നാണ് ജെയിംസ് ചരിത്രം കുറിച്ചത്. മത്സരം കാണാനെത്തിയ കരീം അബ്ദുള്‍ ജബ്ബാറിനെ […]Read More
Recent Posts
No comments to show.