സൂപ്പർ സ്റ്റാർ രജനികാന്തിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് സഞ്ജു സാംസൺ. സോഷ്യൽ മീഡിയയിലൂടെ ആണ് തന്റെ പ്രിയ താരത്തെ കണ്ട വിവരം താരം സഞ്ജു അറിയിച്ചിരിക്കുന്നത്. ഏഴാമത്തെ വയസ് മുതൽ താൻ രജനികാന്തിന്റെ വലിയ ആരാധകനായിരുന്നുവെന്ന് സഞ്ജു പറയുന്നു. ‘ഏഴാമത്തെ വയസ്സിൽ സൂപ്പർ രജനി ആരാധകനാണ്,, ഒരു ദിവസം ഞാൻ രജനി സാറിനെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കാണുമെന്ന് എന്റെ മാതാപിതാക്കളോട് പറയുമായിരുന്നു..ഒടുവിൽ 21 വർഷങ്ങൾക്ക് ശേഷം തലൈവർ എന്നെ ക്ഷണിച്ച ആ ദിവസം വന്നെത്തി’, എന്നാണ് ഫോട്ടോയ്ക്ക് […]Read More
Feature Post
Ananthu Santhosh
March 12, 2023
മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം വിരാട് കോലിക്ക് ടെസ്റ്റ് സെഞ്ചുറി. ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയിലെ നാലാം മത്സരത്തിൻ്റെ ഒന്നാം ഇന്നിംഗ്സിലാണ് കോലി തൻ്റെ സെഞ്ചുറി വരൾച്ച അവസാനിപ്പിച്ചത്. കളിയിൽ ലീഡ് നേടാൻ ഇന്ത്യ പൊരുതുകയാണ്. നിലവിൽ 5 വിക്കറ്റ് നഷ്ടത്തിൽ 400 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് 80 റൺസ് പിന്നിലാണ് ഇന്ത്യ.Read More
Sariga Rujeesh
March 10, 2023
രണ്ടു മാസം മുമ്പ് ലോകത്തെ അതിശയിപ്പിച്ച് സമാപിച്ച ലോകകപ്പ് ഫുട്ബാളിന് അന്താരാഷ്ട്ര അംഗീകാരമായി ഏറ്റവും മികച്ച സ്പോർട്സ് ടൂറിസം അവാർഡ്. അറബ് യൂനിയൻ ഫോർ ടൂറിസ്റ്റ് മീഡിയയുടെ പുരസ്കാരം ബെർലിനിൽ വ്യാഴാഴ്ച സമാപിച്ച ഐ.ടി.ബി പ്രദർശനത്തോടനുബന്ധിച്ചാണ് പ്രഖ്യാപിച്ചത്. 150ലധികം രാജ്യങ്ങളും 10,000ത്തിലധികം പ്രദർശകരും പങ്കെടുക്കുന്ന ലോകത്തിലെ വലിയ പ്രദർശനങ്ങളിലൊന്നാണ് ഐ.ടി.ബി ബെർലിൻ. വേൾഡ് ടൂറിസം ഓർഗനൈസേഷൻ, അറബ് യൂനിയൻ ഫോർ ടൂറിസ്റ്റ് മീഡിയ, അറബ് ടൂറിസം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പ്രദർശനത്തിലെ ജോർഡൻ പവിലിയനിൽ നടന്ന ചടങ്ങിൽ ജോർഡൻ […]Read More
Sariga Rujeesh
March 7, 2023
ഐ.എസ്.എല്ലിൽ സുനിൽ ഛേത്രിയുടെ വിവാദ ഗോളിനെ തുടർന്ന് മത്സരം അവസാനിക്കും മുമ്പ് ഗ്രൗണ്ട് വിട്ട കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ബംഗളൂരു എഫ്.സിയെ നേരിടാനൊരുങ്ങുന്നു. കേരളം വേദിയാകുന്ന 2023 ഹീറോ സൂപ്പർ കപ്പിന്റെ ഫിക്സ്ചർ പുറത്തുവന്നപ്പോൾ ഇരു ടീമും ഒരേ ഗ്രൂപ്പിലാണ്. ഏപ്രിൽ 16ന് കോഴിക്കോട് ഇ.എം.എസ് കോർപറേഷൻ സ്റ്റേഡിയത്തിൽ ഇരുനിരയും വീണ്ടും ഏറ്റുമുട്ടും. ഏപ്രിൽ മൂന്ന് മുതൽ 25 വരെ നടക്കുന്ന ടൂർണമെന്റിന് കോഴിക്കോടിന് പുറമെ മഞ്ചേരിയാണ് വേദിയാകുന്നത്. ഇന്ത്യൻ സൂപ്പർ ലീഗ്, ഐ ലീഗ് ക്ലബുകളാണ് […]Read More
Sariga Rujeesh
March 4, 2023
കായികപ്രേമികളിൽ ആഹ്ലാദപ്പൂത്തിരി കത്തിച്ച് ബഹ്റൈൻ ഗ്രാൻഡ് പ്രീക്ക് ആവേശകരമായ തുടക്കം. ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിൽ നടക്കുന്ന ഗ്രാൻഡ് പ്രീയിൽ 33 രാജ്യങ്ങളിലെ കാറോട്ടക്കാരാണ് പങ്കെടുക്കുന്നത്. വെള്ളിയാഴ്ച രാവിലെ എഫ് 3 പരിശീലന സെഷൻ നടന്നു. ഉച്ചക്ക് ഒന്നിന് പിറ്റ് ലെയ്ൻ വാക്കും ട്രാക്ക് ടൂറും നടന്നു. തുടർന്ന് എഫ് 2 പരിശീലന സെഷനും നടന്നു. വൈകുന്നേരം എഫ് 3 യോഗ്യത മത്സരങ്ങളും 4.25 മുതൽ എഫ് 2 യോഗ്യത മത്സരങ്ങളും നടന്നു. ശനിയാഴ്ച രാവിലെ 9.10ന് […]Read More
Sariga Rujeesh
March 4, 2023
63 രാജ്യങ്ങളിൽ നിന്നും 450ഓളം ഷൂട്ടർമാർ മാറ്റുരക്കുന്ന അന്താരാഷ്ട്ര ഷൂട്ടിങ് ഫെഡറേഷൻ ഷോട്ട് ഗൺ വേൾഡ്കപ്പിന് ശനിയാഴ്ച ഖത്തറിൽ തുടക്കമായി. ലുസൈൽ ഷൂട്ടിങ് കോംപ്ലക്സിലാണ് മത്സരങ്ങൾ നടക്കുന്നത്. ഇന്റർനാഷനൽ ഷൂട്ടിങ് സ്പോർട്സ് ഫെഡറേഷന്റെ സുപ്രധാന മത്സരങ്ങളിൽ ഒന്നായ ഷോട്ട് ഗൺ വേൾഡ് കപ്പ് ഒളിമ്പിക്സ് യോഗ്യത നേടാനുള്ള റേറ്റിങ് പോയന്റിലും പ്രധാനമാണ്. ഖത്തർ ഷൂട്ടിങ് ആൻഡ് ആർച്ചറി അസോസിയേഷൻ ആണ് എട്ടു ദിനം നീളുന്ന ടൂർണമെന്റിന്റെ ആതിഥേയർ. 11 രാജ്യങ്ങളിലായാണ് സീസണിലെ 12 ലോകകപ്പ് സീരീസ് നടത്തുന്നത്. […]Read More
Sariga Rujeesh
March 3, 2023
ബോർഡർ-ഗാവസ്കർ ട്രോഫിയില്‍ മൂന്ന് ദിവസം പോലും തികയാതെ ടെസ്റ്റ് മത്സരം അവസാനിച്ച ഇന്‍ഡോറിലെ പിച്ചിന് മോശം മാർക്കിട്ട് ഐസിസി. മാച്ച് റഫറി ക്രിസ് ബ്രോഡാണ് ഇത് വിധിച്ചത്. ഐസിസി ഹോള്‍ക്കർ സ്റ്റേഡിയത്തിന് മൂന്ന് ഡീമെറിറ്റ് പോയിന്റുകള്‍ വിധിച്ചു. സ്പിന്നർമാർ കളംവാണ ഇന്‍ഡോർ ടെസ്റ്റില്‍ ഓസീസ് മൂന്നാം ദിനത്തിലെ ആദ്യ സെഷന് പൂർത്തിയാകും മുമ്പ് 9 വിക്കറ്റിന് വിജയിക്കുകയായിരുന്നു. അപാര ടേണിന് പുറമെ അപ്രതീക്ഷിത ബൗണ്‍സും ഡിപ്പും കുണ്ടും കുഴികളും പൊടിപടലങ്ങളും ഇന്‍ഡോർ പിച്ചിനെ വ്യാപക വിമർശനത്തിന് ഇടയാക്കിയതിന് […]Read More
Ashwani Anilkumar
March 3, 2023
പ്രഥമ വനിതാ പ്രീമിയർ ലീഗിന് നാളെ തുടക്കം. മുംബൈ ഇന്ത്യൻസ് ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ജയന്റ്സിനെ നേരിടും. ആദ്യപതിപ്പിൽ മാറ്റുരയ്ക്കുന്നത് അഞ്ച് ടീമുകളാണ്. മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ഗുജറാത്ത് ജയന്റ്സ്, യു പി വാരിയേഴ്സ് എന്നീ ടീമുകളാണ് അവ.മാര്‍ച്ച് ഇരുപത്തിയാറിനാണ് ഫൈനല്‍.Read More
Sariga Rujeesh
March 2, 2023
ഖത്തര്‍ ലോകകപ്പ് മെസിക്ക് സമ്മാനിച്ചതില്‍ സഹതാരങ്ങളുടെ പിന്തുണ വലുതായിരുന്നു. അതിനുള്ള പ്രത്യുപകാരം ചെയ്യുകയാണ് ഇപ്പോൾ മെസി. ഫുട്ബോള്‍ കരിയറിലെ ഏറ്റവും വലിയ നേട്ടത്തിന് അര്‍ജന്റീന ടീമിലെ കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും സ്വര്‍ണത്തില്‍ പൊതിഞ്ഞ ഐഫോണുകള്‍ സമ്മാനമായി നല്‍കാനൊരുങ്ങുകയാണ് മെസി. ഇതിനായി 35 ഐഫോണുകള്‍ മെസി വാങ്ങിയതായി ദ സണ്‍ റിപ്പോര്‍ട്ട് ചെയ്തു. 24 കാരറ്റ് വരുന്ന 35 ഐഫോണുകള്‍ക്ക് 175,000 പൗണ്ട് (ഏകദേശം 1.73 കോടി രൂപ) ആണ് വില. ഓരോ കളിക്കാരന്റെയും പേരും ജേഴ്സി നമ്പറും […]Read More
Sariga Rujeesh
March 2, 2023
ഫുട്ബാളിന്റെ മഹാപൂരം കഴിഞ്ഞു. ഇനി ഖത്തറിൽ ക്രിക്കറ്റ് മാമാങ്കം തുടങ്ങാൻ പോകുന്നു. മുൻകാല സൂപ്പർതാരങ്ങൾ അണിനിരക്കുന്ന ലെജൻഡ്സ് ലീഗ് ട്വൻറി20 ക്രിക്കറ്റ് മാസ്റ്റേഴ്സിന് രാജ്യം വേദിയാവുകയാണ്. മാർച്ച് 10 മുതൽ 20 വരെ യാണ് കാളി നടക്കുന്നത്. ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. 12 രാജ്യങ്ങളിൽനിന്നുള്ള അറുപതോളം അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങൾ പത്തുദിനം നീണ്ട മത്സരത്തിൽ മാറ്റുരക്കും. ഇന്ത്യ മഹാരാജാസ്, ഏഷ്യൻ ലയൺസ്, വേൾഡ് ജയൻറ് ടീമുകൾ എട്ട് മത്സരങ്ങളിലായി കളത്തിലിറങ്ങും. മുൻ ഇന്ത്യൻ നായകൻ […]Read More
No comments to show.