‘ഇന്ത്യൻ പെലെ‘ എന്ന് അറിയപ്പെട്ടിരുന്ന ഇന്ത്യൻ ഫുട്ബോൾ ടീം മുൻ നായകൻ മുഹമ്മദ് ഹബീബ്(74) അന്തരിച്ചു. മറവിരോഗം പാര്‍ക്കിന്‍സണ്‍സ് രോഗങ്ങള്‍ മൂലം ചികിത്സയിലിരിക്കെ ഹൈദരാബാദിലായിരുന്നു ഹബീബിന്റെ അന്ത്യം. ഇന്ത്യന്‍ ഫുട്ബോളിന്റെ സുവര്‍ണ കാലത്ത് 1965നും 1976നും ഇടയിൽ രാജ്യത്തിനായി കളിച്ച ഹബീബ് 1970 ഏഷ്യൻ ഗെയിംസിൽ സയ്യിദ് നയീമുദ്ദീന്റെ നേതൃത്വത്തില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമിൽ അംഗമായിരുന്നു. രാജ്യം കണ്ട ഏറ്റവും മികച്ച മിഡ് ഫീല്‍ഡറും പ്ലേ മേക്കറുമായിരുന്നു ഹബീബ്. 1970ല്‍ ബ്രസീല്‍ ഇതിഹാസം സാക്ഷാല്‍ പെലെയുടെ […]Read More
Feature Post
Sariga Rujeesh
August 15, 2023
പ്രശസ്ത ഗുസ്തിതാരം വിനേഷ് ഫോഗട്ട് ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി. ഇടതുകാല്‍മുട്ടിനേറ്റ പരുക്കിനെ തുടര്‍ന്നാണ് പിന്മാറ്റം. മറ്റന്നാള്‍ മുബൈയില്‍ ശസ്ത്രകിയ നടത്തുമെന്ന് വിനേഷ് ഫോഗട്ട് അറിയിച്ചു. ഞായാറാഴ്ചയാണ് പരിശീലനത്തിനിടെ പരിക്കേറ്റത്. സ്കാനിങ്ങിനും പരിശോധനക്കും ശേഷം ശസ്ത്രകിയ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിനെ സ്വര്‍ണമെഡല്‍ ജേതാവാണ് വിനേഷ് ഫോഗട്ട്. സെലക്ഷന് ട്രയല്‍സില്ലാതെ ഏഷ്യന്‍ ഗെയിസ് ടീമില്‍ വിനേഷിനെ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. പരുക്ക് ഭേദമായ ശേഷം അടുത്ത വര്‍ഷത്തെ പാരീസ് ഒളിംമ്പിക്സില്‍ രാജ്യത്തിന് വേണ്ടിയിറങ്ങുമെന്നും വിനേഷ് ഫോഗട്ട് പ്രത്യാശ […]Read More
Sariga Rujeesh
August 3, 2023
കാനഡയില്‍ നടന്ന ലോക പോലീസ് ആന്‍ഡ് ഫയര്‍ ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത കേരള പോലീസിലെ കായിക താരങ്ങള്‍ക്ക് സുവര്‍ണനേട്ടം. നീന്തല്‍ മത്സരയിനങ്ങളില്‍ കേരള പോലീസിലെ അസിസ്റ്റന്റ് കമാണ്ടന്റ് ആയ സജന് പ്രകാശ് അഞ്ചു സ്വര്‍ണമെഡലും ജോമി ജോര്‍ജ് രണ്ടു സ്വര്‍ണവും ഒരു വെങ്കലവും നേടി. നീന്തല്‍ റിലേ ടീമില്‍ അംഗമായിരുന്ന കേരള പൊലീസിലെ ഗ്രീഷ്മക്കും സ്വര്‍ണമെഡല്‍ ലഭിച്ചു. നീന്തലില്‍ 10 ഇനങ്ങളിലാണ് സജന് പ്രകാശ് മത്സരിക്കാനിറങ്ങിയത്. പത്ത് ഇനത്തിലും സ്വര്‍ണ്ണവുമായാണ് സജന് നീന്തിക്കയറിയത്. ലോങ്ങ് ജമ്പില്‍ […]Read More
Sariga Rujeesh
August 3, 2023
കായിക യുവജന കാര്യാലയത്തിൻറെ കീഴിലുള്ള ജി വി എച്ച് എസ് എസ് കുന്നംകുളം, തൃശ്ശൂർ സ്പോർട്സ് സ്കൂളിൽ ഫുട്ബോൾ ഡിസിപ്ളിനിൽ ഖേലോ ഇന്ത്യ അത്ലറ്റ് (കോച്ചിന്റെ) ഒഴിവിലേക്ക് യോഗ്യരായവരെ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങളും അപേക്ഷാഫോമും www.dsya.kerala.gov.in ൽ ലഭ്യമാണ്. പൂരിപ്പിച്ചഅപേക്ഷാഫോം കായികയുവജന കാര്യാലയം, ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം-695033 എന്ന വിലാസത്തിലോ, dsyagok@gmail.com എന്ന മെയിൽ മുഖാന്തിരമോ ഓഗസ്റ്റ് 9 ന് വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കണം.Read More
Sariga Rujeesh
July 30, 2023
അന്താരാഷ്ട്ര് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. നാളെ അവസാനിക്കുന്ന ആഷസ് ടെസ്റ്റോടെ ബ്രോഡ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കും. ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച പേസര്‍മാരില്‍ ഒരാളായ ബ്രോഡ് 167 ടെസ്റ്റില്‍ നിന്ന് 602 വിക്കറ്റ് നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ രണ്ടാമത്തെ ഫാസ്റ്റ് ബൗളറാണ്. ഇപ്പോള്‍ നടക്കുന്ന ആഷസ് പരമ്പരയില്‍ ഒരിന്നിംഗ്സ് ബാക്കിനില്‍ക്കേ ബ്രോഡ് 20 വിക്കറ്റ് നേടിയിട്ടുണ്ട്.Read More
Sariga Rujeesh
July 25, 2023
തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം നവംബര്‍ 26ന് ഇന്ത്യ-ഓസ്ട്രേലിയ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിന് വേദിയാവും. ബിസിസിഐ ഫിക്സചർ കമ്മിറ്റി മത്സരക്രമം അംഗീകരിച്ചു. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി 20കളുമാണ് ഓസീസിന്റെ ഇന്ത്യന്‍ പര്യടനത്തിലുള്ളത്. ഏകദിന പരമ്പരയോടെയാണ് പര്യടനം ആരംഭിക്കുക. ഏകദിന പരമ്പര ഇന്ത്യ വേദിയാവുന്ന ലോകകപ്പിന് മുമ്പും ട്വന്റി 20 പരമ്പര ലോകകപ്പിന് ശേഷവുമായിരിക്കും നടക്കുക. സെപ്റ്റംബര്‍ 22(മൊഹാലി), സെപ്റ്റംബര്‍ 24(ഇന്‍ഡോര്‍), സെപ്റ്റംബര്‍ 27(രാജ്കോട്ട്) എന്നിവിടങ്ങളിലാണ് […]Read More
Sariga Rujeesh
July 24, 2023
ചൈനയിൽ വെച്ച് നടക്കുന്ന 19 മത് ഏഷ്യൻ ഗെയിംസ് സോഫ്റ്റ് ബോൾ മത്സരത്തിൽ ഇടം നേടി മൂന്ന് മലയാളി വനിതകൾ. പി. അഞ്ജലി.(മലപ്പുറം), റിന്റാ ചെറിയാൻ (വയനാട്), സ്റ്റെഫി സജി (പത്തനംതിട്ട) എന്നിവരാണ് ഇന്ത്യൻ ടീമിൽ ഇടം നേടിയത്. ഇന്ത്യൻ ടീമിന്റെ രണ്ടാം കോച്ചായി കേരള ടീം കോച്ചും ചെമ്പഴന്തി എസ്.എൻ കോളജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ അസിസ്റ്റന്റ് പ്രൊഫസറുമായ സുജിത് പ്രഭാകറിനേയും നിയമിച്ചു.Read More
Sariga Rujeesh
July 23, 2023
കൊറിയൻ ഓപ്പൺ ബാഡ്മിന്റൺ കിരീടം ഇന്ത്യയുടെ സാത്വിക്-ചിരാഗ് സഖ്യത്തിന്. പുരുഷ ഡബിൾസ് ഫൈനൽ, ലോക ഒന്നാം നമ്പർ ഇന്തോനേഷ്യൻ ജോഡികളായ ഫജർ അൽഫിയാൻ-മുഹമ്മദ് റിയാൻ അർഡിയാന്റോ സഖ്യത്തെ അട്ടിമറിച്ചാണ് ഏഷ്യൻ ചാമ്പ്യൻമാരുടെ ജയം. പുരുഷ ഡബിൾസിൽ ആദ്യമായാണ് ഇന്ത്യ ഈ കിരീടം നേടുന്നത്. സ്കോർ 17-21, 21-13, 21-14. ഫൈനൽ മത്സരത്തിൽ വാശിയേറും പോരാട്ടമായിരുന്നു സാത്വിക് സായ്രാജ്-ചിരാഗ് ഷെട്ടി സഖ്യം പുറത്തെടുത്തത്. ആദ്യ സെറ്റ് 17-21ന് നഷ്ടപ്പെടുത്തിയ ഇന്ത്യൻ ജോഡികൾ, രണ്ടാം സെറ്റിൽ അതിശക്തമായ തിരിച്ചുവരവ് നടത്തി […]Read More
Sariga Rujeesh
July 23, 2023
ശ്രീലങ്കന്‍ ബാറ്റര്‍ ലഹിരു തിരിമന്നെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ലങ്കയ്ക്കായി 44 ടെസ്റ്റും 127 ഏകദിനങ്ങളും 26 രാജ്യാന്തര ടി20 മത്സരങ്ങളും കളിച്ച മുപ്പത്തിമൂന്നുകാരനായ താരം 13 വര്‍ഷം നീണ്ട കരിയറിനാണ് വിരാമമിട്ടിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് തിരിമന്നെയുടെ വിരമിക്കല്‍ പ്രഖ്യപനം. ടെസ്റ്റില്‍ 2088 ഉം, ഏകദിനത്തില്‍ 3194 ഉം, രാജ്യാന്തര ടി20യില്‍ 291 റണ്‍സുമാണ് താരത്തിന്റെ സമ്പാദ്യം. രാജ്യാന്തര ക്രിക്കറ്റില്‍ ഏഴ് സെഞ്ചുറികളാണ് തിരിമന്നെയുടെ പേരിലുള്ളത്.Read More
Sariga Rujeesh
July 21, 2023
മണിപ്പൂരിൽ സ്ത്രീകളെ റോഡിലൂടെ നഗ്നരായി നടത്തിച്ച് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. മെയ് നാലിന് നടന്ന സംഭവത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ആയുധ ധാരികളായ ആൾക്കൂട്ടം രണ്ടു സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിക്കുന്നതും അവരുടെ സ്വകാര്യ ഭാഗങ്ങളിൽ അതിക്രമം കാണിക്കുന്നതുമാണ് വിഡിയോ. സമൂഹമാധ്യമങ്ങളിലടക്കം വിഡിയോ പ്രചരിച്ചതോടെ സംസ്ഥാന-കേന്ദ്ര സർക്കാറുകൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ എനിക്ക് ദേഷ്യമുണ്ടെന്ന് പറഞ്ഞാൽ, അത് വളരെ നിസ്സാരമായി പോകുമെന്ന് ഹർഭജൻ […]Read More
Recent Posts
No comments to show.