മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ അദ്ധ്യക്ഷൻ ആയതോടെ സംഘടന വിഷയങ്ങളില്‍ നിന്നകന്ന് രാഹുല്‍ ഗാന്ധി. കൂടിക്കാഴ്ചക്കുള്ള രാജസ്ഥാന് ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാരുടെ ക്ഷണം രാഹുല്‍ തള്ളി. ഗുജറാത്ത് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളില്‍ നിന്നും വിട്ടു നിന്നു. സംഘടന കാര്യങ്ങളില്‍ അധ്യക്ഷന്‍ പൂര്‍ണ്ണ ചുമതലയെന്നാണ് രാഹുലിന്റെ നിലപാട്. മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ അദ്ധ്യക്ഷനായെങ്കിലും പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഗാന്ധി കുടുംബത്തിലായിരിക്കുമെന്ന ആക്ഷേപത്തെ മറികടക്കാനാണ് തന്റെ റോള്‍ ഖര്‍ഗെ നിശ്ചയിക്കുമെന്ന് രാഹുല്‍ ഗാന്ധി ഒരു മുഴം മുന്‍പേ എറിഞ്ഞത്. ഖര്‍ഗെ ചുമതലയേറ്റെ ശേഷവും ചില നേതാക്കള്‍ […]Read More
Ananthu Santhosh
October 29, 2022
ഗവർണറുടെ ഇടപെടലുകൾക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്ന് തോമസ് ഐസക്ക്. കേന്ദ്ര കമ്മിറ്റിക്ക് മുന്നോടിയായിട്ടാണ് പ്രതികരണം. ആർഎസ്എസിന് സർവ്വകലാശാലകൾ വിട്ടുകൊടുക്കില്ലെന്നും ഐസക് പറഞ്ഞു. നിയമപരമായും ജനകീയ പ്രതിരോധം ഒരുക്കിയും നേരിടും. ഭരണമില്ലാത്ത സ്ഥലത്ത് ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമാണ് ഗവർണർമാർ എന്നും ഐസക്ക് ആരോപിച്ചു.Read More
Ananthu Santhosh
October 28, 2022
സർവകലാശാലാ വിഷയത്തിൽ ഗവർണർ എടുത്ത നടപടിയിൽ ഹൈക്കോടതി ഇടപെടാൻ തയ്യാറായിട്ടില്ലെന്നും മുഖ്യമന്ത്രി ഗവർണർ ഉന്നയിച്ച കാതലായ പ്രശ്നത്തിന് മറുപടി പറയണമെന്നും കേന്ദ്ര മന്ത്രി വി. മുരളീധരൻ. വിഴിഞ്ഞം സമരത്തിൽ രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് സർക്കാരിന്റെ ശ്രമം. അക്രമത്തെ നേരിടാൻ പൊലീസിന് അറിയാത്തതാണെന്ന് എനിക്ക് തോന്നുന്നില്ല. ഇക്കാര്യത്തിൽ കേരള സർക്കാർ ഒളിച്ചു കളി മതിയാക്കി നയപരമായ തീരുമാനം എടുക്കണം. കേരള നിയമസഭ പോലും പലപ്പോഴും അപഹാസ്യനടപടി കാണിച്ചിട്ടുണ്ട്. കണ്ണൂർ സർവകലാശാലാ സിൻഡിക്കേറ്റ് പ്രമേയം പാസാക്കൽ സർവകലാശാലക്ക് നേതൃത്വം കാണിക്കുന്നവരുടെ പാപ്പരബുദ്ധിയാണ്. […]Read More
Ananthu Santhosh
October 27, 2022
ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ ഗിമ്മിക്കാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹിന്ദു ദേവതകളായ ലക്ഷ്മിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ കറൻസി നോട്ടുകളിൽ വേണമെന്ന അഭ്യർത്ഥനയെന്ന് പ്രതികരിച്ച് ബിജെപി രംഗത്ത്. എഎപി മന്ത്രിയും ഗുജറാത്തിലെ നേതാക്കളും ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുകയും ദൈവങ്ങളെക്കുറിച്ച് മോശമായി പറയുകയും ചെയ്തിട്ടുണ്ട്, എന്നിട്ടും അവർ ഇപ്പോഴും ആംഅദ്മി പാര്‍ട്ടിയായി തുടരുന്നു. വോട്ടെടുപ്പിൽ മുഖം രക്ഷിക്കാൻ അവർ പുതിയ തന്ത്രങ്ങൾ കൊണ്ടുവരുന്നു. രാമക്ഷേത്രത്തെ എതിർത്തവർ പുതിയ മുഖംമൂടിയുമായി വന്നിരിക്കുകയാണ്. അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവനയ്ക്കെതിരെ […]Read More
Sariga Rujeesh
October 26, 2022
ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നുവെന്നും, രാജ്യത്തിന് ഐശ്വര്യം വരണമെങ്കിൽ ഇനിയിറക്കുന്ന കറൻസി നോട്ടുകളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്നുമുള്ള ആം ആദ്മി നേതാവും, ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിന്റെ പ്രസ്താവന വിവാദമായിരിക്കുകയാണ്. ഹിന്ദു ദൈവത്തിന്റെ ചിത്രം ഉൾപ്പെടുത്തിയ ഇന്തോനേഷ്യൻ കറൻസിയെ ഉദാഹരണമാക്കിയാണ് ഡൽഹി മുഖ്യമന്ത്രി പ്രസ്താവന നടത്തിയത്. ജനസംഖ്യയിൽ കേവലം രണ്ട് ശതമാനം മാത്രം ഹിന്ദുക്കളുള്ള മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യൻ കറൻസിയിൽ ഗണപതിയുടെ ചിത്രമുള്ള കാര്യമാണ് കേജ്രിവാൾ ഉദ്ധരിച്ചത്. എന്നാൽ ശരിക്കും ഇന്തോനേഷ്യൻ കറൻസിയിൽ ഗണപതിയുടെ […]Read More
Sariga Rujeesh
October 26, 2022
കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജ്ജുൻ ഖാർഗെ ഇന്ന് ചുമതലയേൽക്കും. എഐസിസി ആസ്ഥാനത്ത് രാവിലെ പത്തരക്ക് സോണിയ ഗാന്ധിയിൽ നിന്ന് ഖാർഗെ അധികാരമേറ്റെടുക്കും. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവർ ഖാർഗെക്ക് ആശംസകളറിയിക്കും. പതിനൊന്നരക്ക് ചേരുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ഖാർഗെ നേതൃത്വം നൽകും. അധ്യക്ഷനായ ശേഷം ഖാർഗെ പങ്കെടുക്കുന്ന ആദ്യ ഔദ്യോഗിക യോഗമാണിത്. 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നെഹ്റു കുടുംബത്തിന് പുറത്തുനിന്നൊരാള്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി എത്തുന്നത്.Read More
Ashwani Anilkumar
October 25, 2022
സ്വപ്ന സുരേഷ് ഉയർത്തിയ ആരോപണങ്ങൾ തള്ളി മുൻമന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രൻ. ആരോപണങ്ങൾ ബോധപൂർവം ഉയർത്തിക്കൊണ്ടുവന്നതാണ്. സ്വപ്നയുടെ വീട്ടിൽ പോയത് ഒരു ചടങ്ങിനിടെ സംഘാടകർ നിർബന്ധിച്ചപ്പോഴാണ്. പോയത് ഒറ്റയ്ക്കല്ല, സംഘാടകരും ഒപ്പമുണ്ടായിരുന്നെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വീട്ടിൽനിന്ന് ചായ കുടിച്ചു. ഫോട്ടോയെടുത്തപ്പോൾ തോളിൽ കൈയിട്ടെന്ന ആരോപണം അസത്യമാണ്.ഫോട്ടോ കൈവശമുണ്ടെങ്കിൽ സ്വപ്ന പുറത്തുവിടണമെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞുRead More
Ananthu Santhosh
October 24, 2022
തോന്നിയതൊക്കെ ചെയ്യാന്‍ അവകാശമുണ്ടെന്ന ഗവര്‍ണറുടെ ധാരണയ്ക്കു കിട്ടിയ തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്ന് തോമസ് ഐസക്ക്. നിയമവും നടപടിക്രമങ്ങളും പാലിക്കാന്‍ എല്ലാവര്ക്കും ബാധ്യതയുണ്ടെന്നുമാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് എപ്പോഴും പറയുന്നത്. അദ്ദേഹത്തിന് ഏകപക്ഷീയമായ ഒരു എക്സിക്യൂട്ടീവ് അധികാരമില്ലെന്നും തോമസ് ഐസക് ചൂണ്ടിക്കാണിച്ചു. രാജിവെയ്ക്കണമെന്ന് ഒരാളിനോടും ആവശ്യപ്പെടാന്‍ ആര്‍ക്കും അധികാരമില്ലെന്നു പറയാന്‍ കൂടുതല്‍ വിധിപ്രസ്താവനകളൊന്നും വേണ്ടെന്നാണ് ഹൈക്കോടതിയുടെ പരാമര്‍ശം. യഥാര്‍ത്ഥത്തില്‍ ഗവര്‍ണര്‍ ഇത്ര തിടുക്കപ്പെട്ട് വിസിമാര്‍ക്കെതിരെ രംഗത്തിറങ്ങിയത് എന്തിനാണ്? അക്കാര്യം അദ്ദേഹം വിശദീകരിച്ചില്ല. സുപ്രീംകോടതി വിധിയുടെ കാര്യമാണ് […]Read More
Ananthu Santhosh
October 24, 2022
ഗവർണർ ഷോ കോസ് നോട്ടീസ് നൽകിയതോടെ സ്വാഭാവിക വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. തീരുമാനം ഗവർണർ തന്നെ എടുത്തതിനാൽ രാജി നോട്ടീസിന് പ്രസക്തിയില്ലാതായി. സർവ്വകലാശാല പ്രശ്നം ഇത്രയും വഷളാക്കിയത് ഗവർണറും സർക്കാരും ചേർന്നാണ്.മാധ്യമങ്ങളെ വിലക്കിയത് ഗവർണറുടെ നിലവാരമാണ് കാണിക്കുന്നത്. തന്നെയാണ് മാധ്യമങ്ങൾ ഏറ്റവും ഉപദ്രവിച്ചത്. എന്നിട്ടും ഞങ്ങൾ മാധ്യമങ്ങളെ വിലക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞുRead More
Ananthu Santhosh
October 24, 2022
ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാര്‍ത്താസമ്മേളനത്തില്‍ നാല് മാധ്യമങ്ങൾക്ക് പ്രവേശനം നിഷേധിച്ചത് തെറ്റെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്. ആ കസേരയിൽ ഇരുന്ന് ചെയ്യുന്നത് ശരിയല്ലെന്നും അത് പിൻവലിച്ച് എല്ലാവരെയും കാണണമെന്നും സതീശന് പറഞ്ഞു. കൈരളി, ജയ്ഹിന്ദ്, റിപ്പോര്‍ട്ടര്‍, മീഡിയ വണ്‍ മാധ്യമങ്ങളെയാണ് വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഒഴിവാക്കിയത്. അനുമതി ചോദിച്ചിട്ടും രാജ്ഭവന് പ്രവേശനം നിഷേധിക്കുകയായിരുന്നു. വിസിമാര്‍ക്ക് എതിരായ ഗവർണ്ണറുടെ നടപടിയെക്കുറിച്ച് യുഡിഎഫിൽ വ്യത്യസ്തമായ അഭിപ്രായങ്ങളാണുള്ളത്. മുസ്ലിം ലീഗ് പൂർണ്ണമായും ഗവർണ്ണറെ തള്ളിപ്പറയുമ്പോൾ കെ സുധാകരനും വി ഡി […]Read More
Recent Posts
No comments to show.