കെ സുധാരനെ അറസ്റ്റ് ചെയ്ത ക്രൈംബ്രാഞ്ച് നടപടയില്‍ കുടത്ത പ്രതിഷേധവുമായി ഗ്രൂപ്പ് വ്യത്യാസമില്ലാതെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. ഡൽഹിയിലേക്ക് നോക്കുമ്പോൾ ഈനാംപേച്ചി ആണെങ്കിൽ തിരുവനന്തപുരത്തേക്ക് നോക്കുമ്പോൾ മരപ്പട്ടിയാണെന്ന് കെ മുരളീധരൻ കുറ്റപ്പെടുത്തി. പ്രതിപക്ഷത്തുള്ളവരെയെല്ലാം ഓരോ കേസിൽ പെടുത്താനാണ് സർക്കാർ നീക്കം.ബ്രിട്ടീഷുകാരുടെ കാലത്ത് ജയിലിൽ പോയതിന് തുല്യമാണ് പിണറായിയുടെ കാലത്ത് ജയിലിൽ പോകുന്നത്..പിണറായി സര്‍ക്കാര്‍ ഇന്നു ചെയ്യുന്ന പ്രവർത്തി മതി ആയുഷ്ക്കാലം മുഴുവൻ ജയിലിൽ അടയ്ക്കാനെന്കേനും അദ്ദേഹം പറഞ്ഞു.Read More
Ananthu Santhosh
June 20, 2023
റോഡിലെ ക്യാമറ വിഷയത്തിൽ സർക്കാറിന്റെ ഒളിച്ചോട്ടം ഒഴിവാക്കാനാണ് കോടതിയെ സമീപിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൂടുതൽ കാര്യങ്ങൾ കോടതിയുടെ മുമ്പിൽ എത്തിക്കും. കേസുകൾ കെട്ടിച്ചമച്ച് നിശബ്ദരാക്കാൻ ശ്രമിച്ചാൽ കൂടുതൽ തെളിവുകൾ പുറത്തുകൊണ്ടുവരും. കെഎം ഷാജിയെ അപകീർത്തിപ്പെടുത്താൻ എടുത്ത കേസ് ഇല്ലാതായി. സമാനമായിരിക്കും ഞങ്ങൾക്കെതിരെയെല്ലാം എടുത്ത കേസിന്റെയും ഗതിയെന്നും സതീശൻ പറഞ്ഞു. തെരുവുനായ്ക്കൾക്ക് കുഞ്ഞുങ്ങളെ വരെ കടിച്ചുകീറാൻ വിട്ടുകൊടുക്കുന്ന വിധം നോക്കുകുത്തിയായി മാറി സർക്കാർ. പ്രഖ്യാപിച്ച ഒരു കാര്യവും സർക്കാർ ചെയ്യുന്നില്ല. പരീക്ഷ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് […]Read More
Ananthu Santhosh
June 19, 2023
ഉന്നതവിദ്യാഭ്യാസ മേഖലയെ എസ്എഫ്ഐ തകർത്തെറിയുന്നു എന്ന് ആരോപിച്ച് നാളെ സംസ്ഥാനത്തെ കോളേജുകളിൽ കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വനം ചെയ്തു. വ്യാജന്മാരുടെ കൂടാരമായി എസ്എഫ്ഐ മാറുമ്പോൾ, ഉന്നതവിദ്യാഭ്യാസ മേഖലയെ എസ്എഫ്ഐ തകർത്തെറിയുമ്പോൾ, മൗനത്തിൽ ആയിരിക്കുന്ന സർക്കാർ മൗനം വെടിയണം എന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി കെ.എസ്.യു പ്രതിഷേധത്തിലേക്ക് നീങ്ങുകയാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.Read More
Ananthu Santhosh
June 10, 2023
പുനഃസംഘടനയിലെ ഗ്രൂപ്പ് തർക്കത്തെക്കുറിച്ചുള്ള ചോദ്യത്തിന് പരാതികളും പരിഭവങ്ങളും പാർട്ടിക്ക് അകത്ത് തന്നെ പറയണമെന്ന് ടി സിദ്ദിഖ് എംഎൽഎ.സോളാർ കേസിൽ വിവാദങ്ങൾ ഉണ്ടായപ്പോൾ ന്യായീകരിക്കാൻ അന്ന് പല കോൺഗ്രസ് നേതാക്കളും ഭയന്നു. നേതാക്കളുടെ പേര് പറയുന്നില്ലെന്നും ടി.സിദ്ദിഖ് മാധ്യമങ്ങളോട് പ്രതികരിച്ചു. പാർലമെന്റ് തെരഞ്ഞെടുപ്പ് ആണ് ലക്ഷ്യമെന്നും പുറത്തു വന്ന് സംസാരിച്ച് ആ ലക്ഷ്യം തകർക്കരുത്, വെയിലും മഴയും കൊണ്ട് രാഹുൽഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയത് എന്തിനാണെന്ന് മറക്കരുതെന്നും എ ഐ ഗ്രൂപ്പ്നേതാക്കൾക്ക് സിദ്ദിഖ് മുന്നറിയപ്പ് നൽകി.ഈ സമയം […]Read More
Ananthu Santhosh
May 30, 2023
ഗുസ്തി താരങ്ങളുടെ സമരത്തിൽ കർഷകർ ഇടപെടുന്നു. സംയുക്ത കിസാൻ സഭ രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ചു. ബ്രിജ് ഭൂഷൺ അയോദ്ധ്യ റാലി പ്രഖ്യാപിച്ച ജൂൺ 5ന് രാജ്യവ്യാപകമായി പ്രതിഷേധിക്കും. ജൂൺ 1ന് ജില്ല താലൂക് തലങ്ങളിൽ ബ്രിജ് ഭൂഷണിൻ്റെ കോലം കത്തിക്കും. തൊഴിലാളി സംഘടനകൾ, മഹിളാ – യുവജന – വിദ്യാർത്ഥി സംഘടഭകളെ പ്രതിഷേധത്തിന്റെ ഭാഗമാക്കും. തുടർ സമരപരിപാടികൾ സംബന്ധിച്ച് ഗുസ്തി താരങ്ങൾ ഉടൻ തീരുമാനം എടുക്കുമെന്നാണ് വിവരം. ജന്തർ മന്ദറിൽ ഇനി ഗുസ്തി താരങ്ങളെ സമരം ചെയ്യാൻ […]Read More
Ananthu Santhosh
May 29, 2023
കർണാടക മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തിൽ തീരുമാനമായി. ധനകാര്യം, ഇന്റലിജൻസ് വകുപ്പുകൾ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കാണ്. ജലസേചനം, ബംഗളുരു നഗര വികസനം എന്നീ വകുപ്പുകൾ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് നൽകി. ഇന്റലിജൻസ് ഒഴികെ ആഭ്യന്തരവകുപ്പ് ജി പരമേശ്വരയ്ക്കാണ്. വ്യവസായ വകുപ്പ് എം ബി പാട്ടീലിനും റവന്യൂ വകുപ്പ് കൃഷ്ണ ബൈര ഗൗഡയ്ക്കും മൈനിങ് & ജിയോളജി വകുപ്പ് എസ് എസ് മല്ലികാർജുനും നൽകി. മന്ത്രിസഭയിലെ ഏക വനിതാ അംഗം ലക്ഷ്മി ഹെബ്ബാൾക്കർക്ക് വനിതാ ശിശുക്ഷേമ വകുപ്പാണ് നൽകിയിരിക്കുന്നത്. മധു […]Read More
Ananthu Santhosh
May 22, 2023
പിണറായി സിപിഎമ്മിനെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് മുസ്ലീമാക്കിയെന്ന് ബിജെപി ദേശിയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി കുറ്റപ്പെടുത്തി. റിയാസ് എന്ന പുതിയാപ്ളയെ കൊണ്ട് വന്ന് ഭാവി മുഖ്യമന്ത്രിയാക്കാനാണ് പിണറായിയുടെ നീക്കം. പിണറായിയുടെ ആ മനസ്സിലിരിപ്പ് നടക്കാൻ പോകുന്നില്ല.റിവേഴ്സ് ഹവാലയുടെ ഉപജ്ഞാതാവാണ് പിണറായി. അഴിമതിയുടെ നദികൾ മഹാസമുദ്രമായി ക്ലിഫ് ഹൗസിലേക്ക് ഒഴുകുകയാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.Read More
Sariga Rujeesh
May 16, 2023
സിദ്ധരാമയ്യയെ കർണാടക മുഖ്യമന്ത്രിയാക്കാൻ ധാരണയിലെത്തി കോൺഗ്രസ് നേതൃത്വം. ദില്ലിയിൽ രാഹുൽ ഗാന്ധി പങ്കെടുത്ത യോഗത്തിലാണ് ധാരണയിലായത്. ഡി കെ ശിവകുമാറിനെ ഉപമുഖ്യമന്ത്രിയാക്കാനും ധാരണയായി. പിസിസി അധ്യക്ഷസ്ഥാനത്തും ഡികെ തുടരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ സിദ്ധരാമയ്യയെയും ഡികെ ശിവകുമാറിനെയും കണ്ടു. തുടർന്ന് ഡികെ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. സോണിയഗാന്ധി നേരിട്ട് ശിവകുമാറിനെ അനുനയിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. രണ്ടാംഘട്ടത്തിൽ ഡികെയെ മുഖ്യമന്ത്രിയാക്കും. കൂടുതൽ എംഎൽഎമാരുടെ പിന്തുണ സിദ്ധരാമയ്യയ്ക്കായ സാഹചര്യത്തിലാണ് ആദ്യ ടേമിൽ അദ്ദേഹത്തി മുഖ്യമന്ത്രിയാക്കാൻ ധാരണയിലെത്തിയിരിക്കുന്നത്. സോണിയാ ഗാന്ധി […]Read More
Sariga Rujeesh
May 13, 2023
ഭരണ വിരുദ്ധ വികാരം ശക്തമായി അലയടിച്ച കർണാടകത്തിൽ മിന്നുന്ന വിജയം നേടി കോൺഗ്രസ്. സംസ്ഥാനത്ത് ആകെയുള്ള 224 സീറ്റിൽ കേവലഭൂരിപക്ഷമായ 113 ഉം കടന്ന് 134 സീറ്റിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി 65 സീറ്റിലേക്ക് താഴ്ന്നു. കിങ് മേക്കറാകുമെന്ന് പ്രതീക്ഷിച്ച ജെഡിഎസിനും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. 22 സീറ്റിലാണ് ജെഡിഎസ് ലീഡ് ചെയ്യുന്നത്. ജെഡിഎസ് പിന്തുണയോടെ ബാഗേപ്പള്ളിയിൽ മത്സരിച്ച സിപിഎമ്മിനും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. ഇവിടെയും കോൺഗ്രസ് തന്നെ വിജയിച്ചു.Read More
Ananthu Santhosh
May 12, 2023
കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ വൈദ്യപരിശോധനക്കിടെ ഡോക്ടര്‍ വന്ദനദാസ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്.വീണ ജോർജ് നാണം കെട്ടവളെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് കുറ്റപ്പെടുത്തി..ഡിസിസിയുടെ എസ് പി ഓഫീസ് മാർച്ചിലാണ് മന്ത്രിയെ നാണം കെട്ടവൾ എന്ന് നാട്ടകം സുരേഷ് വിശേഷിപ്പിച്ചത്.ഗ്ലീസറിൻ തേച്ചാണ് വീണ ജോർജ് വന്ദനയുടെ മൃതദേഹത്തിനരികിൽ കരഞ്ഞതെന്ന് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പരിഹസിച്ചു.മന്ത്രിയുടേത് കഴുത കണ്ണീരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ പി ജി ഡോക്ടർമാരും ഹൗസ് സർജന്മാരും നടത്തുന്ന സമരം […]Read More
Recent Posts
No comments to show.