സംസ്ഥാനത്തെ ഒമ്പത് വിസിമാരോട് രാജിയാവശ്യപ്പെട്ട നടപടിയിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രീംകോടതി വിധി വ്യക്തമാണെന്നും ആർക്കും പ്രത്യേകം ഇളവ് അനുവദിക്കില്ലെന്നും ഗവർണർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. രാജിവെക്കാത്ത സാഹചര്യത്തിൽ വിസിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും ഗവർണർ അറിയിച്ചു. ഡിജിറ്റൽ, ശ്രീനാരായണ സർവകലാശാല വിസിമാർക്കെതിരെയും നടപടി വന്നേക്കുമെന്ന് വ്യക്തമാക്കിയ ഗവർണർ താൻ നിയമോപദേശം തേടിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. ‘ടെക്നിക്കൽ യൂണിവേഴ്സിറ്റി വി സിക്ക് തുടരാൻ അർഹതയില്ലെന്നത് സുപ്രീം കോടതി വിധിയിൽ വ്യക്തമാണ്. വിസിയെന്ന […]Read More
Sariga Rujeesh
October 24, 2022
എസ്എഫ്ഐ പ്രവർത്തകർ സർവ്വകലാശാല കവാടം ഉപരോധിച്ച് റോഡിൽ കുത്തിയിരിക്കുകയാണ്. ആരെയും സർവകലാശാലയ്ക്ക് അകത്തേക്ക് കടത്തിവിടില്ലെന്ന് ഇവർ നിലപാടെടുത്തു. താത്കാലിക ചുമതല ഏറ്റെടുക്കാൻ ആരോഗ്യ സർവകലാശാല വിസി എത്തിയാൽ തടയുമെന്നാണ് എസ്എഫ്ഐ നിലപാട്. ആരിഫ് മുഹമ്മദ് ഖാന്റെ തൊഴുത്തിൽ കെട്ടിയ പശുക്കളല്ല കേരളത്തിലെ സർവകലാശാലകളെന്ന് എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ഗോകുൽ ഗോപിനാഥ്. കേരള സർവകലാശാല ആസ്ഥാനത്ത് എസ്എഫ്ഐയുടെ പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗോകുൽ. ഒരു സർവകലാശാലയിലും പുതിയ വിസിമാരെ ചുമതലയേൽക്കാൻ അനുവദിക്കില്ല. അധികാരമേറ്റെടുക്കാൻ ഒരാളെയും അകത്തേക്ക് കടത്തിവിടില്ല. […]Read More
Sariga Rujeesh
October 24, 2022
വൈസ് ചാൻസലർമാരുടെ രാജി തേടിയ ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇല്ലാത്ത അധികാരം ഉപയോഗിക്കാൻ ഗവർണർ ചാൻസിലർ പദവി ദുരുപയോഗം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും ജനാധിപത്യത്തിന്റെ അന്തസത്തയെ നിരാകരിക്കുന്ന രീതിയുമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഗവർണർ പദവി സംസ്ഥാന സർക്കാറിനെ പ്രതിരോധത്തിലും പ്രതിസന്ധിയിലും ആക്കാനുള്ളതല്ല. ആ പദവി സർക്കാറിനെതിരായ നീക്കം നടത്താനും ഉള്ളതല്ല. ഗവർണർ സംഘപരിവാറിന്റെ ചട്ടുകമായി പ്രവർത്തിക്കുകയാണ്. സർവകലാശാലകൾക്ക് നേരെ നശീകരണ ബുദ്ധിയോടെയുള്ള യുദ്ധമാണ് ഗവർണർ നടത്തുന്നത് എന്നും മുഖ്യമന്ത്രി […]Read More
Sariga Rujeesh
October 23, 2022
സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വി.സിമാരോട് രാജി ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള സർവകലാശാല, എം.ജി സർവകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സർവകലാശാല, കണ്ണൂർ സർവകലാശാല, സാങ്കേതിക സർവകലാശാല, ശ്രീ ശങ്കരാചാര്യ സർവകലാശാല, കാലിക്കറ്റ് സർവകലാശാല, മലയാളം സർവകലാശാല എന്നിവിടങ്ങളിലെ വി.സിമാരോടാണ് നാളെ രാവിലെ 10ന് മുമ്പ് രാജിവെക്കാൻ ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.Read More
Ananthu Santhosh
October 21, 2022
ഈ വർഷം ഓഗസ്റ്റിൽ എൻഡിഎ വിട്ട് ആർജെഡിയുമായി വീണ്ടും കൈകോർത്തെങ്കിലും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ബിജെപിയുമായുള്ള ബന്ധം അടഞ്ഞിട്ടില്ലെന്ന് പ്രശാന്ത് കിഷോർ. ”നിതീഷ് കുമാർ സഖ്യത്തിൽ നിന്ന് പുറത്തുവന്നിട്ടുണ്ടോ, അദ്ദേഹത്തിന്റെ പാർട്ടിയിലെ ഒരു എംപി ഇപ്പോഴും രാജ്യസഭയിൽ പ്രധാന സ്ഥാനം വഹിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാക്കാൻ പ്രയാസമാണ്. എനിക്ക് അറിയാവുന്നിടത്തോളം നിതീഷ് കുമാർ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചിട്ടില്ല” പ്രശാന്ത് കിഷോർ പറഞ്ഞു. നിതീഷ് കുമാർ മഹാഗത്ബന്ധനോടൊപ്പമാണ്. പക്ഷേ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചിട്ടല്ല. ഇതിന് ഏറ്റവും വലിയ തെളിവ് […]Read More
Ananthu Santhosh
October 20, 2022
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഹിമാചല്‍ പ്രദേശ് ബിജെപിയില്‍ കടുത്ത പ്രതിസന്ധി. അനില്‍ ശര്‍മയ്ക്ക് ഇത്തവണയും മാണ്ഡി സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറി പ്രവീണ്‍ ശര്‍മ രാജി വെച്ച് സ്വതന്ത്രരായി മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 11 എംഎല്‍എമാരാണ് പുതിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും പുറത്തായിരിക്കുന്നത്. ഇവരില്‍ പലരും സ്വതന്ത്രരായി മത്സരിക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കണ്ഗ്ര, മാണ്ഡി, കിന്നൗര്‍ അടക്കം നിരവധി ജില്ലകളില്‍ ഇതിനകം ബിജെപി നേതാക്കള്‍ വിമതനീക്കം നടത്തുന്നുണ്ടെന്നും സൂചനകളുണ്ട്. ഹിമാചല്‍ പ്രദേശ് മുന്‍ […]Read More
Ananthu Santhosh
October 19, 2022
രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്രക്ക് സ്വാഗതമേകി എസ്എഫ്ഐ. കര്‍ണൂലിലെ അധോണി മണ്ഡലത്തില്‍ വെച്ചാണ് എസ്എഫ്ഐ നേതാക്കള്‍ യാത്രക്ക് സ്വീകരണം നല്‍കിയത്. എസ്എഫ്ഐ അധോണി ഏരിയ കമ്മറ്റി നേതാക്കളാണ് യാത്രയെ സ്വീകരിക്കാനെത്തിയത്. ദേശീയ തലത്തില്‍ ബിജെപിക്കെതിരെയുള്ള പോരാട്ടം നയിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയുമെന്ന് എസ്എഫ്ഐ നേതാക്കള്‍ പറഞ്ഞുവെന്ന് കേരളത്തില്‍ നിന്നുള്ള യാത്ര ദേശീയ പദയാത്രികന് ജി മഞ്ജുക്കുട്ടന് പ്രതികരിച്ചു. സംസ്ഥാനത്തിന്റെ വികസനത്തെ കുറിച്ച് നിവേദനവും എസ്എഫ്ഐ നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് കൈമാറിയെന്നും മഞ്ജുക്കുട്ടന് പറഞ്ഞു.Read More
Sariga Rujeesh
October 19, 2022
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖർഗേക്ക് ജയം. 7897 വോട്ടുകൾ നേടിയാണ് ഖർഗേ ആധികാരിക ജയം സ്വന്തമാക്കിയത്. ശശി തരൂരിന് 1072 വോട്ടുകൾ ലഭിച്ചു. മികച്ച പ്രകടനം പുറത്തെടുത്ത തരൂർ, 12 ശതമാനം വോട്ടുകൾ നേടി. 9385 വോട്ടുകളാണ് ആകെ ഉണ്ടായിരുന്നത്. അതിൽ 416 വോട്ടുകൾ അസാധുവായി.Read More
Sariga Rujeesh
October 19, 2022
കോൺഗ്രസിന്റെ പുതിയ അധ്യക്ഷനെ ഇന്നറിയാം. എഐസിസി ആസ്ഥാനത്ത് രാവിലെ പത്ത് മണി മുതല്‍ വോട്ടെണ്ണല്‍ നടപടികള്‍ തുടങ്ങും. 68 ബാലറ്റ് പെട്ടികള്‍ പത്ത് മണിയോടെ സ്ട്രോംഗ് റൂമില്‍ നിന്ന് പുറത്തെടുക്കും. ബാലറ്റ് പേപ്പറുകള്‍ കൂട്ടി കലര്‍ത്തി,നൂറ് എണ്ണം വീതമുളള ഓരോ കെട്ടാക്കി മാറ്റും. നാല് മുതല്‍ ആറ് ടേബിളുകളിലായി വോട്ടെണ്ണല്‍ നടക്കും. 9497 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. ഉച്ചക്ക് ശേഷമാണ് ഫലപ്രഖ്യാപനം.Read More
Sariga Rujeesh
October 18, 2022
സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും. നാഷണൽ കൗൺസിൽ ഒറ്റക്കെട്ടായിട്ടാണ് ഡി രാജയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞടുത്തത്. 2010 ൽ സുധാകർ റെഡ്ഡിയുടെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. സി പി ഐ ദേശീയ കൗൺസിലേക്ക് കേരളത്തിൽ നിന്ന് 16 പേർ തെരഞ്ഞടുക്കപ്പെട്ടു. സിപിഐ ദേശീയ കൗൺസിലിലേക്ക് കേരളത്തിൽ നിന്ന് കാനം രാജേന്ദ്രൻ, ബിനോയ് വിശ്വം, കെ പ്രകാശ് ബാബു, ഇ ചന്ദ്രശേഖരൻ, കെ പി രാജേന്ദ്രൻ, കെ രാജൻ, പി […]Read More
Recent Posts
No comments to show.