മുൻ കേന്ദ്ര സഹമന്ത്രിയും കേരള കോൺഗ്രസ് ജോസഫ് വർക്കിംഗ് ചെയർമാനുമായ പി സി തോമസിന്റെ മകൻ ജിത്തു തോമസ് (42) നിര്യാതനായി. അർബുദ ബാധിതനായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജിത്തു തോമസ്. ഭാര്യ. തിരുവല്ല സ്വദേശിനി ജയത, രണ്ടുമക്കളുണ്ട്.Read More
Sariga Rujeesh
March 1, 2023
മലയാള മനോരമ പബ്ലിക്കേഷനിലെ സീനിയർ ഇലസ്റ്റ്റേറ്റർ റെജി സെബാസ്റ്റ്യൻ (48) അന്തരിച്ചു. 2013 ൽ എംഎംപി പ്രവേശിച്ചു. അതിനു മുൻപ് ബാലമംഗളത്തിൽ ആർട്ടിസ്റ്റായിരുന്നു. മനോരമ ആഴ്ചപ്പതിപ്പിലെ ആർട്ടിസ്റ് സജീവ് സെബാസ്റ്റ്യൻ സഹോദരനാണ്. മികച്ച കാരിക്കേച്ചറുകളിലൂടെ ശ്രദ്ധേയനായി. കളികുടുക്ക, മാജിക്ക്പോട്ട്, ബാലരമ തുടങ്ങി ഒട്ടേറെ പ്രസിദ്ധീകരണങ്ങൾക്ക് വർണ്ണപകിട്ട് നൽകിയ പ്രതിഭയായിരുന്നു റെജി. ലുട്ടാപ്പി, മായാവി തുടങ്ങിയ കാർട്ടൂൺ കഥാപാത്രങ്ങൾ വരച്ചിട്ടുണ്ട്. ബാലരമ അമർചിത്രകഥകളുടെ പല ലക്കങ്ങൾക്കും മികവേകാൻ റെജിക്കു കഴിഞ്ഞു. സംസ്കാരം ഇന്ന് 3.30 ന് കോതമംഗലം സെൻ്റ് […]Read More
Sariga Rujeesh
February 11, 2023
മുതിർന്ന പത്രപ്രവർത്തകനും മാതൃഭുമി തിരുവനന്തപുരം മുൻ ബ്യുറോ ചീഫുമായിരുന്ന ജി ശേഖരന് നായര്‍ (75) അന്തരിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ ശസ്ത്രക്രിയയ്ക്കു ശേഷം ചികിത്സയിൽ കഴിയുകയായിരുന്ന അദ്ദേഹത്തിന്റെ നില വെള്ളിയാഴ്ച രാത്രിയോടെ വഷളാവുകയായിരുന്നു. അമ്പതു വർഷത്തിലേറെ നീണ്ട ശേഖരന് നായരുടെ പത്രപ്രവർത്തന ജീവിതത്തിൽ സ്ഫോടനം സൃഷ്ടിച്ച നിരവധി അന്വേഷണാത്മക റിപ്പോർട്ടുകളും കുറിക്കു കൊള്ളുന്ന വിമർശനാത്മക ലേഖനങ്ങളും കൊണ്ട് സമ്പന്നമായിരുന്നു. മലയാള മാധ്യമ രംഗത്ത് അന്വേഷണാത്മക പത്രപ്രവർത്തനത്തിന് പാതയൊരുക്കിയവരിൽ പ്രധാനിയായിരുന്നു […]Read More
Sariga Rujeesh
January 28, 2023
വെറ്ററന്‍ സ്റ്റണ്ട് മാസ്റ്റര്‍ ‘ജൂഡോ’ രത്നം അന്തരിച്ചു. വിടവാങ്ങിയത് രജനിയുടെ പ്രിയപ്പെട്ട സ്റ്റണ്ട് മാസ്റ്റര്‍. ചെന്നൈയില്‍ ഇദ്ദേഹത്തിന്റെ മകന് ജൂഡോ രാമുവിന്റെ വീട്ടിലാണ് ഇദ്ദേഹം അവസാന കാലത്ത് താമസിച്ചിരുന്നത്. 92 വയസ് ആയിരുന്നു. ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്തതിന് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡില്‍ കയറിയ വ്യക്തിയാണ് ‘ജൂഡോ’ രത്നം. 1966-ൽ ജയശങ്കർ സംവിധാനം ചെയ്ത ‘വല്ലവൻ ഒരുവൻ’ എന്ന ചിത്രത്തിലൂടെയാണ് ‘ജൂഡോ’ രത്നം തന്റെ കരിയർ ആരംഭിച്ചത്. സ്റ്റണ്ട് മാസ്റ്ററായും ആക്ഷൻ […]Read More
Sariga Rujeesh
November 24, 2022
സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂർ അന്തരിച്ചു. തിരുവനന്തപുരത്തെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. 59 വയസായിരുന്നു. 2012 ൽ കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം നേടിയിരുന്നു. ദൈവപ്പുര, മഞ്ഞ സൂര്യന്റെ നാളുകൾ തുടങ്ങിയ നോവലുകൾ എഴുതിയിട്ടുണ്ട്. 2 കഥാസമാഹാരങ്ങളും 7 നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.Read More
Sariga Rujeesh
October 27, 2022
ബോളിവുഡിലെ ഹിറ്റുകളുടെ സംവിധായകൻ ഇസ്മായിൽ ഷറോഫ് (62) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന കോകിലബെൻ ധീരുബായ് അംബാനി ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു മാസം മുമ്പാണ് ഹൃദയാഘാതത്തെ തുടർന്ന് ഷറോഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 80കളിലും 90കളിലുമാണ് അദ്ദേഹം ബോളിവുഡിൽ സംവിധായകനായി നിറഞ്ഞു നിന്നത്. ‘ലവ് 86’ എന്ന ചിത്രത്തിലൂടെ നടൻ ഗോവിന്ദയെ സിനിമയിലെത്തിച്ചത് ഷറോഫാണ്. ആഹിസ്ത ആഹിസ്ത, സിദ്, അഗർ, ഗോഡ് ആൻഡ് ഗൺ, പൊലീസ് പബ്ലിക്, ദിൽ ആഹിർ ദിൽ ഹെ, സൂര്യ, ജൂട്ട സച്ച് തുടങ്ങിയവയാണ് […]Read More
Sariga Rujeesh
October 27, 2022
കെ.പി.സി.സി അംഗവും കണ്ണൂർ ഡി.സി.സി മുൻ പ്രസിഡൻറുമായ സതീശൻ പാച്ചേനി നിര്യാതനായി. 54 വയസായിരുന്നു. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഒക്ടോബർ 19ന് രാത്രി 11 ഓടെയാണ് അദ്ദേഹത്ത കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ചികിത്സ. ശസ്ത്രക്രീയക്ക് വിധേയനാക്കിയിരുന്നെങ്കിലും ആരോഗ്യ നില വഷളായതിനെ തുടർന്ന് വ്യാഴാഴ്ച (ഇന്ന്) പകൽ 11.30ഓടെ മരണപ്പെടുകയായിരുന്നു.Read More
Sariga Rujeesh
October 19, 2022
കേരള സർവ്വകലാശാല മുൻ വിസി ഡോ. ജെ. വി. വിളനിലം അന്തരിച്ചു. കുറച്ചു നാളായി കിടപ്പിലായിരുന്നു. തിരുവനന്തപുരം ശ്രീകാര്യം ഗാന്ധിപുര ത്താണ് താമസം. സംസ്ഥാനത്തു സർവ്വകലാശാലകളിൽ ക്രെഡിറ്റ് ആന്റ് സെമസ്റ്റർ സംവിധാനം ആദ്യമായി കൊണ്ട് വന്നത് വിളനിലമായിരുന്നു. വിദ്യാഭ്യാസ യോഗ്യത വ്യാജമെന്നാരോപിച്ചു എസ്എഫ്ഐ വിളനിലത്തിനെതിരെ സമരം നടത്തി. എന്നാൽ സർക്കാർ നിയോഗിച്ച കമ്മീഷൻ മതിയായ യോഗ്യത ഉണ്ടെന്നു ശരി വെക്കുകയായിരുന്നു. അന്യാധീനമായ സർവകലാശാല ഭൂമി തിരിച്ചു പിടിക്കാൻ ശ്രമിച്ചതിനെതിരെ സിപിഎമ്മും വിളനിലത്തിനെതിരെ രംഗത്തു വന്നിരുന്നു.Read More
Sariga Rujeesh
October 18, 2022
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ ദുരൂഹതയെന്ന് ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷൻ. ജയലളിതയും കൂട്ടുക്കാരി ശശികലയും 2012 മുതൽ നല്ല ബന്ധത്തിലായിരുന്നില്ല എന്നും ജസ്റ്റീസ് അറുമുഖ സ്വാമി. ജയലളിതയുടെ മരണം അന്വേഷിക്കാനായി സർക്കാർ നിയോഗിച്ച കമ്മീഷനാണ് നിർണായക വിവരങ്ങൾ പുറത്തു വിട്ടത്. 2016 സെപ്റ്റംബർ 22ന് ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷമുള്ള കാര്യങ്ങൾ രഹസ്യമാക്കി വച്ചു. വിദേശ ഡോക്ടർമാർ ജയലളിതയ്ക്ക് ഹൃദയ ശസ്ത്രക്രിയ ശുപാർശ ചെയ്തെങ്കിലും നടത്തിയില്ല. ചികിത്സയ്ക്കിടെ പുറത്തു വന്ന മെഡിക്കൽ റിപ്പോർട്ടുകളിൽ വലിയ […]Read More
Ashwani Anilkumar
October 17, 2022
ഒആർഎസിന്റെ പിതാവ് ദിലീപ് മഹലനബിസ് അന്തരിച്ചു. 88 വയസായിരുന്നു. ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഗവേഷക വിദ്യാർത്ഥിയായി 1966 ൽ കൊൽക്കത്തിൽ പ്രവർത്തിക്കവെയാണ് ഓറൽ റീഹൈഡ്രോഷൻ തെറാപ്പി അഥവാ ഒആർടിയുമായി ബന്ധപ്പെട്ട് ദിലീപ് പഠനം ആരംഭിച്ചത്. ഡോ.ഡേവിഡ് ആർ നളിനും ഡോ.റിച്ചാർഡ് എ കാഷിനുമൊപ്പമായിരുന്നു ഗവേഷണം. ഈ സംഘമാണ് ഒആർഎസ് കണ്ടുപിടിച്ചത്.Read More
Recent Posts
No comments to show.