ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ വിജയം ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വർണ പ്രതിമ തീർത്ത് സ്വർണവ്യാപാരി. സൂരത്തിലെ ബസന്ത് ബോറ എന്ന വ്യാപാരിയാണ് 156 ഗ്രാം തൂക്കം വരുന്ന സ്വർണ പ്രതിമ നിർമാണത്തിന് പിന്നിൽ. ഗുജറാത്തിലെ 156 സീറ്റുകളിൽ നേട്ടം കൊയ്ത ബിജെപിയുടെ വിജയത്തിന്റെ പ്രതീകമായാണ് 156 ഗ്രാമിന്റെ സ്വർണ പ്രതിമ പണികഴിപ്പിച്ചത്. 19.5 പവൻ വരുന്ന സ്വർണ വിഗ്രഹത്തിന് 8,11,200 രൂപ വില വരും. പണിക്കൂലി കൂടി ചേർത്ത് 11 ലക്ഷം രൂപയ്ക്കാണ് സ്വർണ പ്രതിമ […]Read More
Ananthu Santhosh
January 16, 2023
കൊളിജീയം തർക്കത്തിൽ പുതിയ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ. കൊളിജീയത്തിൽ സർക്കാർ പ്രതിനിധിയെ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രം കത്ത് നൽകി. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കേന്ദ്ര നിയമമന്ത്രിയാണ് കത്ത് നൽകിയത്. കൊളിജീയം-കേന്ദ്രം തർക്കം രൂക്ഷമാകുന്നതിനിടെയാണ് നിർദേശം. ജഡ്ജി നിയമനത്തിൽ കേന്ദ്രത്തിന് സുപ്രീംകോടതി നേരത്തെ മുന്നറിയിപ്പുമായി നല്കിയിരുന്നു. ആവർത്തിച്ച് നൽകുന്ന ശുപാർശകൾ അംഗീകരിക്കാൻ കേന്ദ്രം ബാധ്യസ്ഥരാണെന്നാണ് അറിയിച്ചു കൊണ്ട് കൊളീജീയം സർക്കാരിന് നേരത്തെ കത്ത് നല്കിയിരുന്നു. വിവിധ ഹൈക്കോടതികളിലേക്കുള്ള ജഡ്ജിമാരുടെ നിയമനത്തിനായുള്ള ശുപാർശ കഴിഞ്ഞ ദിവസം കേന്ദ്രത്തിന് കൊളീജിയം കൈമാറിയിരുന്നു. ഇതിൽ […]Read More
Sariga Rujeesh
January 15, 2023
ഇന്ത്യയിൽ ജനുവരി 15 ദേശീയ കരസേനാ ദിനം ആയി ആചരിക്കുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയതോടെ 1949 ജനുവരി 15-ന് ഇന്ത്യൻ കരസേനയുടെ ആദ്യത്തെ ഇന്ത്യൻ മേധാവിയായി ജനറൽ കരിയപ്പ അധികാരമേറ്റു. ഇതിന്റെ ഓർമ്മയ്ക്കായാണ് എല്ലാവർഷവും ജനുവരി 15-ന് ദേശീയ കരസേനാ ദിനം ആചരിക്കുന്നത്. ഈ ദിവസം രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും സാന്നിദ്ധ്യത്തിൽ കരസേനയുടെ സൈനികാഭ്യാസ പ്രകടനങ്ങൾ നടക്കാറുണ്ട്. ചരിത്രത്തിലാദ്യമായി കരസേനാ ദിന പരേഡ് തലസ്ഥാനമായ ഡല്ഹിക്ക് പുറത്ത് നടക്കുന്നു. നാളെ ബെംഗളൂരുവിലെ എംഇജി ആന്ഡ് സെന്റര് പരേഡ് ഗ്രൗണ്ടിലാണ് […]Read More
Sariga Rujeesh
January 7, 2023
കേരളത്തിന് അഭിമാനമായി റിപ്പബ്ലിക്ക് ദിന പരേഡിന് നാഷണൽ സർവ്വീസ് സ്കീം വോളന്റിയേഴ്സ്. ജനുവരി 26 ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡിൽ കേരളത്തിലെ നാഷണൽ സർവ്വീസ് സ്കീമിനെ പ്രതിനിധീകരിച്ച് 11 അംഗ സംഘം പങ്കെടുക്കും. റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കാൻ അവസരം ലഭിച്ച ഏക സന്നദ്ധസേനാ വിഭാഗമാണ് എൻ.എസ്.എസ്. സംഘത്തെ കൊല്ലം മാർ ബസേലിയോസ് മാത്യൂസ് II എൻജിനീയറിങ് കോളേജിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ദർശന എസ്. ബാബു നയിക്കും. ഗൗരി എസ് (നിർമ്മല കോളേജ്, […]Read More
Sariga Rujeesh
December 30, 2022
ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ ഫ്ലോട്ട് അവതരിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഇടം പിടിച്ചു. കഴിഞ്ഞ ഒരു മാസക്കാലം നടന്ന ആറു റൗണ്ടു സ്ക്രീനിംഗിലാണ് കേരളം തെരഞ്ഞെടുക്കപ്പെട്ടത്. സ്ത്രീ ശാക്തീകരണമാണ് കേരളം അവതരിപ്പിച്ചത്. 16 സംസ്ഥാനങ്ങളാണ് ഇക്കുറി ഫ്ലോട്ട് അവതരിപ്പിക്കുന്നത്. കേരളത്തിന് പുറമെ ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, ആസാം, ഗുജറാത്ത്, ഹരിയാന, ഝാർഖണ്ഡ്, മഹാരാഷ്ട്ര, തമിഴ് നാട്, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, വെസ്റ്റ് ബംഗാൾ എന്നീ സംസ്ഥാനങ്ങളും ദാദാ നഗർ ഹാവേലി- ദാമൻ& ഡ്യൂ, ജമ്മു& കാശ്മീർ, […]Read More
Ananthu Santhosh
December 29, 2022
വിവാദ പ്രസ്താവനയുടെ പേരിൽ തെലങ്കാനയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ബിജെപി എംഎൽഎ ടി രാജ സിംഗ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. പുതുവത്സരം ആഘോഷിക്കുന്നത് ഇന്ത്യൻ സംസ്കാരമല്ലെന്ന് രാജ സിംഗ് പറയുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നു. ഇത് ഒരു മോശം സമ്പ്രദായമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം യുവാക്കൾ ജന്മനാടിന്റെ സംസ്കാരത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും ഭാരതീയമല്ലാത്ത ഒന്നും ആഘോഷിക്കരുതെന്നും ആവശ്യപ്പെട്ടു.Read More
Ananthu Santhosh
December 21, 2022
രാജ്യത്ത് കൊവിഡ് മുൻകരുതൽ നടപടികൾ ശക്തമാക്കാൻ കേന്ദ്രസർക്കാർ തിരുമാനം. ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്ത് നല്കി. ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ കൊവിഡ് സാഹചര്യം മുൻനിർത്തിയാണ് തിരുമാനം. നിയന്ത്രണങ്ങൾ ഇല്ലാതെ കൊവിഡ് പരിശോധന കർശനമാക്കുന്നത് അടക്കമുള്ള മുൻ കരുതൽ നടപടികൾ സ്വീകരിക്കും. പുതിയ വകഭേഭങ്ങൾ രാജ്യത്ത് ഉണ്ടോ എന്ന് കണ്ടെത്താനുള്ള നടപടികളോട് സഹകരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.Read More
Sariga Rujeesh
December 16, 2022
മധ്യപ്രദേശിൽ നാല് കാലുകളോടെ പെൺകുഞ്ഞ് ജനിച്ചു. മധ്യപ്രദേശിലെ ഗ്വാളിയോർ കമല രാജ ആശുപത്രിയിലാണ് കുട്ടി ജനിച്ചത്. ആരോഗ്യത്തോടെയിരിക്കുന്ന കുട്ടി ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. ബുധനാഴ്ചയാണ് കമല രാജ ആശുപത്രിയിലെ വനിതാ ശിശുരോഗ വിഭാഗത്തിൽ സിക്കന്ദർ കാമ്പൂ പ്രദേശത്തെ ആരതി കുശ്വാഹ കുഞ്ഞിന് ജന്മം നൽകിയത്. നവജാത ശിശു ആരോഗ്യത്തോടെയിരിക്കുന്നതായി ഡോക്ടർമാർ അറിയിച്ചു. 2.3 കിലോയാണ് പെൺകുഞ്ഞിന്റെ ഭാരം. പ്രസവശേഷം, ഗ്വാളിയോറിലെ ജയാരോഗ്യ ഹോസ്പിറ്റൽ ഗ്രൂപ്പിന്റെ സൂപ്രണ്ടിനൊപ്പം ഡോക്ടർമാരുടെ സംഘം കുഞ്ഞിനെ പരിശോധിച്ചു. കുഞ്ഞിന് ജനനസമയത്ത് നാല് കാലുകളുണ്ട്. അവൾക്ക് […]Read More
Sariga Rujeesh
December 12, 2022
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും ഡി എം കെ യുവജനവിഭാഗം സെക്രട്ടറിയും നടനുമായ ഉദയനിധി സ്റ്റാലിൻ തമിഴ്നാട് മന്ത്രിസഭയിലേക്ക്. ഡിഎംകെ സർക്കാർ ഒന്നരവർഷം പിന്നിടുമ്പോൾ മന്ത്രിസഭാ പുനഃസംഘടനയിലൂടെയാണ് ഉദയനിധി സ്റ്റാലിൻ മന്ത്രിസഭയിലേക്ക് എത്തുന്നത്. ഉദയനിധി സ്റ്റാലിന് യുവജന ക്ഷേമവും കായിക വകുപ്പും നല്കാനാണ് ധാരണയായിരിക്കുന്നത്. ഉദയനിധി സ്റ്റാലിൻ ബുധനാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. 2021 മെയ് മാസത്തിലാണ് എം കെ സ്റ്റാലിന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സ്റ്റാലിനൊപ്പം 33 അംഗ മന്ത്രിസഭയും ചുമതലയേറ്റെടുത്തു. […]Read More
Ananthu Santhosh
December 5, 2022
ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഇന്ന് പ്രധാനമന്ത്രി മോദി വോട്ട് രേഖപ്പെടുത്തി. അഹമ്മദാബാദ് നഗരത്തിലെ റാണിപ് പ്രദേശത്തെ ഹൈസ്കൂളിൽ സജ്ജീകരിച്ച പോളിംഗ് സ്റ്റേഷനിലാണ് പ്രധാനമന്ത്രി വോട്ട് ചെയ്തത്.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നഗരത്തിലെ നാരൻപുര പ്രദേശത്തുള്ള മുനിസിപ്പൽ സബ് സോണൽ ഓഫീസിൽ തന്റെ വോട്ടവകാശം വിനിയോഗിക്കും. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അഹമ്മദാബാദിൽ വോട്ട് ചെയ്തു.Read More
Recent Posts
No comments to show.