കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കളായി സിയ പവലും സഹദും. കോഴിക്കോട് സ്വദേശികളായ ട്രാൻസ് ദമ്പതികൾക്കാണ് കുഞ്ഞ് പിറന്നത്. ട്രാന്‍സ് പുരുഷനായ സഹദാണ് കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ ഒന്‍പത് മാസമായി കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു ഇരുവരും. ഒരുമിച്ചുള്ള ജീവിതത്തിനിടയിൽ കുഞ്ഞ് വേണമെന്ന സിയ പവലിന്റെയും സഹദിന്റെയും സ്വപ്നം യാഥാർത്ഥ്യമായി. ട്രാൻസ് വ്യക്തികളായെങ്കിലും ഇരുവരുടെയും ശരീരം മാറ്റത്തിന്റെ പാതിവഴിയിലാണെന്നതാണ് കുഞ്ഞെന്ന സ്വപ്നത്തില്‍ ഇവര്‍ക്ക് സഹായകരമായത്. സഹദ് ഹോർമോൺ തെറപ്പിയും ബ്രസ്റ്റ് റിമൂവലും ചെയ്തിരുന്നു. എങ്കിലും ഗർഭപാത്രം നീക്കാനുള്ള ഘട്ടമെത്തിയപ്പോഴാണ് […]Read More
Sariga Rujeesh
January 31, 2023
പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിച്ചു. പാർലമെന്റിന്റെ രണ്ട് സഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപതി മുർമു അഭിസംബോധന ചെയ്യുന്നതോടെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിച്ചു. 2022-23ലെ സാമ്പത്തിക സർവേ ഇന്ന് അവതരിപ്പിക്കും. 2023-24 ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം, ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു നടത്തുന്ന ആദ്യ പ്രസംഗമാണിത്. രാഷ്ട്രപതിയുടെ പ്രസംഗം അവസാനിപ്പിച്ച് അരമണിക്കൂറിനുശേഷം സർക്കാർ കാര്യങ്ങളുടെ ഇടപാടുകൾക്കായി രാജ്യസഭയുടെ […]Read More
Sariga Rujeesh
January 31, 2023
പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. പതിനൊന്ന് മണിക്ക് സെൻട്രൽ ഹാളിൽ രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യും. ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവ്വെ സഭയിൽ വയ്ക്കും.ബുധനാഴ്ചയാണ് ബജറ്റ് അവതരണം. ഫെബ്രുവരി 13 വരെയാണ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം നിശ്ചയിച്ചിരിക്കുന്നത്.അദാനിയുടെ കമ്പനികൾ നേരിടുന്ന തകർച്ചയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബിബിസി ഡോക്യുമെൻററി വിവാദവും പാർലമെന്റില്‍ ശക്തമായി ഉയർത്താനാണ് പ്രതിപക്ഷ നീക്കം. ഇക്കാര്യങ്ങൾ ചർച്ച ചെയ്യണമെന്ന് സർവ്വകക്ഷിയോഗത്തിലും പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. 2023 24 വർഷത്തെ പൊതു ബജറ്റ് കേന്ദ്രധനമന്ത്രി നിര്‍മല […]Read More
Sariga Rujeesh
January 30, 2023
കാലാവസ്ഥ ഉയർത്തിയ വെല്ലുവിളിയെ മറികടന്ന് ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം ശ്രീനഗറിൽ തുടരുന്നു. സമാപന സമ്മേളനം നിശ്ചയിച്ചിരുന്ന ഷേർ ഇ കശ്മീർ ക്രിക്കറ്റ് സ്റ്റേഡിയം മഞ്ഞുമൂടിയ അവസ്ഥയിൽ ആണെങ്കിലും നേതാക്കൾ എല്ലാവരും യോഗത്തിന് എത്തിയിട്ടുണ്ട്. കോൺഗ്രസിനെ കൂടാതെ 11 പ്രതിപക്ഷ പാർട്ടികളും സമാപന യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കനത്ത മഞ്ഞുവീഴ്ച കാരണം ജമ്മു – ശ്രീനഗർ ഹൈവേ അടച്ചിരിക്കുകയാണ്. പ്രതീക്ഷയുടെ കിരണമാണ് ഭാരത് ജോഡോ യാത്രയെന്ന് പ്രിയങ്ക ഗാന്ധി സമ്മേളനത്തില്‍ പറഞ്ഞു. രാജ്യം മുഴുവൻ ഈ പ്രകാശം […]Read More
Sariga Rujeesh
January 29, 2023
രാജ്യാഭിമാനം വാനോളം ഉയർത്തി ദില്ലിയിൽ ബീറ്റിംഗ് ദ റിട്രീറ്റ്. റിപ്പബ്ലിക് ആഘോഷങ്ങളുടെ സമാപനം കുറിച്ച് നടന്ന ചടങ്ങിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കം പ്രധാന നേതാക്കൾ ചടങ്ങിനെത്തി. മഴ കാരണം ഡ്രോണ്‍ ഷോയും ത്രീഡി ഷോയും ഉപേക്ഷിച്ചു. 3500 ഡ്രോണുകൾ അണിനിരക്കുന്ന ഷോ ആയിരുന്നു ലക്ഷ്യമിട്ടിരുന്നത്.Read More
Sariga Rujeesh
January 28, 2023
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിക്കും. അവന്തിപ്പോരയിലെ നമ്പാൽ മേഖലയിൽ നിന്ന് രാവിലെ 9 മണിക്കാണ് യാത്ര പുറപ്പെടുന്നത്. തുടർച്ചയായി ഭീകരാക്രമണങ്ങൾ ഉണ്ടാവുന്ന മേഖലയിലൂടെയാണ് ഇന്നത്തെ രാഹുൽ ഗാന്ധിയുടെ യാത്ര. മികച്ച സുരക്ഷ ഉറപ്പാക്കാമെന്ന് സുരക്ഷാ ഏജൻസികൾ അറിയിച്ചതായി മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ പറഞ്ഞു. യാത്രയിൽ വലിയ സ്ത്രീ പങ്കാളിത്തമുണ്ടാകുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കിടെയുണ്ടായ സുരക്ഷാ വീഴ്ചയിൽ ജമ്മുകശ്മീർ പൊലീസിനും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ […]Read More
Sariga Rujeesh
January 25, 2023
ഭാരത് ജോഡോ യാത്രയുടെ തുടര്‍ച്ചയായി എഐസിസി ആഹ്വാന പ്രകാരം രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ഹാഥ് സേ ഹാഥ് ജോഡോ അഭിയാന് ജനസമ്പര്‍ക്ക പരിപാടിക്ക് ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ തുടക്കമാകുമെന്ന് എഐസിസി വക്താവും മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷയുമായ നെറ്റ ഡിസൂസ അറിയിച്ചു. ഭാരത് ജോഡോ യാത്രയുടെ സന്ദേശം വീടുവിടാന്തരം എത്തിക്കുന്നതിന്റെ ഭാഗമായി രണ്ടു മാസമായി നടത്തുന്ന ക്യാമ്പയിന്, മുന്ന് ഘട്ടങ്ങളായിട്ടായിരിക്കും സംഘടിപ്പിക്കുന്നത്. ബ്ലോക്ക് തലത്തില്‍ പദയാത്രകളും ജില്ലാതല പ്രവര്‍ത്തന കണ്‍വെന്‍ഷനുകളും സംസ്ഥാനതല റാലികളും സംഘടിപ്പിക്കും. കൂടാതെ എഐസിസി […]Read More
Ananthu Santhosh
January 25, 2023
മധ്യപ്രദേശിലെ ഓർച്ചയിൽ 18 ദേശീയപാതാ പദ്ധതികൾ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്തു. 6,800 കോടി രൂപയും മൊത്തം 550 കിലോമീറ്റർ ദൈർഘ്യവുമുള്ളതാണ് പദ്ധതികൾ . ഈ പദ്ധതികളോടെ ബേത്വയിൽ പാലം നിർമിക്കണമെന്ന പ്രദേശവാസികളുടെ രണ്ടു പതിറ്റാണ്ടുകൾ പഴക്കമുള്ള ആവശ്യമാണ് സഫലമായതെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. 665 മീറ്റർ നീളമുള്ള പാലത്തിന് 25 കോടി രൂപ ചെലവിലാണ് നിർമാണം. ഓർച്ച, ഝാൻസി, ടികംഗഢ് എന്നിവയുടെ കണക്റ്റിവിറ്റി രണ്ടു വരിപ്പാതയുള്ള പാലവും നടപ്പാതയും […]Read More
Sariga Rujeesh
January 25, 2023
നാളെ റിപ്പബ്ലിക് ദിനം. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകിട്ട് ഏഴുമുതൽ ആകാശവാണിയുടെ ദേശീയ ശൃംഖലയിലും, ദൂരദർശൻ കേന്ദ്രയുടെ എല്ലാ ചാനലുകളിലും ഹിന്ദിയിലും ഇംഗ്ലീഷിലും പ്രസംഗം സംപ്രേക്ഷണം ചെയ്യും. റിപ്പബ്ലിക്ക് ദിന പരേഡിലെ മുഖ്യാതിഥിയായി ഈജിപ്റ്റ് പ്രസിഡന്റ് ഇന്ത്യയിലെത്തി. ഇന്ന് പ്രധാനമത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തും.Read More
Sariga Rujeesh
January 22, 2023
റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ സേനാ യൂണിറ്റുകളെ നയിക്കാന്‍ വനിത ഒഫീസർമാർക്ക് അംഗികാരം. 108 വനിത ഓഫീസര്‍മാരെ കേണല്‍ റാങ്കിലേക്ക് ഉയര്‍ത്തി. 108 പോസ്റ്റുകളിലേക്ക് 244 വനിതാ ഓഫീസര്‍മാരെയാണ് പരിഗണിച്ചത്. ഇതാദ്യമായാണ് സേനയില്‍ ഇത്രയധികം വനിതാ ഓഫീസര്‍മാരെ സേനാ യൂണിറ്റുകളെ നയിക്കാന്‍ എത്തുന്നത്. പുരുഷന്മാരുടെ തുല്ല്യ അവസരം നല്കാന് വനിതാ ഓഫീസര്‍മാര്‍ക്ക് പെര്‍മെനന്റ് കമ്മീഷന് പദവി നല്‍കിയിരുന്നു. ഇനി ജൂനിയര്‍ ബാച്ചിലെ വനിതാ ഉദ്യോഗസ്ഥര്‍ക്കും പെര്‍മെനന്റ് കമ്മീഷന് പദവി നല്കാന് ആണ് തിരുമാനം. ഇതിന് മുന്നോടിയായാണ് 108 വനിത ഓഫീസര്‍മാരെ […]Read More
Recent Posts
No comments to show.