കർണാടകയിലെ ശിവമൊഗ്ഗ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. 450 കോടി രൂപ ചെലവിലാണ് വിമാനത്താവളത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനൽ താമരയുടെ രൂപത്തിലാണ് നിർമിച്ചിരിക്കുന്നത്. മണിക്കൂറിൽ ശരാശരി 300 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ളതാണ് ടെർമിനൽ. കഴിഞ്ഞ ചൊവ്വാഴ്ച മുതൽ വിമാനങ്ങളുടെ പരീക്ഷണ പറക്കൽ വിമാനത്താവളത്തിൽ ആരംഭിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ പ്രധാനമന്ത്രിയുടെ അഞ്ചാമത്തെ സന്ദർശനമാണിത്. വിമാനത്താവള ഉദ്ഘാടനത്തിന് പുറമേ സംസ്ഥാനത്തെ വിവിധ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. ശിക്കാരിപുര- റാണിബെന്നൂർ റെയിൽപാത, കൊട്ടെഗംഗുരു […]Read More
Sariga Rujeesh
February 26, 2023
റായിപൂരിൽ നടക്കുന്ന കോൺഗ്രസിന്റെ പ്ലിനറി സമ്മേളനം ഇന്ന് അവസാനിക്കും. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തോടെയാണ് സമ്മേളനത്തിന് തിരശില വീഴുക. ഇന്ന് രാവിലെ പ്ലിനറി സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളിൽ പൊതു ചർച്ച തുടരും. മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് പ്ലിനറി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. പ്രവർത്തകസമിതി അംഗങ്ങളുടെ പ്രഖ്യാപനം വൈകും. അംഗങ്ങളെ അന്തിമമായി നിശ്ചയിക്കുന്നതിന് മുമ്പ് വിശദമായ ചർച്ച നടത്താൻ തീരുമാനം. പ്രധാന നേതാക്കളുമായി കോൺഗ്രസ് അധ്യക്ഷൻ ആശയവിനിമയം നടത്തും. പ്രവർത്തകസമിതി പ്രഖ്യാപനത്തിൽവിവാദം ഒഴിവാക്കുക ലക്ഷ്യം. […]Read More
Sariga Rujeesh
February 25, 2023
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഒറ്റെക്കെട്ടായി നിന്നാൽ ബി.ജെ.പിക്ക് നൂറ് സീറ്റു പോലും തികക്കാനാകില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. വിഷയത്തിൽ കോൺഗ്രസ് ഉടൻ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിഹാറിലെ പുർണിയയിൽ മഹാസഖ്യത്തിന്റെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ജെ.ഡി.യു തലവൻ. കോൺഗ്രസ് നിർദേശം അംഗീകരിക്കുകയാണെങ്കിൽ നമുക്ക് ബി.ജെ.പിയെ നൂറിനു താഴെ സീറ്റിൽ ഒതുക്കാനാകും. അതിന് തയാറല്ലെങ്കിൽ, എന്താണ് സംഭവിക്കുക എന്ന് കോൺഗ്രസിന് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതിന് […]Read More
Sariga Rujeesh
February 25, 2023
കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ റായ്പൂരിൽ വരവേറ്റത് റോസ് കാർപെറ്റ്. പ്രിയങ്ക വേദിയിലേക്കെത്തുന്ന സിറ്റി എയർപോർട്ടിന് മുന്നിലുള്ള റോഡിന്റെ ഒരു വശത്തുകൂടിയാണ് പ്രിയങ്ക ഗാന്ധിക്കായി റോസ് വിരിച്ച പാതയുണ്ടാക്കിയത്. കോൺഗ്രസിന്റെ 85ാം പ്ലീനറി സെഷനിൽ പങ്കെടുക്കാനാണ് പ്രിയങ്ക ഗാന്ധി റായ്പൂരിലെത്തിയത്. റോഡിനൊരു വശം ഒരുക്കാൻ ആറായിരം കിലോഗ്രാം റോസാപ്പൂക്കളാണ് പ്രവർത്തകർ ഉപയോഗിച്ചിട്ടുള്ളത്. രണ്ടുകിലോമീറ്റർ ദൂരത്തോളമാണ് റോസ് കാർപെറ്റ് തയ്യാറാക്കിയിട്ടുള്ളത്. റോഡിനിരുവശത്തുമായി പരമ്പരാഗതമായ വേഷവിധാനത്തോടു കൂടിയ നാടൻകലാകാരൻമാർ നൃത്തം ചെയ്തുമാണ് പ്രിയങ്കയെ വരവേറ്റത്. രാവിലെ 8.30ഓടെ സ്വാമി വിവേകാനന്ദ […]Read More
Sariga Rujeesh
February 25, 2023
മൂന്നാം മുന്നണി വേണ്ടന്ന് പ്ലീനറി സമ്മേളനത്തില്‍ കോണ്‍ഗ്രസ് പ്രമേയം. മുന്നണിയുടെ ഉദയം ബിജെപിക്കാവും നേട്ടമുണ്ടാക്കുകയെന്നും കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന്റെ രാഷ്ട്രീയപ്രമേയം ചൂണ്ടിക്കാട്ടി. ഐക്യത്തിന് കോണ്‍ഗ്രസ് തയ്യാറെന്നും സമാന മനസ്കരുമായി സഹകരിക്കുമെന്നും സോണിയ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പറഞ്ഞു. രാജ്യത്തിന്റെ ഫെഡറലിസം തകർക്കാനും സംസ്ഥാനങ്ങളുടെ അധികാരം കവരാനുമുള്ള ശ്രമങ്ങളെ എതിര്‍ക്കുന്ന പ്രമേയം, ഗവർണർമാരുടെ അധികാര ദുർവിനിയോഗത്തെ വിമര്‍ശിക്കുന്നുമുണ്ട്. ആന്ധ്രക്കും ജമ്മു കശ്മീരിനുo പ്രത്യേക പദവി എന്നതിനെയും പ്രമേയം പിന്തുണക്കുന്നു. മുൻ അധ്യക്ഷൻമാരും പ്രധാനമന്ത്രിമാരും പ്രവർത്തക സമിതിയിൽ അംഗങ്ങളാകും എന്ന […]Read More
Sariga Rujeesh
February 24, 2023
ദില്ലി എംസിഡി സ്റ്റാന്റിങ് കമ്മിറ്റി തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് എഎപി കൗൺസിലർ കൂറുമാറി. ഇദ്ദേഹം ബിജെപിയിൽ ചേർന്നു. ദില്ലി ഭാവൻ വാർഡിൽ നിന്നുള്ള കൗൺസിലർ പവൻ സെഹരാവതാണ് ബിജെപിയിൽ ചേർന്നത്. സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ ഒരു സ്ഥാനാർത്ഥിക്ക് 35 വോട്ടാണ് വേണ്ടത്. ആം ആദ്മി പാർട്ടിക്ക് നാലു സ്ഥാനാർഥികളും ബിജെപിക്ക് മൂന്ന് സ്ഥാനാർത്ഥികളും ആണുള്ളത്. സ്റ്റാന്റിങ് കമ്മിറ്റിയിലേക്ക് മൂന്ന് അംഗങ്ങളും തെരഞ്ഞെടുക്കപ്പെടാൻ ബിജെപിക്ക് വേണ്ടത് 105 വോട്ടാണ്. തെരഞ്ഞെടുപ്പിൽ 104 സീറ്റ് നേടിയ ബിജെപിക്ക് ഒരംഗത്തിന്റെ കുറവുണ്ടായിരുന്നു. എന്നാൽ […]Read More
Sariga Rujeesh
February 23, 2023
മൂന്ന് മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ സെൽഫികൾ ക്ലിക്കു ചെയ്തതിന്റെ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ബോളിവുഡ് താരം അക്ഷയ് കുമാർ. മൂന്ന് മിനിറ്റിനുള്ളിൽ 184 സെൽഫികൾ ക്ലിക്കു ചെയ്താണ് താരം റെക്കോർഡ് തകർത്തത്. മൂന്ന് മിനിറ്റിനുള്ളിൽ 168 സെൽഫികൾ ക്ലിക്കു ചെയ്തതിന് കപ്പൽ ജീവനക്കാരനായ അമേരിക്കൻ വംശജൻ ജെയിംസ് സ്മിത്തിന്റെ പേരിലായിരുന്നു മുൻപ് ഈ ലോക റെക്കോർഡ്. 2018 ജനുവരി 22 ന് ഈ റെക്കോർഡ് അദ്ദേഹം നേടിയത്. അതിന് മുൻപ് ഈ റെക്കോർഡ് കൈവശം വെച്ചിരുന്നത് […]Read More
Sariga Rujeesh
February 14, 2023
രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് നാല് വർഷം. രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ അനേകം സൈനികരുടെ വേദനിപ്പിക്കുന്ന ഓർമയിൽ രാജ്യം ഇന്ന് ‘ബ്ലാക്ക് ഡേ’ ആയി ആചരിക്കുന്നു. 2019 ഫെബ്രുവരി 14 നാണ് രാജ്യത്തെ ഒട്ടാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് പുൽവാമയിൽ ഭീകരാക്രമണം നടന്നത്. ഭാരത മണ്ണിന് കാവലായിരുന്ന 40 ധീര ജവാന്മാരെയാണ് അന്ന് ഭാരതത്തിന് നഷ്ടമായത്. ജമ്മു കാശ്മീരിൽ പുൽവാമ ജില്ലയിലെ അവാന്തിപുരക്കടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്കു നേരെ 2019 ഫെബ്രുവരി പതിനാലാം തീയതി, […]Read More
Sariga Rujeesh
February 14, 2023
ഡെറാഡൂണിലെ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷ തിരുവനന്തപുരം, പൂജപ്പുര പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ജൂൺ 3 ന് നടത്തും. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പരീക്ഷയ്ക്ക് അപേക്ഷിക്കാം. പരീക്ഷാർഥി RIMC പ്രവേശനസമയത്ത്, അതായത് 2024 ജനുവരി 1 – ന് ഏതെങ്കിലും അംഗീകൃത സ്കൂളിൽ 7-ാം ക്ലാസ് പഠിക്കുകയോ, 7-ാം ക്ലാസ് പാസായിരിക്കുകയോ വേണം. പരീക്ഷാർഥി 2011 ജനുവരി 2-നും 2012 ജൂലൈ 1 നും ഇടയിൽ ജനിച്ചവരായിരിക്കണം. പ്രവേശനം നേടിയതിനു ശേഷം ജനന തീയതിയിൽ മാറ്റം […]Read More
Sariga Rujeesh
February 11, 2023
നിരോധനത്തിന് ഏകദേശം മൂന്ന് വർഷത്തിന് ശേഷം ചൈനീസ് വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്ക് ഇന്ത്യയിലെ ഓഫീസ് അടച്ചുപൂട്ടി. ഇന്ത്യയിലെ 40 ജീവനക്കാരെയും കമ്പനി പിരിച്ചുവിട്ടു. പിരിച്ചുവിട്ട തൊഴിലാളികൾക്ക് 9 മാസത്തെ പിരിച്ചുവിടൽ ശമ്പളം നൽകും. 200 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ടിക് ടോക്കിനെ 2020 ലാണ് നിരോധിച്ചത്. ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി 300 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ചതിനൊപ്പമാണ് ടിക് ടോക്കിനും നിരോധനം വന്നത്. 2019ൽ ആൻഡ്രോയിഡിൽ ഇന്ത്യയിൽ ഏറ്റവുമധികം ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പ് ടിക് ടോക്കണ്‍. 15 […]Read More
Recent Posts
No comments to show.