എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധി ഇന്ന് ഔദ്യോഗിക വസതി ഒഴിയും. 12 തുഗ്ലക് ലൈനിലെ വസതിയിൽ നിന്ന് രാഹുൽ ഗാന്ധി സാധനങ്ങൾ ഇന്നലെയോടെ നീക്കി. അയോഗ്യത സാഹചര്യത്തിൽ വസതി ഇന്നോടെ ഒഴിയണം എന്നാണ് ലോക്സഭാ സെക്രട്ടറിയേറ്റിന്റെ നിർദ്ദേശം. എന്നാൽ എങ്ങോട്ടേയ്ക്കാകും രാഹുൽഗാന്ധി മാറുക എന്നതിൽ വ്യക്തത വന്നിട്ടില്ല. വസതിയിൽ നിന്ന് നീക്കിയ സാധനങ്ങളിൽ ചിലത് സോണിയ ഗാന്ധിയുടെ 10 ജൻപഥിലേക്കാണ് നീക്കിയിരിക്കുന്നത്. വസതി ഒഴിയുന്ന സാഹചര്യത്തിൽ പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ ഇന്ന് രാഹുൽ ഗാന്ധിയെ […]Read More
Sandra Satheesan
April 21, 2023
വാട്സാപ്പും ടെലഗ്രാമും പോലെയുള്ള ജനപ്രിയ മെസ്സേജിങ് പ്ലാറ്റ്ഫോമുകൾ വഴിയാണ് ഈ ആപ്ലിക്കേഷൻ വ്യാപകമായി പ്രചരിക്കുന്നത്. യഥാർഥ ഐആർസിടിസി ആപ്പിനോടു സാമ്യമുള്ളതിനാൽ വ്യാജ ആപ്പ് ഉപയോക്താക്കൾക്ക് പെട്ടെന്ന് വേർതിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. ഓൺലൈൻ ബുക്കിംഗ് സംവിധാനം വഴിയാണ് ഇന്ന് ഭൂരിഭാഗം ആളുകളും ട്രെയിൻ ടിക്കറ്റുകൾ റിസർവ്വ് ചെയ്യുന്നത്. ഇതിനായി നിരവധി ആപ്ലിക്കേഷനുംകളും നിലവിലുണ്ട്. മൊബെൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന വിവിധ ആപ്ലിക്കേഷനുകളിലൂടെയും ഐ ആർ സി ടി സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും റെയിൽവെ സ്റ്റേഷനിൽ പോകാതെ തന്നെ ട്രെയിൻ […]Read More
Sariga Rujeesh
April 21, 2023
രണ്ട് ദിവസത്തെ എംടിബി ഷിംല 2023 മൗണ്ടൻ ബൈക്കിംഗ് റേസിംഗിന് തുടക്കമായി. ഷിംലയിലെ ചരിത്രപ്രസിദ്ധമായ റിഡ്ജ് ഗ്രൗണ്ടിൽ നിന്ന് ഹിമാചൽ ഗ്രാമവികസന മന്ത്രി അനിരുദ്ധ് സിങ് താക്കൂർ ഇന്ന് വൈകിട്ട് ഫ്ലാഗ് ഓഫ് ചെയ്യും. എംടിബി ഷിംല മൗണ്ടൻ ബൈക്കിംഗ് റേസിംഗിന്റെ പത്താം പതിപ്പില്‍ 88 റൈഡർമാരാണ് പങ്കെടുക്കുന്നത്. ഇവരിൽ 11 പേർ സ്ത്രീകളാണെന്ന് എംടിബി ഷിംല ഓർഗനൈസർ ആശിഷ് സൂദ് പറഞ്ഞു. ദിവസം ശരാരശി 65 കിലോമീറ്റർ ആണ് റൈഡർമാർ സഞ്ചരിക്കുക. ആദ്യ ദിവസം റിഡ്ജ് […]Read More
Sariga Rujeesh
April 13, 2023
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, 2023 ലെ കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്രഗവൺമെന്റ് നിയന്ത്രണത്തിലുള്ള വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ,സ്ഥാപനങ്ങൾ എന്നിവയിലെ ഒഴിവുള്ള ബി, സി കാറ്റഗറി തസ്തികകളിലേക്കാണ് നിയമനം. കൂടുതൽ വിവരങ്ങൾക്ക്https://ssc.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 080-25502520,9483862020.Read More
Sariga Rujeesh
April 10, 2023
ഒളിച്ചോടിയ ഖലിസ്ഥാൻ വാദി അമൃത്പാൽ സിങ്ങിന്റെ അടുത്ത സഹായി പപ്പൽപ്രീത് സിങ്ങിനെ പഞ്ചാബ് പൊലീസിന്റെ കൗണ്ടർ ഇന്റലിജൻസ് ടീം അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ഹോഷിയാർപുരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ജലന്തറിൽ പൊലീസ് വല ഭേദിച്ച് രക്ഷപ്പെട്ട ശേഷം അമൃത് പാലും പപ്പലും ഒരുമിച്ച് തന്നെയായിരുന്നു. ഹോഷിയാർപുരിൽ എത്തിയ ശേഷം രക്ഷപ്പെടാനായി ഇരുവരും രണ്ട് വഴിക്ക് പിരിഞ്ഞു. ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലിന്റെയും സംയുക്ത പരിശോധനയിലാണ് പപ്പൽ പ്രീത് പടിയിലായത്. പെലീസ് സ്റ്റേഷൻ ആക്രമിച്ച് വാരിസ് പഞ്ചാബ് ദെ […]Read More
Ananthu Santhosh
April 7, 2023
അവിഭക്ത ആന്ധ്രപ്രദേശിന്റെ അവസാന മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി ബിജെപി അംഗത്വം സ്വീകരിച്ചു. 62കാരനായ കിരണ്‍ കുമാര്‍ റെഡ്ഡി കഴിഞ്ഞ മാസമാണ് കോൺഗ്രസിൽ നിന്ന് രാജിവച്ചത്. 12 മണിക്ക് വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിലാണ് കിരൺ കുമാർ റെഡ്ഡി ബിജെപി അംഗത്വം സ്വീകരിച്ചത് അറിയിച്ചത്.Read More
Sariga Rujeesh
March 23, 2023
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീര പോരാളി ഭഗത് സിംഗിന്റെ രക്തസാക്ഷിത്വ ദിനമാണ് ഇന്ന്. ജീവത്യാഗത്തിലൂടെ ഭഗത് സിംഗ് രാജ്യത്തിന് നൽകിയ സംഭാവന തലമുറകൾ പിന്നിട്ടിട്ടും നമ്മൾ ആദരവോടെ ഓർക്കുന്നു. ധീര പോരാളികളായ ഭഗത് സിംഗ്, സുഖ്ദേവ്, രാജ്ഗുരു എന്നീ മൂവർ സംഘത്തെ ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റിയത് 1931 മാർച്ച് 23 നാണ്. ജോൺ സോണ്ടേഴ്സ് എന്ന ബ്രിട്ടിഷ് പൊലീസുദ്യോഗസ്ഥനെ വെടിവച്ചു കൊന്നതായിരുന്നു ഇവർക്ക് മേൽ ചുമത്തിയ കുറ്റം. ലാലാ ലജ്പത് റായ്യുടെ മരണത്തിന് കാരണക്കാരനായ ജെയിംസ് […]Read More
Sariga Rujeesh
March 21, 2023
വിനോദസഞ്ചാരികൾക്ക് താജ്മഹലിൽ രാത്രിയിൽ സന്ദർശിക്കാൻ കഴിയില്ല. റമദാൻ കാലത്താണ് രാത്രി സന്ദർശനം വിലക്കിയിരിക്കുന്നത്. സന്ദർശകർക്ക് രാത്രി വിലക്കുണ്ടെങ്കിലും പ്രദേശവാസികൾക്ക് തറാവീഹ് നമസ്കാരത്തിന് സമീപത്തെ പള്ളിയിൽ എത്താനാകും. വിശ്വാസികൾക്ക് രാത്രി 7.45 മുതൽ 11 വരെ കിഴക്കു ഭാഗത്തെ ഗേറ്റിലൂടെ പ്രവേശിക്കാനും പുറത്തുകടക്കാനുമാകുമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അധികൃതർ അറിയിച്ചു. പ്രാർത്ഥനക്ക് എത്തുന്നവർ പേര്, ആധാർ കാർഡ് നമ്പർ, ഫോൺ നമ്പർ, വീട്ടുവിലാസം എന്നിവ ഗേറ്റിൽ നൽകണം. സുപ്രീം കോടതി വിധി പ്രകാരം എല്ലാ മാസവും പൗർണ്ണമി […]Read More
Ananthu Santhosh
March 19, 2023
ഒടിടി പ്ലാറ്റ്ഫോമുകളില്‍ അസഭ്യവും അശ്ലീലവുമായ ഉള്ളടക്കങ്ങള്‍ വര്‍ധിക്കുന്നുവെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ എന്തും അനുവദിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സഭ്യമല്ലാത്ത ഉള്ളടക്കം കൂടുന്നതായുളള പരാതി ഉയര്‍ന്നുന്നുണ്ട്. പരാതികള്‍ ഗൗരവമായി കാണുന്നുവെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന സൂചനയാണ് കേന്ദ്രമന്ത്രി പങ്കുവച്ചത്.Read More
Ananthu Santhosh
March 16, 2023
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ സിപിഐഎം എംപി ബികാഷ് രഞ്ജൻ ഭട്ടാചാര്യ കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചു. അലിപ്പൂരിൽ ഒരു പൊതുപരിപാടിക്കിടെ നടത്തിയ പരാമർശത്തിന്റെ പേരിൽ മുഖ്യമന്ത്രിക്കെതിരെ സ്വമേധയാ അധിക്ഷേപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. ബംഗാളിലെ അധ്യാപക-അനധ്യാപക ജീവനക്കാരെ പിരിച്ചുവിടാനുള്ള കോടതി ഉത്തരവിൽ നടത്തിയ പരാമർശങ്ങളുടെ പേരിലാണ് നീക്കം.Read More
Recent Posts
No comments to show.