സിദ്ധരാമയ്യയെ കർണാടക മുഖ്യമന്ത്രിയാക്കാൻ ധാരണയിലെത്തി കോൺഗ്രസ് നേതൃത്വം. ദില്ലിയിൽ രാഹുൽ ഗാന്ധി പങ്കെടുത്ത യോഗത്തിലാണ് ധാരണയിലായത്. ഡി കെ ശിവകുമാറിനെ ഉപമുഖ്യമന്ത്രിയാക്കാനും ധാരണയായി. പിസിസി അധ്യക്ഷസ്ഥാനത്തും ഡികെ തുടരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ സിദ്ധരാമയ്യയെയും ഡികെ ശിവകുമാറിനെയും കണ്ടു. തുടർന്ന് ഡികെ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. സോണിയഗാന്ധി നേരിട്ട് ശിവകുമാറിനെ അനുനയിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. രണ്ടാംഘട്ടത്തിൽ ഡികെയെ മുഖ്യമന്ത്രിയാക്കും. കൂടുതൽ എംഎൽഎമാരുടെ പിന്തുണ സിദ്ധരാമയ്യയ്ക്കായ സാഹചര്യത്തിലാണ് ആദ്യ ടേമിൽ അദ്ദേഹത്തി മുഖ്യമന്ത്രിയാക്കാൻ ധാരണയിലെത്തിയിരിക്കുന്നത്. സോണിയാ ഗാന്ധി […]Read More
Ananthu Santhosh
May 8, 2023
അമൃത്സറിലെ സുവർണക്ഷേത്രത്തിന് സമീപം വീണ്ടും സ്ഫോടനം. മൂന്നു ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇവിടെ സ്ഫോടനമുണ്ടാകുന്നത്. ഇന്ന് ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച സ്ഫോടനമുണ്ടായ അതേ സ്ഥലത്താണ് ഇന്നും സ്ഫോടനമുണ്ടായത്. അന്ന് ഒരാൾക്ക് പരിക്കേൽക്കുകയും ചില കെട്ടിടങ്ങളുടെ കണ്ണാടിച്ചില്ലുകൾ ഉടയുകയും ചെയ്തിരുന്നു. ക്ഷേത്രത്തിലേക്ക് നീളുന്ന പാതയുടെ സമീപത്താണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനകാരണം ഇനിയും കണ്ടെത്താനായിട്ടില്ല. അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഇന്ന് രാവിലെ ആറരയോടെയാണ് സ്ഫോടനമുണ്ടായത്. സ്ഥിതിഗതികൾ ശാന്തമാണെന്നും ബോംബ് സ്കാഡും ഫോറൻസിക് സംഘവും സ്ഥലത്തുണ്ടെന്നും പൊലീസ് അറിയിച്ചു.Read More
Ananthu Santhosh
May 6, 2023
ഇന്ത്യൻ പ്രതിരോധ സേനാ വിഭാഗങ്ങൾ ഉപയോഗിക്കുന്ന ധ്രുവ് ഹെലികോപ്റ്ററുകളുടെ പ്രവർത്തനം രാജ്യത്ത് നിർത്തിവെച്ചു. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടർന്നാണ് പ്രവർത്തനം നിർത്തിയത്. തദ്ദേശീയമായി നിർമ്മിക്കുന്ന ഈ ഹെലികോപ്റ്ററുകൾ നിരന്തരം അപകടത്തിൽപെടുന്ന സാഹചര്യത്തിലാണ് തീരുമാനം. ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ ധ്രുവ് ഹെലികോപ്റ്റർ തകർന്ന് വീണ് കഴിഞ്ഞ ദിവസം ഒരു സൈനികൻ വീരമൃത്യു വരിച്ചിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്ന് തവണ ഈ ഹെലികോപ്റ്റർ അപകടത്തിൽ പെട്ടിരുന്നു. മാർച്ച് എട്ടിന് മുംബൈ തീരത്ത് നാവികസേനയുടെ ഹെലികോപ്റ്റർ ഇടിച്ചിറക്കിയിരുന്നു. അന്ന് […]Read More
Ananthu Santhosh
May 5, 2023
ജമ്മു കശ്മീരിലെ രജൗരി സെക്ടറിലെ വനത്തിൽ അഞ്ച് സൈനികർ വീരചരമം പ്രാപിച്ച ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകര സംഘടനയായ പിഎഫ്എഫ്. ജയ്ഷെ മുഹമ്മദുമായി ബന്ധമുള്ള പിഎഫ്എഫ് പൂഞ്ചിലെ ആക്രമണം നടത്തിയത് സൈന്യത്തെ വനത്തിലേക്ക് കൊണ്ടുവരുന്നതിനായിരുന്നുവെന്നും തങ്ങൾ ഊഹിച്ചത് തന്നെ സംഭവിച്ചുവെന്നും വ്യക്തമാക്കി രംഗത്ത് വന്നു. പൂഞ്ചിൽ ഏപ്രിൽ 20 ന് സൈനിക ട്രെക്ക് ആക്രമിച്ച് സൈനികരെ കൊലപ്പെടുത്തിയ ഭീകരരെ തിരഞ്ഞ് ഇന്ന് ഉൾവനത്തിൽ പോയ അഞ്ച് ഇന്ത്യൻ സൈനികരാണ് വീരചരമം പ്രാപിച്ചത്.Read More
Ashwani Anilkumar
May 4, 2023
പ്രശസ്ത മൃദംഗ വിദ്വാൻ കാരൈക്കുടി ആർ മണി അന്തരിച്ചു. 77 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. കർണാടക സംഗീത ലോകത്ത് 50 വർഷത്തിലേറെ കാലം നിറഞ്ഞുനിന്ന വ്യക്തിത്വമാണ് കാരൈക്കുടി ആർ മണി.എം എസ് സുബ്ബലക്ഷ്മി, ഡി കെ പട്ടമ്മാൾ അടക്കം പ്രമുഖ സംഗീതജ്ഞന്മാർക്കൊപ്പം നിരവധി പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. കാരൈക്കുടി രംഗ അയ്യങ്കറാണ് ഇദ്ദേഹത്തിന്റെ ഗുരു. അവിവാഹിതനായ ഇദ്ദേഹത്തിന് വലിയ ശിഷ്യസമ്പത്തുണ്ട്.Read More
Ananthu Santhosh
May 3, 2023
ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ നിന്ന് ഓപ്പറേഷൻ കാവേരിയിലൂടെ ഇതുവരെ ഇന്ത്യയിലെത്തിച്ചത് 3195 പേരെ. സുഡാൻ്റേ വിവിധ ഭാഗങ്ങളിൽ നിന്നായി 62 ബസുകൾ പോർട്ട് സുഡാനിലെക്ക് സർവീസ് നടത്തി. ജിദ്ദ കൂടാതെ സൗത്ത് സുഡാൻ, ഈജിപ്റ്റ്, ചാഡ്, ജിബൂട്ടി എന്നിവിടങ്ങളിലേക്കും ആളുകളെ മാറ്റിയിട്ടുണ്ട്. ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ പൗരന്മാരെയും ഒഴിപ്പിച്ചു എന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എട്ട് ദിവസം കൊണ്ടാണ് ഇത്രയും നടപടികൾ പൂർത്തിയാക്കിയത് എന്നും അധികൃതർ അറിയിച്ചു. അതേസമയം കലാപം നടക്കുന്ന സാഹചര്യത്തിൽ […]Read More
Ananthu Santhosh
May 2, 2023
തൂക്കിലേറ്റിയുള്ള വധശിക്ഷ ഒഴിവാക്കുന്നത് പഠിക്കാൻ കമ്മിറ്റി പരിഗണനയിലെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ. വധശിക്ഷ നടപ്പാക്കുന്നതിന് ബദൽ മാർഗം ആരായണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് കേന്ദ്രസർക്കാർ കോടതിയെ ഇക്കാര്യം അറിയിച്ചത്. ഇക്കാര്യം ചർച്ചയിലെന്ന് അറ്റോണി ജനറൽ പറഞ്ഞു. ഹർജി സുപ്രീം കോടതി ജൂലൈയിലേക്ക് മാറ്റി. തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള, അഭിഭാഷകനായ റിഷി മൽഹോത്രയുടെ ഹർജിയിലാണ് കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചത്. തൂക്കിക്കൊല്ലുന്നത് മനുഷ്യത്വരഹിതവും വേദനാജനകവുമാണെന്നാണ് റിഷി മൽഹോത്ര കോടതിയിൽ വാദിച്ചിരുന്നത്.Read More
Ananthu Santhosh
April 25, 2023
ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ നിന്നും രക്ഷപ്പെട്ട ആദ്യ ഇന്ത്യൻ സംഘം ഇന്ന് രാത്രി ജിദ്ദയിൽ എത്തും. ഇവരെ വിമാന മാർഗം നാട്ടിലെത്തിക്കും. ഓപ്പറേഷൻ കാവേരി ടീമിൽ ചേരാൻ സൗദി അറേബ്യയിലെ ജിദ്ദയിലെത്തിയ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ജിദ്ദയിൽ സജ്ജീകരിച്ച കൺട്രോൾ റൂം സന്ദർശിച്ചു. രക്ഷപ്പെട്ട ഇന്ത്യൻ സംഘം ഇന്ന് താമസിക്കുന്ന ജിദ്ദയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ സൗകര്യങ്ങളും മന്ത്രി വിലയിരുത്തി.Read More
Sariga Rujeesh
April 25, 2023
ഉത്തരാഖണ്ഡിലെ കേദാര്‍ നാഥ് ക്ഷേത്രം ശൈത്യകാലത്തെ താല്‍ക്കാലിക അടച്ചിടലിനു ശേഷം ഇന്ന് രാവിലെ തുറന്നു. രാവിലെ ആറരയോടെയാണ് പ്രത്യേക പൂജയോടെ ക്ഷേത്ര നട തുറന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വേണ്ടിയുള്ളതായിരുന്നു ഇന്നത്തെ ആദ്യ പൂജ. കാലാവസ്ഥ പ്രതികൂലമായിട്ടും ഏകദേശം 10,000 തീര്‍ത്ഥാടകര്‍ നടതുറപ്പ് ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. ചാർധാം യാത്ര തീർത്ഥാടകർക്ക് അനായാസമാക്കുന്നതിനായി ചെയ്യാനാവുന്നതെല്ലാം ചെയ്യുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഉത്തരകാശി ജില്ലയിലെ ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങൾ കഴിഞ്ഞ ദിവസം തുറന്നിരുന്നു. […]Read More
Ananthu Santhosh
April 24, 2023
ആഭ്യന്തര സംഘര്‍ഷം കത്തിപ്പടര്‍ന്ന സുഡാനില്‍ കുടുങ്ങിപ്പോയ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ദൗത്യം മുന്നേറുന്നു. ഓപ്പറേഷന് കാവേരി എന്നു പേരിട്ട രക്ഷാദൗത്യം നടന്നുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ് ട്വീറ്റ് ചെയ്തത്. സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ എത്തിക്കുന്നതിനായി ഐഎന്‍എസ് സുമേധ എന്ന കപ്പല്‍ സുഖാന്‍ തുറമുഖത്ത് എത്തി. വ്യോമസേനയുടെ സി 130 ജെ എന്ന വിമാനം സൗദി അറേബ്യയിലെ ജിദ്ദ വിമാനത്താവളത്തില്‍ തയ്യാറായിരിക്കുന്നതായും അദ്ദേഹം അറിയിച്ചു.Read More
Recent Posts
No comments to show.