ഇലന്തൂർ ഇരട്ട നരബലിക്കേസിന് പിന്നാലെ പത്തനംതിട്ടയിൽ നിന്നും കാണാതായ മുഴുവൻ സ്ത്രീകളെക്കുറിച്ചും അന്വേഷണം നടത്താനൊരുങ്ങി ജില്ലാ പൊലീസ്. സംശയമുള്ള 12 തിരോധാന കേസുകളിൽ മൂന്നും രജിസ്റ്റർ ചെയ്തത് ആറന്മുള സ്റ്റേഷന് പരിധിയിലാണ്. നരബലി കേസ് പ്രതികളായ ഭഗവല്‍ സിങിന്റെയും ലൈലയുടെയും ജീവിത രീതിയും പൂർവകാല ചരിത്രവും ജില്ലയിലെ പ്രത്യേകസംഘം അന്വേഷിക്കും. ഇലന്തൂർ നരബലി കേസില്‍ കൊച്ചി സിറ്റി പൊലീസ് നടത്തിയ അന്വേഷണത്തിന്റെ ചുവടുപിടിച്ചാണ് ജില്ലയിലെ പൊലീസും പ്രത്യേക സംഘമായി തിരിഞ്ഞുകൊണ്ടുള്ള അന്വേഷണത്തിന് ഒരുങ്ങുന്നത്. പത്തനംതിട്ടയില്‍ നിന്നും സ്ത്രീകളെ […]Read More
newscomusr
October 12, 2022
ബലി നൽകിയതിനാൽ ഐശ്വര്യം ഇനിയുമെത്തുമെന്ന പ്രതീക്ഷയിലാണ് പ്രതികൾ. വർഷങ്ങളായി ദമ്പതികൾ ആഭിചാര കർമ്മങ്ങൾ നടത്തുന്നു. വീട്ടിൽ ഇതിനുള്ള പ്രത്യേക ക്രമീകരണങ്ങൾഉള്ളതായും പൊലീസ് പറയുന്നു ‘ബലിസമയത്തെ പീഡനങ്ങളും ചോരയുംകണ്ട് ഷാഫി ആവേശഭരിതനായി‘; ഭാര്യയുമായി ഷാഫി ലൈംഗികബന്ധത്തിലേർപ്പെടുന്നത് പ്രാർത്ഥനയോടെ ഭഗവൽസിംഗ് കണ്ടുനിന്നു, പൂജാക്കളമൊരുക്കി വിളക്കുകൊളുത്തിയാണ് ലൈലയും ഷാഫിയും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് ചോദ്യം ചെയ്യലിനിടയിൽ മറ്റൊരു പ്രതിയായ ലൈലയ്ക്കും കുലുക്കമില്ല. കുറ്റബോധത്തിൻ്റെ കണിക പോലുമില്ലെന്ന് തോന്നിയതായി ചോദ്യം ചെയ്ത ഉദ്യോഗസ്ഥർ പറയുന്നു. . മനുഷ്യമാംസം ഭക്ഷിയ്ക്കുന്നത് ആയുസ് കൂട്ടുമെന്ന് ഷാഫി ദമ്പതികളോട് […]Read More
Ananthu Santhosh
October 10, 2022
സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രേദശ് മുന്‍മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവ് അന്തരിച്ചു. ദേശീയ രാഷ്ട്രീയത്തിന്റെ ഗതിവരെ ഒരു കാലത്ത് നിർണയിച്ചിരുന്ന രാഷ്ട്രീയ ചാണക്യനാണ് ചരിത്രത്തിലേക്ക് മായുന്നത്. ഏറെ നാളായി ഗുഡ് ഗാവിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. 82 വയസായിരുന്നു. ശ്വാസ തടസത്തിനൊപ്പം വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലായതോടെയാണ് മുലായത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെടുന്നുണ്ടെന്ന വാർത്തകൾക്കിടെയാണ് നിര്യാണം. രാജ്യത്തെ സോഷ്യലിസ്റ്റ് നേതാക്കളിൽ പ്രമുഖനായിരുന്നു അദ്ദേഹം. മൂന്ന് തവണ യുപി മുഖ്യമന്ത്രിയായിട്ടുണ്ട്.Read More
Sariga Rujeesh
October 10, 2022
ജമ്മു കശ്മീരിലെ അനന്ത്നാഗിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. താങ്പാവ മേഖലയിൽ ഞായറാഴ്ച വൈകിട്ട് ആരംഭിച്ച ഏറ്റുമുട്ടൽ തുടരുകയാണ്. പ്രദേശം സുരക്ഷാ സേന വളഞ്ഞിട്ടുണ്ടെന്നും കശ്മീർ സോൺ പൊലീസ് അറിയിച്ചു.Read More
Ananthu Santhosh
October 1, 2022
പാകിസ്ഥാൻ സർക്കാരിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു. കേന്ദ്ര സർക്കാർ നിർദേശ പ്രകാരമാണ് നടപടിയെന്ന് ട്വിറ്റർ അറിയിച്ചു. നിയമപരമായ പ്രശ്നങ്ങളെ തുടർന്ന് അക്കൗണ്ട് തടഞ്ഞുവച്ചിരിക്കുകയാണെന്നാണ് ഇന്ത്യയിൽ നിന്നും സെർച്ച് ചെയ്യുമ്പോൾ പാക്കിസ്ഥാന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ എഴുതി കാണിക്കുന്നത്. നിയമവിരുദ്ധ ഉള്ളടക്കമുള്ളതിനാലാണ് കേന്ദ്ര സർക്കാർ നടപടിയെന്നാണ് സൂചന. നേരത്തെ ജൂലൈയിൽ ഇന്ത്യ നിരവധി പാകിസ്ഥാൻ ഹാൻഡിലുകൾ നിരോധിച്ചപ്പോൾ പാക്ക് സർക്കാറിന്റെ ഔദ്യോഗിക അക്കൗണ്ടും തടഞ്ഞുവച്ചിരുന്നുവെങ്കിലും പിന്നീട് അത് വീണ്ടും സജീവമാക്കിയിരുന്നു. ട്വിറ്ററിലെ ഏറ്റവും പുതിയ നടപടിയെ […]Read More
Ananthu Santhosh
October 1, 2022
രാജ്യം 5 ജി യുഗത്തിലേക്ക്. ആദ്യ ഘട്ട സേവനം 13 നഗരങ്ങളിൽ. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. സേവനം തെരെഞ്ഞെടുത്ത പ്രധാന നഗരങ്ങളിലാണ്. ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ ഉദ്ഘാടന വേളയിലാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. അടുത്തിടെ, 5G സ്പെക്ട്രം ലേലം വിജയകരമായി നടത്തിയിരുന്നു. ഇതിലൂടെ 51,236 മെഗാഹെർട്സ് എയർവേവ് ടെലികോം കമ്പനികൾക്ക് അനുവദിക്കുകയും 1,50,173 കോടി രൂപയുടെ മൊത്ത വരുമാനം സർക്കാരിന് ലഭിക്കുകയും ചെയ്തു. ഈ വർഷം അവസാനത്തോടെ എല്ലാ പ്രധാന മെട്രോ നഗരങ്ങളെയും ഉൾപ്പെടുത്താനുള്ള പദ്ധതിയാണ് […]Read More
Ashwani Anilkumar
September 30, 2022
മലയാളത്തിന്റെ പ്രിയ താരങ്ങളായ ഫഹദും അപർണ ബാലമുരളിയുമാണ് ഹൊംബാളെ ഫിലിംസിന്റെ പുതിയ ചിത്രത്തിൽ നായികാനായകൻമാർ. പവൻ കുമാറിന്റെ സംവിധാനത്തിൽ ‘ധൂമം’ എന്ന് പേരിട്ട ചിത്രത്തിൽ മലയാളി താരം റോഷൻ മാത്യുവും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി അഭിനയിക്കുന്നു. പ്രീത ജയരാമൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. പൂർണചന്ദ്ര തേജസ്വിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബർ ഒമ്പതിന് ആരംഭിക്കും. ഹൊംബാളെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്ദുർ ആണ് നിർമാണം. പ്രൊഡക്ഷൻ ഡിസൈൻ അനീസ് നാടോടി. പ്രൊഡക്ഷൻ […]Read More
Ashwani Anilkumar
September 29, 2022
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയരുന്നത്. ഇന്ന് 200 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇതോടെ രണ്ട് ദിവസംകൊണ്ട് 680 രൂപയുടെ വർദ്ധനവാണ് സ്വർണവിലയിൽ ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില 37,320 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻറെ വില 25 രൂപ ഉയർന്നു. വിപണി വില 4665 രൂപയാണ്. 18 കാരറ്റ് സ്വർണത്തിൻറെ വില 20 രൂപയായി ഉയർന്നു. നിലവിൽ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻറെ വിപണി […]Read More
Ashwani Anilkumar
September 29, 2022
ടി20 ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ഇന്ത്യക്ക് ഇരുട്ടടി. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുശേഷം നടുവിന് വേദന അനുഭവപ്പെട്ട ജസ്പ്രീത് ബുമ്ര ഇന്ത്യയുടെ ലോകകപ്പ് ടീമിൽ കളിക്കില്ലെന്നാണ് റിപ്പോർട്ട്. പരിശീലനത്തിനിടെ നടുവിന് വേദന അനുഭവപ്പെട്ടത്തിനെ തുടർന്ന് ഇന്നലെ തിരുവനന്തപുരത്ത് നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ബുമ്ര കളിച്ചിരുന്നില്ല. ബുമ്രക്ക് കുറഞ്ഞത് ഒരുമാസത്തെ വിശ്രമമെങ്കിലും വേണ്ടിവരുമെന്നാണ് പ്രാഥമിക സൂചന. അടുത്ത മാസം 16ന് ഓസ്ട്രേലിയയിൽ തുടങ്ങുന്ന ടി20 ലോകകപ്പിൽ 23ന് പാക്കിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.Read More
Ashwani Anilkumar
September 29, 2022
വിരമിച്ച ലഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ സംയുക്ത സേന മേധാവിയായി നാളെ ചുമതയേൽക്കും. ഇന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. പ്രഥമ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് കുനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച് ഒൻപത് മാസങ്ങൾക്കുശേഷമാണ് ഈ പുതിയ നിയമനം. കഴിഞ്ഞ ഡിസംബറിൽ കുനൂരിലെ ഹെലികോപ്ടർ അപകടത്തിൽ കൊല്ലപെട്ട പ്രഥമ സിഡിഎസ് ജനറൽ ബിപിൻ റാവത്തിന്റെ പിൻഗാമിയായാണ് നിയമനം. വിരമിച്ച ലഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ നാളെ ദില്ലിയിലെത്തി ചുമതലയേറ്റെടുക്കും. രണ്ടാമത് സംയുക്ത […]Read More
Recent Posts
No comments to show.