വാഷിംങ്ടണ്‍: രൂപയുടെ മൂല്യം ഇടിയുന്നതില്‍ പുതിയ വാദവുമായി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ. രൂപയുടെ മൂല്യം ഇടിയുന്ന നിലയിലല്ലെന്നും ഡോളറിന്റെ ശക്തിപ്രാപിക്കുന്നതാണ് പ്രശ്നമെന്നുമാണ് മന്ത്രി പറഞ്ഞത്. അമേരിക്കൻ സന്ദർശനത്തിനായി 24 ഉഭയകക്ഷി ചർച്ചകൾ നടത്തിയ ശേഷം വാർത്താ ഏജൻസിയായ എഎൻഐയുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി. രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 82.69 ലേക്ക് ഇടിഞ്ഞതിന് പിന്നാലെയാണ് മന്ത്രിയുടെ പരാമർശം. ഡോളറിന്റെ മൂല്യം ശക്തിപ്പെടുന്നതാണ് ഇപ്പോഴത്തെ മൂല്യ തകര്‍ച്ചയ്ക്ക് കാരണമെന്നും ഇരൂപയുടെ മൂല്യം കുറയുന്നില്ലെന്നും നിർമല സീതാരാമൻ […]Read More
Ananthu Santhosh
October 15, 2022
ഹലാല്‍ ഫ്രീ ദീപാവലി’ക്ക് ആഹ്വാനം ചെയ്ത് ശ്രീരാമ സേന മേധാവി. മുസ്ലീം കച്ചവടക്കാരില്‍ നിന്ന് പൂജാ സാധനങ്ങള്‍ വാങ്ങുന്നത് ശാസ്ത്രത്തിന് എതിരായിരിക്കുമെന്നാണ് ശ്രീരാമസേനാ മേധാവി പ്രമോദ് മുത്തലിക് ഉന്നയിക്കുന്ന വാദം. ‘ഹലാല്‍ രഹിത ദീപാവലി’ ആഘോഷത്തിനും ശ്രീരാമസേന ആഹ്വാനം ചെയ്തു. മുസ്ലീം കച്ചവടക്കാരില്‍ നിന്ന് പൂജാ സാധനങ്ങള്‍ വാങ്ങുന്നത് ഹിന്ദു സംസ്കാരത്തിനും പാരമ്പര്യത്തിനും എതിരാണെന്നാണ് ശ്രീരാമ സേന മേധാവി പ്രമോദ് മുത്തലിക് ഉന്നയിക്കുന്ന വാദം.പൂജയ്ക്ക് ആവശ്യമായ കരിമ്പ്, പൂക്കള്‍, പഴങ്ങള്‍, വാഴച്ചെടികള്‍ എന്നിവ മുസ്ലീം കച്ചവടക്കാരില്‍ നിന്ന് […]Read More
Sariga Rujeesh
October 15, 2022
ഇന്ന് ലോക വിദ്യാർത്ഥി ദിനം. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന ഡോ എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ജന്മദിനമായ ഒക്ടോബര്‍ 15നാണ് എല്ലാ വര്‍ഷവും ലോക വിദ്യാർത്ഥി ദിനമായി ആചരിക്കുന്നത്. ഇന്ത്യയെ സ്വപ്നം കാണാന്‍ പഠിപ്പിച്ച, ജനങ്ങളുടെ രാഷ്ട്രപതിക്ക് നല്കാന് കഴിയുന്ന ഏറ്റവും നല്ല ആദരവാണ് ഇന്നേ ദിവസം വിദ്യാർത്ഥി ദിനമായി ആചരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള കലാമിന്റെ പ്രയത്നങ്ങളെ അംഗീകരിക്കുന്നതിനായാണ് എല്ലാ വര്‍ഷവും ഇന്ത്യയില്‍ ദേശീയതലത്തില്‍ ഈ ദിനം ആഘോഷിക്കുന്നത്.Read More
Sariga Rujeesh
October 15, 2022
ഇന്ത്യയുടെ മിസ്സൈൽ മനുഷ്യൻ എന്നറിയപ്പെടുന്ന എ പി ജെ അബ്ദുൽ കലാമിന്റെ ജന്മദിനമാണ് ഇന്ന്. തമിഴ്നാട്ടിലെ രാമേശ്വരത്ത് ഒരു സാധാരണ മുസ്ലിം കുടുംബത്തിൽ 1931 ഒക്ടോബർ 15ന് ജൈനുലാബ്ദീന്റേയും, ആഷിയമ്മയുടേയും ഇളയപുത്രനായാണ് എ.പി.ജെ. അബ്ദുൽ കലാം ജനിച്ചത്. ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു(2002-2007) അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന എ.പി.ജെ. അബ്ദുൽ കലാം. പ്രശസ്തനായ മിസൈൽ സാങ്കേതികവിദ്യാവിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്നു ഇദ്ദേഹം. ഇദ്ദേഹം ബഹിരാകാശ എൻജിനീയറിംഗ് പഠനത്തിന് ശേഷം പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (DRDO), ബഹിരാകാശഗവേഷണകേന്ദ്രം […]Read More
Sariga Rujeesh
October 14, 2022
ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനൊപ്പം സുപ്രധാന പ്രഖ്യാപനങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടിംഗ് ശതമാനം ഉയർത്താൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞു. ഹിമാചൽ തെരഞ്ഞെടുപ്പിൽ യുവാക്കളുടെയും സ്ത്രീകളുടേയും വോട്ടിംഗ് ശതമാനം വർധിപ്പിക്കാൻ നടപടി ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. വയോധികരെയും കോളേജ് വിദ്യാർത്ഥികളെയും ബൂത്തുകളിൽ എത്തിക്കാൻ പ്രവർത്തനങ്ങൾ ഉണ്ടാകും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ നൽകാൻ വോട്ടർ ഹെൽപ് ലൈൻ ആപ്പ് പ്രയോജനപ്പെടുത്താമെന്ന് രാജീവ് കുമാർ വ്യക്തമാക്കി. ആപ്പ് വഴി പരാതി നൽകിയാൽ ഒന്നര മണിക്കൂറിനകം […]Read More
Sariga Rujeesh
October 14, 2022
പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ രണ്ടു വർഷത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന ഡിഫക്സ്പോ 2022 ഒക്ടോബർ 18 മുതൽ 22 വരെ ഗുജറാത്തിലെ ഗാന്ധിനഗറിൽ നടക്കും. അഭിമാനത്തിലേക്കുള്ള പാതയെന്നാണ് പ്രദർശനത്തിന്റെ ഈ വർഷത്തെ പ്രമേയം. പ്രദർശനത്തിൽ ബെമൽ പങ്കെടുക്കും. സായുധ കവചവാഹനമായ സർവത്ര ബ്രിഡ്ജ് സിസ്റ്റം, എച്ച്.എം.വി എൻജിൻ, എച്ച്.എം.വി ട്രാൻസ് മിഷൻ, ബി.എം.പി ടാങ്ക് ട്രാൻസ്മിഷൻ, അൺമാൻഡ് ഏരിയൽ വെഹിക്കിൾ തുടങ്ങിയവ പ്രദർശനത്തിലുണ്ടാവും.Read More
Sariga Rujeesh
October 14, 2022
ഹിമാചൽ പ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നവംബർ 12നാണ് വോട്ടെടുപ്പ്. ഡിസംബർ 8ന് വോട്ടെണ്ണൽ നടക്കും. ഹിമാചലിൽ ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഈ മാസം 17ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. ഒക്ടോബര്‍ 25 ആണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഒക്ടോബർ 27ന് നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ഒക്ടോബര്‍ 29 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.Read More
Ashwani Anilkumar
October 14, 2022
നടി നയൻതാരയ്ക്കും വിഘ്നേഷ് ശിവനും വാടകഗർഭപാത്രത്തിലൂടെ ഇരട്ട ആൺകുട്ടികൾ ജനിച്ചതു സംബന്ധിച്ച് തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ആരോഗ്യവകുപ്പ് ജോയന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗസംഘമാണ് അന്വേഷണം നടത്തുന്നത്. വാടകഗർഭധാരണം നടത്താൻ ദമ്പതികൾ മാനദണ്ഡങ്ങൾ പാലിച്ചോ എന്നതിലാണ് അന്വേഷണം നടത്തുക. വാടകഗർഭധാരണത്തിനായി സമീപിച്ച ആശുപത്രിയിൽനിന്ന് അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചു. ആശുപത്രിയിലെ അന്വേഷണം പൂർത്തിയായതിന് ശേഷം ആവശ്യമെങ്കിൽ നയൻതാരയുടേയും വിഘ്നേശ് ശിവന്റേയും മൊഴി എടുത്തേക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ള റിപ്പോർട്ട് സമർപ്പിക്കാനാണ് തമിഴ്നാട് ആരോഗ്യവിഭാഗം അറിയിച്ചിരിക്കുന്നത്.Read More
Ashwani Anilkumar
October 13, 2022
കേരളത്തിൻ്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയെ ദേശീയ അന്വേഷണ ഏജൻസിയുടെ ഐജിയായി നിയമിച്ചു. അഞ്ച് വർഷത്തേക്ക് ഡെപ്യൂട്ടേഷനിലാണ് നിയമനം. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയിലേക്കാണ് വിജയ് സാഖറെ ഡെപ്യൂട്ടേഷൻ ആവശ്യപ്പെട്ടിരുന്നു . എന്നാൽ, എൻഐഎയിലേക്ക് നൽകുകയായിരുന്നു.Read More
Ashwani Anilkumar
October 13, 2022
വനിതാ ഏഷ്യ കപ്പ് ക്രിക്കറ്റിൽ തായ്ലൻഡിനെ തകർത്ത് ഇന്ത്യ ഫൈനലിൽ.ദീപ്തി ശർമ്മയുടെ 3 വിക്കറ്റിന്റെ കരുത്തിലാണ് ഇന്ത്യ ജയിച്ചത്. തുടർച്ചയായ എട്ടാം തവണയാണ് ഇന്ത്യ വനിതാ ഏഷ്യ കപ്പ് ഫൈനലിൽ പ്രവേശിക്കുന്നത്. ഇതിൽ 7 തവണയും കിരീടം ഇന്ത്യക്ക് തന്നെയായിരുന്നു. എന്നാൽ 2018ലെ ഏഷ്യാകപ്പ് ഫൈനലിൽ ബംഗ്ലാദേശിനോട് തോറ്റതാണ് ഇന്ത്യയുടെ ഏക ഫൈനൽ തോൽവി. ഇതുവരെ നടന്ന 8 വനിതാ ഏഷ്യ കപ്പുകളിലും ഫൈനലിൽ എത്തിയ ഏക ടീം കൂടിയാണ് ഇന്ത്യ. ഇന്ത്യക്ക് വേണ്ടി ഷെഫാലി വർമ […]Read More
Recent Posts
No comments to show.