കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖർഗേക്ക് ജയം. 7897 വോട്ടുകൾ നേടിയാണ് ഖർഗേ ആധികാരിക ജയം സ്വന്തമാക്കിയത്. ശശി തരൂരിന് 1072 വോട്ടുകൾ ലഭിച്ചു. മികച്ച പ്രകടനം പുറത്തെടുത്ത തരൂർ, 12 ശതമാനം വോട്ടുകൾ നേടി. 9385 വോട്ടുകളാണ് ആകെ ഉണ്ടായിരുന്നത്. അതിൽ 416 വോട്ടുകൾ അസാധുവായി.Read More
Sariga Rujeesh
October 19, 2022
ഹരിയാനയിലെ ഗുരുഗ്രാമിൽ ഉപേക്ഷിക്കപ്പെട്ട പെട്ടിയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സ്ത്രീയെ കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. നഗ്നയായ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. അതിനാൽ ബലാത്സംഗത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് പോസ്റ്റ്മോർട്ടം നടത്തിയ മെഡിക്കൽ ബോർഡിലെ ഡോക്ടർ പറഞ്ഞു. സ്ത്രീയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സ്യൂട്ട്കേസിനുള്ളിൽ ഇട്ടതാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും എന്നാൽ ഉടൻ തന്നെ വ്യക്തമായ ചിത്രം ലഭിക്കുമെന്നും വെസ്റ്റ് ഡിസിപി ദീപക് സഹാറൻ പറഞ്ഞു. മരിച്ചയാളുടെ ഇടുപ്പിൽ പൊള്ളലേറ്റതായി […]Read More
Ananthu Santhosh
October 18, 2022
മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിമരുന്ന് കേസിന്റെ അന്വേഷണത്തിൽ നിരവധി ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ പ്രത്യേക സംഘം. കേസിൽ അന്വേഷണം ശരിയായ രീതിയിൽ നടന്നില്ലെന്ന് എൻസിബി പ്രത്യേക സംഘത്തിന്റെ ആഭ്യന്തര റിപ്പോർട്ടിൽ വ്യക്തമാക്കി. കേസിൽ ഉൾപ്പെട്ട ലഹരിവിരുദ്ധ ഏജൻസിയിലെ ഉദ്യോഗസ്ഥർ നടത്തിയ പ്രവർത്തനങ്ങളിൽ പല വീഴ്ചകൾ വന്നതായും എൻസിബി വ്യക്തമാക്കി.Read More
Sariga Rujeesh
October 17, 2022
പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പിഎം കിസാന്‍ സമ്മാന്‍ 2022 ഉദ്ഘാടനം ചെയ്യും. രാജ്യത്തുടനീളമുള്ള 13,500-ലധികം കര്‍ഷകരെയും 1,500-ഓളം അഗ്രികള്‍ച്ചര്‍ സ്റ്റാര്‍ട്ടപ്പുകളെയും ഒരുമിച്ച് കൊണ്ടുവരാനാണ് രണ്ട് ദിവസത്തെ പരിപാടി ലക്ഷ്യമിടുന്നതെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ഇതിന് കീഴില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നായി ഒരു കോടിയിലധികം കര്‍ഷകര്‍ ഈ പരിപാടിയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗവേഷകരുടെയും നയരൂപീകരണ പ്രവര്‍ത്തകരുടെയും മറ്റ് പങ്കാളികളുടെയും പങ്കാളിത്തവും സമ്മേളനത്തില്‍ കാണാം. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയ്ക്ക് കീഴില്‍ […]Read More
Ashwani Anilkumar
October 17, 2022
രാജ്യത്തിന്റെ അമ്പതാമത് ചീഫ് ജസ്റ്റിസായി ഡിവൈ ചന്ദ്രചൂഡിനെ നിയമിച്ചു. പുതിയ ചീഫ് ജസ്റ്റിസിന്റെ നിയമന ഉത്തരവിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പുവച്ചു. അടുത്ത മാസം 9ന് ഡിവൈ ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്യും. വിരമിക്കുന്ന ചീഫ് ജസ്റ്റിസ് യുയു ലളിതാണ് ചന്ദ്രചൂഡിനെ പിൻഗാമിയായി ശുപാർശ ചെയ്തത്.Read More
Ashwani Anilkumar
October 17, 2022
കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ 90 ശതമാനം പോളിങ് രേഖപ്പെടുത്തി. ഇന്ന് രാവിലെ 10ന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് നാല് മണിക്ക് അവസാനിച്ചു. കേരളത്തില്‍ 95.66 ശതമാനം പോളിങ് രേഖപ്പെടുത്തി. 19ന് എഐസിസി ആസ്ഥാനത്താണ് വോട്ടെണ്ണല്‍. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരുമാണ് സ്ഥാനാര്‍ത്ഥികള്‍. 9000ല്‍ അധികം പിസിസി പ്രതിനിധികള്‍ 68 ബൂത്തുകളിലായാണ് വോട്ട് ചെയ്തത്. രഹസ്യബാലറ്റിലൂടെയായിരുന്നു വോട്ടെടുപ്പ്. ബാലറ്റ് പേപ്പറില്‍ ആദ്യം മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേരും രണ്ടാമത് തരൂരിന്റെ പേരുമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ കര്‍ണാടകയിലും തരൂര്‍ തിരുവനന്തപുരത്തുമാണ് […]Read More
Ashwani Anilkumar
October 17, 2022
ഒആർഎസിന്റെ പിതാവ് ദിലീപ് മഹലനബിസ് അന്തരിച്ചു. 88 വയസായിരുന്നു. ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഗവേഷക വിദ്യാർത്ഥിയായി 1966 ൽ കൊൽക്കത്തിൽ പ്രവർത്തിക്കവെയാണ് ഓറൽ റീഹൈഡ്രോഷൻ തെറാപ്പി അഥവാ ഒആർടിയുമായി ബന്ധപ്പെട്ട് ദിലീപ് പഠനം ആരംഭിച്ചത്. ഡോ.ഡേവിഡ് ആർ നളിനും ഡോ.റിച്ചാർഡ് എ കാഷിനുമൊപ്പമായിരുന്നു ഗവേഷണം. ഈ സംഘമാണ് ഒആർഎസ് കണ്ടുപിടിച്ചത്.Read More
Ananthu Santhosh
October 17, 2022
ഇനിമുതൽ കരാർ നിയമനങ്ങൾ നടത്തില്ലെന്ന ചരിത്ര തീരുമാനവുമായി ഒഡിഷ സർക്കാർ. സംസ്ഥാന സർവീസിലുളള 57,000 ജീവനക്കാരെ സ്ഥിരപ്പെടുത്തി. ദീപാവലി സമ്മാനമെന്ന നിലയിൽ മുഖ്യമന്ത്രി നവീൻ പട്നായിക് ആണ് തീരുമാനം പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്ത് കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന ആദ്യ സംസ്ഥാനമായി ഒഡിഷ മാറി. ഒഡിഷ ഗ്രൂപ്പ് ബി, സി, ഡി തസ്തിക നിയമം-2022 എന്ന പേരിലാണ് പുതിയ പദ്ധതി നടപ്പാക്കുക. സ്ഥിരപ്പെടുത്തുന്ന ജീവനക്കാരുടെ ശമ്പളം കരാര്‍നിയമന തീയതി പരിഗണിച്ച് നിജപ്പെടുത്തും. സ്ഥാനക്കയറ്റമടക്കമുളള മുൻകാല പ്രാബല്യത്തോടെയുളള ആനുകൂല്യങ്ങളും അനുവദിച്ച് […]Read More
Ananthu Santhosh
October 16, 2022
കന്യാകുമാരി: സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തുകയായിരുന്ന അഞ്ച് ശ്രീലങ്കൻ മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ നാവികസേന അറസ്റ്റ് ചെയ്തു. കന്യാകുമാരിയിൽ നിന്ന് 50 നോട്ടിക്കൽ മൈൽ ദൂരം വരെ അടുത്തെത്തി മീൻപിടിക്കുകയായിരുന്ന ഇവരെ നാവികസേനയുടെ പട്രോളിംഗിനിടെ പിടികൂടുകയായിരുന്നു. ഇവരുടെ ബോട്ടും നേവി പിടിച്ചെടുത്തു. മാർക്സ് ജൂഡ് മാസ്റ്റർ, ആന്റണി ഹേമ നിശാന്തൻ, ഇമ്മാനുവൽ നിക്സൺ, ധ്രുവന്ദ ശ്രീലാൽ, സുദേഷ് ഷിയാൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ തൂത്തുക്കുടി തുറമുഖത്ത് എത്തിച്ച് തമിഴ്നാട് കോസ്റ്റൽ പൊലീസിന് കൈമാറി. സമുദ്രാതിർത്തി ലംഘിച്ച് ഇത്രയും അടുത്ത് […]Read More
Ananthu Santhosh
October 16, 2022
കേന്ദ്രത്തിനെതിരായ തൻ്റെ സർക്കാരിന്റെ പോരാട്ടത്തെ രണ്ടാം സ്വാതന്ത്ര്യസമരം എന്ന് വിശേഷിപ്പിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ആം ആദ്മി പാർട്ടി നേതാക്കളായ മനീഷ് സിസോദിയ, സത്യേന്ദർ ജെയിൻ എന്നിവരാണ് ഇന്നത്തെ ഭഗത് സിംഗ്. ഈ പോരാട്ടതിൽ കോടിക്കണക്കിന് ജനങ്ങളുടെ പ്രാർത്ഥന തനിക്കൊപ്പമുണ്ടെന്നും കെജ്രിവാൾ. എക്സൈസ് പോളിസി കേസിൽ ഡൽഹി ഉപമുഖ്യമന്ത്രിയെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയാണ് പരാമർശം. ‘ജയിൽ കമ്പികൾക്കും തൂക്കുകയറിനും ഭഗത് സിംഗിനെ തോൽപിക്കാൻ കഴിഞ്ഞിട്ടില്ല. ഇത് രണ്ടാം സ്വാതന്ത്ര്യ സമരമാണ്. മനീഷ് സിസോദിയ, […]Read More
Recent Posts
No comments to show.