ഗുജറാത്തിലെ കുഷ്കൽ ഗ്രാമത്തിലെ തെരുവ് നായകൾക്ക് സമയാസമയം ഭക്ഷണം നൽകാൻ ആളുകൾ സദാ സജ്ജരാണ്. നായകൾക്ക് ഭക്ഷണം വിളമ്പണമെന്ന് പഠിച്ചാണ് അവിടുത്തെ ഓരോ തലമുറയും വളരുന്നത്. മാത്രവുമല്ല, നായകൾക്ക് ഗ്രാമത്തിൽ കോടിക്കണക്കിന് രൂപയുടെ ആസ്തിയുമുണ്ട്. ഏകദേശം 200 നായകളാണ് കുഷ്കൽ ഗ്രാമത്തിലുള്ളത്. നായകളെ പരിപാലിക്കുന്നതിനുവേണ്ടി മാത്രമുള്ള ട്രസ്റ്റിന്റെ ആസ്തി രണ്ടരക്കോടി രൂപയോളം വരും. നായകളുടെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്ന, നായകളെ തെരുവിൽ കണ്ടാൽ കല്ലെറിയാത്ത, നായകളെ തല്ലിക്കൊല്ലാത്ത, നായകളെ ഊട്ടാനായി തിരക്ക് കൂട്ടുന്ന ആളുകളാണ് ഗ്രാമത്തിലുടനീളമുള്ളത്.Read More
Ananthu Santhosh
October 23, 2022
കർണാടകയിൽ പരാതി നൽകാനെത്തിയ സ്ത്രീയുടെ കരണത്തടിച്ച് മന്ത്രി. ബിജെപി നേതാവും മന്ത്രിയുമായ വി സോമണ്ണയാണ് പരാതി നൽകാനെത്തിയ സ്ത്രീയെ ഉദ്യോഗസ്ഥർ നോക്കിനിൽക്കെ മർദ്ദിച്ചത്. ചാമരാജ നഗറിലെ ഒരു പൊതു പരിപാടിക്കിടെ ശനിയാഴ്ചയായിരുന്നു സംഭവം. ദാരിദ്രരേഖക്ക് താഴെയുള്ള വിഭാഗങ്ങൾക്ക് വീട് വെച്ചുനൽകുന്ന പരിപാടിക്കിടെയാണ് സംഭവം. വേദിയിലെത്തി വീട് ലഭിക്കാത്തതിലെ പരാതി അറിയിച്ച സ്ത്രീയുടെ മുഖത്ത് മന്ത്രി അടിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ മന്ത്രി ക്ഷമാപണം നടത്തി. ദാരിദ്രരേഖക്ക് താഴെയുള്ള തനിക്ക് വീടിന് അർഹതയുണ്ടായിട്ടും വീട് ലഭിച്ചില്ലെന്ന് പരാതി പറയാനെത്തിയതായിരുന്നു […]Read More
Ananthu Santhosh
October 23, 2022
ഇന്ത്യയുടെ വിക്ഷേപണവാഹനമായ ജിഎസ്എൽവി മാർക് 3 വിക്ഷേപിച്ചു . ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് 12 .7 നാണു വിക്ഷേപിച്ചത്ത്അന്താരാഷ്ട്ര ഇന്റർനെറ്റ് സേവനദാതാക്കളായ വൺ വെബ്ബിന്റെ 36 ഉപഗ്രഹങ്ങളുമായാണ് രാജ്യത്തിന്റെ അഭിമാന വാഹനം കുതിച്ചുയരുന്നത്. ജിഎസ്എൽവി-3 ഉപയോഗിച്ചുള്ള ആദ്യ കൊമേഴ്സ്യൽ വിക്ഷേപണമാണിത്. വൺ വെബ് ഇന്ത്യ 1 എന്നു പേരിട്ടിട്ടുള്ള ദൗത്യത്തിലൂടെ 601 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങളെത്തിക്കുക. 5400 കിലോഗ്രാമാണ് ഉപഗ്രഹങ്ങളുടെ ആകെ ഭാരം.Read More
Ananthu Santhosh
October 22, 2022
ദീപാവലി ആഘോഷം പ്രമാണിച്ച് ട്രാഫിക് നിയമലംഘകര്‍ ഒടുക്കേണ്ട പിഴ ഒഴിവാക്കി ഗുജറാത്ത് സര്‍ക്കാര്‍. വെള്ളിയാഴ്ച്ച സൂറത്തില്‍ വെച്ചാണ് സംസ്ഥാന ആഭ്യന്തര മന്ത്രി ഹര്‍ഷ് സംഗ്വി ഇക്കാര്യം അറിയിച്ചത്. ഒക്ടോബര്‍ 27 വരെ ട്രാഫിക് നിയമം ലംഘിക്കുന്നവരില്‍ നിന്നും ട്രാഫിക് പൊലീസ് പിഴയീടാക്കില്ലെന്നാണ് അറിയിച്ചത്. ‘ഒക്ടോബര്‍ 21 മുതല്‍ ഒക്ടോബര്‍ 27 വരെ ഗുജറാത്ത് ട്രാഫിക് പൊലീസ് നിയമലംഘകരില്‍ നിന്നും പിഴ ഈടാക്കില്ല. ആരെങ്കിലും ഹെല്‍മെറ്റ് വെക്കാതെയോ, ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെയോ, മറ്റേതെങ്കിലും വിധേന ട്രാഫിക് നിയമം ലംഘിച്ചാല്‍ […]Read More
Ananthu Santhosh
October 22, 2022
സംസ്ഥാന , കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സർക്കാരുകൾ ഇനി മുതൽ നേരിട്ട് ബ്രോഡ്കാസ്റ്റിംഗ് ചാനൽ നടത്തരുതെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിർദ്ദേശം. നിലവിലുള്ള ചാനൽ പ്രക്ഷേപണം പ്രസാർ ഭാരതി വഴിയാക്കണമെന്നാണ് പുതിയ മാർഗനിർദേശത്തിലുള്ളത്. 2023 ഡിസംബറോടെ പൂർണ്ണമായും ചാനൽ പ്രക്ഷേപണത്തിൽ നിന്നും പിന്മാറണമെന്നും വാർത്ത വിതരണ മന്ത്രാലയം നിർദ്ദേശിച്ചു. കൊവിഡ് കാലത്ത് വിദ്യാലയങ്ങൾ അടച്ചതോടെ, കേരളം, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങൾ സർക്കാർ ചാനലുകളിലൂടെയായിരുന്നു കുട്ടികൾക്കായി ഓൺലൈൻ ക്ലാസുകൾ നടത്തിയിരുന്നത്. കേരളത്തിലെ വിക്ടേഴ്സ് ചാനലിനടക്കം നടപടി ബാധകമായേക്കുമെന്നാണ് […]Read More
Sariga Rujeesh
October 21, 2022
അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്ടർ തകർന്നു വീണു. അപ്പർ സിയാങ് ജില്ലയിലെ മിഗ്ഗിംഗ് ഗ്രാമത്തിന് സമീപമാണ് സംഭവം. എച്ച്എഎൽ രുദ്ര എന്ന അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടർ ആണ് തകർന്നത്. പ്രദേശത്ത് തിരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുകയാണ്. 5 സൈനികരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. 3 പേർ മരിച്ചു. 2 പേരുടെ മൃതദേഹത്തിനായി തിരച്ചിൽ തുടരുകയാണ്.Read More
Ashwani Anilkumar
October 20, 2022
ഡോ. സാമ്രാട്ട് ഗൗഡ ഐഎഫ്എസ് വ്യത്യസ്തമായൊരു വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുകയാണ്. ചെറുപ്രാണി നടന്നു നീങ്ങുന്നതിൽ ആർക്കും അത്ഭുതം തോന്നില്ല. എന്നാൽ ശരീരത്തിന്റെ മുഴുവൻ ഭാഗങ്ങളും നഷ്ടമായിജീവൻ നഷ്ടപ്പെട്ട പ്രാണി നടന്നുപോകുകയാണ് വീഡിയോയിൽ. പാരസൈറ്റ് എന്ന് വിളിക്കുന്ന പരാന്നഭോജികൾ ചത്ത പ്രാണിയുടെ തലച്ചോർ നിയന്ത്രിച്ച് മുന്നോട്ടു ചലിപ്പിക്കുന്നു എന്നതാണ് വീഡിയോയുടെ ആമുഖമായി സാമ്രാട്ട് ഗൗഡ നൽകിയിരിക്കുന്നത്. ഇത്തരം പരാന്നഭോജികൾ മനസിന്റെ നിയന്ത്രണം ഏറ്റെടുത്ത് മരണത്തിലേക്ക് തള്ളിവിടുന്നതായാണ് നാഷണൽ ജ്യോഗ്രഫിക് പറയുന്നത്.Read More
Ashwani Anilkumar
October 20, 2022
കോടതികളുടെ നീണ്ട അവധികൾക്കെതിരായ ഹർജി ബോംബെ ഹൈക്കോടതിയിൽ . ഹർജി ദീപാവലി അവധിക്ക് ശേഷം പരിഗണിക്കും. നവംബർ ഇരുപതിലേക്കാണ് കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. മുംബൈ സ്വദേശിനിയായ സബീന ലക്ക്ഡെവാലയാണ് ഹർജി നൽകിയത്. ദീപാവലി, ക്രിസ്മസ്, മധ്യ വേനൽ അവധികളുടെ പേരിൽ ആഴ്ചകളോളം കോടതികൾക്ക് അവധി നൽകുന്നത് നീതി നടപ്പാക്കുന്നത് വൈകിക്കുമെന്ന് ഹർജിക്കാരി ചൂണ്ടിക്കാട്ടുന്നു. ഇത്തരം അവധികളുടെ പേരിൽ ഒരു വർഷത്തിൽ എഴുപത് ദിവസത്തോളം കോടതികൾ അടഞ്ഞു കിടക്കുന്ന അവസ്ഥയാണ് . പൊതുവിലുള്ള അവധികൾക്ക് പുറമേയാണിതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.Read More
Ananthu Santhosh
October 19, 2022
ജമ്മു കശ്മീരിനെ ഒരു രാജ്യമെന്ന് പരിഗണിച്ചുള്ള ചോദ്യപ്പേപ്പർ വിവാദമാവുന്നു. ബീഹാറിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ചോദ്യ പേപ്പറിലാണ് വിവാദ പരാമർശം കടന്നുകൂടിയത്. വിവിധ രാജ്യങ്ങളിലെ ആളുകളെ എന്തുവിളിക്കുമെന്ന ചോദ്യങ്ങളിലൊന്ന് ‘കശ്മീർ എന്ന രാജ്യത്തെ ആളുകളെ എന്തുവിളിക്കും?’ എന്നായിരുന്നു. നേപ്പാൾ, ഇംഗ്ലണ്ട്, ഇന്ത്യ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് കശ്മീരും ഉൾപ്പെട്ടത്. മാതൃകയാക്കി ചൈനയിലെ ജനങ്ങളെ എന്തുവിളിക്കുമെന്ന ചോദ്യവും ചൈനീസ് എന്ന ഉത്തരവും ചോദ്യ പേപ്പറിൽ കാണിച്ചിട്ടുണ്ട്. ബീഹാറിലെ അരാരിയ, കിഷൻഗഞ്ച്, കതിഹാർ ജില്ലകളിലെ വിദ്യാർഥികൾക്കായി നടത്തിയ പരീക്ഷയിലായിരുന്നു വിവാദ ചോദ്യം. […]Read More
Ananthu Santhosh
October 19, 2022
വിദേശ ലഹരി മരുന്ന് സംഘം ദരിദ്രരായ ഇന്ത്യൻ സ്ത്രീകളെ വിവാഹം ചെയ്ത് ലഹരി മരുന്ന് കാരിയർമാരാക്കുന്ന സംഭവം വ്യാപകമാകുന്നതായി നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ. ആഫ്രിക്കൻ ലഹരി മാഫിയാ സംഘമാണ് ഈ രീതിയിൽ പ്രവർത്തിക്കുന്നത്. ഇത്തരക്കാർക്കെതിരെ ജാഗ്രത വേണമെന്ന് എൻസിബി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഗ്യാനേശ്വർ സിംഗ് പറഞ്ഞു 5 കിലോ കൊക്കെയ്നുമായി ദില്ലി സ്വദേശിനിയെ എൻസിബിയും ദില്ലി പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു. ട്രോളി ബാഗിൽ ലഹരി മരുന്ന് കടത്തുന്നതിനിടെയാണ് പിടിയിലായത്. ചോദ്യം ചെയ്യലിൽ മൂന്ന് കുട്ടികളുടെ […]Read More
Recent Posts
No comments to show.