ബിഹാറിലെ ഔറംഗബാദിൽ പൂജയ്ക്കിടെ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഇരുനില കെട്ടിടത്തിന് തീപിടിച്ച് 30 ഓളം പേർക്ക് പരിക്കേറ്റു. ഇതിൽ 10 ഓളം പേരുടെ നില ഗുരുതരമാണ്. നഗരത്തിലെ ഏറ്റവും ഇടുങ്ങിയ തെരുവുകളിലൊന്നായ ഒഡിയ ഗാലിക്ക് സമീപമാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. സ്ഫോടനത്തെ തുടർന്ന് വൻ തീപിടിത്തമുണ്ടായി. പരിക്കേറ്റവരെ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീ അണയ്ക്കുന്നതിനിടെ ഏഴ് പൊലീസ് ഉദ്യോഗസ്ഥർക്കും പൊള്ളലേറ്റു. ഓൾഡ് ജിടി റോഡിലുള്ള സ്ട്രീറ്റിലെ വസതിയിൽ പൂജ ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. വീട്ടിലെ സ്ത്രീകൾ […]Read More
Ananthu Santhosh
October 28, 2022
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ നടുവേദനയെ തുടർന്ന് വൈദ്യപരിശോധനക്കായി ചെന്നൈയിലെ ശ്രീ രാമചന്ദ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് നേരിയ പനിയും ഉള്ളതായ് അടുത്ത വൃത്തങ്ങൾ പറയുന്നു. രാത്രി 7.30 ഓടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്Read More
Ananthu Santhosh
October 28, 2022
വ്യാജ വാർത്തകൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരൊറ്റ വ്യാജവാർത്ത മതി രാജ്യത്ത് ആശങ്ക പടരാൻ. ഇത്തരം സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിടുന്നതിന് മുമ്പ് വസ്തുതകൾ പരിശോധിക്കണം. വ്യാജ വാർത്തകളും സന്ദേശങ്ങളും തടയാൻ സാങ്കേതിക മുന്നേറ്റം ആവശ്യമാണെന്നും പ്രധാനമന്ത്രി. ഹരിയാനയിലെ സുരജ്കുണ്ഡിൽ നടക്കുന്ന ദ്വിദിന ചിന്തൻ ശിബിരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോഷ്യൽ മീഡിയയെ വിലകുറച്ച് കാണാനാകില്ല. ചെറിയ തോതിലുള്ള വ്യാജവാർത്തകൾ രാജ്യത്ത് വലിയ കോളിളക്കം സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിടുന്നതിന് മുമ്പ് മുമ്പ് 10 […]Read More
Ashwani Anilkumar
October 28, 2022
നരേന്ദ്രമോദിയെ പുകഴ്ത്തി റഷ്യൻ പ്രസിഡന്റ്. നരേന്ദ്ര മോദി മഹാനായ ദേശസ്നേഹിയെന്നായിരുന്നു പുടിന്റെ പരാമർശം. ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെയും റഷ്യൻ പ്രസിഡന്റ് എടുത്ത് പറഞ്ഞു. ഇന്ത്യയും റഷ്യയും തമ്മിൽ പ്രത്യേക ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പുടിൻ, ഇരുരാജ്യങ്ങളും തമ്മിൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും വ്യക്തമാക്കി. “ഈ സാഹചര്യത്തിലും സ്വതന്ത്ര വിദേശനയം പിന്തുടരാൻ കഴിയുന്ന മഹത്തായ രാജ്യസ്നേഹിയാണ് നരേന്ദ്ര മോദി” മോസ്കോയിൽ നടന്ന വാൽഡായി ക്ലബ് കോൺഫറൻസിനെ അഭിസംബോധന ചെയ്തുകൊണ്ട് പുടിൻ പറഞ്ഞു. “ഇന്ത്യയ്ക്ക് മികച്ച ഭാവിയുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്, ആഗോള വിഷയങ്ങളിൽ […]Read More
Ashwani Anilkumar
October 27, 2022
വിദ്വേഷ പ്രസംഗ കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ സമാജ്വാദി പാർട്ടി നേതാവും രാംപൂർ എംഎൽഎയുമായ അസംഖാന് മൂന്ന് വർഷം തടവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും 2019-ൽ നടത്തിയ പരാമർശങ്ങളിലാണ് രാംപുർ കോടതി ശിക്ഷ വിധിച്ചത്. ഇതോടെ അസംഖാനും നിയമസഭാംഗത്വം നഷ്ടമാകും. അസം ഖാനെതിരെ തട്ടിക്കൊണ്ടുപോകൽ, ക്രിമിനൽ ഗൂഢാലോചന, മോഷണം തുടങ്ങി 90ൽ അധികം കേസുകളുണ്ട്. ഐപിസിയിലെ ജനപ്രാതിനിധ്യ നിയമത്തിലെ 153-എ, 505-എ, 125 വകുപ്പുകൾ പ്രകാരമാണ് അസംഖാനെ കോടതി ശിക്ഷിച്ചത്. 25000 രൂപ […]Read More
Ananthu Santhosh
October 27, 2022
ദീപാവലി ആഘോഷത്തിന്റെ ഭാഗമായി തമിഴ്നാട്ടില്‍ മൂന്ന് ദിവസം കൊണ്ടു വിറ്റത് 729 കോടിയുടെ മദ്യം. ദീപാവലി ദിവസമായ തിങ്കളാഴ്ച്ച മാത്രം 256 കോടിയുടെ മദ്യം വിറ്റെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ടാസ്മാക് (തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്പ്പറേഷന് ലിമിറ്റഡ്) യഥാര്‍ത്ഥ കണക്ക് പുറത്തുവിട്ടിട്ടില്ല.നിലവിലെ കണക്കില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാമെന്നും യഥാര്‍ത്ഥ വില്‍പ്പനയോട് അടുത്ത കണക്കാണ് നിലവില്‍ ലഭ്യമായിട്ടുള്ളതെന്നും വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലെ മദ്യവില്‍പ്പനയുടെ ലഭ്യമായ കണക്കുകള്‍ പരിശോധിച്ചാല്‍ ഞായറാഴ്ച്ചയാണ് […]Read More
Sariga Rujeesh
October 26, 2022
ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നുവെന്നും, രാജ്യത്തിന് ഐശ്വര്യം വരണമെങ്കിൽ ഇനിയിറക്കുന്ന കറൻസി നോട്ടുകളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്നുമുള്ള ആം ആദ്മി നേതാവും, ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിന്റെ പ്രസ്താവന വിവാദമായിരിക്കുകയാണ്. ഹിന്ദു ദൈവത്തിന്റെ ചിത്രം ഉൾപ്പെടുത്തിയ ഇന്തോനേഷ്യൻ കറൻസിയെ ഉദാഹരണമാക്കിയാണ് ഡൽഹി മുഖ്യമന്ത്രി പ്രസ്താവന നടത്തിയത്. ജനസംഖ്യയിൽ കേവലം രണ്ട് ശതമാനം മാത്രം ഹിന്ദുക്കളുള്ള മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യൻ കറൻസിയിൽ ഗണപതിയുടെ ചിത്രമുള്ള കാര്യമാണ് കേജ്രിവാൾ ഉദ്ധരിച്ചത്. എന്നാൽ ശരിക്കും ഇന്തോനേഷ്യൻ കറൻസിയിൽ ഗണപതിയുടെ […]Read More
Sariga Rujeesh
October 26, 2022
രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം കോണ്‍ഗ്രസിന് പുതിയ അദ്ധ്യക്ഷന്‍. തെരഞ്ഞെടുപ്പിലൂടെ ജയിച്ച മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ സോണിയഗാന്ധിയില്‍ നിന്ന് ചുമതലയേറ്റു. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍, വിജയിയായി ഖർഗയെ പ്രഖ്യാപിച്ചതിൻ്റെ സാക്ഷ്യപത്രം മധുസൂദൻ മിസ്ത്രി വായിച്ചു. തുടര്‍ന്നായിരുന്നു അധികാരകൈമാറ്റം. എഐസിസി തെരഞ്ഞെടുപ്പ് സമിതി ഉടൻ രൂപീകരിക്കും. എല്ലാ സംസ്ഥാനങ്ങളിലും രാഷ്ട്രീയകാര്യ സമിതിയുണ്ടാക്കും. അധ്യക്ഷന്‍ താഴെ പിന്നാക്ക വിഷയങ്ങളിൽ ഉപദേശക സമിതി ഉടൻ നിലവിൽ വരുമെന്നും ഖര്‍ഗെ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് ഉൾപാർട്ടി ജനാധിപത്യത്തിൻ്റെ തെളിവാണ്. എല്ലാവർക്കും ഒന്നിച്ച് യുദ്ധം ചെയ്യാം. വിജയികളാകാം […]Read More
Sariga Rujeesh
October 26, 2022
കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജ്ജുൻ ഖാർഗെ ഇന്ന് ചുമതലയേൽക്കും. എഐസിസി ആസ്ഥാനത്ത് രാവിലെ പത്തരക്ക് സോണിയ ഗാന്ധിയിൽ നിന്ന് ഖാർഗെ അധികാരമേറ്റെടുക്കും. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവർ ഖാർഗെക്ക് ആശംസകളറിയിക്കും. പതിനൊന്നരക്ക് ചേരുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ഖാർഗെ നേതൃത്വം നൽകും. അധ്യക്ഷനായ ശേഷം ഖാർഗെ പങ്കെടുക്കുന്ന ആദ്യ ഔദ്യോഗിക യോഗമാണിത്. 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നെഹ്റു കുടുംബത്തിന് പുറത്തുനിന്നൊരാള്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി എത്തുന്നത്.Read More
Ashwani Anilkumar
October 25, 2022
ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജൻ ഋഷി സുനക് അധികാരമേറ്റു.ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഏഷ്യൻ വംശജൻ ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയത്. ബക്കിങ്ഹാം കൊട്ടാരത്തിൽ ചാൾസ് മൂന്നാമൻ രാജാവിനെ സന്ദർശിച്ച് ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമാണ് ബ്രിട്ടന്റെ 57-ാം പ്രധാനമന്ത്രിയായി ഋഷി സുനക് ചുമതലയേറ്റത്.Read More
Recent Posts
No comments to show.