ഒരു മാർക്കറ്റിനെ മുഴുവൻ പ്രകാശിപ്പിക്കാൻ ആവശ്യമായ വൈദ്യുതി ഉല്പാദിപ്പിക്കുന്നത് ചീഞ്ഞ പച്ചക്കറികൾ ഉപയോഗിച്ചാണ്. കേൾക്കുമ്പോൾ അത്ഭുതം തോന്നാമെങ്കിലും ആർക്കും അനുകരിക്കാവുന്ന ഒരു ഉത്തമ മാതൃകയാണ് ഹൈദരാബാദിലെ ബോവൻപള്ളി പച്ചക്കറി മാർക്കറ്റ് അല്ലെങ്കിൽ ഡോ. ബി ആർ അംബേദ്കർ വെജിറ്റബിൾ മാർക്കറ്റ് കാണിച്ചുതരുന്നത്. ഈ പച്ചക്കറി മാർക്കറ്റിൽ അവശേഷിക്കുന്ന എല്ലാ ജൈവമാലിന്യങ്ങളും ആദ്യം ഇവർ ബയോഗ്യാസ് ആക്കി മാറ്റുന്നു. പിന്നീട് അതിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഇത്തരത്തിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയിലൂടെയാണ് ഈ മാർക്കറ്റിനുള്ളിലെ എല്ലാ കടകളിലേക്ക് ആവശ്യമായ വൈദ്യുതിയും […]Read More
Sariga Rujeesh
November 21, 2022
പുലി ഭീഷണി ഒഴിയാതെ മൈസൂരു വൃന്ദാവൻ ഉദ്യാനം. നിലവിൽ പുള്ളിപ്പുലി ഭീഷണിയിൽ ഉദ്യാനം അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ഇതിനാൽ ഇതുവരെ രണ്ടുകോടിയിലേറെ രൂപയുടെ വരുമാന നഷ്ടമുണ്ടായെന്ന് അധികൃതർ പറയുന്നു. പുലിയെ പിടികൂടുകയോ പുലിയുടെ സാന്നിധ്യം ഇല്ലാതാവുകയോ ചെയ്താൽ മാത്രം ഉദ്യാനം തുറക്കാനാണ് തീരുമാനം. ഒക്ടോബർ 22നാണ് ഉദ്യാനത്തിൽ ആദ്യം പുലിയെത്തിയത്. നവംബർ അഞ്ചുമുതൽ ഏഴുവരെ തുടർച്ചയായ മൂന്നു ദിവസങ്ങളിലും പുലിയെത്തി. തുടർന്നാണ് സുരക്ഷ കണക്കിലെടുത്ത് ഉദ്യാനം അടച്ചിട്ടത്. ഒമ്പതു കെണികൾ സ്ഥാപിച്ചെങ്കിലും പുലിയെ പിടികൂടാനായിട്ടില്ല. വനപാലകരും ഉദ്യാനത്തിന്റെ ചുമതലയുള്ള […]Read More
Ananthu Santhosh
November 15, 2022
നേപ്പാളിൽ വീണ്ടും ഭൂചലനം. 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം അച്ചം ജില്ലയിലെ ബബലയാണ്.കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത് നാലാം തവണയാണ് നേപ്പാളിൽ ഭൂമി കുലുങ്ങുന്നത്. ഭൂചലനത്തിൽ പരുക്കുകളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.കഴിഞ്ഞ ശനിയാഴ്ച നേപ്പാളിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായപ്പോൾ ഡൽഹി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും കുലുക്കം അനുഭവപ്പെട്ടിരുന്നു.Read More
Ananthu Santhosh
November 14, 2022
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ഓർമ പുതുക്കി ഇന്ന് രാജ്യമെമ്പാടും ശിശുദിനാഘോഷ പരിപാടികൾ നടക്കും. സ്കൂളുകൾ കേന്ദ്രീകരിച്ച് റാലികൾ, ചിത്രരചന, പ്രസംഗം, ഉപന്യാസ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും.ജവഹർലാല്‍ നെഹ്രുവിന്റെ 133-ാം ജന്മദിനമാണ്. രാജ്യം ശിശുദിനമായാണ് നെഹ്രുവിന്റെ ജന്മദിനം കൊണ്ടാടുന്നത്. രാഷ്ട്ര ശില്പികളിൽ ഒ രാളായ നെഹ്രുവിന്റെ ആശയങ്ങള്‍ ഇന്നും പ്രസക്തമാണ്. അലഹബാദില്‍ 1889ലാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജനനം. സ്വാതന്ത്ര്യ സമരസേനാനി, എഴുത്തുകാരന്, രാഷ്ട്രതന്ത്രജ്ഞൻ, എന്നിങ്ങനെ വിവിധ തലങ്ങളില്‍ പ്രശസ്തനായ നെഹ്രു ആധുനിക […]Read More
Sariga Rujeesh
November 9, 2022
കര്‍ണാടക ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്-2022-ന്റെ അഡ്മിറ്റ് കാര്‍ഡില്‍ ഒരു വിദ്യാര്‍ത്ഥിയുടെ ഫോട്ടോയ്ക്ക് പകരം സണ്ണി ലിയോണിന്റെ ചിത്രം വന്നതിനെ തുടര്‍ന്ന് കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് പോലീസില്‍ പരാതി നല്കി. സംഭവത്തില്‍ ശിവമോഗ സൈബര്‍ യൂണിറ്റ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു. പരീക്ഷാ സെന്റര്‍ ഇന്‍ചാര്‍ജ് ചന്നപ്പയും വിദ്യാഭ്യാസ വകുപ്പ് അധികൃതരും സിഇഎന്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ശിവമോഗ എസ്പി മിഥുന് കുമാര്‍ ജികെ ഇന്ത്യ ടുഡേയോട് പറഞ്ഞു. വിശദമായി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചിക്കമംഗളൂരു ജില്ലയിലെ കോപ്പ […]Read More
Ananthu Santhosh
November 8, 2022
ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് യു.യു ലളിത് ഇന്ന് വിരമിയ്ക്കും. 2014 ഓഗസ്റ്റ് 13-ന് സുപ്രിം കോടതി ജഡ്ജിയായ ലളിത് 49-ാം ചീഫ് ജസ്റ്റിസായി കഴിഞ്ഞ ഓഗസ്റ്റ് 27-നാണ് ചുമതലയേറ്റത്. 74 ദിവസം മാത്രമേ ചീഫ് ജസ്റ്റിസ് പദവിയിൽ ഉണ്ടായിരുന്നുള്ളൂവെങ്കിലും നിർണായക മാറ്റങ്ങൾക്കു തുടക്കം കുറിച്ചാണ് യു.യു.ലളിത് സുപ്രിം കോടതിയുടെ പടിയിറങ്ങുന്നത്. ഗുരു നാനാക് ജയന്തി അവധിദിനമായതിനാൽ ഇന്നലെ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന പ്രവൃത്തിദിനം.Read More
Ananthu Santhosh
November 6, 2022
ദേശീയഗാനമായ ജനഗണമനയ്ക്ക് തത്തുല്യമാണ് വന്ദേമാതരം എന്നും രണ്ട് ഗാനങ്ങളോടും തുല്യ ആദരവ് പ്രകടിപ്പിക്കേണ്ടതുണ്ടെന്നും ഡൽഹി ഹൈക്കോടതിയില്‍ കേന്ദ്രത്തിന്റെ വിശദീകരണം. ജനഗണമനയ്ക്ക് തത്തുല്യമായ പരിഗണനയും പദവിയും വന്ദേമാതരത്തിന് ലഭിക്കുന്നെണ്ടെന്ന് ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ അശ്വിനി കുമാർ ഉപാദ്ധ്യായ് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയ്ക്ക് മറുപടിയായാണ് കേന്ദ്രം സത്യവാങ്മൂലം നൽകിയത്. ദേശീയഗീതത്തിനും ദേശീയഗാനത്തിനും തുല്യപദവിയാണെങ്കിലും ദേശീയഗാനത്തിന്റേതു പോലെ വന്ദേമാതരം ആലപിക്കുന്നതിനോ അവതരിപ്പിക്കുന്നതിനോ പ്രത്യേക നിബന്ധനകളോ ഔദ്യോഗിക നിർദേശങ്ങളോ നിലവിലില്ലെന്നും ജനങ്ങള്‍ക്കിടയില്‍ വന്ദേമാതരത്തിനും അതിന്റേതായ പവിത്രതയും വൈകാരികതയും നിലനില്‍ക്കുന്നുണ്ടെന്നും ആഭ്യന്തരമന്ത്രാലയം സത്യവാങ്മൂലത്തിൽ വിശദമാക്കി.Read More
Ananthu Santhosh
November 6, 2022
മന്ത്രവാദിനിയെന്നാരോപിച്ച് യുവതിയെ നാട്ടുകാർ ജീവനോടെ അഗ്നിക്കിരയാക്കി. ബിഹാറിലെ ഗയാ ജില്ലയിലാണ് സംഭവം. വിവരമറിഞ്ഞെത്തിയ പൊലീസുകാരെയും നാട്ടുകാർ ആക്രമിച്ചു. ദളിത് യുവതിയാണ് കൊല്ലപ്പെട്ടത്. ഉയർന്ന സമുദായത്തിലുള്ളവരാണ് കേസിലെ പ്രതികൾ. ഝാർഖണ്ഡിലെ വനപ്രദേശവുമായി അതിർത്തി പങ്കിടുന്ന പച്മാ ഗ്രാമത്തിലാണ് സംഭവം. യുവതിയെ രക്ഷിക്കാനെത്തിയ പൊലീസുകാരെ നാട്ടുകാർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. 45കാരിയായ റിതാദേവിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. വിവിധ വകുപ്പുകൾ ചുമത്തി ഒമ്പത് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിലുൾപ്പെട്ട പുരുഷന്മാർക്കായി പൊലീസ് തെരച്ചിൽ നടത്തുകയാണ്.Read More
Sariga Rujeesh
November 5, 2022
അഞ്ച് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ സീറ്റുകളിലേക്കും ഡിസംബര്‍ 5 ന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. ഉത്തര്‍പ്രദേശ്, ഒഡീഷ, രാജസ്ഥാന്, ബിഹാര്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ നിയമസഭ സീറ്റുകളിലേക്കാണ് ഡിസംബര്‍ 5 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ലോക്സഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതേദിവസം നടക്കും. സമാജ് വാദി പാര്‍ട്ടി (എസ്.പി) സ്ഥാപക നേതാവ് മുലായം സിംഗ് യാദവ് 2022 ഒക്ടോബര്‍ 10 ന് അന്തരിച്ചതിനെ തുടര്‍ന്ന് ഈ സീറ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന്റെ രണ്ടാം […]Read More
Ananthu Santhosh
November 3, 2022
സിആർപിഎഫിൽ ആദ്യമായി രണ്ട് സ്ത്രീകളെ ഐജി റാങ്കിലേക്ക് ഉയർത്തി. സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിൽ 35 വർഷങ്ങൾക്ക് മുൻപ് ആദ്യ വനിതാ ബറ്റാലിയൻ നിലവിൽ വന്നതിന് ശേഷം ഇതാദ്യമായാണ് രണ്ട് വനിതാ ഉദ്യോഗസ്ഥർക്ക് ഐജിമാരായി സ്ഥാനക്കയറ്റം ലഭിക്കുന്നത്. റാപ്പിഡ് ആക്ഷൻ ഫഓഴ്സ് ഐജിയായി ആനി എബ്രഹാമും ബിഹാർ സെക്ടർ ഐജിയായി സാമ ദുൺദിയയ്ക്കുമാണ് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്. 1986 ൽ സർവീസിൽ പ്രവേശിച്ചവരാണ് ഇരുവരും. രാഷ്ട്രപതിയുടെ പൊലീസ് മെഡൽ, വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ, അതി ഉത്കൃഷ്ടി സേവ […]Read More
Recent Posts
No comments to show.