വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയ്ക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി. പൂര്‍ണമായ ഔദ്യോഗിക ബഹുമതികളോടെ മുബൈയിലെ വര്‍ളി ശ്മശാനത്തിൽ സംസ്കരിച്ചു. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കേന്ദ്രമന്ത്രിമാരടക്കം രാഷ്ട്രീയ പ്രമുഖർക്കുമാണ് സംസ്കാര ചടങ്ങിലേക്ക് പ്രവേശനമുണ്ടായിരുന്നത്. ഔദ്യോഗിക ബഹുമതികള്‍ക്കുശേഷം വര്‍ളി ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോവുകയായിരുന്നു. രാജ്യത്തിനകത്തും പുറത്തുനിന്നുമായി നിരവധി പേരാണ് രത്തൻ ടാറ്റയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചത്.Read More
Ananthu Santhosh
August 7, 2024
പാരീസ് ഒളിംപിക്സ് വനിതാ വിഭാഗം 50 കിലോ ഫ്രീ സ്റ്റൈല്‍ ഗുസ്തി ഫൈനലിന് തൊട്ടുമുമ്പ് അയോഗ്യയായ വിനേഷ് ഫോഗട്ടിന് നേരിട്ട തിരിച്ചടി വേദനിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.വിനേഷ് ഇന്ത്യയുടെ അഭിമാനമെന്നും ശക്തമായി തിരിച്ചുവരണമെന്നും പ്രധാനമന്ത്രി പറഞ്ഞു. തന്റെ നിരാശ വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ കഴിയുന്നില്ലെന്നും എന്നാല്‍ എപ്പോഴത്തെയും പോലെ തിരിച്ചടികള്‍ മറികടന്ന് താങ്കള്‍ തിരിച്ചുവരുമെന്ന് തനിക്കറിയാമെന്നും പ്രധാനമന്ത്രി പറഞ്ഞു. ശക്തയായി തിരിച്ചുവരു, ഞങ്ങളെല്ലാം നിനക്കൊപ്പമുണ്ട് എന്നായിരുന്നു പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്. ഇതിന് പിന്നാലെ പ്രധാനമന്ത്രി പാരീസിലുള്ള ഇന്ത്യൻ ഒളിംപിക് […]Read More
Ananthu Santhosh
February 8, 2024
ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ ഒരു നക്സലൈറ്റ് കൊല്ലപ്പെട്ടു. ദന്തേവാഡ-സുക്മ ജില്ലകളുടെ അതിർത്തിയിലുള്ള ഗോണ്ട്പള്ളി, പർലഗട്ട, ബദേപള്ളി ഗ്രാമങ്ങൾക്കിടയിലുള്ള വനപ്രദേശമായ കുന്നിൽ കഴിഞ്ഞ ദിവസമാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സംഭവസ്ഥലത്ത് നിന്ന് ഒരു നാടൻ പിസ്റ്റളും നാല് വെടിയുണ്ടകളും മാവോയിസ്റ്റുമായി ബന്ധപ്പെട്ട മറ്റ് വസ്തുക്കളും കണ്ടെടുത്തു. അന്തർ ജില്ലാ അതിർത്തിയിൽ നക്സലൈറ്റുകളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ ആരംഭിച്ചത്. സുക്മ ജില്ലയിലെ ഗോലാപള്ളി പ്രദേശത്ത് താമസിക്കുന്ന ചന്ദ്രണ്ണ(50) എന്ന നക്സലൈറ്റാണ് കൊല്ലപ്പെട്ടത്. മൂന്ന് പതിറ്റാണ്ടായി നിരോധിത […]Read More
Sariga Rujeesh
December 12, 2023
അഭ്യൂഹങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ട് ബി.ജെ.പി രാജസ്ഥാനിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. സംഗനേറിൽ നിന്നുള്ള എം.എൽ.എയായ ഭജൻലാൽ ശർമയാണ് രാജസ്ഥാനിലെ മുഖ്യമന്ത്രി. ആദ്യമായാണ് അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. വൈകീട്ട് നാലുമണിക്ക് നടന്ന ബി.ജെ.പി നിയമസഭാ കക്ഷിയോഗത്തിലായിരുന്നു മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. ഛത്തീസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും പുതുമുഖങ്ങൾക്കാണ് ബി.ജെ.പി അവസരം നൽകിയത്. അത് രാജസ്ഥാനിലും തുടരുകയായിരുന്നു.Read More
Ananthu Santhosh
November 24, 2023
ഉത്തരാഖണ്ഡിലെ സിൽക്യാര ടണലിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം പതിമൂന്നാം ദിവസത്തിലേക്ക് കടന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ട്രയല്‍ റണ്‍ നടന്നു. സ്റ്റേക്ച്ചര്‍ ഉപയോഗിച്ച് തുരങ്കത്തില്‍ നിന്ന് ആളുകളെ രക്ഷിച്ച് കൊണ്ട് വരുന്നതിന്റെ ട്രയലാണ് നടന്നത്. നേരത്തെ നിര്‍ത്തി വെച്ചിരുന്ന ഡ്രല്ലിംഗ് ഉടന്‍ പുനരാരംഭിക്കുമെന്നാണ് ദൗത്യ സംഘം അറിയിക്കുന്നത്. ഇന്ന് തന്നെ ദൗത്യം ഇന്ന് പൂർത്തിയാക്കാമെന്ന് പ്രതീക്ഷ. 41 തൊഴിലാളികളാണ് ടണലിൽ കുടുങ്ങിക്കിടക്കാൻ തുടങ്ങിയിട്ട് ഇത് പതിമൂന്നാം ദിവസമാണ്.Read More
Ananthu Santhosh
November 12, 2023
ഇന്ന് ദീപാവലി. നാടും നഗരവുമെല്ലാം ദീപാവലിയ്ക്കായി ഒരുങ്ങി കഴിഞ്ഞു. ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഒരുക്കങ്ങളാണ് ദീപാവലിയുടെ ഭാഗമായി നടക്കുക. പരസ്പരം സമ്മാനങ്ങളും മധുര പലഹാരങ്ങളും കൈമാറും. അന്ധകാരത്തെ നീക്കി പ്രകാശത്തെ വരവേറ്റ് തിന്മയ്ക്ക് മേൽ നന്മ വിജയിക്കുന്ന ദീപാവലി ആഘോഷങ്ങൾക്കായി ദീപങ്ങൾ ഒരുക്കും. രംഗോലികൾ തയ്യാറാകും. ചെരാതുകളിൽ എണ്ണത്തിരികളിട്ട് ദീപങ്ങളുടെ നിരയൊരുക്കിയും മധുരപലഹാരങ്ങൾ കൈമാറിയും പടക്കം പൊട്ടിച്ചും ഉത്സവം പൂർവാധികം ഭംഗിയാക്കും നാടും നഗരവും.Read More
Ananthu Santhosh
October 2, 2023
രാജസ്ഥാനില്‍ 7000 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആധുനിക അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന തന്റെ സർക്കാർ രാജസ്ഥാന്റെ വികസനത്തിന് മുൻഗണന നൽകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് തുടക്കമിട്ട വിവിധ വികസന പദ്ധതികൾ ജനങ്ങളുടെ ജീവിതം എളുപ്പമാക്കുമെന്നും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജസ്ഥാനില്‍ എക്സ്പ്രസ് വേ, ഹൈവേ, റെയിൽവേ തുടങ്ങിയ ആധുനിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ കേന്ദ്ര സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. ഭൂതകാലത്തിന്റെ […]Read More
Ananthu Santhosh
September 18, 2023
ഗുജറാത്തിൽ കനത്ത മഴ. ഡാമുകൾ തുറന്നതോടെ വിവിധ ജില്ലകളിൽ പ്രളയസമാന സാഹചര്യമാണ്. വെള്ളമുയർന്നതോടെ കുടുങ്ങിക്കിടന്ന നൂറുകണക്കിന് ആളുകളെ എൻഡിആർഎഫ് സംഘം രക്ഷിച്ചു. ശനിയാഴ്ച മുതൽ പെയ്ത കനത്ത മഴയാണ് അപ്രതീക്ഷിതമായി സംസ്ഥാനത്തെ പ്രളയസമാന സാഹചര്യത്തിലേക്ക് നയിച്ചത്. നദികളെല്ലാം കരകവിഞ്ഞൊഴുകി. നർമ്മദ അടക്കം ഡാമുകൾ കൂടി തുറന്നതോടെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളടക്കം മുങ്ങി. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നിന്നായി പതിനായിരത്തോളം പേരെ മാറ്റി പാർപ്പിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ കുടുങ്ങിയവരെ ബോട്ടുകളിലെത്തി എൻഡിആർഎഫ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഭറൂച്ച്, നർമ്മദ, വഡോദര, […]Read More
Sariga Rujeesh
August 26, 2023
ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇസ്ട്രാക് ക്യാംപസിലെത്തിയ പ്രധാനമന്ത്രി ചന്ദ്രയാൻ 3 വിജയശിൽപികളെ നേരിട്ട് കണ്ട് അഭിനന്ദിച്ചു. ശാസ്ത്ര നേട്ടത്തിൽ അഭിമാനമെന്ന് പറഞ്ഞ മോദി, ഓഗസ്റ്റ് 23 നാഷണൽ സ്പേസ് ഡേ ആയി ആചരിക്കുമെന്നും പ്രഖ്യാപിച്ചു. 2023 ഓഗസ്റ്റ് 23 നാണ് ചന്ദ്രയാൻ 3 ചന്ദ്രനിലിറങ്ങിയത്. ചന്ദ്രയാൻ 3 ഇറങ്ങിയ ഇടത്തിന് ശിവശക്തി എന്ന പേര് നൽകി. ശിവശക്തി പോയിന്റ് ഇന്ത്യയുടെ ശാസ്ത്ര നേട്ടങ്ങളുടെ അടയാളമെന്നും മോദി വ്യക്തമാക്കി.Read More
Sariga Rujeesh
August 23, 2023
ചരിത്ര നിമിഷത്തിൽ രാജ്യം. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്. വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ 19 മിനുട്ടുകൾ കൊണ്ടാണ് പൂർത്തിയാക്കിയത്. ചന്ദ്രനിൽ സോഫ്റ്റ്ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതിയും ചരിത്രനേട്ടവുമാണ് ഇതോടെ ഇന്ത്യ സ്വന്തമാക്കിയത്. ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി & ട്രാക്കിംഗ് കമാൻഡ് നെറ്റ് വര്‍ക്കിലെ മിഷൻ ഓപ്പറേഷൻസ് കോപ്ലക്സ് വഴിയാണ് പേടകവുമായുള്ള ആശയവിനിമയം. ചന്ദ്രയാൻ […]Read More
Recent Posts
No comments to show.