ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ തിരുവനന്തപുരത്ത് നടക്കുന്ന ടീം ഇന്ത്യയുടെ വാംഅപ് മത്സരത്തിന്റെ ടിക്കറ്റ് വില്പന ഇന്ന് തുടങ്ങും. ഒക്ടോബര്‍ മൂന്നിന് നെതര്‍ലന്‍ഡ്സാണ് ഇന്ത്യയുടെ എതിരാളികള്‍. തിരുവനന്തപുരത്തിന് പുറമെ ഗുവാഹത്തിയിലെ ഇന്ത്യ- ഇംഗ്ലണ്ട് അങ്കത്തിന്റെ ടിക്കറ്റ് വില്പനയും ഇന്നാണ് അരംഭിക്കുന്നത്. സെപ്റ്റംബര്‍ 30നാണ് ഈ മത്സരം. ഇന്ന് വൈകിട്ട് എട്ട് മണിക്ക് https://tickets.cricketworldcup.com എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റ് ലഭ്യമാകും. ലോകകപ്പ് വാംഅപ് മത്സരങ്ങള്‍ കാണാന്‍ ആരാധകര്‍ ടിക്കറ്റ് എടുക്കണമെന്ന് ബിസിസിഐ നേരത്തെ അറിയിച്ചിരുന്നു.Read More
Sariga Rujeesh
August 29, 2023
ഓണാഘോഷവുമായി ബന്ധപ്പെട്ട് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. ജില്ലാതലത്തിൽ ഓണാഘോഷവുമായി ബന്ധപ്പെട്ട് മികച്ച വീഡിയോ ദൃശ്യങ്ങൾ തയ്യാറാക്കുന്നവർക്ക് സമ്മാനം നൽകും. ഒന്നാം സമ്മാനം 7,000 രൂപയും രണ്ടാം സമ്മാനം 3,000 രൂപയും ആണ്. വീഡിയോകളുടെ ദൈർഘ്യം ഒരു മിനിട്ട് മുതൽ മൂന്നു മിനിട്ട് വരെ ആകാം. തിരുവനന്തപുരം ജില്ലയിൽ മത്സരത്തിൽ പങ്കെടുക്കുന്നവർ വീഡിയോ ദൃശ്യങ്ങൾ dioprdtvm1@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്. ദൃശ്യങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 2.Read More
Sariga Rujeesh
August 28, 2023
ഇന്ന് ഉത്രാടം. മലയാളികള്‍ക്ക് ഇന്ന് ഉത്രാടപ്പാച്ചില്‍ ആണ്. ഓണത്തിനുള്ള തയ്യാറെടുപ്പിന്റെ അവസാന മണിക്കൂറുകളിലേക്ക് കടന്നു നാടും നഗരവും. തുണിക്കടകളിലും പച്ചക്കറി കടകളിലും തിരക്കോട് തിരക്കാണ്. ഉത്രാടദിനമായ ഇന്ന് വലിയ കച്ചവടമാണ് പ്രതീക്ഷിക്കുന്നത്. അത്തം മുതൽ സജീവമായതാണ് ഓണവിപണി. സ്കൂളുകൾ അടച്ചതോടെ കടകളിൽ തിരക്കേറി. കൊച്ചിയിലെ പ്രധാന കച്ചവട കേന്ദ്രങ്ങളായ ബ്രോഡ് വേയിലും തൃപ്പൂണിത്തുറയിലും മുൻ വർഷങ്ങളിലെ പോലെ കച്ചവടം പൊടിപൊടിക്കുകയാണ്. അവശ്യ വസ്തുക്കള്‍ക്ക് വില കയറിയത് ജനങ്ങളെ ബാധിച്ചിട്ടുണ്ടെങ്കിലും ഓണം പരമാവധി ആഘോഷപൂര്വമാക്കാനൊരുങ്ങുകയാണ് നാട്.Read More
Sariga Rujeesh
August 26, 2023
ഓണാഘോഷവുമായി ബന്ധപ്പെട്ട് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. ജില്ലാതലത്തിൽ ഓണാഘോഷവുമായി ബന്ധപ്പെട്ട് മികച്ച വീഡിയോ തയ്യാറാക്കുന്നവർക്ക് സമ്മാനം നൽകും. ഒന്നാം സമ്മാനം 7,000 രൂപയും രണ്ടാം സമ്മാനം 3,000 രൂപയും ആണ്. വീഡിയോകളുടെ ദൈർഘ്യം ഒരു മിനിട്ട് മുതൽ മൂന്നു മിനിട്ട് വരെ ആകാം. തിരുവനന്തപുരം ജില്ലയിൽ മത്സരത്തിൽ പങ്കെടുക്കുന്നവർ വീഡിയോ dioprdtvm1@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്. ദൃശ്യങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 2.Read More
Sariga Rujeesh
August 26, 2023
സംസ്ഥാനത്തെ ബാങ്കുകളും സര്‍ക്കാര്‍ ഓഫിസുകളും ‘ഓണാവധി’യിലേക്ക്. നാലാം ശനിയാഴ്ച ആയതിനാല്‍ ബാങ്കുകള്‍ക്ക് ഇന്ന് അവധിയാണ്. തുടര്‍ന്ന് വരുന്ന മൂന്ന് അവധി ദിവസങ്ങളും അവധിയാണ്. മുപ്പതാം തിയതി പ്രവര്‍ത്തിദനമായിരിക്കും എന്നാല്‍ അടുത്ത ദിവസം ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വീണ്ടും ഒരു ദിവസം കൂടി അവധി ലഭിക്കും. അതേസമയം, എടിഎമ്മുകളില്‍ പണലഭ്യത ഉറപ്പാക്കുമെന്ന് ബാങ്കുകള്‍ അറിയിച്ചിട്ടുണ്ട്. നാളെ മുതല്‍ തുടര്‍ച്ചയായി അഞ്ച് ദിവസമാണ് സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് അവധി. സെപ്റ്റംബര്‍ ഒന്നും രണ്ടും അവധിയെടുത്താല്‍ എട്ടുദിവസം തുടര്‍ച്ചയായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് […]Read More
Sariga Rujeesh
August 25, 2023
ഓണം കൂടാന്‍ നഗരത്തിലെത്തുന്നവരുടെ കണ്ണും മനസും നിറയ്ക്കുന്ന ദീപ വിസ്മയങ്ങള്‍ നാളെ (ആഗസ്റ്റ് 26) വൈകിട്ട് മിഴി തുറക്കും. ഓണം വാരാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നിലും നഗരമൊന്നാകെയും പ്രകാശപൂരിതമാക്കുന്ന ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം പൊതുമരാമത്ത്,ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ചടങ്ങിന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. കവടിയാര്‍ മുതല്‍ മണക്കാട് വരെയും ശാസ്തമംഗലം വരെയുമുള്ള നഗരവീഥികള്‍ ഇനിയുള്ള ഒരാഴ്ചക്കാലം ദീപപ്രഭയാൽ വർണാഞ്ചിതമാകും. വൈകുന്നേരം 6.30ന് കനകക്കുന്ന് […]Read More
Sariga Rujeesh
August 23, 2023
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-62 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. 8000 രൂപയാണ് സമാശ്വാസ സമ്മാനം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും […]Read More
Sariga Rujeesh
August 20, 2023
ഓണത്തിന്റെ വരവറിയിച്ച് നഗരങ്ങളില്‍ പൂ വിപണി സജീവമായി. പൂക്കളമിടാനുള്ള ഓണ പൂക്കളുമായാണ് പൂവിപണിയാരംഭിച്ചത്. നഗരങ്ങളിലും സംസ്ഥാനപാതകളിലെ പ്രധാന കവലകളും കേന്ദ്രീകരിച്ചാണ് പൂ കച്ചവടം ആരംഭിച്ചിട്ടുള്ളത്. വിപണിയില്‍ പൂക്കള്‍ വാങ്ങാനുള്ള തിരക്ക് തുടങ്ങിക്കഴിഞ്ഞു. ചുവപ്പ്, മഞ്ഞ വര്‍ണങ്ങളിലൂള്ള ചെണ്ടുമല്ലികളും അരളി, ജമന്തി, മറ്റ് നാടന്‍ പൂക്കളും ചില്ലി റോസും മുല്ലയും ബാംഗ്ലൂര്‍ പൂക്കളും വിപണിയിലുണ്ട്. എന്നാല്‍ തൊട്ടാല്‍ പൊള്ളുന്ന വിലയാണ് പൂക്കള്‍ക്ക്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വില കൂടുതലാണ് പൂക്കള്‍ക്ക്. തിരുവോണം ആകുമ്പോഴേയ്ക്കും പൂവില ഇനിയും ഉയരും. മഞ്ഞ, ഓറഞ്ച് […]Read More
Sariga Rujeesh
August 20, 2023
സംസ്ഥാനത്ത് ഓണവിളംബരമാകുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. രാവിലെ 8.30ന് വ്യവസായ മന്ത്രി പി രാജീവ് അത്തം നഗറായ തൃപ്പൂണിത്തുറ ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ പതാക ഉയർത്തും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നടൻ മമ്മൂട്ടി ആണ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യുക. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുക്കണക്കിന് കലാകാരന്മാരാണ് ഘോഷയാത്രയിൽ പങ്കെടുക്കാനായി തൃപ്പൂണിത്തുറയിൽ എത്തിയിരിക്കുന്നത്. രാവിലെ പത്തുമണിക്ക് ബോയ്സ് മൈതാനിയിൽ നിന്ന് ഇറങ്ങുന്ന ഘോഷയാത്ര നഗരം ചുറ്റി […]Read More
Sariga Rujeesh
August 20, 2023
ഇന്ന് അത്തം. അത്തം പത്തിന് തിരുവോണം ആണ്. ഇനി പൂവിളികളുടെ നാളുകൾ. ഇന്ന് മുതൽ പത്ത് ദിവസവും വീടുകളിൽ പൂക്കളം ഒരുങ്ങും. അത്തത്തിന്റെ അന്ന് ഇടുന്ന പൂക്കളത്തെ അത്തപ്പൂക്കളം എന്ന് വിളിക്കുന്നു. അത്തം പൂക്കളം ഇടാനായി മുറ്റത്ത് ചാണകം കൊണ്ട് മെഴുകി ആദ്യം കളമൊരുക്കുന്നു. പിന്നീട് ഒരു ഉരുള ചാണകത്തിന് മേൽ തുളസിയില വെച്ചതിന് ശേഷം അതിന് ചുറ്റുമായി തുമ്പപ്പൂ ഇടുന്നു. ആദ്യ ദിനമായ അത്തം നാളിൽ ഒരു നിര പൂക്കൾ മാത്രമേ ഉണ്ടാവൂ. എല്ലാ ദിനവും […]Read More
Recent Posts
No comments to show.