കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 3.65 കോടിയുടെ സ്വർണം പിടികൂടി. 3386 ഗ്രാം സ്വർണ സംയുക്തവും 428 ഗ്രാം സ്വർണവുമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗവും കോഴിക്കോട് ഡിആർഐ വിഭാഗവും ചേർന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം വെട്ടത്തൂർ സ്വദേശി മുഹമ്മദ് സഫ്വാൻ (24), കോഴിക്കോട് പാലംകുന്ന് സ്വദേശി അൻവർ സാദിഖ് (27), വയനാട് സ്വദേശികളായ അർഷാദ് ഇറ (30), പുതുപ്പാടിയിലെ അബ്ദുൾ റയീസ് (44) എന്നിവരെ കസ്റ്റഡിയിലെടുത്തു. സ്പൈസ് ജെറ്റ് വിമാനത്തിൽ അബുദാബിയിൽ നിന്നെത്തിയ […]Read More
Harsha Aniyan
October 13, 2022
വടക്കഞ്ചേരിയിൽ അപകടത്തിൽപെട്ട ടൂറിസ്റ്റ് ബസ്സും കെഎസ്ആർടിസിയും അപകട സ്ഥലത്തുനിന്ന് വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. നാളെയും കൂടി കസ്റ്റഡി കാലാവധി ഉള്ള പ്രതികളുടെ വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ്. 9 പേരുടെ മരണത്തിനിടയാക്കിയ ലൂമിനസ് ടൂറിസ്റ്റ് ബസ് ഉടമ എസ്.അരുണിനെയും ഡ്രൈവർ ജോമോനെയും ആലത്തൂർ ഡി വൈ എസ് പി ആർ അശോകൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നേരിട്ടെത്തി നാട്ടകത്തെ സ്വകാര്യ ബസ് സർവീസ് സെന്ററിൽ എത്തിച്ചു തെളിവെടുത്തിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിന് ഇരുവരെയും തെളിവെടുപ്പിനായി എത്തിച്ച് […]Read More
Harsha Aniyan
October 13, 2022
മൂന്നാറിൽ നിന്നും വനം വകുപ്പ് പിടികൂടിയ ഒറ്റ കണ്ണൻ കടുവയുടെ ഓരോ മണിക്കൂറിലെയും നീക്കങ്ങൾ പരിശോധിക്കാൻ വേണ്ടി ഘടിപ്പിച്ച സാറ്റ് ലൈറ്റ് ബന്ധം നഷ്ടമായി. ഒരു കണ്ണിന് കാഴ്ച്ച ശക്തി നഷ്ടപെട്ട കടുവ ജനവാസ മേഖലയിൽ ഇറങ്ങുന്നുണ്ടോയെന്ന് അറിയാനാണ് സാറ്റ്ലൈറ്റ് കോളർ ഘടിപ്പിച്ചത്. ഇടതൂർന്ന വനമേഖലയിലേയ്ക്ക് കടുവ പ്രവേശിച്ചതു കൊണ്ടാവാം സാറ്റ്ലൈറ്റ് ബന്ധം നഷ്ടപെടാൻ കാരണമെന്നാണ് വിശദീകരണം.Read More
Ashwani Anilkumar
October 12, 2022
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പുതിയ ലീനിയര്‍ ആക്സിലറേറ്റര്‍ മെഷീന് പ്രവര്‍ത്തനസജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആധുനിക കാന്‍സര്‍ ചികിത്സ ലഭ്യമാക്കുന്ന 18.5 കോടി രൂപയുടെ ഹൈ എനര്‍ജി ലീനിയര്‍ ആക്സിലറേറ്റര്‍ മെഷീനാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് കമ്പ്യൂട്ടര്‍ ട്രീറ്റ്മെന്റ് പ്ലാനിംഗ് സിസ്റ്റവും പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. ട്രയല്‍ റണ്‍ നടത്തി വരികയാണെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികളില്‍ രണ്ട് ലക്ഷത്തിലധികം ചെലവുവരുന്ന ചികിത്സാ സംവിധാനമാണ് മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കിയിരിക്കുന്നത്. ആധുനിക കാന്‍സര്‍ ചികിത്സാ സങ്കേതങ്ങളായ 3 ഡി […]Read More
Ashwani Anilkumar
October 12, 2022
ചാനൽ അവതാരകയെ അപമാനിച്ച കേസില്‍ നടൻ ശ്രീനാഥ് ഭാസിയ്ക്ക് എതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. അവതാരകയുമായി ഒത്തുതീർപ്പ് ഉണ്ടായതിന് പിന്നാലെ ശ്രീനാഥ് ഭാസി നൽകിയ ഹർജിയിലാണ് കോടതി നടപടി. അവതാരകയെ അപമാനിച്ച സംഭവത്തിന് പിന്നാലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കൊച്ചിയിൽ യോഗം ചേർന്ന് ശ്രീനാഥ് ഭാസിയെ താത്കാലികമായി സിനിമ രംഗത്ത് നിന്ന് വിലക്കിയിരുന്നു.Read More
Ashwani Anilkumar
October 12, 2022
കോഴിക്കോട് ഉള്ള്യേരി എം ദാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിദ്യാർത്ഥികൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരു വിദ്യാർത്ഥിയെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ഡിപ്പാർട്ട്മെൻറിലെ വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷമുണ്ടായത്. പൊലീസ് സ്ഥലത്തെത്തിയതോടെയാണ് സംഘർഷം അവസാനിച്ചത്.Read More
Sariga Rujeesh
October 12, 2022
കാല് ലക്ഷത്തിലേറെ ജീവനക്കാരുള്ള കെഎസ്ആര്‍ടിസിയില്‍ ബയോ മെട്രിക് പഞ്ചിങ് വരുന്നു. കെല്‍ട്രോണ്‍ മുഖാന്തരമാണ് പദ്ധതി നടപ്പാക്കുന്നത്. ആധാര്‍ അധിഷ്ടിതമായ പഞ്ചിങ് സംവിധാനമാണ് നടപ്പിലാക്കുന്നത്. എല്ലാ യൂണിറ്റുകളിലേക്കും ജീവനക്കാരുടെ വിവരം ശേഖരിക്കാനുള്ള ഫോം എത്തിക്കും. കെല്‍ട്രോണ്‍ പ്രതിനിധികള്‍ എല്ലാ യൂണിറ്റിലുമെത്തി ഇത് ശേഖരിച്ച് പഞ്ചിങ് സംവിധാനമൊരുക്കും.Read More
Sariga Rujeesh
October 12, 2022
എറണാകുളം ഇലന്തൂരിലെ ഇരട്ട നരബലിയിലെ പ്രതികളായ ഭഗവൽ സിംഗ്, ലൈല, ഷാഫി എന്നിവർക്ക് വേണ്ടി ഹാജരാകുമെന്ന് അഡ്വക്കേറ്റ് ബി എ ആളൂർ. സത്യാവസ്ഥ എന്താണെന്ന് മനസ്സിലാക്കണമെന്നും പ്രതികൾക്ക് വേണ്ടി ഹാജരാകുകയാണെന്നും ആളൂർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആദ്യം രണ്ട് പേർക്ക് വേണ്ടി ഹാജരാകാനായിരുന്നു ഏൽപിച്ചിരുന്നതെന്നും എന്നാൽ ഇപ്പോൾ മൂന്ന് പ്രതികൾക്കും വേണ്ടിയാണ് ഹാജരാകുന്നതെന്നും ആളൂർ വ്യക്തമാക്കി.Read More
newscomusr
October 12, 2022
ബലി നൽകിയതിനാൽ ഐശ്വര്യം ഇനിയുമെത്തുമെന്ന പ്രതീക്ഷയിലാണ് പ്രതികൾ. വർഷങ്ങളായി ദമ്പതികൾ ആഭിചാര കർമ്മങ്ങൾ നടത്തുന്നു. വീട്ടിൽ ഇതിനുള്ള പ്രത്യേക ക്രമീകരണങ്ങൾഉള്ളതായും പൊലീസ് പറയുന്നു ‘ബലിസമയത്തെ പീഡനങ്ങളും ചോരയുംകണ്ട് ഷാഫി ആവേശഭരിതനായി‘; ഭാര്യയുമായി ഷാഫി ലൈംഗികബന്ധത്തിലേർപ്പെടുന്നത് പ്രാർത്ഥനയോടെ ഭഗവൽസിംഗ് കണ്ടുനിന്നു, പൂജാക്കളമൊരുക്കി വിളക്കുകൊളുത്തിയാണ് ലൈലയും ഷാഫിയും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് ചോദ്യം ചെയ്യലിനിടയിൽ മറ്റൊരു പ്രതിയായ ലൈലയ്ക്കും കുലുക്കമില്ല. കുറ്റബോധത്തിൻ്റെ കണിക പോലുമില്ലെന്ന് തോന്നിയതായി ചോദ്യം ചെയ്ത ഉദ്യോഗസ്ഥർ പറയുന്നു. . മനുഷ്യമാംസം ഭക്ഷിയ്ക്കുന്നത് ആയുസ് കൂട്ടുമെന്ന് ഷാഫി ദമ്പതികളോട് […]Read More
Sariga Rujeesh
October 12, 2022
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണ്ണവില കുറയുന്നത്. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന്, 560 രൂപയുടെ ഇടിവുണ്ടായിരുന്നു. ഇന്ന് 200 രൂപയാണ് ഇടിഞ്ഞത്. ഇതോടെ മൂന്ന് ദിവസംകൊണ്ട് 960 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 37320 രൂപയാണ്.Read More
Recent Posts
No comments to show.