ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുമായി സഹകരിച്ച് കാനറ ബാങ്ക്, വിദ്യാർത്ഥികൾക്കും അഭ്യസ്ത വിദ്യരായ ഉദ്യോഗാർത്ഥികൾക്കും നൈപുണ്യ വായ്പ ലഭ്യമാക്കുന്നു.നിലവിൽ പഠനം തുടരുന്ന വിദ്യാർത്ഥികൾക്കും പഠനം പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്കും തങ്ങളുടെ ഇഷ്ട തൊഴിൽ മേഖലയിൽ അധിക നൈപുണ്യം നേടുന്നതിന് ജാമ്യമോ ഈടോ ഇല്ലാതെ 5,000 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെ നൈപുണ്യ വായ്പ ലഭ്യമാക്കും. കോഴ്സ് കാലയളവിലും തുടർന്നുള്ള ആറു മാസവും മൊറട്ടോറിയവും, മൂന്നു വർഷം മുതൽ ഏഴു വർഷം വരെ തിരിച്ചടവ് […]Read More
Sariga Rujeesh
October 13, 2022
ഏകീകൃത കളർ കോഡ് ധൃതി പിടിച്ച് നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് ഇന്ന് ടൂറിസ്റ്റ് ബസുടമകളുടെ സൂചനാ സമരം. തിരുവനന്തപുരത്ത് ട്രാൻസ്പോർട്ട് കമ്മീഷണറേറ്റിന് മുന്നിലാണ് ധർണ. എറണാകുളത്ത് നെടുമ്പാശ്ശേരിയിൽ നടക്കുന്ന എൻഫോഴ്സ്മെന്റ് ഓഫീസർമാരുടെ കോൺഫറൻസ് വേദിയിലേക്ക് മാർച്ച് നടത്തും. എറണാകുളം, കോട്ടയം ജില്ലകളിലെ ടൂറിസ്റ്റ് ബസ് ഉടമകളും ജീവനക്കാരും തുടർന്ന് നടക്കുന്ന ധർണയിൽ പങ്കെടുക്കും. തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഡി.ടി.സി കേന്ദ്രങ്ങൾക്ക് മുന്നിലാണ് ധർണ. നിലവിലെ നിയമപ്രകാരം 2022 ജൂണ്‍ മുതലാണ് ഏകീകൃത നിറം ഏര്‍പ്പെടുത്തിയത്. അതിനുശേഷം രജിസ്റ്റര്‍ ചെയ്യുന്ന […]Read More
newscomusr
October 13, 2022
ഞെട്ടിപ്പിക്കുന്ന നരബലിയുടെ വാർത്തയാണ് പത്തനംതിട്ടയിലെ തിരുവല്ലയിൽ നിന്ന് പുറത്ത് വരുന്നത്. മനുഷ്യകുലത്തിലെ തന്നെ ഏറ്റവും വലിയ ദുരാചാരമായാണ് നരബലിയെ കണക്കാക്കുന്നത്. നിയമം മൂലം നിരോധിക്കപ്പെട്ടതെങ്കിലും ഇന്നും ലോകത്തിന്റെ പല ഭാഗങ്ങളിലും രഹസ്യമായി നരബലി നടക്കുന്നുവെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. മനുഷ്യ ചരിത്രത്തിന്റെ ആരംഭം മുതൽ തന്നെ നരബലിയും ഉണ്ടായിരുന്നതായാണ് ചരിത്ര രേഖകളും വ്യക്തമാക്കുന്നത്. നരബലി എന്നത് ഒരു ആചാരത്തിന്റെ ഭാഗമായി ഒന്നോ അതിലധികമോ മനുഷ്യരെ കൊല്ലുന്ന പ്രവൃത്തിയാണ്. സാധാരണയായി ദൈവത്തെ പ്രീതിപ്പെടുത്താൻ, ഭരണാധികാരികൾക്കായി, പുരോഹിതരുടെ നിർദേശപ്രകാരം, മരിച്ച പൂർവ്വികരുടെ […]Read More
Harsha Aniyan
October 13, 2022
ഇലന്തൂര്‍ നരബലി കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പ്രതികളെ കോടതിയില്‍ ഹാജരാക്കി. കോടതിയിലേക്ക് കൊണ്ടുപോകുന്ന വേളയില്‍ ഭഗവല്‍സിംഗും ലൈലയും മാംസം പാകം ചെയ്ത് ഭക്ഷിച്ചെന്ന റിപോർട്ടുകൾ നിഷേധിച്ചു. മാധ്യമങ്ങളോടായിരുന്നു ഇരുവരുടേയും പ്രതികരണം. എന്നാൽ കേസിലെ മുഖ്യസൂത്രധാരൻ ഷാഫി യാതൊന്നും പ്രതികരിച്ചില്ല. ഇരട്ടകൊലപാതകത്തിലെ പ്രതികളായ ഷാഫി, ഭഗവല്‍ സിംഗ്, ഭാര്യ ലൈല എന്നീ മൂന്നുപേരെ പന്ത്രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പ്രതികളെ ഹാജരാക്കാന്‍ എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.Read More
Harsha Aniyan
October 13, 2022
കോട്ടക്കലിൽ എംഡിഎംഎയുമായി മൂന്ന് പേരെ പൊലീസ് പിടികൂടി. പുറങ്ങ് കാഞ്ഞിരമുക്ക് സ്വദേശി മുസ്തഫ ആഷിഖ് (26), പെരുമ്പടപ്പ് ഐരൂർ സ്വദേശികളായ വെളിയത്ത് ഷാജഹാൻ (29), വെളിയത്ത് ഹാറൂൺ അലി (29) എന്നിവരെയാണ് കോട്ടക്കൽ പൊലീസ് പിടികൂടിയത്. ഇവരിൽ നിന്നും അഞ്ച് ലക്ഷത്തോളം വില വരുന്ന 50 ഗ്രാം ക്രിസ്റ്റൽ എൻഡിഎംഎ കണ്ടെടുത്തു. ഒരാഴ്ചയോളം നടത്തിയ രഹസ്യ നിരീക്ഷണത്തിന് ഒടുവിലാണ് സംഘം പിടിയിലായത്.Read More
newscomusr
October 13, 2022
ഇലന്തൂർ ഇരട്ട നരബലിക്കേസിന് പിന്നാലെ പത്തനംതിട്ടയിൽ നിന്നും കാണാതായ മുഴുവൻ സ്ത്രീകളെക്കുറിച്ചും അന്വേഷണം നടത്താനൊരുങ്ങി ജില്ലാ പൊലീസ്. സംശയമുള്ള 12 തിരോധാന കേസുകളിൽ മൂന്നും രജിസ്റ്റർ ചെയ്തത് ആറന്മുള സ്റ്റേഷന് പരിധിയിലാണ്. നരബലി കേസ് പ്രതികളായ ഭഗവല്‍ സിങിന്റെയും ലൈലയുടെയും ജീവിത രീതിയും പൂർവകാല ചരിത്രവും ജില്ലയിലെ പ്രത്യേകസംഘം അന്വേഷിക്കും. ഇലന്തൂർ നരബലി കേസില്‍ കൊച്ചി സിറ്റി പൊലീസ് നടത്തിയ അന്വേഷണത്തിന്റെ ചുവടുപിടിച്ചാണ് ജില്ലയിലെ പൊലീസും പ്രത്യേക സംഘമായി തിരിഞ്ഞുകൊണ്ടുള്ള അന്വേഷണത്തിന് ഒരുങ്ങുന്നത്. പത്തനംതിട്ടയില്‍ നിന്നും സ്ത്രീകളെ […]Read More
Harsha Aniyan
October 13, 2022
പത്തനംതിട്ട മലയാലപ്പുഴയില്‍ കുട്ടിയെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയ സംഭവം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികളെ ഇത്തരം പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്നവര്‍ക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കും. സമൂഹം ഒറ്റക്കെട്ടായി ഇത്തരം പ്രവണതകള്‍ക്കെതിരെ രംഗത്തുവരണം. ഇത്തരം സംഭവങ്ങള്‍ക്കെതിരെ പൊതുബോധം ശക്തിപ്പെടണമെന്നും മന്ത്രി പറഞ്ഞു.Read More
Harsha Aniyan
October 13, 2022
കാഞ്ഞങ്ങാട്ട് ശസ്ത്രക്രിയക്കിടെ യുവതി മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം. ഡോക്ടർമാരുടെ വീഴ്ചയാണ് ഗര്‍ഭ പാത്രത്തിലെ പാട നീക്കല്‍ ശസ്ത്രക്രിയയ്ക്കായി ചൊവ്വാഴ്ച രാവിലെ കാഞ്ഞങ്ങാട്ടെ ശശിരേഖ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച ചെറുവത്തൂർ സ്വദേശിനി നയന മരിക്കാൻ കാരണമെന്നാണ് ആരോപണം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ശസ്ത്രക്രിയയ്ക്കിടെ ഗുരുതര നിലയിലായ യുവതിയെ ഡോക്ടറുടെ നിർദ്ദേശപ്രകാരണം ഉടന്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിന്റെ യാത്രാമധ്യേയാണ് യുവതി മരിച്ചത്. ചികിത്സാ പിഴവിനെ തുടർന്നാണ് യുവതി മരിച്ചതെന്നും മംഗളൂരുവിൽ യുവതിയുടെ […]Read More
Harsha Aniyan
October 13, 2022
പത്തനംതിട്ട മലയാലപ്പുഴയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മന്ത്ര വാദം നടത്തിയ വാസന്തി മഠത്തിൽ മന്ത്രവാദിനിയും ഭർത്താവും പൊലീസ് കസ്റ്റഡിയിൽ. നാട്ടുകാരും യുവജന സംഘടനകളും ചേർന്ന് മന്ത്രവാദിനിയുടെ വീടിനു മുന്നിൽ നടത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ് പൊലീസ് എത്തിയത്. സ്ഥാപനം പൂട്ടുന്നത് വരെ നിരന്തരം സമരം തുടരുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് മഠത്തിന് മുന്നിൽ പ്രതിഷേധക്കാർ ഇപ്പോഴും തുടരുകയാണ്. മന്ത്രവാദത്തിനിടെ കുട്ടി ബോധരഹിതനായി വീഴുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇവരെ എതിർക്കുന്ന നാട്ടുകാരെയൊക്കെ നാല്പത്തിയൊന്നാം ദിവസം മരിച്ചുപോകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും. ഇതിനായി ഗുണ്ടകളെ […]Read More
Harsha Aniyan
October 13, 2022
കോട്ടയത്ത് വീണ്ടും കോൺഗ്രസിന്റെ പേരിൽ ശശി തരൂർ അനുകൂല പോസ്റ്റർ. കോട്ടയം ഇരാറ്റുപേട്ടയിലാണ് ശശി തരൂർ വരട്ടെ, കോൺഗ്രസ് ജയിക്കട്ടെ എന്ന കുറിപ്പോടുകൂടെയുള്ള ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. ശശി തരൂരിനെ പിന്തുണച്ച് കഴിഞ്ഞ ദിവസം കൊല്ലത്ത് വിവിധയിടങ്ങളിൽ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. നഗരത്തിന്റെ വിവിധയിടങ്ങളിലും ഡിസിസി ഓഫീസിന് മുന്നിലും യൂത്ത് കോണ്‍ഗ്രസിന്റെ പേരിൽ ഫ്ളക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു.Read More
Recent Posts
No comments to show.