എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സാമൂഹ്യ പ്രവര്‍ത്തക ദയാബായി നടത്തിവന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്. ബിന്ദുവും ജനറല്‍ ആശുപത്രിയില്‍ എത്തി ദയാബായിയെ കണ്ടു. ഇരുമന്ത്രിമാരും ചേര്‍ന്ന് വെള്ളം നല്‍കിയാണ് സമരം അവസാനിപ്പിച്ചത്. ഈ കാര്യങ്ങള്‍ നമുക്കൊന്നിച്ച് നേടിയെടുക്കാമെന്ന് മന്ത്രി വീണാ ജോര്‍ജ് ദയാബായിയോട് പറഞ്ഞു. എപ്പോള്‍ വേണമോ വിളിക്കാമെന്നും എല്ലാ പിന്തുണയുമുണ്ടാകുമെന്ന് മന്ത്രി ആര് ബിന്ദു പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോടും അവരുടെ കുടുംബത്തോടും അനുഭാവപൂര്‍ണമായ നിലപാടാണ് സര്‍ക്കാര്‍ […]Read More
Harsha Aniyan
October 19, 2022
തേനീച്ച, കടന്നല് എന്നിവയുടെ ആക്രമണത്തിൽ ജീവഹാനി സംഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കാന്‍ തീരുമാനിച്ചു. 1980 ലെ കേരള റൂള്‍സ് ഫോര്‍ പെയ്മെന്റ് ഓഫ് കോമ്പന്‍സേഷന്‍ ടു വിക്ടിംസ് ഓഫ് അറ്റാക്ക് ബൈ വൈല്‍ഡ് ആനിമല്‍സ് എന്ന ചട്ടങ്ങളിലെ ചട്ടം 2(എ) ല്‍ വന്യമൃഗം എന്ന നിര്‍വ്വചന പ്രകാരമുള്ള ജീവികളുടെ ആക്രമണം മൂലം ജീവഹാനി സംഭവിക്കുന്നവര്‍ക്ക് (വനത്തിനകത്തോ, പുറത്തോ) നല്‍കിവരുന്ന നഷ്ടപരിഹാര തുകയാണ് കടന്നലിന്റെയോ തേനീച്ചയുടെയോ കടിയോ, കുത്തോ കാരണം ജീവനഹാനി സംഭവിച്ചാലും നല്‍കുക. ഇതിനുള്ള തുക വന്യജീവി ആക്രമണത്തില്‍ […]Read More
Ashwani Anilkumar
October 18, 2022
സംസ്ഥാനത്തിൻ്റെ വികസനം മുൻനിർത്തിയായിരുന്നു വിദേശയാത്രയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷിച്ചതിലും കൂടുതൽ നേട്ടങ്ങൾ യാത്രയിൽ ഉണ്ടായി. യാത്ര പൂർണമായി ലക്ഷ്യം കണ്ടുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.പ്രതീക്ഷയിൽ കവിഞ്ഞ നേട്ടങ്ങൾ ഉണ്ടാക്കാനായി. ഗ്രഫീൻ അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ കേരളത്തിൽ നടപ്പാക്കാൻ ഉൾപ്പടെ തീരുമാനമായതായും മുഖ്യമന്ത്രി അറിയിച്ചു. ലോകകേരള സഭ മേഖല സമ്മേളനത്തിൽ 10 യൂറോപ്യൻ രാജ്യങ്ങളുടെ പ്രാതിനിധ്യം ഉണ്ടായിരുന്നു.ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഹബ്ബാക്കി കേരളത്തിനെ മാറ്റാൻ ഉതകുന്ന സഹായങ്ങൾ ലഭ്യമായി. കേരളത്തിൽ നിന്നും യു കെയിലേക്ക് തൊഴിൽ കുടിയേറ്റത്തിനുള്ള അനുമതി […]Read More
Ashwani Anilkumar
October 18, 2022
കേരളത്തിൽ അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.Read More
Harsha Aniyan
October 18, 2022
ആൻഡമാൻ കടലിൽ നിലനിൽക്കുന്ന ചക്രവതച്ചുഴി ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായി മാറിയേക്കും എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 48 മണിക്കൂറിൽ ചക്രവതച്ചുഴി മധ്യ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദമായി മാറി ശനിയാഴ്ചയോടെ അതിതീവ്ര ന്യൂനമർദ്ദമായി മാറിയേക്കും. പിന്നീട് ഇത് ശക്തി പ്രാപിച്ച് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. കേരളത്തിൽ മഴ ശക്തമായി തുടരാനാണ് സാധ്യത. അതേസമയം, സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനാൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, […]Read More
Sariga Rujeesh
October 17, 2022
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് പുതിയ ജനിതക വകഭേദം (XBB, XBB1) റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാ ജില്ലകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുവരെയുള്ള കോവിഡ് വകഭേദങ്ങളില്‍ നിന്നും വളരെ വ്യാപന ശേഷിയുള്ളതാണ് പുതിയ വകഭേദം. അതിനാല്‍തന്നെ പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ്. രോഗം ബാധിച്ചവരില്‍ 1.8 ശതമാനം പേര്‍ക്ക് ആശുപത്രി ചികിത്സ ആവശ്യമായി വരാം. നിലവില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല. എങ്കിലും എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. സ്വയം പ്രതിരോധത്തിനായി […]Read More
Sariga Rujeesh
October 17, 2022
ആസിഡ് കലര്‍ന്ന ശീതളപാനീയം കുടിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ആറാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. തമിഴ്നാട് കളിയിക്കാവിള സ്വദേശി അശ്വിനാണ് മരിച്ചത്. കഴിഞ്ഞ 16 ദിവസമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അശ്വിൻ. സ്കൂളിൽ വച്ച് സഹപാഠി നൽകിയ ശീതളപാനീയത്തിൽ നിന്നാണ് പൊള്ളലേറ്റതെന്നാണ് കുട്ടി വീട്ടുകാരോടും പൊലീസിനോടും പറഞ്ഞത്. എന്നാൽ കേസെടുത്ത് അന്വേഷണം നടത്തുന്ന കളിയിക്കാവിള പൊലീസിന് കുട്ടിക്ക് ആസിഡ് കൊടുത്തത് ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ നിരവധി കുട്ടികളിൽ നിന്ന് പൊലീസ് മൊഴിയെടുത്തിരുന്നു. സ്കൂളിലെ സിസിടിവി […]Read More
Ashwani Anilkumar
October 17, 2022
ദേശീയ ആയുർവേദ ദിനത്തോട് അനുബന്ധിച്ച് സർക്കാർ ആയുർവേദ കോളേജിലെ ഐ & ഇഎൻടി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഈ മാസം 19 ന് രാവിലെ 9 മണി മുതൽ 1 മണി വരെ ഗ്ലോക്കോമ സ്ക്രീനിംഗ് ക്യാമ്പും, 20 തിന് രാവിലെ 9 മുതൽ 1 മണി വരെ പ്രമേഹ സംബന്ധമായ നേത്ര രോഗത്തിനും ( ഡയബറ്റിക് റെറ്റിനോപതി) ക്യാമ്പ് നടത്തുന്നു. അന്നേ ദിവസം കാഴ്ച പരിശോധന, വീക്ഷണ പരിധി ( പെരിമെട്രി), കണ്ണിന്റെ മർദ്ദം അളക്കൽ ( […]Read More
Ashwani Anilkumar
October 17, 2022
വിഴിഞ്ഞം തുറമുഖത്തിനെതിരായ പ്രതിഷേധം പൊതുശല്യമായി മാറുകയാണെന്നും ഇത് ജീവിതത്തിന്റെ എല്ലാ മേഖലകളെയും തടസ്സപ്പെടുത്തുന്നുവെന്നും ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ടിസിസിഐ) പ്രസ്താവനയിൽ ആരോപിച്ചു.തുറമുഖത്തിനെതിരായ വികലമായ വാദങ്ങൾ നിരസിച്ച നഗരവാസികളോട് പ്രതികാരം ചെയ്യുകയാണ് പ്രക്ഷോഭകർ എന്ന് ടിസിസിഐ കുറ്റപ്പെടുത്തി. വിഴിഞ്ഞം തുറമുഖത്തിനെതിരായ പ്രതിഷേധക്കാർ തിങ്കളാഴ്ച തലസ്ഥാന നഗരിയുടെ പല ഭാഗങ്ങളിലും റോഡ് ഉപരോധിച്ചതിനെ തുടർന്ന് രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടായതിനോട് പ്രതികരിക്കുകയായിരുന്നു ടിസിസിഐ. റോഡുകൾ തടയാൻ മത്സ്യബന്ധന ബോട്ടുകൾ ഉപയോഗിക്കുന്നത് പ്രക്ഷോഭമല്ല, ഗുണ്ടാപ്രവർത്തനമാണ്. നഗരത്തിൽ അക്രമം സൃഷ്ടിക്കാനും […]Read More
Ashwani Anilkumar
October 17, 2022
വനിത ശിശുസംരക്ഷണ വകുപ്പ് സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്ന മൊബൈൽ അപ്ലിക്കേഷനായ കുഞ്ഞാപ്പിന്റെ ലോഗോ ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്തു. ബാല സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തയ്യാറാക്കുന്ന ഈ അപ്പിലൂടെ അപകടകരമായ സാഹചര്യത്തിൽ കുട്ടികളെ കണ്ടാൽ ഉടനടി റിപ്പോർട്ട് ചെയ്യാനും ഓൺലൈൻ അതിക്രമങ്ങൾ ഉൾപ്പെടെയുള്ളവ റിപ്പോർട്ട് ചെയ്യാനും സാധിക്കും. കൂടാതെ ബാലസംരക്ഷണ, പാരന്റിംഗ് സംവിധാനങ്ങൾ മനസിലാക്കാനും പ്രയോജനപ്പെടുത്താനും ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾക്ക് സേവനങ്ങൾ […]Read More
Recent Posts
No comments to show.