സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ സ്വർണവില ഇടിഞ്ഞിരുന്നു. 120 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില 37480 രൂപയാണ്.Read More
Ashwani Anilkumar
October 25, 2022
സ്വപ്ന സുരേഷ് ഉയർത്തിയ ആരോപണങ്ങൾ തള്ളി മുൻമന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രൻ. ആരോപണങ്ങൾ ബോധപൂർവം ഉയർത്തിക്കൊണ്ടുവന്നതാണ്. സ്വപ്നയുടെ വീട്ടിൽ പോയത് ഒരു ചടങ്ങിനിടെ സംഘാടകർ നിർബന്ധിച്ചപ്പോഴാണ്. പോയത് ഒറ്റയ്ക്കല്ല, സംഘാടകരും ഒപ്പമുണ്ടായിരുന്നെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വീട്ടിൽനിന്ന് ചായ കുടിച്ചു. ഫോട്ടോയെടുത്തപ്പോൾ തോളിൽ കൈയിട്ടെന്ന ആരോപണം അസത്യമാണ്.ഫോട്ടോ കൈവശമുണ്ടെങ്കിൽ സ്വപ്ന പുറത്തുവിടണമെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞുRead More
Ashwani Anilkumar
October 25, 2022
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. ഇന്ന് ഗ്രാമിന് 15 രൂപയുടെയും പവന് 120 രൂപയുടെയും കുറവ് രേഖപ്പെടുത്തി. ഇതോടെ ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4685 രൂപയും പവന് 37,480 രൂപയുമായി.Read More
Sariga Rujeesh
October 24, 2022
സംസ്ഥാനത്തെ ഒമ്പത് വിസിമാരോട് രാജിയാവശ്യപ്പെട്ട നടപടിയിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രീംകോടതി വിധി വ്യക്തമാണെന്നും ആർക്കും പ്രത്യേകം ഇളവ് അനുവദിക്കില്ലെന്നും ഗവർണർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. രാജിവെക്കാത്ത സാഹചര്യത്തിൽ വിസിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും ഗവർണർ അറിയിച്ചു. ഡിജിറ്റൽ, ശ്രീനാരായണ സർവകലാശാല വിസിമാർക്കെതിരെയും നടപടി വന്നേക്കുമെന്ന് വ്യക്തമാക്കിയ ഗവർണർ താൻ നിയമോപദേശം തേടിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. ‘ടെക്നിക്കൽ യൂണിവേഴ്സിറ്റി വി സിക്ക് തുടരാൻ അർഹതയില്ലെന്നത് സുപ്രീം കോടതി വിധിയിൽ വ്യക്തമാണ്. വിസിയെന്ന […]Read More
Ashwani Anilkumar
October 24, 2022
സമൂഹമാധ്യമം വഴി പരിചയപ്പെട്ട വിദ്യാർത്ഥിനിയെ ആരാധനാലയത്തിലെ ശൗചാലയത്തിൽ കയറ്റി പീഡിപ്പിച്ച യുവാവ് പിടിയിൽ. വെള്ളൂർ വടകര സ്വദേശി 18 കാരനായ അൻസിലിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് കടുത്തുരുത്തി പൊലീസ് അൻസിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കടുത്തുരുത്തിയിലെ ഒരു ആരാധനാലയത്തിലെ ശൗചാലയത്തിൽ വച്ചാണ് ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിക്കെതിരെ പോക്സോ നിയമപ്രരകാരം കേസ് രജിസ്റ്റർ ചെയ്തു.Read More
Sariga Rujeesh
October 24, 2022
വൈസ് ചാൻസലർമാരുടെ രാജി തേടിയ ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇല്ലാത്ത അധികാരം ഉപയോഗിക്കാൻ ഗവർണർ ചാൻസിലർ പദവി ദുരുപയോഗം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും ജനാധിപത്യത്തിന്റെ അന്തസത്തയെ നിരാകരിക്കുന്ന രീതിയുമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഗവർണർ പദവി സംസ്ഥാന സർക്കാറിനെ പ്രതിരോധത്തിലും പ്രതിസന്ധിയിലും ആക്കാനുള്ളതല്ല. ആ പദവി സർക്കാറിനെതിരായ നീക്കം നടത്താനും ഉള്ളതല്ല. ഗവർണർ സംഘപരിവാറിന്റെ ചട്ടുകമായി പ്രവർത്തിക്കുകയാണ്. സർവകലാശാലകൾക്ക് നേരെ നശീകരണ ബുദ്ധിയോടെയുള്ള യുദ്ധമാണ് ഗവർണർ നടത്തുന്നത് എന്നും മുഖ്യമന്ത്രി […]Read More
Ashwani Anilkumar
October 23, 2022
മമ്മൂട്ടിയും ജ്യോതികയും ഒന്നിയ്ക്കുന്ന പുതിയ ചിത്രമാണ് ‘കാതൽ’. കാതലിന്റെ സെറ്റിൽ മമ്മൂട്ടിയെ സംവിധായകൻ നിസാം ബഷീർ അടക്കമുള്ള റോഷാക്കിന്റെ അണിയറക്കാർ കാണാനെത്തി . കോട്ടയം നസീർ, ജോർജ് തുടങ്ങിയവരൊക്കെ നിസാം ബഷീറിനൊപ്പം ഉണ്ടായിരുന്നു. ചിത്രം മൂന്നാം വാരവും മികച്ച പ്രതികരണവുമായി തിയറ്ററുകളിൽ തുടരുകയാണ്. കേരളത്തിൽ 87 സ്ക്രീനുകളിലും ജിസിസിയിൽ 58 സ്ക്രീനുകളിലും ചിത്രം നിലവിൽ പ്രദർശിപ്പിക്കുന്നുണ്ട്.Read More
Sariga Rujeesh
October 23, 2022
സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വി.സിമാരോട് രാജി ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള സർവകലാശാല, എം.ജി സർവകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സർവകലാശാല, കണ്ണൂർ സർവകലാശാല, സാങ്കേതിക സർവകലാശാല, ശ്രീ ശങ്കരാചാര്യ സർവകലാശാല, കാലിക്കറ്റ് സർവകലാശാല, മലയാളം സർവകലാശാല എന്നിവിടങ്ങളിലെ വി.സിമാരോടാണ് നാളെ രാവിലെ 10ന് മുമ്പ് രാജിവെക്കാൻ ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.Read More
Harsha Aniyan
October 22, 2022
കണ്ണൂർ ജില്ലയിലെ തോട്ടട ചിമ്മിനിയൻ വളവിൽ 142 കിലോ ചന്ദനം പിടികൂടി. എടക്കാട് പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇന്നോവ കാറിൽ കടത്തുകയായിരുന്ന ചന്ദനം പിടികൂടിയത്. എ സി പി ടി കെ രത്നകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ സത്യനാഥനും സ്ക്വാഡുമാണ് പ്രതികളായ കാസർകോട് കുണ്ടംകുഴി സ്വദേശി പി സിരൻ , തൃശ്ശൂർ സ്വദേശി മുഹമ്മദ് സുഫൈൽ എന്നിവരെ അറസ്റ്റ് ചെയ്തത്.Read More
Harsha Aniyan
October 22, 2022
കാസർഗോഡ് ബേക്കൂർ സ്കൂളിൽ മഞ്ചേശ്വരം ഉപജില്ല മത്സരത്തിനിടെ പന്തൽ തകർന്ന് വിദ്യാർഥികൾക്ക് പരുക്കേറ്റ സംഭവത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. ഇപ്പോൾ അറസ്റ്റിലായ കരാറുകാരായ അഹമ്മദ് അലി, അബ്ദുൾ ബഷീർ, ഒരു തൊഴിലാളിയുമുൾപ്പെടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. സംഭവത്തിൽ 30 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റിരുന്നു. പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് വിവരം. ചില കുട്ടികളെ വിദഗ്ദ്ധ ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് കൊണ്ടുപോയിരുന്നു. നിർമാണത്തിലെ പിഴവാണ് അപകട കാരണമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവ സ്ഥലം കാസർഗോഡ് ജില്ലാ മെഡിക്കൽ ഓഫീസർ അടങ്ങുന്ന ഉന്നത […]Read More
Recent Posts
No comments to show.