തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ പിക്കപ്പ് വാനിൽ അനധികൃതമായി കടത്തിയ 160 കെയ്സ് മാഹി മദ്യം എക്സൈസ് പിടികൂടി. തിരുവനന്തപുരം സ്വദേശി വിഷ്ണു പ്രകാശ് (24) നെയാണ് ഇരിങ്ങാലക്കുട എക്സൈസ് സംഘം പിടികൂടിയത്. അടുത്തിടെ പിടികൂടുന്ന ഏറ്റവും വലിയ അളവിലുള്ള മദ്യവേട്ടയാണിതെന്ന് എക്സൈസ് സംഘം വ്യക്തമാക്കി. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് എക്സൈസും പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അനധികൃതമായി കടത്തിയ മാഹി മദ്യം പിടികൂടിയത്.Read More
Ashwani Anilkumar
October 28, 2022
ഐഎസ്എല്ലിൽ തിരിച്ചു വരവിനൊരുങ്ങി കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടുമിറങ്ങും. മുൻചാംപ്യന്മാരായ മുംബൈ സിറ്റിയാണ് എതിരാളികൾ. കൊച്ചിയിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം.Read More
Ashwani Anilkumar
October 28, 2022
കേരളപ്പിറവി ദിനത്തിൽ കോളേജുകളും വിദ്യാലയങ്ങളും കേന്ദ്രീകരിച്ച് മനുഷ്യച്ചങ്ങല തീർത്ത് പ്രചാരണം. ലഹരി വിരുദ്ധ സന്ദേശം പാഠഭാഗങ്ങളിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. സ്കൂളുകളിലും കോളേജുകളിലും ലഹരി ഉപയോഗം വർധിക്കുന്ന സാഹചര്യത്തിലാണ് ഇവിടങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകാൻ സർക്കാർ തീരുമാനിച്ചത്.എല്ലാ കോളേജുകളിലും വിദ്യാലയങ്ങളിലും നവംബർ ഒന്നിന് ലഹരിവിരുദ്ധ ശൃംഖല തീർക്കും.ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും പ്രതീകാത്മകമായി ലഹരിവസ്തുക്കൾ കത്തിക്കുകയും ചെയ്യും.Read More
Ashwani Anilkumar
October 28, 2022
നടി പാർവ്വതി തിരുവോത്ത് ‘അത്ഭുതം ഇവിടെ തുടങ്ങുകയാണ്’ എന്ന അടിക്കുറുപ്പോടെ പ്രഗ്നന്‍സി ടെസ്റ്റ് ചെയ്ത ചിത്രം പങ്കുവെച്ചു . വാർത്ത ഇൻസ്റ്റഗ്രാമിലൂടെയാണ് താരം പങ്കുവെച്ചത്.എന്നാൽ സിനിമ പ്രൊമോഷൻ ആണെന്ന് ചിലർ കമന്റ് ചെയ്യുന്നുണ്ട്.Read More
Ashwani Anilkumar
October 28, 2022
സ്റ്റൈലൻ ലുക്കിൽ മമ്മൂട്ടിയുടെ നായികയാകാൻ ജ്യോതിക എത്തി.കഴിഞ്ഞ ദിവസമാണ് മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന കാതൽ അനൗൺസ് ചെയ്തത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. ഇപ്പോൾ ടീമിനൊപ്പം ജ്യോതികയും ചേർന്നിരിക്കുകയാണ്. താരസുന്ദരിയുടെ സെറ്റിലേക്കുള്ള സ്റ്റൈലൻ വരവ് ആഘോഷമാക്കുകയാണ് ആരാധകർ.Read More
Ashwani Anilkumar
October 27, 2022
കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിതീകരിച്ചു.പന്നിപ്പനി സ്ഥിതീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. മീനച്ചിൽ ഗ്രാമപഞ്ചായത്തിലാണ് രോഗം കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച പന്നി ഫാമുകൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും പത്തു കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.രോഗബാധിത പ്രദേശങ്ങളിൽ നിന്നു പന്നി മാംസം വിതരണം, വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനം എന്നിവ നിർത്തിവച്ച് ഉത്തരവായി.Read More
Ashwani Anilkumar
October 27, 2022
സംസ്ഥാനത്ത് രണ്ട് കുട്ടികൾക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു.കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം ബാധിച്ച കുട്ടികളുടെ കുടുംബാംഗങ്ങളിൽ ചിലർക്കും രോഗ ലക്ഷണങ്ങൾ പ്രകടമാകുന്നുണ്ട്. ഈ സാഹചര്യത്തിൽ പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കിയിരിക്കുകയാണ്. കാരശ്ശേരി പഞ്ചായത്തിലെ ഒന്ന്, 18 വാർഡുകളിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. ബാക്ടീരിയ സ്ഥിരീകരിച്ചത് ആറും പത്തും വയസ്സുള്ള ആൺകുട്ടികളിലാണ്.Read More
Ashwani Anilkumar
October 27, 2022
നാളെ കൊച്ചി മെട്രോ അധിക സർവീസ് നടത്തും. ഐഎസ്എൽ പോരാട്ടം നടക്കുന്നതിനാലാണ് നാളെ രാത്രി 11.30 വരെ മെട്രോ സർവീസ് നടത്തുന്നത്. ആലുവ ഭാഗത്തേയ്ക്കും എസ്എൻ ജംങ്ഷൻ ഭാഗത്തേയ്ക്കും സർവീസുണ്ടാകും.Read More
Harsha Aniyan
October 26, 2022
മാനസിക പ്രശ്നങ്ങള്‍ക്കും വിഷമതകള്‍ക്കും ബന്ധപ്പെട്ട സംശയ നിവാരണത്തിനും, ടെലി കൗണ്‍സിലിംഗ് ഉള്‍പ്പടെയുള്ള മാനസികാരോഗ്യ സേവനങ്ങള്‍ ലഭ്യമാകുന്നതിനുമുള്ള ടെലി മനസിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പ് വളരെയേറെ പ്രാധാന്യത്തോടെയാണ് മാനസികാരോഗ്യ മേഖലയെ കാണുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വ്യക്തികള്‍ക്കുണ്ടാകുന്ന മാനസിക വിഷമതകള്‍, അത് അതിജീവിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവയ്ക്കായാണ് ടെലി മനസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈകാരിക പ്രശ്നങ്ങള്‍, പെരുമാറ്റ പ്രശ്നങ്ങള്‍, ആത്മഹത്യാ പ്രവണത, ലഹരി വിമോചന ചികിത്സയുമായി ബന്ധപെട്ട സംശയങ്ങള്‍, മാനസിക […]Read More
Sariga Rujeesh
October 26, 2022
ശബരിമലയില്‍ ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർക്കുള്ള സൗജന്യന മെസ് സർക്കാർ പിൻവലിച്ചു. ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരിൽ നിന്നും ദിവസവും 100 രൂപ ഈടാക്കാൻ ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവിനെതിരെ പരാതിയുമായി പൊലീസ് സംഘടനകള്‍ മുഖ്യമന്ത്രിയെ സമീപിച്ചു. ശബരിമല, നിലയ്ക്കൽ, സന്നിധാനം എന്നിവടങ്ങളിൽ ജോലി ചെയ്യുന്ന പൊലീസുകാർക്ക് സൗജന്യ മെസ് സൗകര്യം നൽകിയിരുന്നു. 2011 മുതൽ പൊലീസുകാരുടെ മെസ്സിൻെറ പൂർണ ചെലവും സർക്കാരാണ് ഏറ്റെടുത്തത്. അതിന് മുമ്പ് ദേവസ്വം ബോർഡും പൊലീസിന് സബ്സിഡി നൽകിയിരുന്നു. ദേവസ്വം ബോർഡ് സാമ്പത്തിക […]Read More
Recent Posts
No comments to show.