നടിയെ ആക്രമിച്ച കേസില്‍ ഷോണ്‍ ജോര്‍ജിന് ക്രൈംബ്രാഞ്ച് നോട്ടീസ്. അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച കേസിലാണ് ചോദ്യം ചെയ്യലിനായി നാളെ ഉച്ചയ്ക്ക് കോട്ടയം ക്രൈംബ്രാഞ്ച് ഓഫിസിലെത്തണമെന്ന് കാട്ടി നോട്ടീസ് നല്‍കിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഗൂഢാലോചന നടന്നെന്ന വ്യാജമായി നിര്‍മിച്ച് പ്രചരിപിച്ച സ്ക്രീന്‍ ഷോട്ടുകള്‍ ദിലീപിന്റെ സഹോദരന് അനൂപിന് ഷോണ്‍ ജോര്‍ജ് അയച്ചതായിരുന്നു കേസിന് ആധാരമായ സംഭവം. എന്നാല്‍ തനിക്ക് ഇവ ലഭിച്ചത് സോഷ്യല്‍ മീഡിയയില്‍ നിന്നാണെന്നായിരുന്നു ഷോണ്‍ ജോര്‍ജ് പറഞ്ഞിരുന്നത്.Read More
Sariga Rujeesh
November 10, 2022
സംസ്ഥാനത്തെ 29 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് നേട്ടം. എൽഡിഎഫിന്റെ ആറ് സിറ്റിംഗ് സീറ്റുകൾ പിടിച്ചെടുത്തു. കീരപ്പാറ പഞ്ചായത്തിൽ ഇടതിന് ഭരണം നഷ്ടമായി. പറവൂർ നഗരസഭ ബിജെപി വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് 13, എൽഡിഎഫ് 11, ബിജെപി 4, മറ്റുള്ളവർ 1 എന്നിങ്ങനെയാണ് നിലവിലെ സീറ്റ്നില.Read More
Sariga Rujeesh
November 9, 2022
15 വർഷങ്ങൾക്ക് ശേഷം എറണാകുളം ജില്ലയിലെത്തുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വ്യാഴാഴ്ച്ച രാവിലെ ഒമ്പതിന് എറണാകുളം ഗവ.ഗേൾസ് എച്ച്.എസ്.എസ് അങ്കണത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന് ബാബു കൊടി ഉയര്‍ത്തുന്നതോടെ മേളയ്ക്ക് തുടക്കമാകും. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം വ്യാഴാഴ്ച്ച രാവിലെ 10.30 ന് എറണാകുളം ടൗണ്‍ഹാളില്‍ മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിക്കും. ടി.ജെ വിനോദ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ആറു വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ 5000 ലധികം വിദ്യാർഥികള്‍ എത്തും. വിദ്യാർഥികൾക്ക് പുറമെ അധ്യാപകരും […]Read More
Sariga Rujeesh
November 9, 2022
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ നിലവിലുള്ള ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. നവംബർ 9 മുതൽ 11 വരെ വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച്, ഈ ന്യൂനമർദ്ദം തമിഴ്നാട് – പുതുച്ചേരി തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നാണ് ഇപ്പോഴത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്. ഇതിന്റെ ഫലമായി കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 13 ന് അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.Read More
Sariga Rujeesh
November 8, 2022
കേരളത്തിലെ ഖത്തര്‍ ലോകകപ്പ് ആവേശത്തില്‍ അമ്പരന്ന് ഫിഫയും. കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയില്‍ സ്ഥാപിച്ച മെസി-നെയ്മര്‍-റൊണാള്‍ഡോ കട്ടൗട്ടുകള്‍ ഫിഫയും ട്വീറ്റ് ചെയ്തു. പുഴയില്‍ ആരാധകപ്പോരിനും പിന്നാലെ പഞ്ചായത്തിന്റെ മുന്നറിയിപ്പിനും സാക്ഷിയായ കട്ടൗട്ടുകള്‍ ഫിഫ ഷെയര്‍ ചെയ്തതിന്റെ ആവേശത്തിലാണ് ആരാധകര്‍. പുള്ളാവൂരില്‍ ആദ്യമുയര്‍ന്നത് അര്‍ജന്റീനയുടെ മിശിഹാ ലിയോണല്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ടായിരുന്നു. ഈ ഭീമന് കട്ടൗട്ട് വൈറലായതിന് പിന്നാലെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉള്‍പ്പെടെ വലിയ വാര്‍ത്തയാക്കി. തൊട്ടരികെ കാനറികളുടെ സുല്‍ത്താന്‍ നെയ്മറുടെ അതിഭീമന്‍ കട്ടൗട്ട് സ്ഥാപിച്ച് ബ്രസീല്‍ ആരാധകര്‍ മറുപടി […]Read More
Sariga Rujeesh
November 8, 2022
സംസ്ഥാന സ്കൂൾ കായികോത്സവം ലോഗോ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി മവി ശിവൻകുട്ടി പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് നടന്ന പ്രകാശന ചടങ്ങിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ. ഐ എ എസ്, എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ കെ, കൈറ്റ് സി ഇ ഒ അൻവർ സാദത് തുടങ്ങിയവർ പങ്കെടുത്തു. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലായി 2022 ഡിസംബർ 03 മുതൽ […]Read More
Sariga Rujeesh
November 5, 2022
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 574 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.5000 രൂപയിലും […]Read More
Sariga Rujeesh
November 4, 2022
പാലക്കാട് ജില്ലയിലുള്ള കല്‍പ്പാത്തി ഗ്രാമത്തിലെ ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും നടക്കുന്ന ഒരു ഉത്സവമാണ് കല്‍പ്പാത്തി രഥോല്‍ത്സവം. പാലക്കാട് ജില്ലയിലെ 98 അഗ്രഹാരങ്ങളിലെ ക്ഷേത്രങ്ങളില്‍ ആറുമാസം നീണ്ടുനില്‍ക്കുന്ന രഥോത്സവങ്ങളുടെ തുടക്കം കുറിക്കുന്നത് കല്‍പ്പാത്തി രഥോത്സവത്തോടെയാണ്. വൈദിക കാലഘട്ടത്തില്‍ വേരൂന്നിയ ഈ ഉത്സവം വളരെ പുരാതനകാലം മുതല്ക്കേ നടന്നു വന്നിരുന്നതായി കരുതപ്പെടുന്നു. തികച്ചും കലാപരമായി നിര്‍മ്മിച്ച അതിമനോഹരമായി അലങ്കരിച്ച ഈ തേരുകള്‍ കല്‍പ്പാത്തിയിലെ തെരുവുകളിലൂടെ നീങ്ങുന്നത് വര്‍ണ്ണോജ്വലമായ ഒരു കാഴ്ച തന്നെയാണ്. ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രത്തിലാണ് […]Read More
Sariga Rujeesh
November 2, 2022
ലോകകപ്പിനു മുന്നോടിയായി സംസ്ഥാനത്താകെ ഒരു ലക്ഷം വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാന ഫുട്ബോള്‍ പരിശീലനം നല്കുന്ന പദ്ധതി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപ്പിച്ചു. സംസ്ഥാന കായിക യുവജനകാര്യ ഡയറക്ടറേറ്റും സ്പോര്‍ട്സ് കൗണ്‍സിലും സംയുക്തമായാണ് വണ്‍ മില്യണ്‍ ഗോള്‍ ക്യാമ്പയിന് സംഘടിപ്പിക്കുന്നത്. 10നും 12നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് പത്ത് ദിവസത്തെ ഫുട്ബോള്‍ പരിശീലനമാണ് വണ്‍ മില്യണ്‍ ഗോള്‍ ക്യാമ്പയിന്റെ ഭാഗമായി നല്‍കുക. മികവു പുലര്‍ത്തുന്നവര്‍ക്ക് തുടര്‍ന്ന് വിദഗ്ധ പരിശീലനം ലഭ്യമാക്കി മികച്ച താരങ്ങളാക്കി മാറ്റുമെന്ന് കായികമന്ത്രി വി അബ്ദുറഹ്മാന് പറഞ്ഞു. നവംബര്‍ […]Read More
Harsha Aniyan
November 2, 2022
വാഗമണിൽ യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വാഗമണ്‍ കോലാഹലമേട് ശംങ്കുശേരില്‍ ശരത്ത് ശശികുമാറി(31) നെയാണ് വാഗമണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈ 12നാണ് രമ്യ എന്ന ശരണ്യ(20) ആത്മഹത്യ ചെയ്തത്. ശരത്തിന്റെ രണ്ടാം ഭാര്യയാണ് വാഗമൺ പാറക്കെട്ട് സ്വദേശിയായ ശരണ്യ.ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണ് ശരണ്യ ജീവനൊടുക്കിയതെന്നായിരുന്നു പരാതി. ബന്ധുക്കളുടെ പരാതിയില്‍ വാഗമൺ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ശരത് അറസ്റ്റിലായത്. ഒരു വര്‍ഷം […]Read More
Recent Posts
No comments to show.