ആഡംബര കപ്പലിൽ യാത്ര ചെയ്യാൻ അവസരം ലഭിക്കുന്ന സാധാരണക്കാരായ കമിതാക്കൾ സമ്പന്നരായ മറ്റു യാത്രക്കാരുടെ ജീവിതം നിരീക്ഷിക്കുന്നതും തുടർന്നുള്ള സംഭവങ്ങളും പ്രമേയമാക്കിയ സ്വീഡീഷ് ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനം രാജ്യാന്തര മേളയിൽ. റൂബെൻ ഓസ്റ്റലുണ്ടെ സംവിധാനം ചെയ്ത ‘ബ്ലാക്ക് സറ്റയർ’ എന്ന ചിത്രം ജനതയുടെ സാമ്പത്തിക അസമത്വമാണ് ചർച്ചചെയ്യുന്നത്.കാനിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ച ചിത്രത്തിൽ ഹാരിസ് ഡിക്കിൻസൺ,ചാൽബി ഡീൻ,ഡോളി ഡി ലിയോൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ചാൽബി ഡീനിന്റെ അവസാന ചിത്രം കൂടിയാണിത്.Read More
Ashwani Anilkumar
December 4, 2022
ഇറാനിലെ സാമ്പത്തിക പ്രതിസന്ധി പ്രമേയമാക്കി സയീദ് റുസ്തായി രചനയും സംവിധാനവും നിർവ്വഹിച്ച ലൈലാസ് ബ്രദേഴ്സ് രാജ്യാന്തര മേളയുടെ ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കും. ഇറാൻ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ കാൻ ചലച്ചിത്ര മേളയിൽ പ്രദർശിപിച്ച ചിത്രത്തിന് ഫിപ്രസി , സിറ്റിസൺഷിപ്പ് പുരസ്കാരങ്ങൾ ലഭിച്ചിരുന്നു . തുടർന്ന് ഇറാനിയൻ സർക്കാർ നിരോധിച്ച ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണ് മേളയിലേത്. മാതാപിതാക്കൾക്കും നാല് സഹോദരന്മാർക്കുമായി ജീവിതം മാറ്റിവച്ച ലൈല എന്ന 40 കാരിയുടെ അതിജീവനമാണ് ചിത്രത്തിന്റെ പ്രമേയം .ഇറാനിലെ സാമ്പത്തിക പ്രതിസന്ധിയിൽ […]Read More
Harsha Aniyan
November 30, 2022
ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ മോട്ടോര്‍ വാഹന വകുപ്പിലെ ഇന്‍സ്പെക്ടര്‍ സി ബിജു അറസ്റ്റില്‍. പരാതി ഉയര്‍ന്നതോടെ മോട്ടോര്‍ വാഹന വകുപ്പ് ഇയാളെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. വയനാട് വൈത്തിരിയിലെ റിസോര്‍ട്ടില്‍ നിന്ന് മലപ്പുറം ഇന്‍സ്പെക്ടര്‍ ജോബി തോമസിന്റെ നേതൃത്വത്തിലാണ് മലപ്പുറം ആര് ടി ഒ ഓഫീസിലെ എം വി ഐ മഞ്ചേരി കാരക്കുന്ന് സ്വദേശി സി ബിജുവിനെ കഴിഞ്ഞ ദിവസം രാത്രി കസ്റ്റഡിയില്‍ എടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയതായി […]Read More
Harsha Aniyan
November 30, 2022
പാമ്പ് പിടുത്തക്കാരിൽ പ്രമുഖനായ വാവ സുരേഷിനെതിരെ വനം വകുപ്പ് കേസ് എടുത്തു. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിലെ സെമിനാറിൽ വിഷ പാമ്പുകളെ പ്രദർശിപ്പിച്ചതിനാണ് താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസർ കേസ് എടുത്തത്. കേസെടുക്കാൻ ഡിഎഫ്ഒ നിർദ്ദേശിച്ചത്തിന്റെ അടിസ്ഥാനത്തിലാണ് വാവ സുരേഷിനെതിരെ കേസെടുത്തത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ക്ലിനിക്കൽ നഴ്സിങ് എജുക്കേഷനും നഴ്സിങ് സർവീസ് ഡിപ്പാർട്ട്മെൻ്റ് സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ മൈക്കിന് പകരം പാമ്പിനെ ഉപയോഗിച്ച് വാവ സുരേഷ് സംസാരിച്ചിരുന്നു. പരിപാടിക്കിടെ മൈക്ക് തകരാറിലായി. മൈക്കിന് പകരം […]Read More
Harsha Aniyan
November 30, 2022
എറണാകുളം ജനറൽ ആശുപത്രിയിൽ ഹൗസ് സർജൻമാരുടെ സൂചന സമരം. മെഡിക്കൽ കോളജിലെ ഇന്റേൺഷിപ്പിന് മാത്രം അംഗീകാരമെന്ന ദേശീയ മെഡിക്കൽ കൗൺസിൽ തീരുമാനം സംസ്ഥാനത്തും പ്രാബല്യത്തിൽ വന്നതോടെ ജില്ല ജനറൽ ആശുപത്രികളിൽ ഹൗസ് സർജൻസി ചെയ്യുന്ന നിരവധി വിദേശ മെഡിക്കൽ ബിരുദധാരികളുടെ ഇന്റേൺഷിപ്പിന് നിയമ സാധ്യത ഇല്ലാതായതിനെ തുടർന്നാണ് സമരം. വിദേശത്ത് എംബിബിസ് പൂർത്തിയാക്കിയവർക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ രജിസ്റ്റട്രേഷൻ ലഭിക്കണമെങ്കിൽ കംബൽസറി റോട്രേട്ടറി മെഡിക്കൽ ഇന്റേൺഷിപ്പ് പ്രഗുലേഷന്റെ പരിതിയിലുള്ള മെഡിക്കൽ കോളജുകളിലാണ് ഇന്റേൺഷിപ്പ് ചെയ്യണ്ടതെന്നാണ് 2021 നവംബർ […]Read More
Harsha Aniyan
November 30, 2022
വിദ്യാർത്ഥിനികളെ ഹോസ്റ്റലിൽ പ്രവേശിപ്പിക്കാതെ കോഴിക്കോട് കെഎംസിടി സ്വകാര്യ മെഡിക്കൽ കോളജ്. സർക്കാരിന്റെ വിദ്യാഭ്യാസ ആനുകൂല്യ പദ്ധതി പ്രകാരമുള്ള ഫണ്ട് വൈകുന്നതിന്റെ പേരിൽ പഠന സൗകര്യങ്ങൾ നിഷേധിക്കരുതെന്ന സർക്കാർ നിർദേശം അവഗണിക്കുന്നതായാണ് കോളേജിനെതിരെയുള്ള പരാതി. ഒഇസി പോസ്റ്റ്മെട്രിക് വിദ്യാഭ്യാസ ആനുകൂല്യം വഴിയുള്ള തുക സർക്കാരിൽ നിന്ന് വൈകിയതിന്റെ പേരിലാണ് മണാശ്ശേരിയിലെ കെഎംസിടി മെഡിക്കൽ കോളജിൽ ഹൗസ് സർജൻസി ചെയ്യുന്ന മൂന്ന് വിദ്യാർത്ഥിനികൾക്ക് ഇന്റേൺസ് ഹോസ്റ്റൽ സൗകര്യം നിഷേധിച്ചത്. എറണാകുളം, തിരുവനന്തപുരം, മലപ്പുറം എന്നീ ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥിനികൾ ബാഗും […]Read More
Harsha Aniyan
November 30, 2022
തിരുവനന്തപുരം പാറശാലയിൽ കഷായത്തിൽ വിഷം ചേർത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടും മുന്നും പ്രതികളായ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധുവിന്റേയും അമ്മാവന് വിജയകുമാരന്റെയും ജാമ്യ ഹർജികൾ ഹൈക്കോടതി തളളി. അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ജാമ്യത്തിന് അർഹതയില്ലെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് നടപടി. തെളിവു നശിപ്പിച്ചെന്ന കുറ്റം മാത്രമാണ് തങ്ങൾക്കെതിരെയുളളതെന്നും ജാമ്യം കിട്ടാതിരിക്കാനാണ് കൊലക്കുറ്റം കൂടി ചുമതത്തിയതെന്നുമായിരുന്നു ഇരുവരുടെയും വാദം. നേരത്തെ നെയ്യാറ്റിൻകര കോടതിയും ഇവരുടെ ജാമ്യാപേക്ഷ തളളിയിരുന്നു.Read More
Harsha Aniyan
November 30, 2022
മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ വിവേചനം പാടില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. ഇത് സംബന്ധിച്ച് കേരള ഹൈക്കോടതിയിലെ കേസിൽ റിപ്പോർട്ട് നൽകും. കോട്ടയത്തെ സദാചാര ആക്രമണത്തെയും വനിതാ കമ്മീഷൻ അധ്യക്ഷ വിമർശിച്ചു. കടുത്ത സ്ത്രീവിരുദ്ധത സമൂഹത്തിൽ നിലനിൽക്കുന്നതിൻ്റെ ഉദാഹരണമാണ് കോട്ടയം സംഭവമെന്ന് അവർ പറഞ്ഞു. സംഭവത്തിൽ കോട്ടയത്തെ പൊലീസിനോട് വനിതാ കമ്മീഷൻ റിപ്പോർട്ട് തേടും. അധ്യക്ഷ ഐസിസി നടപ്പാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വനിതാ കമ്മീഷൻ വ്യക്തമാക്കി.Read More
Harsha Aniyan
November 30, 2022
കെ ടി യു ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് പുറത്താക്കിയ വി സിയുടെ പേര് മാറ്റാതെ സാങ്കേതിക സർവകലാശാല. ഡോ. രാജശ്രീ എം എസിന്റെ പേരാണ് ഇപ്പോഴും വെബ്സൈറ്റിൽ വി സി ആയി കാണിച്ചിരിക്കുന്നത്. രാജശ്രീയെ സുപ്രീംകോടതി പുറത്താക്കിയിട്ട് ഒന്നര മാസം കഴിഞ്ഞു. അതേസമയം സാങ്കേതിക സർവകലാശാല വി.സി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ കേരളസർക്കാരും പുനഃപരിശോധനാ ഹർജി നൽകി. പുറത്താക്കപ്പെട്ട വി.സി ഡോ.രാജശ്രീ എം.എസും നേരത്തേ പുനഃപരിശോധനാ ഹർജി നൽകിയിരുന്നു.Read More
Harsha Aniyan
November 30, 2022
താമരശ്ശേരി നഗരത്തിലും പരിസരങ്ങളിലുമായി അഗതിയായി കഴിയവെ അസുഖ ബാധിതനായി അവശനിലയിൽ കണ്ടെത്തിയയാള്‍ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കവെ മരിച്ചു. പാലക്കാട് അഗളി സ്വദേശിയായ കാർത്തി (38) എന്ന ആൾ ആണ് മരിച്ചത്. മൃതദേഹം കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. എന്തെങ്കിലും വിവരം അറിയുന്നവർ സ്റ്റേഷനിൽ ബന്ധപ്പെടണമെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു. ഫോൺ: 0495 2222240Read More
Recent Posts
No comments to show.