കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികൾ അരങ്ങേറും. വിവിധ മാധ്യമസ്ഥാപനങ്ങളുടെ സഹായത്തോടെ സംഘടിപ്പിക്കുന്ന മെഗാഷോയാണ് പ്രധാനപരിപാടി. ഉദ്ഘാടന ദിവസമായ ജനുവരി 9ന് വൈകിട്ട് 7ന് ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടക്കുന്ന മെഗാഷോയിൽ ഗായകൻ പി. ജയചന്ദ്രന് ആദരം അർപ്പിക്കും. ‘മധുചന്ദ്രിക’ എന്ന് പേരിട്ടിരിക്കുന്ന സംഗീതനിശയിൽ കല്ലറ ഗോപൻ, രാജലക്ഷ്മി, ചിത്ര അരുൺ, നിഷാദ് എന്നിവർ പങ്കെടുക്കും. 10ന് വൈകിട്ട് 7ന് മോക്ഷ ബാന്റ് നയിക്കുന്ന ‘ശ്രുതിലയ സന്ധ്യ’ മെഗാഷോ നടക്കും. 11ന് […]Read More
Sariga Rujeesh
January 7, 2023
കേരളത്തിന് അഭിമാനമായി റിപ്പബ്ലിക്ക് ദിന പരേഡിന് നാഷണൽ സർവ്വീസ് സ്കീം വോളന്റിയേഴ്സ്. ജനുവരി 26 ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡിൽ കേരളത്തിലെ നാഷണൽ സർവ്വീസ് സ്കീമിനെ പ്രതിനിധീകരിച്ച് 11 അംഗ സംഘം പങ്കെടുക്കും. റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കാൻ അവസരം ലഭിച്ച ഏക സന്നദ്ധസേനാ വിഭാഗമാണ് എൻ.എസ്.എസ്. സംഘത്തെ കൊല്ലം മാർ ബസേലിയോസ് മാത്യൂസ് II എൻജിനീയറിങ് കോളേജിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ദർശന എസ്. ബാബു നയിക്കും. ഗൗരി എസ് (നിർമ്മല കോളേജ്, […]Read More
Sariga Rujeesh
January 7, 2023
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് നേടി കോഴിക്കോട്. 938 പോയിന്റ് നേടിയാണ് ആതിഥേയരായ കോഴിക്കോട് കിരീടമുറപ്പിച്ചത്. രണ്ടാം സ്ഥാനത്തിനായി കണ്ണൂരും പാലക്കാടുമായി ശക്തമായ മത്സരമാണ് അവസാന നിമിഷവും നടക്കുന്നത്.കണ്ണൂരിന് 918 ഉം പാലക്കാടിന് 916ഉം പോയിന്റാണ്. പത്താം തവണയും പാലക്കാട് ഗുരുകുലം സ്കൂളിനാണ് ഒന്നാം സ്ഥാനം. 156 പോയിന്റോടെയാണ് ഗുരുകുലം ഒന്നാമതായത്.Read More
Ashwani Anilkumar
January 5, 2023
കൊല്ലം ചെമ്മാംമുക്കിന് സമീപത്തെ റെയിൽവേ ക്വാർട്ടേഴ്സിൽ ഉമ പ്രസന്നനെ (32) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ യുവതിയുടെ സുഹൃത്ത് കടുത്ത ലൈംഗീക വൈകൃതത്തിനു ഉടമയാണെന്നു പോലീസ്. കടുത്ത ലെെംഗിക വെെകൃതങ്ങൾക്ക് ഉടമയാണ് നാസു. പോക്സോ കേസിലെ പ്രതികൂടിയായ ഇയാൾ സ്ത്രീ വിഷയത്തിൽ അതീവ തത്പരനാണ്. വേദനിപ്പിച്ചുള്ള ലെെംഗികത ഇഷ്ടപ്പെടുന്ന വ്യക്തികൂടിയാണ് നാസുവെന്നാണ് പൊലീസ് നൽകുന്ന സൂചന. വേദനിപ്പിച്ചുകൊണ്ടുള്ള ലെെംഗിക ബന്ധത്തിനിടയ്ക്ക് യുവതിയുടെ തലപിടിച്ച് തറയിലിടിച്ച് കാണുമെന്ന് പൊലീസ് കരുതുന്നു. ഇതിൻ്റെ ഫലമായിട്ടായിരിക്കും തലയിൽ മുറിവുണ്ടായിരിക്കുക. ലെെംഗിക […]Read More
Harsha Aniyan
January 5, 2023
കൊടൈക്കനാലിൽ കാണാതായ ഈരാറ്റുപേട്ട സ്വദേശികളായ അല്‍ത്താഫ് (23), ഹാഫിസ് ബഷീര്‍ (23) എന്നിവർക്കായി തെരച്ചിൽ തുടരുന്നു. രണ്ട് പേരും മൂന്ന് സുഹൃത്തുക്കൾക്കൊപ്പം കൊടൈക്കനാലിലേക്ക് തിങ്കളാഴ്ച വിനോദയാത്ര പോയതാണ്. പ്രദേശത്തെ പൂണ്ടി ഉള്‍ക്കാട്ടിൽ ചൊവ്വാഴ്ചയാണ് അൽത്താഫിനെയും ഹാഫിസിനെയും കാണാതായത്. പൊലീസും ഈരാറ്റുപേട്ടയിൽ നിന്നുള്ള സംഘവും ചേർന്ന് വനത്തിൽ തെരച്ചിൽ നടത്തുകയാണ്. സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തു. അഞ്ച് പേരും ചൊവ്വാഴ്ച വനത്തിൽ പോയിയെന്നും തിരിച്ച് വരുമ്പോൾ രണ്ട് പേർ കൂട്ടം തെറ്റിയെന്നുമാണ് ഇവരുടെ മൊഴി.Read More
Harsha Aniyan
January 5, 2023
കോഴിക്കോട് പാലോറ ഹയർസെക്കൻഡറി സ്കൂൾ മുറ്റത്തെ അഞ്ച് തണൽമരങ്ങൾ ക്രിസ്മസ് അവധിക്കിടെ മുറിച്ചു മാറ്റിയ മാനേജ്മെൻറിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികളും നാട്ടുകാരും. ഉത്തരവാദികളായവർ പരസ്യമായി മാപ്പ് പറയാതെ മുറിച്ചിട്ട മരങ്ങൾ സ്കൂൾ മുറ്റത്ത് നിന്ന് നീക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികളും നാട്ടുകാരും. മരങ്ങളുടെ വേരുകൾ സ്കൂൾ കെട്ടിടത്തിന് ബലക്ഷയമുണ്ടാക്കുമെന്ന പേരു പറഞ്ഞ് മരങ്ങൾ മുറിച്ചു നീക്കാൻ മാനേജ്മെൻറിലെ ഒരു വിഭാഗം ശ്രമം തുടങ്ങിയിട്ട് ഏറെ നാളായി.എന്നാൽ പ്രിൻസിപ്പലിൻറെയും മാനേജ്മെൻറ് കമ്മിറ്റിയിലെ ഒരു വിഭാഗത്തിൻറെയും കടുത്ത എതിർപ്പ് തടസമായി. തക്കം […]Read More
Sariga Rujeesh
January 4, 2023
മുൻഗണന വിഭാഗത്തിന് റേഷൻ ധാന്യം ഒരു വർഷത്തേക്ക് കേന്ദ്രസർക്കാർ സൗജന്യമാക്കിയതോടെ ഈ മാസം മുതൽ പിങ്ക് കാർഡുകാർക്കുള്ള റേഷൻ വിഹിതവും കേരളം സൗജന്യമാക്കി. അന്ത്യോദയ അന്നയോജന വിഭാഗത്തിനൊപ്പം (മഞ്ഞ കാർഡ്) പി.എച്ച്.എച്ച് വിഭാഗത്തിലെ ഓരോ അംഗത്തിനും നാലുകിലോ അരിയും ഒരു കിലോ ഗോതമ്പും ജനുവരിമുതൽ സൗജന്യമായി ലഭിക്കും. കഴിഞ്ഞ മാസംവരെ ഇവർക്ക് നാലുകിലോ അരിക്കും ഒരുകിലോ ഗോതമ്പിനും കിലോക്ക് രണ്ടുരൂപ നിരക്കിൽ ഈടാക്കിയിരുന്നു .Read More
Sariga Rujeesh
January 4, 2023
പാലക്കാട് സൈലന്റ്വാലി ദേശീയോദ്യാനത്തിൽ നടത്തിയ പക്ഷി സർവേയിൽ പുതുതായി 17 പക്ഷികളെകൂടി കണ്ടെത്തി. കാട്ടുകാലൻ കോഴി (brown wood owl), ചെങ്കുയിൽ (Bay banded Cuckoo), അസുരക്കാടൻ (Malabar woodshrike), മീൻകൊത്തിച്ചാത്തൻ (White throated Kingfisher), നാട്ടുരാച്ചുക്ക് (Indian Nightjar), കാട്ടുരാച്ചുക്ക് (Jungle Nightjar), ചാരപ്പൂണ്ടൻ (Large Cuckooshrike) തുടങ്ങി 17 ഇനം പക്ഷികളെയാണ് പുതുതായി കണ്ടെത്തിയത്. ഇതോടെ സൈലന്റ്വാലിയുടെ കോർ മേഖലയിൽ ഇതിനകം കണ്ടെത്തിയ പക്ഷികളുടെ എണ്ണം 175 ആയി ഉയർന്നതായി സർവേ കോ ഓഡിനേറ്ററും […]Read More
Sariga Rujeesh
January 4, 2023
രണ്ടാം പിണറായി സര്‍ക്കാരില്‍ സജി ചെറിയാൻ ഇന്ന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിൽ വൈകീട്ട് നാലിനാണ് സത്യപ്രതിജ്ഞ നടക്കുക. കടുത്ത വിയോജിപ്പോടെ ഇന്നലെയാണ് സത്യപ്രതിജ്ഞക്ക് ഗവർണർ അനുമതി നൽകിയത്. അറ്റോർണി ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. സജിക്കെതിരായ കേസിൽ കോടതിയുടെ അന്തിമതീർപ്പ് വരാത്ത സാഹചര്യത്തിൽ പ്രശ്നത്തിൽ ഇനിയുണ്ടാകുന്ന എല്ലാ കാര്യങ്ങളുടേയും ഉത്തരവാദിത്വം സർക്കാരിനായിരിക്കുമെന്നാണ് ഗവർണർ മുഖ്യമന്ത്രിയെ അറിയിച്ചത്. എന്നാൽ, ചടങ്ങ് പ്രതിപക്ഷം ബഹിഷ്ക്കരിക്കും. 182 ദിവസത്തെ ഇടവേളക്ക് ശേഷമാണ് സജി ചെറിയാന് പിണറായി മന്ത്രിസഭയിലേക്ക് മടങ്ങിയെത്തുന്നത്. […]Read More
Harsha Aniyan
December 28, 2022
പൊലീസ് നായ് ലിഡോക്ക് ഒമ്പതുവർഷത്തെ സേവനത്തിനുശേഷം ഇനി വിശ്രമജീവിതം. ആലപ്പുഴ കെ-9 സ്ക്വാഡിലെ സീനിയർ ഡോഗിന് തൃശൂർ കേരള പൊലീസ് അക്കാദമിയിൽ ‘വിശ്രാന്തി’ എന്ന പേരിൽ റിട്ടയർമെന്റ് ഹോം ഒരുക്കിയിട്ടുണ്ട്. സർവിസ് പൂർത്തിയാക്കിയ നായ്ക്കൾക്ക് ജീവിതാന്ത്യംവരെ വിശ്രമിക്കാനും പരിചരണത്തിനും സൗകര്യപ്രദമായ രീതിയിലുള്ള വിശ്രമസ്ഥലമാണ് വിശ്രാന്തി. 2014, 2018 വർഷങ്ങളിൽ സ്റ്റേറ്റ് മീറ്റിൽ മെഡൽ ജേതാവാണ് ട്രാക്കർ വിഭാഗത്തിൽപെട്ട ലിഡോ. ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്ന യാത്രയയപ്പ് ചടങ്ങ് ഡി എച്ച് ക്യു ഡെപ്യൂട്ടി കമാൻഡന്റ് വി സുരേഷ് […]Read More
Recent Posts
No comments to show.