ശനിയാഴ്ച്ച കൊച്ചിയില്‍ സംരംഭക മഹാസംഗമം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.സംസ്ഥാന സര്‍ക്കാരിന്റെ സംരംഭക വര്‍ഷം പദ്ധതി ലക്ഷ്യം ഭേദിച്ചതിന്റെ ഭാഗമായിട്ടാണ് സംരംഭക മഹാസംഗമം സംഘടിപ്പിക്കുന്നത്. കേരള ചരിത്രത്തിലെ ഏറ്റവും വലിയ സംരംഭക സംഗമമാണ് വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച്ച 11.30ന് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം മൈതാനിയില്‍ നടത്തുന്നത്. പതിനായിരത്തോളം സംരംഭകര്‍ പങ്കെടുക്കും. മന്ത്രി പി.രാജീവ് അധ്യക്ഷതവഹിക്കുന്ന ചടങ്ങില്‍ സ്കെയില്‍ അപ്പ് പദ്ധതിയുടെ സര്‍വേ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. കൈപ്പുസ്തകം പ്രകാശനം മന്ത്രി കെ.രാജനും […]Read More
Sariga Rujeesh
January 16, 2023
ഇത്തവണത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ തീരുമാനം. കോവിഡ് നിയന്ത്രണങ്ങള്‍ മാറിയ സാഹചര്യത്തില്‍ കൂടുതല്‍ ഭക്തജനങ്ങള്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ പഴുതടച്ച സംവിധാനങ്ങളൊരുക്കാനും മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്. അനില്‍, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. വിവിധ സംഘടനകളും മറ്റും ഭക്തജനങ്ങള്‍ക്കുള്ള ഭക്ഷണവിതരണം നടത്തുന്നത് ഇത്തവണ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കര്‍ശന മേല്‍നോട്ടത്തില്‍ ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. വൃത്തിഹീനമായ സാഹചര്യത്തിലും കൃത്രിമ നിറങ്ങള്‍ […]Read More
Sariga Rujeesh
January 14, 2023
സർവ്വകലാശാലകളിൽ സാധാരണ പരീക്ഷയെഴുതണമെങ്കിൽ വിദ്യാർത്ഥികൾക്ക് 75 ശതമാനം ഹാജർ വേണം. എന്നാൽ കുസാറ്റിലെ പെൺകുട്ടികളാണെങ്കിൽ അവർക്ക് 73 ശതമാനം ഹാജർ മതിയെന്ന ഒരു നിർണായക തീരുമാനം എത്തിയിരിക്കുകയാണ്. അതിന് വഴി വെച്ചത് എസ്എഫ്ഐ നേതൃത്വം നൽകുന്ന ചെയർപേഴ്സണും ജനറൽ സെക്രട്ടറിയും വനിതകളായിട്ടുള്ള ഒരു യൂണിയനിൽ നിന്നാണ്. ഒരു വർഷമായിട്ട് മനസ്സിലുണ്ടായിരുന്ന ആഗ്രഹമാണ്. പീരിഡ്സ് സമയങ്ങളിൽ എല്ലാവരും ബുദ്ധിമുട്ട് അനുഭവിക്കുന്നത് നമ്മൾ എല്ലാ ദിവസവും കണ്ടുകൊണ്ടിരിക്കുന്നതാണ്. ഒരു വർഷമായി ഇതിനെക്കുറിച്ച് മനസ്സിലുണ്ടായിരുന്നു. ചെയർപേഴ്സൺ നമിത ജോർജ്ജ് പറയുന്നു. കൊച്ചി […]Read More
Sariga Rujeesh
January 13, 2023
കേരളാ പോലീസിലെ ആറ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍. പരിശീലന രംഗത്തെ മികവിനാണ് 2021-2022 വര്‍ഷത്തെ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പുരസ്കാരം ലഭിച്ചത്. എല്‍.സോളമന് (കമാന്റന്റ്, എസ്.എ.പി ബറ്റാലിയന്), ജോസ് ഫിലിപ്പ് (ഇന്‍സ്പെക്ടര്‍, പോലീസ് ട്രെയിനിംഗ് കോളേജ്), എന്‍.ഗണേഷ് കുമാര്‍ (ആംഡ് പോലീസ് ഇന്‍സ്പെക്ടര്‍, പോലീസ് ട്രെയിനിംഗ് കോളേജ്), പി.ആര്.രാജേന്ദ്രന് (സബ്ബ് ഇന്‍സ്പെക്ടര്‍, കേരളാ പോലീസ് അക്കാഡമി), വി.എച്ച്.ഷിഹാബുദ്ദീന് (ആംഡ് പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍, എസ്.ഐ.എസ്.എഫ്), എം.വിപിന്‍കുമാര്‍ (ഹവില്‍ദാര്‍, എസ്.എ.പി) എന്നിവരാണ് ആദരവിന് അര്‍ഹരായത്.Read More
Sariga Rujeesh
January 12, 2023
നാടൻ കലാ പഠന ഗവേഷണ അവതരണ സംഘമായ പാട്ടുകൂട്ടം കോഴിക്കോട് സംസ്ഥാനതലത്തിൽ ഏർപ്പെടുത്തിവരുന്ന ഏഴാമത് ‘മണിമുഴക്കം ‘കലാഭവൻ മണി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. നാടൻകലാമേഖലയിലും സാംസ്കാരികരംഗത്തും പ്രാഗൽഭ്യം തെളിയിച്ച എട്ടു പേർക്കാണ് ഇത്തവണ മണിമുഴക്കം പുരസ്കാരം. റംഷി പട്ടുവം – കണ്ണൂർ (നാടൻപാട്ട്, മാപ്പിളപ്പാട്ട് ), ഷിംജിത് ബങ്കളം – കാസറഗോഡ് (ഗോത്രസംഗീതം, ഗോത്രനൃത്തം, വാദ്യം ), ശരത്ത് അത്താഴക്കുന്ന് – കണ്ണൂർ (നാടൻപാട്ട്, നാട്ടുവാദ്യം ), ലതാ നാരായണൻ – കോഴിക്കോട് (നാടൻപാട്ട് ), പ്രസാദ് കരിന്തലക്കൂട്ടം […]Read More
Harsha Aniyan
January 10, 2023
സേഫ് ആന്റ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രവീൺ റാണയുടെ സ്വത്ത് കണ്ടുകെട്ടാൻ നടപടി തുടങ്ങി പോലീസ്. നിക്ഷേപം വിദേശത്തേക്ക് കടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കും. കേസിൽ കൂടുതൽ ആളുകൾ പ്രതിയാകാൻ സാധ്യതയുണ്ട്. പ്രവീൺ റാണയെ ഒളിവിൽ കഴിയാൻ സഹായിക്കുന്നവരെ പ്രതി ചേർക്കാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്. പരാതി പിൻവലിക്കാൻ ഇടനിലക്കാരെ ഉപയോഗിച്ച് സമ്മർദം ചെലുത്തുന്നതായും വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. താൻ ജയിലിലായാൽ പണം തിരികെ ലഭിക്കില്ലെന്ന് പറഞ്ഞ് സമ്മർദ്ദത്തിലാക്കി കേസ് പിൻവലിക്കാനാണ് പ്രവീൺറാണയുടെ നീക്കം. ഇയാൾ സംസ്ഥാനം വിട്ടിട്ടില്ലെന്ന […]Read More
Harsha Aniyan
January 10, 2023
കോട്ടയം മാങ്ങാനാത്തെ മന്ദിരം ആശുപത്രിയിലെ നഴ്സിംഗ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. അറുപതോളം കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ആശുപത്രി കാന്റീനിൽ നിന്ന് നൽകിയ ഭക്ഷണത്തിൽ നിന്ന് വിഷ ബാധയേറ്റെന്നാണ് സംശയം. ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന നടത്തി കാന്റീൻ അടപ്പിച്ചു. കുട്ടികളിൽ ആരുടെയും നില ഗുരുതരമല്ല. കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു.Read More
Harsha Aniyan
January 10, 2023
മുത്തങ്ങയിൽ കൂട്ടിലിട്ട പിഎം 2 കാട്ടാന മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിൽ. കാട്ടാനയുടെ ദേഹത്ത് ചെറിയ മുറിവുകളൊഴിച്ചാൽ കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ല. കാട്ടാനയെ മെരുക്കിയെടുക്കാൻ മാസങ്ങൾ വേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇത്രയും കാലം കാട്ടില്‍ സ്വൈര്യ വിഹാരം നടത്തിയിരുന്ന ആനയെ പെട്ടെന്ന് കൂട്ടിലടച്ചാല്‍ അത് മനുഷ്യരുമായി ഇണങ്ങാന്‍ കാലമെടുക്കും. ഇത്രയും കാലം കൂട്ടിലിട്ട് ചട്ടം പഠിപ്പിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും മനുഷ്യരെ അക്രമിച്ച ചരിത്രമുള്ള പിഎം 2 പോലുള്ള കാട്ടാനകളെ മെരുക്കുന്നത് ഏറെ ശ്രമകരമായ ദ്രൗത്യമാണ്. ദിവസങ്ങളായി സുൽത്താൻ ബത്തേരി ടൗണിൽ […]Read More
Ashwani Anilkumar
January 9, 2023
അദീബ് & ഷഫീന ഫൌണ്ടേഷൻ സംസ്ഥാന ശിശുക്ഷേമ സമിതിക്ക് നിർമ്മിച്ച് നൽകുന്ന അത്യാധുനിക സൗകര്യങ്ങളുള്ള ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ഈ മാസം 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. തൈയ്ക്കാട് ശിശുക്ഷേമ സമിതി ആസ്ഥാനത്ത് അഞ്ച് നിലകളിലായി 18,000 ചതുരശ്ര അടിയിൽ സൗകര്യങ്ങൾ ഉള്ള മന്ദിരം അദീബ് & ഷഫീന ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള പ്രത്യേക ഡോർമെറ്ററികൾ , രണ്ട് കൗൺസിലിംഗ് മുറികൾ, ആറ് ക്ലാസ് റൂമുകൾ , ലൈബ്രറികൾ, കമ്പ്യൂട്ടർ […]Read More
Sariga Rujeesh
January 9, 2023
വനിതാ ശിശുസംരക്ഷണ വകുപ്പ് സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ബാലസംരക്ഷണ മൊബൈല്‍ ആപ്ലിക്കേഷനാണ് കുഞ്ഞാപ്പ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും കുഞ്ഞാപ്പ് ഡൗണ്‍ലോഡ് ചെയ്യാം. കൂടാതെ https://play.google.com/store/apps/details?id=in.tr.cfw.rn.kunjaapp ലിങ്ക് വഴിയും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. രക്ഷിതാക്കള്‍, അധ്യാപകര്‍, പൊതുജനം, കര്‍ത്തവ്യവാഹകര്‍, കുട്ടികള്‍ എന്നീ വിഭാഗങ്ങളില്‍ ലോഗിന്‍ ചെയ്ത് ആപ്പ് സേവനങ്ങള്‍ ഉപയോഗപ്പെടുത്താം. ക്ലേശകരമായ സാഹചര്യങ്ങളില്‍ കുട്ടികളെ കാണാന്‍ ഇടയായാല്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യാനും ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ളവ റിപ്പോര്‍ട്ട് ചെയ്യാനും ആപ്പിലൂടെ സാധിക്കും. കൂടാതെ […]Read More
Recent Posts
No comments to show.