ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്തും മഴയ്ക്ക് സാധ്യത.ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിച്ചേക്കും. ഇന്നും നാളെയും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കൻ,മധ്യ കേരളത്തിലെ കിഴക്ക മേഖലകളിൽ കൂടുതൽ മഴ ലഭിച്ചേക്കും. നിലവിൽ തിരുവനന്തപുരത്തിന് സമാന്തരമായി കിഴക്ക് ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദ്ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നാളെയോടെ ശ്രീലങ്കയിൽ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.Read More
Sariga Rujeesh
January 31, 2023
നഗരത്തിൽ ഉടനീളം കാൽനടയാത്രക്കാർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ നടപ്പാത ഒരുക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം സിറ്റി പൊലീസിൻ്റെ ഓപ്പറേഷൻ വൈറ്റ് കാർപെറ്റ് പദ്ധതി. ഗതാഗത കുരുക്ക് ഒഴിവാക്കാൻ നടപാതയിലൂടെ ഇരുചക്ര വാഹനം ഓടിക്കുന്നവർക്കെതിരെയും നടപാതകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് എതിരെയും കർശന നടപടി സ്വീകരിക്കും. ഇങ്ങനെയുള്ളവരുടെ ഡ്രൈവിംഗ് ലൈസൻസും വാഹനത്തിൻറെ രജിസ്ട്രേഷനും റദ്ദ് ചെയ്യുന്നത് ഉൾപ്പടെയുള്ള നടപടികളഉണ്ടാകുമെന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ നടപാതകളിലെ കച്ചവടങ്ങളും കയ്യേറ്റങ്ങളും കണ്ടെത്തി ബോധവൽക്കരണം നടത്തി ഫുട്പാത്ത് കയ്യേറ്റങ്ങളും റോഡ് […]Read More
Sariga Rujeesh
January 29, 2023
കേരളത്തിലെ ആയുർവേദ ടൂറിസത്തിന്റെ പ്രാധാന്യം മനസിലാക്കുകയും അതിന്റെ കൂടുതൽ വിവരങ്ങൾ മനസിലാക്കി ചികിത്സയ്ക്ക് കൂടുതൽ പ്രചാരണം നൽകുന്നതിനും വേണ്ടി റഷ്യൻ നിന്നുള്ള 40 പേരടങ്ങിയ സംഘം തലസ്ഥാനത്ത് എത്തി. ആയുർവേദ യോഗ ആന്റ് വെൽനസ് അസോസിയേഷൻ ( ഐവ), തിരുവനന്തപുരം ചേമ്പർ ഓഫ് കോമേഴ്സ് ആന്റ് ഇൻട്രിയുമായി സഹകരിച്ചാണ് റഷ്യൻ സംഘത്തെ തലസ്ഥാനത്ത് എത്തിച്ചത്. തിരുവനന്തപുരത്ത് എത്തിയ സംഘത്തെ ഐവയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് വൈകുന്നേരം വട്ടപ്പാറ ഇന്റിമെസിൽ വെച്ച് നടന്ന ആയുർവേദ ആന്റ് വെൽനെസിന്റെ നേതൃത്വൽ […]Read More
Ashwani Anilkumar
January 27, 2023
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു ഇന്നലെ സ്വർണവില. ഇന്ന് ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞ് 42000 ലേക്ക് എത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5250 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഇടിഞ്ഞു. 55 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4340 രൂപയാണ്.Read More
Sariga Rujeesh
January 25, 2023
റിപ്പബ്ലിക് ദിന സംസ്ഥാനതല പരിപാടികൾ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. രാവിലെ ഒൻപതിന് ഗവര്‍ണര്‍ ദേശീയപതാക ഉയര്‍ത്തും. വിവിധ സേനാ വിഭാഗങ്ങളുടേയും അശ്വാരൂഢ സേന, സംസ്ഥാന പൊലീസ്, എന്‍.സി.സി, സ്കൗട്ട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകള്‍ തുടങ്ങിയ വിഭാഗങ്ങളുടേയും അഭിവാദ്യം ഗവര്‍ണര്‍ സ്വീകരിക്കും. ഭാരതീയ വായു സേന ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടി നടത്തും. 11 സായുധ ഘടകങ്ങളും 10 സായുധേതര ഘടകങ്ങളും സിറ്റി പൊലീസിന്റെ നേതൃത്വത്തിലുള്ള അശ്വാരൂഢ സേനയും റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരക്കും. കരസേന ഇന്‍ഫന്ററി ബ്രിഗേഡ് […]Read More
Sariga Rujeesh
January 24, 2023
വയനാട് ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോര്‍ക്ക റൂട്ട്സും കേരളബാങ്കും സംയുക്തമായി ലോണ്‍മേള സംഘടിപ്പിക്കുന്നു. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് (എന്‍.ഡി.പി.ആര്.ഇ.എം ) പദ്ധതി പ്രകാരമാണ് ലോണ്‍ മേള. ജനുവരി 30 കൽപ്പറ്റയിൽ കേരള ബാങ്കിൻറെ സിപിസി കോൺഫറൻസ് ഹാളിലാണ് മേള സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ താല്പര്യമുളള പ്രവാസി സംരംഭകര്‍ നോര്‍ക്ക റൂട്ട്സിന്റെ വെബ്ബ്സൈറ്റായ www.norkaroots.org വഴി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വായ്പാ മേളയില്‍ പങ്കെടുക്കാനെത്തുന്ന […]Read More
Sariga Rujeesh
January 23, 2023
ഗുരുവായൂരപ്പന് പാല്‍പ്പായസം തയ്യാറാക്കാന്‍ മാന്നാറിലെ വിശ്വകർമജകരുടെ കരവിരുതിൽ ഭീമാകാരമായ വാർപ്പ്. രണ്ടേകാൽ ടൺ ഭാരത്തിൽ നിർമിച്ച വാർപ്പിൽ 1500 ലിറ്റർ പാൽപ്പായസം ഒന്നിച്ച് തയ്യാറാക്കാം. വാർപ്പ് പരുമലയിൽനിന്ന് വാഹനത്തിൽ ഗുരുവായൂരിലെത്തിച്ചു. പരുമല പന്തപ്ലാതെക്കേതിൽ കാട്ടുംപുറത്ത് അനന്തൻ ആചാരിയുടെയും (67) മകൻ അനു അനന്തന്റെയും മേൽനോട്ടത്തിൽ ജഗന്നാഥൻ, രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നാൽപ്പതോളം തൊഴിലാളികൾ നാലുമാസത്തെ പരിശ്രമത്തിലാണ് വാർപ്പ് നിർമിച്ചത്. പ്രവാസിയായ ചേറ്റുവ സ്വദേശി പ്രശാന്താണ് ഗുരുവായൂരിൽ വഴിപാടായി വാർപ്പ് സമർപ്പിച്ചത്. ക്രയിൻ ഉപയോഗിച്ചാണ് വാർപ്പ് ക്ഷേത്രത്തിനുളളിലേക്ക് എത്തിച്ചത്. […]Read More
Harsha Aniyan
January 23, 2023
ഭരതനാട്യം നർത്തകർക്ക് അഭിനയത്തിന്റെ അപൂർവ സാധ്യതകൾ പരിചയപ്പെടുത്തി കൊടുക്കുന്ന ദ്വിദിന വർക് ഷോപ്പുമായി പ്രശസ്ത ഭരതനാട്യം നർത്തകി രാജശ്രീ വാര്യർ.പുളിയറക്കോണം മിയാവാക്കി മാതൃകാ നേച്ചർ ലാബിലെ തുറന്ന വേദിയിൽ ജനുവരി 28,29 തീയതികളിൽ ആണ് ക്ലാസ്സുകൾ.ഓൺലൈൻ ആയും നേരിട്ടും പങ്കെടുക്കാവുന്ന ഈ ഹൈബ്രിഡ് വർക്ക്ഷോപ്പിൽ കർണാടക സംഗീതത്തിലെ അന്നമാചാര്യ കൃതികളിൽഒന്നാണ് പഠിപ്പിക്കുന്നത്. കഥ എന്ന പേരിട്ടിരിക്കുന്ന ഈ വർക് ഷോപ്പിൽ അമ്പതിൽ താഴെ ആളുകൾക്ക് മാത്രമാണ് പ്രവേശനം. ഭരതനാട്യത്തിൽ പ്രാഥമിക പഠനമെങ്കിലും പൂർത്തിയാക്കിയവർക്ക് വേണ്ടിയാണ് വർക്ക്ഷോപ്പ്. വർക്ക്ഷോപ്പിൽ […]Read More
Sariga Rujeesh
January 21, 2023
മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീർ. 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം കോട്ടയം ജില്ലയിൽ ജനിച്ചു. 1982-ൽ ഇന്ത്യാ ഗവൺമെൻറ് അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. 1970-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നൽകി. ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാളെന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ജനകീയനായ എഴുത്തുകാരനായിരുന്നു ബഷീർ. രസകരവും സാഹസികവുമായിരുന്നു ബഷീറിന്റെ ജീവിതം. സ്കൂൾ പഠനകാലത്ത്(അഞ്ചാം ക്ലാസ്സ്) കേരളത്തിലെത്തിയ ഗാന്ധിജിയെക്കാണാൻ വീട്ടിൽനിന്ന് ഒളിച്ചോടിയതാണ് ബഷീറിന്റെ ജീവിതത്തിൽ […]Read More
Sariga Rujeesh
January 21, 2023
ഗൂഗിൾ മാപ്പ് നോക്കിയാൽ ഇനി വഴി മാത്രമല്ല, ബസ് ഉണ്ടോ എന്നും അറിയാം. കെഎസ്ആർടിസി ബസ് സർവീസുകളുടെ റൂട്ടും സമയവും ഗൂഗിൾ മാപ്പിൽ ഉൾപ്പെടുത്താനൊരുങ്ങുകയാണ് അധികൃതർ. ഗൂഗിൾ മാപ്പിൽ പബ്ലിക് ട്രാൻസ്പോർട്ട് ടാബിലാണ് ബസ് ഉണ്ടോ എന്ന് അറിയാൻ സാധിക്കുക. നമ്മൾ നിൽക്കുന്ന സ്ഥലവും പോകേണ്ട സ്ഥലവും നൽകിയാൽ ബസ് സർവീസിനെ കുറിച്ചുള്ള വിവരം അറിയാൻ സാധിക്കും. ആദ്യം ഉൾപ്പെടുത്തുക സിറ്റി സർക്കുലർ സർവീസുകളുടെ വിവരമാണ്. ഇതിന് ശേഷം ദീർഘദൂര സ്വിഫ്റ്റ് സർവീസുകളുടെ വിവരം രേഖപ്പെടുക്കും. തുടർന്ന് […]Read More
Recent Posts
No comments to show.