പാലക്കാട് ഭാഗത്തേക്കുള്ള ദേശീയപാത ചെമ്പൂത്രയിൽ കമ്പി കയറ്റിയ ലോറിക്ക് പുറകിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരനായ പുതുക്കോട് മണപ്പാടം സ്വദേശി ശ്രീശൈലം വീട്ടിൽ ശൈലേശൻ മകൻ ശ്രദേഷ് (21) മരിച്ചു. ഇന്ന് വൈകീട്ട് 4.15ന് അപകടം ഉണ്ടായത്. അപകടം ഉണ്ടായ ഉടൻ പീച്ചി പോലീസ് സ്ഥലത്തെത്തി ഇയാളെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വാഹനത്തിൽ ഇരുമ്പ് കമ്പികൾ പോലുള്ളവ കൊണ്ടുപോകുമ്പോൾ ഉണ്ടാകേണ്ട അപകട മുന്നറിയിപ്പ് സംവിധാനങ്ങളോ, വാഹനം നിർത്തിയിട്ടിരിക്കുകയാണെന്ന അപകട സൂചനയോ വാഹനത്തിലോ […]Read More
Ashwani Anilkumar
February 13, 2023
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-706 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ൽ ഫലം ലഭ്യമാകും. ഒന്നാം സമ്മാനം (75 ലക്ഷം)WB 383099 രണ്ടാം സമ്മാനം (5 Lakhs)WB 195425Read More
Ashwani Anilkumar
February 12, 2023
ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തിയോടനുബന്ധിച്ചു മരപ്പാലം കുറവൻകോണം റോഡിൽ 400എംഎം ഡി ഐ പൈപ്പിൽ ഉണ്ടായ കേടുപാടുകൾ പരിഹരിക്കാനുള്ള പ്രവൃ ത്തിയുടെ ഭാഗമായി കവടിയാർ, കുറവൻകോണം, മരപ്പാലം, പട്ടം, പ്ലാമൂട്, പൊട്ടകുഴി, മുറിഞ്ഞപാലം, കുമാരപുരം,, മെഡിക്കൽ കോളേജ് പ്രദേശങ്ങളിൽ 12/02/2023 രാത്രി 9 മണി മുതൽ 13/02/2023 ഉച്ചയ്ക്ക് 1 മണി വരെ ജലവിതരണം തടസ്സപ്പെടുന്നതാണെന്ന് കേരള വാട്ടർ അതോറിറ്റി പി എച്ച് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.Read More
Sariga Rujeesh
February 11, 2023
അടുത്തമാസം മുതൽ ഷാർജ – കോഴിക്കോട് എയർ ഇന്ത്യ വിമാനം നിർത്താൻ ഉള്ള നീക്കം നടക്കുന്നു. പ്രവാസികളുടെ ‘തറവാട്’ ഫ്ലൈറ്റ് ആണ് ഷാർജ – കോഴിക്കോട് എയർ ഇന്ത്യ വിമാനം. രണ്ടു പതിറ്റാണ്ടായി ഷാർജയിൽ നിന്ന് സർവിസ് നടത്തിയിരുന്ന ഈ വിമാനം പ്രവാസികൾക്ക് സുപരിചിതമായിരുന്നു. ‘തറവാട്’ ഫ്ലൈറ്റ് എന്ന പേരിലാണ് ഈ വിമാനം അറിയപ്പെട്ടിരുന്നത്. മാർച്ച് 27 മുതൽ ഈ സർവിസ് നിർത്തലാക്കുമെന്നാണ് അറിയുന്നത്. 26 വരെ മാത്രമാണ് നിലവിൽ ബുക്കിങ് കാണിക്കുന്നത്. ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള […]Read More
Sariga Rujeesh
February 11, 2023
കുവൈത്ത്-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് സമയത്തിൽ മാറ്റം. ഈ മാസം 18 മുതൽ മാർച്ച് 18 വരെ വിമാനം നേരത്തേ പുറപ്പെടുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ചില ഷെഡ്യൂളുകളിൽ രണ്ടു മണിക്കൂറോളം മാറ്റമുണ്ട്. കോഴിക്കോടു നിന്ന് രാവിലെ 9.50, 8.10 എന്നീ സമയങ്ങളിൽ പുറപ്പെട്ടിരുന്ന വിമാനം ഈ മാസം 18 മുതൽ രാവിലെ 7.40ന് പുറപ്പെടും. ഇതോടെ മുൻ സമയക്രമത്തിൽ നിന്നും രണ്ടു മണിക്കൂറോളം നേരത്തേ വിമാനം കുവൈത്തിൽ എത്തും. കുവൈത്തിൽ നിന്ന് ഉച്ചക്ക് 1.30ന് പുറപ്പെട്ടിരുന്ന […]Read More
Harsha Aniyan
February 10, 2023
12 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ആശ്രമം നടത്തിപ്പുകാരനായ സ്വാമി പിടിയിൽ. ആലപ്പുഴ ചേർത്തല സ്വദേശി രഞ്ജിത്തെന്ന സൂര്യനാരായണനെ ആണ് 2021ൽ നടന്ന സംഭവത്തിൽ മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. സൂര്യനാരായണൻ മലയിൻകീഴ് വിളവൂർക്കൽ പെരുകാവിൽ വാടകയ്ക്ക് വീട് എടുത്ത് ആശ്രമം നടത്തി വരികയായിരുന്നു. 36 വയസുകാരനായ ഇയാള്‍ക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഈ ആശ്രമത്തിൽ എത്തിയ കുട്ടിയുടെ മാതാപിതാക്കളുമായി സൂര്യ നാരായണൻ അടുത്ത ബന്ധം പുലർത്തിയിരുന്നതായി പൊലീസ് വിശദമാക്കി. പൂജയുടെ ഭാഗമായി കുടുംബം ആശ്രമത്തിൽ […]Read More
Harsha Aniyan
February 10, 2023
വിതുരയിൽ 74-കാരിയെ പീഡിപ്പിച്ച വൃദ്ധയുടെ അയൽവാസി കൂടിയായ 57 കാരനെ വിതുര പോലീസ് അറസ്റ്റ് ചെയ്തു. വിതുര കല്ലാർ സ്വദേശി ഉണ്ണി (57) ഇന്നലെ രാത്രിയോടെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ രാവിലെ പത്ത് മണിയോടെ കല്ലാർ സ്വദേശിയായ 74 കാരിയായ വൃദ്ധയുടെ വീട്ടിൽ മദ്യപിച്ച് വീട്ടിൽ എത്തിയ ഉണ്ണി വൃദ്ധയെ വീട്ടിലെ കിടപ്പുമുറിയിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തെ തുടർന്ന് വൃദ്ധയുടെ ആരോഗ്യസ്ഥിതി വഷളാവുകയും രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. ഇവർ പിന്നീട് വിതുര താലൂക്കാശുപത്രിയിൽ എത്തി […]Read More
Harsha Aniyan
February 10, 2023
കൊച്ചിയിൽ സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കച്ചേരിപ്പടി മാധവ ഫാർമസി ജംഗ്ഷനിൽ സിഗ്നലിൽ നിന്ന് അമിത വേഗതയിൽ മുന്നോട്ടെടുത്ത സിംല എന്ന ബസ് ആണ് വൈപ്പിൻ സ്വദേശി ആന്റണിയെ ഇടിച്ചിട്ടത്. ബസിനടിയിലേക്ക് വീണ ആൻ്റണി തൽക്ഷണം മരിച്ചു. അപകടത്തിന് പിന്നാലെ സ്വകാര്യ ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. സിഗ്നൽ കട്ട് ആകുന്നതിന് മുൻപ് മുന്നോട്ടെടുക്കുന്നതിനായി ബസ് അമിത വേഗതയിലായിരുന്നു. സിഗ്നലിൽ ഇടത് വശം ചേർന്ന് പോവുകയായിരുന്ന ആന്റണി ബസ് തട്ടിയതോടെ ടയറിന്റെ ഭാഗത്തേക്ക് വീണു. വൈപ്പിൻ […]Read More
Harsha Aniyan
February 10, 2023
സംസ്ഥാനത്ത് ഇന്ന സ്വർണവില കുത്തനെ കുറഞ്ഞു. കഴിഞ്ഞ നാല് ദിവസമായി ഉയർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41,920 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 50 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 5240 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഇന്ന് താഴേക്കാണ്. 40 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം […]Read More
Sariga Rujeesh
February 10, 2023
ഗാനരചയിതാവും കവിയുമായ ഗിരീഷ് പുത്തഞ്ചേരിയുടെ ഓര്‍മകള്‍ക്ക് പതിമൂന്ന് വയസ്. മലയാളിക്ക് പാട്ടുകളുടെ വസന്തം സമ്മാനിച്ച എഴുത്തുകാരന് വിടവാങ്ങി വര്‍ഷങ്ങള്‍ കഴിയുമ്പോഴും മനോഹരമായ പാട്ടുകളിലൂടെ ആ അതുല്യ കലാകാരന് ഇന്നും മലയാളികളുടെ മനസിലുണ്ട്. മനോഹരമായ പാട്ടുകളൂടെയാണ് ഗിരീഷ് പുത്തഞ്ചേരി ജനലക്ഷങ്ങളുടെ ഹൃദയത്തില്‍ ഇന്നും ജീവിക്കുന്നത്. പുത്തഞ്ചേരി-ജോണ്സണ് മാസ്റ്റര്‍ കൂട്ടുകെട്ടില്‍ പിറന്ന പാട്ടുകളൊക്കെയും മലയാളി ഗൃഹാതുരതയുടെ തിളക്കമുള്ള ഏടുകളാണ്. ആകാശവാണിയില്‍ ലളിതഗാനങ്ങള്‍ രചിച്ചാണ് ഗിരീഷ് പുത്തഞ്ചേരി പാട്ടെഴുത്തിന് തുടക്കമിടുന്നത്. പിന്നെ ചലച്ചിത്രരംഗത്തേക്ക് കടന്നു. രണ്ട് പതിറ്റാണ്ടിനിടെ മലയാളികള്‍ ഹൃദയത്തിലേറ്റിയ 1500ലേറെ […]Read More
Recent Posts
No comments to show.