സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41,600 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 40 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 5200 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഇന്നലെ കുറഞ്ഞു. 35 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4295 രൂപയാണ്.Read More
Harsha Aniyan
February 15, 2023
സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആവിഷ്ക്കരിച്ച വിവ (വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്) കേരളം കാമ്പയിനിന് ഫുഡ് ബ്ലോഗര്‍മാരുടേയും ഷെഫ്മാരുടേയും പിന്തുണ തേടുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഈ മാസം 18ന് കണ്ണൂര്‍ തലശേരിയില്‍ വിവ കേരളം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതോടെ വലിയൊരു കാമ്പയിനാണ് തുടക്കമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. രാജ്യത്ത് വിളര്‍ച്ച ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. എങ്കിലും ഫലപ്രദമായി വിളര്‍ച്ചയെ പ്രതിരോധിക്കുന്നതിനാണ് ഇത്തരമൊരു കാമ്പയിന് […]Read More
Harsha Aniyan
February 15, 2023
പാലക്കാട് കൊല്ലങ്കോട് കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു. പാലക്കാട് സ്വദേശി പഴനി(74) യാണ് മരിച്ചത്. രാവിലെ ചായ കുടിക്കാൻ പോയപ്പോൾ ആണ് കടന്നൽ കുത്തേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്തെ മറ്റ് ചിലർക്കും കടന്നൽ കുത്ത് ഏറ്റിട്ടുണ്ട്. സുന്ദരൻ എന്ന വ്യക്തി കടന്നൽ കുത്തേറ്റ് ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുള്ളവർക്ക് ആരോഗ്യ പ്രശ്നങ്ങളില്ല.Read More
Harsha Aniyan
February 15, 2023
ജയിൽ അന്തേവാസികൾക്ക് തൊഴിൽ നിപുണരാക്കി വരുമാനം ഉണ്ടാക്കാൻ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും സംസ്ഥാന ജയിൽ വകുപ്പും തമ്മിൽ ധാരണയായി. ജയിൽ ഡിജിപി ബൽറാം കുമാർ ഉപാദ്ധ്യായയും ഖാദിബോർഡ് സെക്രട്ടറി ഡോ. കെ.എ രതീഷും മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ധാരണാ പത്രം കൈമാറി. നൂൽ നൂൽപ്പ്, നെയ്ത്ത്, റെഡിമെയ്ഡ് വസ്ത്ര ഉൽപാദനം, തേനീച്ച വളർത്തൽ, മറ്റ് ഗ്രാമീണ വ്യവസായ ഉത്പന്നങ്ങളുടെ നിർമ്മാണം എന്നിവയിൽ ഖാദി ബോർഡ് വഴി പരിശീലനം നൽകുക, ഉത്പന്നങ്ങൾ ഖാദി ബോർഡ് […]Read More
Harsha Aniyan
February 15, 2023
വെള്ളം ചോദിച്ച് വീട്ടിലെത്തി എൺപതുകാരിയെ പീഡിപ്പിച്ച് രക്ഷപെട്ട പ്രതിയെ പിടികൂടിയതായി വലിയതുറ പൊലീസ്. വെട്ടുകാട് ബാലനഗർ ഈന്തിവിളാകം സ്വദേശി പൊടിയൻ എന്ന രഞ്ജിത്ത് (42) ആണ് വലിയതുറ പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച നടന്ന ആക്രമണത്തിൽ പരിക്ക് പറ്റിയ വൃദ്ധ ആശുപത്രിയിൽ ചികിത്സയിലാണ്. വൃദ്ധയുടെ നിലവിളി കേട്ട് നാട്ടുകാരും പരിസരവാസികളും ഓടിയെത്തിയതോടെ രഞ്ജിത്ത് സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞു. വൃദ്ധയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വലിയതുറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒളിവിൽ കഴിഞ്ഞ രഞ്ജിത്തിനെ പിടികൂടിയത്.Read More
Harsha Aniyan
February 15, 2023
കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും നഷ്ടപരിഹാരത്തിനും ജോലിയ്ക്കും ശുപാർശ ചെയ്യുമെന്നും എസ് ഇ- എസ് ടി കമ്മീഷൻ ചെയർമാൻ ബിഎസ് മാവോജി. പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുമെന്നാണ് പ്രതീക്ഷയെന്നും ബിഎസ് മാവോജി വ്യക്തമാക്കി. വിശ്വനാഥൻ മരിക്കുന്നതിന് മുമ്പ് ആശുപത്രി പരിസരത്ത് വച്ച് രണ്ട് പേർ സംസാരിക്കുന്നതും പന്ത്രണ്ടോളം പേർ ചുറ്റും കൂടി നിൽക്കുന്നതിൻ്റെയും ദൃശ്യങ്ങൾ പോലീസിന് കിട്ടി. ഇതിൽ ഏതെങ്കിലും തരത്തിൽ ആൾക്കൂട്ട വിചാരണ […]Read More
Harsha Aniyan
February 15, 2023
ലൈഫ് കോഴക്കേസില്‍ ശിവശങ്കറിനെ അഞ്ചുദിവസത്തേക്ക് ഇഡി കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് കോടതിയില്‍ ഹാജരാക്കണം. ഒരോ രണ്ട് മണിക്കൂർ ചോദ്യം ചെയ്യലിലും ശാരീരിക സ്ഥിതി കണക്കിലെടുത്ത് ഇടവേള നൽകണമെന്ന് ഇഡിക്ക് കോടതി നിര്‍ദേശം നല്കി. തന്നെ 12 മണിക്കൂർ ഇഡി ചോദ്യം ചെയ്തെന്നും ശാരീരികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നും ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞിരുന്നു. ലൈഫ് മിഷൻ കരാറിൽ നടന്നത് മൂന്നുകോടി 38 ലക്ഷം രൂപയുടെ കോഴ ഇടപാട് നാടാണെന്നും അതിൽ കരാറിന് ചുക്കാൻ പിടിച്ച എം ശിവശങ്കറിന് […]Read More
Harsha Aniyan
February 15, 2023
60 വയസുകാരന്റെ കൈയും കാലും തല്ലിയൊടിച്ച സംഭവത്തില്‍ അച്ഛനും മകനും അറസ്റ്റിൽ. മണ്‍വെട്ടി കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് സംഭവം. തിരുവനന്തപുരം വട്ടപ്പാറയില്‍ തിങ്കളാഴ്ച രാത്രി ആണ് സംഭവം. ബന്ധുവായ അമ്പലനഗർ അരുൺഭവനിൽ കെ അരുൺദാസ് (28), പിതാവ് കൃഷ്ണൻകുട്ടി (60) എന്നിവർ സംഭവത്തിൽ അറസ്റ്റിലായതായി തിരുവനന്തപുരം വട്ടപ്പാറ പൊലീസ് അറിയിച്ചു. മണ്‍വെട്ടിയടക്കം ചില സാധനങ്ങള്‍ കാണുന്നില്ലെന്ന് ആരോപിച്ച് എന്നിവരുടെ വീട്ടിലെത്തി വട്ടപ്പാറ അമ്പലനഗർ വീട്ടിൽ ആർ അപ്പു എന്നയാള്‍ മദ്യപിച്ചെത്തി അസഭ്യം പറഞ്ഞതാണ് […]Read More
Harsha Aniyan
February 15, 2023
നടനും സംവിധായകനുമായ ബേസില്‍ ജോസഫിന് കുഞ്ഞുപിറന്നു. ജീവിതത്തിലെ പുതിയ വെളിച്ചത്തിന്റെ വിശേഷങ്ങള്‍ ബേസില്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പങ്കുവച്ചത്. ‘ഹോപ് എലിസബത്ത് ബേസില്‍’ എന്നാണ് പെണ്‍കുഞ്ഞിന് പേരിട്ടിരിക്കുന്നതെന്നും ബേസിൽ അറിയിച്ചു. ഞങ്ങളുടെ സന്തോഷത്തിന്റെ ഈ പൊതിക്കെട്ട് കടന്നുവന്നിരിക്കുന്ന വിവരം ആവേശപൂര്‍വ്വം അറിയിക്കുകയാണ്. ഹോപ്പ് എലിസബത്ത് ബേസില്‍! ഞങ്ങളുടെ ഹൃദയങ്ങള്‍ ഇതിനകം തന്നെ അവള് മോഷ്ടിച്ചു കളഞ്ഞു. അവളോടുള്ള സ്നേഹത്താല്‍ മതിമറന്ന അവസ്ഥയിലാണ് ഞങ്ങള്‍. അവള് വളര്‍ന്നു വരുന്നത് കാണാനും ഓരോദിനവും അവളില്‍ നിന്ന് പഠിക്കാനുമായി കാത്തിരിക്കുകയാണ് ഞങ്ങള്‍, […]Read More
Ashwani Anilkumar
February 14, 2023
ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെൽത്ത് കാർഡ് എടുക്കുന്നതിന് ഫെബ്രുവരി 28 വരെ സാവകാശം അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇത് രണ്ടാം തവണയാണ് ഹോട്ടൽ ജീവനക്കാർ ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയം നീട്ടുന്നത്. ഭക്ഷ്യ സ്ഥാപനങ്ങളിലെ 60 ശതമാനത്തോളം ജീവനക്കാർ ഹെൽത്ത് കാർഡ് എടുത്തു എന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് വിലയിരുത്തുന്നത്. ബാക്കി വരുന്ന 40 ശതമാനം പേർക്ക് കൂടി ഹെൽത്ത് കാർഡ് എടുക്കാനുള്ള സാവകാശം പരിഗണിച്ചാണ് ഈ മാസം അവസാനം വരെ അനുവദിക്കുന്നത്.Read More
Recent Posts
No comments to show.